The Youngest Twin Flame of The Universe

Considering twin flame connection as heaven on earth and ...

The Profile Picture is only for demo purpose . Dont misunderstand the Concept and subject

Share the Love

ആരാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്വിൻ ഫ്ലെയിം ?

Note : The Profile Picture is only for demo purpose . Dont misunderstand the Concept and subject .

ട്വിൻ ഫ്ലെയിംസ് എന്നത് ആത്മീയതയിലും ആത്മബന്ധത്തിലും വിശ്വാസിക്കുന്നവരുടെ ആശയമാണ്, അതിനാൽ പ്രായം സംബന്ധിച്ച കൃത്യമായ രേഖകൾ ഇല്ല. ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ ട്വിൻ ഫ്ലെയിംസ് ആരാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും, ചിലർ പ്രായം കുറഞ്ഞവരായിട്ടുള്ള ട്വിൻ ഫ്ലെയിംസ് അനുഭവങ്ങൾ പങ്കിടുന്നുണ്ട്, പക്ഷേ അവ വ്യക്തിഗത അനുഭവങ്ങളായാണ് കണക്കാക്കേണ്ടത്.

ശാസ്ത്രീയ തെളിവുകളില്ലാത്ത ഒരു ആത്മീയ ആശയമാണ് ഇരട്ട ജ്വാലകൾ, എന്നു വച്ചാൽ ഈ ബന്ധത്തിനെ കുറിച്ച് ശാസ്ത്രത്തിനു ഇത് വരെ നിർവചിക്കാൻ കഴിഞ്ഞിട്ടില്ല എന്നർത്ഥം . പ്രായം ഒരു ഘടകമല്ല. ഞങ്ങൾ കണ്ടുമുട്ടുമ്പോൾ ഞങ്ങളുടെ പ്രായം മുൻകൂട്ടി നിർണ്ണയിക്കപ്പെടുന്നില്ല. ചെറുപ്പമായാലും പ്രായമായാലും ജീവിതത്തിൻ്റെ ഏത് ഘട്ടത്തിലും നിങ്ങൾക്ക് അവരെ കണ്ടുമുട്ടാം. ഇരട്ട ജ്വാല എന്ന ആശയം വ്യക്തിഗത ആത്മബന്ധങ്ങളെക്കുറിച്ചാണ്, ഒരു കോസ്മിക് അർത്ഥത്തിൽ ഒരു പ്രത്യേക “ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട ജ്വാല” യെക്കുറിച്ചല്ല. ഈ ആശയം ( Twin Flame Cult ) വ്യക്തിയുടെ ആത്മീയ യാത്രയെയും അവരുടെ നിർദ്ദിഷ്ട പങ്കാളിയുമായുള്ള ബന്ധത്തെയും കേന്ദ്രീകരിക്കുന്നു, ഇരട്ട ജ്വാലകളുടെ സാർവത്രിക ശ്രേണിയല്ല. ഞങ്ങളുടെ അനുഭവങ്ങളും പാതകളും വ്യത്യസ്തവും വ്യക്തിപരവുമാണ്, കൂടാതെ സാർവത്രിക നിയമങ്ങളോ റാങ്കിംഗോ ഇല്ല.

എങ്കിലും കഴിഞ്ഞ കുറെ നാളുകൾ ആയുള്ള എന്റെ പരിവേഷണത്തിനു അന്ത്യം കുറിക്കുന്ന രീതിയിൽ പറയുക ആണെങ്കിൽ ആരാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്വിൻ ഫ്ലെയിം എന്നതിന് ആധികാരികമായി ആരും തന്നെ ഒരു രേഖ സമർപ്പിച്ചിട്ടുള്ളതായി എങ്ങും തന്നെ കാണുന്നില്ല . അതിന്റെ ഒരു കാരണം ഞാൻ മുൻപേ തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള രീതിയിൽ , ട്വിൻ ഫ്ലെമുകൾ ലോകത്തിൽ പലയിടത്തും ഉണ്ടെങ്കിലും അവർ ആരും തന്നെ ലോകത്തിന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ല . ചിലപ്പോൾ നിയമത്തിന്റെ മുൻപിലും സമൂഹത്തിന്റെ മുൻപിലും അംഗീകരിച്ചു കൊടുക്കാൻ കഴിയാത്ത ബന്ധം പോലും ആയിരിക്കാം ഞങ്ങളുടേത് . പക്ഷെ ഈശ്വരൻ അനുവദിച്ചത് ആയത് കൊണ്ട് സകല ആപത്തുകളിൽ നിന്നും അദ്ദേഹം സംരക്ഷിക്കും . ഹിമാലയങ്ങളിലെ മഹാ മുനിമാർ പോലെ ഞങ്ങളും ഒളിവിൽ കഴിയാൻ തന്നെ ആണ് ഇഷ്ടപ്പെടുന്നത് . ഇത് ഞാൻ തന്നെ എന്റെ മറ്റൊരു ബ്ലോഗ് പേജിൽ കാര്യ കാരണ സഹിതം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാകുന്നു .

ഇത് തന്നെ ലോകത്തിലെ ഏറ്റവും കുറച്ചു പേര് സംസാരിക്കുന്ന ഒരു ഭാഷ ആയ മലയാളത്തിൽ പ്രസിദ്ധപ്പെടുത്തുന്ന ഒരു ബ്ലോഗ് വെബ്‌സൈറ്റ് പേജ് ആണ് . അത് കൊണ്ട് തന്നെ ആരും തന്നെ ഇതിനെ കുറിച്ച് കൂടുതൽ അറിയണം എന്നില്ല . ഈ ബ്ലോഗ് പേജ് പോലും കയറി കാണുന്നവർ മാസത്തിൽ ഒരു 10 പേര് ഉണ്ടാകും . ഇത് പോലെ തന്നെ പ്രാദേശിക ഭാഷകളിൽ പ്രസിദ്ധം ചെയ്യുന്ന എത്രയോ ബ്ലോഗുകൾ ഉണ്ടാവും . അത് കൊണ്ട് തന്നെ ആരാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്വിൻ ഫ്ലെയിം എന്ന് സ്വതന്ത്രമായി കണ്ടു പിടിക്കുക അസാധ്യം . എന്റെ വാവയുടെ പേരും പ്രായവും പോലും പുറത്തു പറയാൻ അനേകം കാരണങ്ങൾ കൊണ്ട് സാധിക്കില്ല , എന്നത് പോലെ തന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഉള്ള ചില ട്വിൻ ഫ്ളെമുകൾ ( ഇരട്ട ജ്വാല ) സ്വകാര്യമായ കാരണങ്ങൾ കൊണ്ട് തന്നെ അവരുടെ വിവരങ്ങൾ പുറത്തു പറയാൻ മടിക്കുന്നുമുണ്ടാവാം . സ്വകാര്യ വിവരങ്ങൾ പുറത്തു പോയാൽ ആധ്യാത്മികവും ഭൗതികവുമായ പല കാര്യങ്ങൾ കൊണ്ട് പോലും ചിലപ്പോൾ ഈ പാപ ഗ്രഹത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടായി തീരും . അത് കൊണ്ടാണ് ഞാൻ ഉൾപ്പടെ ഉള്ളവർ അതിനു മുതിരാത്തത് . അത് മാത്രവുമല്ല അത്തരം വിവരങ്ങൾ പുറത് വിടരുതെന്ന് ഈശ്വരന്റെ കർശന നിർദ്ദേശവും ഉണ്ട് .

ഓരോ വ്യക്തിക്കും രണ്ടായി വിഭജിക്കപ്പെട്ട ഒരു ആത്മാവുണ്ടെന്നതാണ് പ്രധാന ആശയം, അത് അവരുടെ “ഇരട്ട ജ്വാല” യുമായി തീവ്രവും ശക്തവുമായ ആത്മബന്ധം സൃഷ്ടിക്കുന്നു.
ശാസ്ത്രീയമായ അടിസ്ഥാനമില്ല .

ഇരട്ട ജ്വാല എന്ന ആശയത്തിൽ നിർവചിക്കപ്പെട്ട “പ്രപഞ്ചത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട ജ്വാല” അങ്ങനെ ഒന്ന് ഇല്ല; ഒരു വ്യക്തിയുടെ ഇരട്ട ജ്വാലയെ ഏത് പ്രായത്തിലും കണ്ടുമുട്ടാൻ കഴിയുമെന്ന ആത്മീയ വിശ്വാസമാണ് ഈ ആശയം, ഒരു കോസ്മിക് അല്ലെങ്കിൽ നിർദ്ദിഷ്ട സാർവത്രിക രൂപവുമായി ബന്ധിപ്പിച്ചിട്ടില്ല. ഇരട്ട ജ്വാല ബന്ധങ്ങളിൽ പ്രായവ്യത്യാസത്തെ ഒരു തടസ്സമായി കണക്കാക്കുന്നില്ല, പ്രായം പോലുള്ള ലൌകിക ഘടകങ്ങളെ മറികടക്കുന്ന തീവ്രവും സവിശേഷവുമായ ആത്മബന്ധത്തിൽ ഈ ആശയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എങ്കിലും പൊതുവായി നോക്കിയാൽ പുരുഷന് കുറഞ്ഞത് 10 കൊല്ലത്തെ പ്രായ കുറവ് ഉണ്ടായേക്കാം . അതിലും വിചിത്രം ആണ് ട്വിൻ ഫ്ലെമുകളിൽ സ്ത്രീയുടെ ശരീരത്തിന് 10 വർഷകൂടുതൽ ഉണ്ടെങ്കിലും അത് തോന്നിക്കുകയില്ല എന്നുള്ളത് . രണ്ടു പേരും ഏകദേശം ഒരേ പ്രായമേ പറയുകയുള്ളൂ .

ട്വിൻ ഫ്ളെമുകൾ തമ്മിൽ കണ്ടു മുട്ടുന്ന സമയത്ത് സ്ത്രീ ശക്തി ഉൾകൊള്ളുന്ന ആൾക്ക് 40 വയസ്സ് കടന്നിട്ടുണ്ടാകും . അതിൽ നിന്നും അല്പം പ്രായക്കുറവ് ആയിരിക്കും പുരുഷ ശക്തി ഉൾകൊള്ളുന്ന ആത്മാവ് വഹിക്കുന്ന ശരീരത്തിന് . ആത്മാവിന്റെ പ്രായം തുല്യമായിരിക്കും , ഏകദേശം 1500 വര്ഷം . അത് കൊണ്ട് തന്നെ അതൊരു വൃദ്ധാത്മാവ് ആയിരിക്കും .

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്വിൻ ഫ്ലെയിം എന്റെ വാവ ആണെന്ന് ഞാൻ കരുതുന്നു . അത് കൊണ്ട് തന്നെ അകന്നിരിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ , ഹീലിംഗ് സമയങ്ങളിൽ അവൻ അനുഭവിക്കുന്ന അഭിമുഖീകരിക്കേണ്ടി വരുന്ന കടമ്പകൾ എന്നെയും നീറ്റാറുണ്ട് . എനിക്കറിയാം കാരണം ഞാൻ കടന്നു പോന്ന വഴികളിലൂടെ തന്നെ അവനെയും ഈശ്വരൻ കടത്തി വിടുമല്ലോ ( Dark Night Of The Soul ) . ഞാൻ സദാ കരഞ്ഞു ഈശ്വരനെ മുറുകെ പിടിച്ചു പ്രാർത്ഥിക്കുന്നു . അവൻ അനുഭവിക്കേണ്ടുന്നതെല്ലാം എനിക്ക് തന്നേക്കൂ എന്ന് …അവൻ പാവമാണ് .

Leave a Reply