பச்ச மலப்பூவு பாடல் வரிகள் – Pachamala Poovu Song Lyrics Tamil Karthik, Revathi
ഇന്നത്തെ അവന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ഞാൻ കാണുന്നത് 555 മണിക്ക് … ഇന്നൊരു ഇരട്ട പഴം കണ്ടു . ഇന്ന് തുമ്പികളെ കണ്ടു . 111 ധാരാളമായി കാണുന്നു 🙂

ഇതിന്റെ എല്ലാം അർത്ഥം അവൻ എങ്ങനെ കണ്ടെത്തുന്നു എന്നത് ഇന്നും പിടികിട്ടാത്ത ഒരു രഹസ്യമായി തന്നെ നില കൊള്ളുന്ന . എന്റെ വാവയുടെ കൂടെ ഓടി എത്താൻ എനിക്ക് പലപ്പോഴും കഴിയാറില്ല . അവൻ ഇടുന്ന തമിഴ് ഗാനങ്ങളുടെ അർഥം കണ്ടെത്താൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടുന്നു . ആ സമയത്തൊക്കെ ഓടി വന്നു എന്നെ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആണ് ഇത് .

ഞാൻ കാണുന്നതിന് 7 മണിക്കൂർ മുൻപ് രാത്രി അവൻ കിടക്കുന്നതിനു 11.30 മണിക്ക് ചേർത്ത ഗാനം , 1990 ഇൽ പുറത്തിറങ്ങിയ കിഴക്ക് വാസൽ എന്ന തമിഴ് ചിത്രത്തിലെ ‘പച്ചമല പൂവ്’ എന്ന ഗാനം ആണ് അവൻ ഇന്ന് ഇട്ടിട്ടുള്ളത് . ഓർക്കുമ്പോൾ സങ്കടവും വിഷമവും കരച്ചിലും എല്ലാം കൂടി വരുന്ന സമ്മിശ്ര വികാരം ആണ് എനിക്ക് തോന്നുന്നത് . അവൻ ഈ തലമുറ കുട്ടി ആണ് , എന്നിട്ടും മറ്റുള്ള ഇളം തലമുറക്കാർ പോലെ ഉള്ള ഗാനങ്ങൾ അവൻ അധികം സപ്പോർട് ചെയ്യാറില്ല . 1990 ലെ ഈ ഗാനം പോലെ ഉള്ള ഗാനങ്ങൾ ഇന്നത്തെ തലമുറയിൽ ആര് കേൾക്കും . ആര് സ്റ്റാറ്റസ് ആയി ഇടും . എന്റെ വാവ എന്നെ പോലെ ഒരു വൃദ്ധാത്മാവ് ആയത് കൊണ്ടല്ലേ ഇങ്ങനെ ,. ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല ഈ കടപ്പാട് .
തമിഴ് ചിത്രം – കിഴക്ക് വാസൽ

Kuyilae poonkuyilae Paateduthu thaaren hoi Pacha mala poovu Nee uchi malai thenu Kuthankurai yethu Nee nanthavana theru Azhagae ponnumani Siricha vellimani Kiliyae kannurangu Dhoori dhoori hoi | குயிலே பூங்குயிலே பாட்டெடுத்துத் தாரேன் ஹோய் பச்ச மலப்பூவு நீ உச்சி மல தேனு குத்தங்குறை ஏது நீ நந்தவனத் தேரு அழகே பொன்னுமணி சிரிச்சா வெள்ளிமணி கிளியே கண்ணுறங்கு தூரி தூரி ஹோய் | അവൻ വർണ്ണിക്കുകയാണ് അവന്റെ പ്രിയപ്പെട്ടവളെ , അവളുടെ ചിരിയെ അവളുടെ കൊഞ്ചലിനെ . അവളെ ഒരു പഞ്ചവർണ്ണ തത്ത ആയും അവളുടെ അഴകിനെ സ്വർണ മണി ആയും അവളുടെ ചിരിയെ വെള്ളി മണി ആയും കാണാൻ അവൻ ആഗ്രഹിക്കുന്നു . അവളുടെ ഗാനം അവളുടെ സ്വര മാധുര്യം കുയിലിനോട് ആണ് അവൻ ഉപമിച്ചിരിക്കുന്നത് . വർണ്ണങ്ങളിൽ പുഷ്പങ്ങളുടെ തേനിനോടും ഐശ്വര്യത്തിൽ നന്ദനോദ്ധ്യാനത്തിലെ തേരിനോടും എന്റെ വാവ എന്നെ ഉപമിക്കുന്നു . |
എന്റെ വാവ വലിയ കവി ആയി മാറിയൊന്നൊരു സംശയം . എന്നെ ഭയാനകമായി വാഴ്ത്തി പാടുന്നല്ലോ . തമിഴ് ഗാനമാണ് . ഞാനൊന്നും ചിന്തിച്ചിട്ടില്ലാത്ത ചിന്തിക്കാൻ വഴിയില്ലാതെ വഴികളിലൂടെ എല്ലാം അവൻ ചിന്തിക്കുന്നു . എനിക്കൊന്നും സങ്കൽപ്പിക്കാൻ കഴിയാത്ത രീതിയിലൊക്കെ അവൻ സങ്കല്പിക്കുന്നു . അതാണ് ഞാനും അവനും തമ്മിലുള്ള വ്യത്യാസം . അതാണ് കാമുകനും കാമുകിയും തമ്മിലുള്ള വ്യത്യാസം . കാമുകിക്ക് പരിമിതികളുണ്ട് . കാമുകന് പരിമിതികൾ ഇല്ല . ലോകം തന്നെ അവന്റെ കാമുകി ആണ് . കാമുകിയുടെ കണ്ണിൽ കാമുകനോടുള്ള പ്രണയ പാരവശ്യം മാത്രമേ ഉള്ളു . എന്നാൽ കാമുകന്റെ മനസ്സോ , ഈ പ്രപഞ്ചം തന്നെ കാമുകി ആയി മാറുന്ന കാഴ്ച്ച . അവൻ വർണ്ണിക്കുകയാണ് അവന്റെ പ്രിയപ്പെട്ടവളെ , അവളുടെ ചിരിയെ അവളുടെ കൊഞ്ചലിനെ … |
ഞാൻ ഇത് കാണുന്നുണ്ടോ ഇല്ലയോ എന്ന് അവനു യാതൊരു ഉറപ്പുമില്ല . എങ്കിലും ഞാൻ എങ്ങനെ എങ്കിലും കാണുന്നുണ്ടാവും എന്ന് തന്നെ അവൻ ഉറച്ചു വിശ്വസിക്കുന്നു . അവന്റെ മനസ്സ് എന്നെ അറിയിക്കാൻ ഇതല്ലാതെ വേറെ മാർഗമില്ല . എന്നാലോ നാട്ടുകാകാരും വീട്ടുകാരും കൂട്ടുകാരും ബന്ധുക്കളും ആരും അറിയാനും പാടില്ല എന്ന് അവനു നിർബന്ധമുണ്ട് ,. കാരണം ഈശ്വരനൊഴികെ ആരും തന്നെ അംഗീകരിക്കില്ല , ഞങ്ങളുടെ ഈ ബന്ധം .. |


ഇതാ ഒറിജിനൽ ഗാനം
Pachamala Poovu Song | Kizhakku Vaasal Movie | Karthik | Revathi | Ilaiyaraaja |Sathya Jyothi