പുനർജന്മം സത്യമാണ് .ഇത് പാലക്കാട് , ഒറ്റപ്പാലം കീഴൂർ ശ്രീ സദ്ഗുരു യോഗാനന്ദാശ്രമം അധിപതി സർവ ശ്രീ മംഗളാനന്ദ സരസ്വതി .
About – Mangalananda
എന്റെ ആധ്യാത്മിക ഗുരു ആയി സങ്കല്പിച്ചു പ്രാർത്ഥിച്ചു അനുഗ്രഹം നേടി പോരുന്ന , വേദങ്ങളെയും പുരാണങ്ങളെയും ഗ്രഹിച്ചു വിശദീകരിക്കാൻ കഴിവുള്ള വേദവ്യാസ മഹർഷിയുടെ പുനർജ്ജന്മം .എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തന്ന മഹാ ജ്ഞാനി , മഹാ യോഗി .അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്. പ്രപഞ്ച നിലനിൽപ്പിന്‍റെ ഭാഗമാണ്
ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും.ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന സ്ഥൂല ശരീരം നശിച്ചു പോകുന്നതാണ്. ശരീരത്തിൽ നിന്ന് ശിവം എന്ന മംഗള സ്വരൂപം പോയാൽ പിന്നെ അവശേഷിക്കുന്നത് ശവം മാത്രം.
ഒരിക്കലും മാറ്റമില്ലാതെ നിലനിൽക്കുന്നതിനെയാണ് സത്യം എന്ന് പറയുന്നത്. ഒരിക്കലും മാറ്റമില്ലാതെ നില നിൽക്കുന്ന ബ്രഹ്മം തന്നെയാണ് നമ്മുടെ ഉള്ളിൽ ഇരിക്കുന്ന ആത്മാവ്.
സത്യം ജ്ഞാനം അനന്തം ബ്രഹ്മ എന്ന് ഉപനിഷത് പറയുന്നു. ആനന്ദം തന്നെയാണ് അനന്തം. നമ്മൾ സന്തോഷിച്ചു ഇരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ല. സത് ചിത് ആനന്ദ എന്നും പറയും. ചിത്തം എന്നാൽ ബോധം അല്ലെങ്കിൽ ബ്രഹ്മ ജ്ഞാനം. സത്യം എന്നാൽ ഒരിക്കലും മാറ്റമില്ലാത്തതു എന്നർത്ഥം. അസതോമ സത് ഗമയ എന്ന് പറയുമ്പോൾ എപ്പോഴും മാറുന്ന വ്യാവഹാരിക പ്രപഞ്ചത്തിൽ നിന്ന് ഒരിക്കലും മാറ്റമില്ലാത്ത ബ്രഹ്മത്തിലേക്ക് നയിക്കണേ എന്നാണു. തമസോമാ ജ്യോതിർഗമയ എന്ന് പറഞ്ഞാൽ അജ്ഞാനത്തിൽ നിന്ന് ബ്രഹ്മജ്ഞാനത്തിലേക്കു എന്നാണു.