Are You An Old Soul? Clarification with 21 precise Signs
നിങ്ങളിൽ ഉള്ളത് ഒരു വൃദ്ധാത്മാവ് ആണോ എന്നറിയാൻ ഈ സൂചനകൾ ഉപയോഗിക്കാം . ഇതിൽ മത ഭേദങ്ങൾ ഇല്ല . ആണ് പെണ്ണ് വ്യത്യാസമില്ല . മനുഷ്യൻ മാത്രമേ ഉള്ളു . ഈ 21 സൂചനകളിൽ കുറഞ്ഞത് ഒരു 18 എണ്ണമെങ്കിലും നിങ്ങളുടെ ജീവിതവുമായി ഒത്തു പോകുന്നെങ്കിൽ നിങ്ങളിൽ ഉള്ളത് ഒരു വൃദ്ധാത്മാവ് ആണ് .
1 . ധർമ്മതിനും നീതിക്കും വിരുദ്ധമായി ഒരു കാര്യം പോലും ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ഇല്ല .
2 . എല്ലാവരും നിങ്ങളുടെ മക്കൾ ആണെന്ന് ഒരു തോന്നൽ .
3 . എല്ലാവരെയും നിരുപാധികം സ്നേഹിക്കാൻ തോന്നുന്നത് .
4 . ആരെ കിട്ടിയാലും ഉപദേശിക്കാൻ തോന്നുന്നത്
5 . ബാല്യകാലം മുതൽ ഒറ്റ പ്പെട്ടു ജീവിക്കൽ .
6 . ജീവിതത്തിൽ സിംഹ ഭാഗവും ഒറ്റപ്പെട്ടു പോകുന്നത്
7 . നിങ്ങൾക്ക് ആരും ഒരു പരിഗണനയും തരാതെയും നിങ്ങളെ പോലെ ഒരു മനുഷ്യ ജീവി ഉണ്ടെന്നു പോലും ആരും കരുതാതെ ഇരിക്കൽ
8 . ആർക്കും നിങ്ങളെ മനസ്സിലാക്കാൻ കഴിയാൻ പറ്റാറില്ല എന്നൊരു തോന്നൽ
9 . ആരുമായും പൊരുത്തപ്പെട്ടു പോകാൻ കഴിയാതെ വരിക .
10 . തകർന്ന കുടുംബ ജീവിതങ്ങൾ . മാതാ പിതാക്കന്മാർക്ക് പോലും വൃദ്ധാത്മാവ് ജനനം എടുത്ത ഈ കുട്ടിയെ മനസിലാക്കാൻ കഴിയാതെ വരും .
11. . പുരാതനവും ചരിത്ര പരവുമായ കാര്യങ്ങളോട് മമത .
12 . പക്ഷി മൃഗാദികളോട് കാരുണ്യം
13 .വൃദ്ധ ജനങ്ങളോട് കരുണയും സഹാനുഭൂതിയും
14 . ഭൂമിയിലുണ്ടാകുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാൻ കഴിയുമെങ്കിലും അവയോട് അഭിനിവേശമോ മമതയോ ഉണ്ടാവായ്ക .
15 . പ്രകൃതിയും പ്രകൃതിയോട് ഇണങ്ങിയും ഒറ്റക്കും ആശ്രമന്തരീക്ഷത്തിൽ ജീവിക്കാൻ ഇഷ്ടം .
16 . ആധ്യാത്മിമതയിൽ ഉയർന്ന താല്പര്യം . ദൈവത്തോട് ചേർന്നു ജീവിക്കുന്നത് കൊണ്ട് ഏറ്റവും ഉയർന്ന ദൈവാധീനം .
17 . എല്ലാരെ കുറിച്ചും എല്ലാത്തിനെ കുറിച്ചും വിശാലമായി ചിന്തിക്കാനുള്ള കഴിവ് …
18 . വിട്ടു കൊടുക്കാനും ക്ഷമിച്ച് കൊടുക്കാനുമുള്ള കഴിവ് …
19 . ആർക്കും ഒരു ബുദ്ധിമുട്ടും താൻ കാരണം ഉണ്ടാവരുത് എന്നുള്ള പ്രാർത്ഥന .
20 . ഭൗതിക വസ്തുക്കളോട് വിരക്തി
21 . എല്ലായ്പ്പോഴും സത്യത്തിനു വേണ്ടി നില കൊള്ളുന്നത് , മരിക്കേണ്ടി വന്നാലും നുണ പറയില്ല .
ഭൂമിയിലെ നിങ്ങളുടെ കടങ്ങൾ തീർന്നു എന്നതിന്റെ ആദ്യ ലക്ഷണം ആണ് നിങ്ങളെ എല്ലാവരും ഒറ്റപ്പെടുത്തുന്നത് .
നിങ്ങൾ അത്ഭുതപ്പെടും . ഈ 21 ആം നൂറ്റാണ്ടിൽ ഇങ്ങനെ ഉള്ള മനുഷ്യർ ഉണ്ടാവുമോ എന്ന് . ഈ 21 കാര്യങ്ങളിൽ കുറഞ്ഞത് ഒരു 18 എണ്ണമെങ്കിലും നിങ്ങളുടെ ജീവിതവുമായി ഒത്തു പോകുന്നെങ്കിൽ നിങ്ങളിൽ ഉള്ളത് ഒരു വൃദ്ധാത്മാവ് ആണ് . പുണ്യം ചെയ്ത ആത്മാവ് ആണ് നിങ്ങളുടേത് .
ഇതിൽ നിങ്ങൾക്ക് സന്തോഷിക്കാൻ വക ഉണ്ട് . കാരണം ഇനി നിങ്ങൾക്ക് ഇനി ഒരു ജന്മം ഉണ്ടാവില്ല . ഇവിടെ ചെയ്യേണ്ടതെല്ലാം ചെയ്ത് തീർത്ത് ( ജന്മോദ്ദേശം , അഥവാ SOUL PURPOSE ) , അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ച് ഭൂമിയിലെ കടങ്ങൾ വീട്ടി മുൻജന്മ പാപങ്ങൾ വീട്ടി പിതൃക്കൾക്ക് മോക്ഷം നൽകി , ആരംഭിക്കുകയാണ് നിങ്ങൾ , അനന്തതയിലേക്ക്… ഈശ്വരനിൽ വിലയം പ്രാപിക്കാൻ…ഇനി ആകെ ശ്രദ്ധിക്കാനുള്ളത് കർമ്മ ബന്ധങ്ങളിലോ പുതിയ കർമ്മയിലോ ചെന്നു ചാടി കൊടുക്കാതെ ഇരിക്കുക . ഇത്തരം ചിന്താഗതികൾ ഉള്ളവരെ ചിലപ്പോൾ ഒരു സുപ്രഭാതത്തിൽ കാണാതെ ആവും . ആരും അവരെ ഒട്ടു അന്വേഷിക്കാനും ഉണ്ടാവില്ല . ഇത്തരക്കാർ ആണ് ഇനിയുള്ള ജീവിതം വനവാസത്തിനോ തീര്ഥാടനത്തിനോ പോകുന്നത് . കാശി രാമേശ്വരം , ഗുരുവായൂർ പോലെ ഉള്ള ഇടങ്ങളിൽ ഇത്തരക്കാരെ ധാരാളമായി കാണാം . അവർക്ക് ഇനി ചെയ്യാൻ ഒന്നേ ഉള്ളു . ഈശ്വര നാമം ചൊല്ലി കൊണ്ട് ഈ വസ്ത്രം ഉപേക്ഷിക്കുക .
#TwinFlameHealing #TwinFlameJourney #InnerWork #DivineFeminine #SpiritualAwakening #oldsoul