നിസ്സഹായരെ നിന്ദിക്കരുത്!!!

Woman chooses chicken eggs in a farm food store. Food consumption, Easter.

Share the Love

What Does it say The Helpless people must be protected

വയോധികനായ മുട്ട കച്ചവടക്കാരന്റെ കഥ

വയോധികനായ കച്ചവടക്കാരൻ വഴിയരികിൽ മുട്ട വിൽക്കുകയാണ്. കാറിൽ വന്നിറങ്ങിയ യുവതി മുട്ടയുടെ വില ചോദിച്ചു. ഒരു മുട്ടയ്ക്ക് ആറു രൂപ പറഞ്ഞ അദ്ദേഹത്തോടു സ്ത്രീ വില പേശി. പത്തു മുട്ട അൻപതു രൂപയ്ക്കു തരുമെങ്കിൽ ഞാനെടുക്കാം. അദ്ദേഹം സമ്മതിച്ചു. മുട്ടകൾ പൊതിയുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു: ഇന്ന് ഒരു മുട്ട പോലും വിറ്റില്ല. ഇത് ആദ്യകച്ചവടമാണ്. നഷ്ടമാണെങ്കിലും ഈ പണം എനിക്ക് അത്യാവശ്യമാണ്. താൻ വിജയിച്ചെന്ന തോന്നലോടെ അവർ വന്ന കാറിൽ കയറിപ്പോയി. വൈകുന്നേരം തന്റെ സുഹൃത്തിനൊപ്പം ആഡംബര ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. മിച്ചം വന്ന ഭക്ഷണം അവിടെ ഉപേക്ഷി ച്ചു. ലഭിച്ച ബില്ലിനൊപ്പം ഇരുനൂറു രൂപ അധികം നൽകി അഭിമാന
ത്തോടെ അവർ പുറത്തിറങ്ങി. ഈ കഥ നിങ്ങളുടെ ജീവിതത്തിലും നടന്നിട്ടുണ്ടാവും . ഈ രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ . ഇനി നമുക്ക് ഇതിന്റെ ഭൗതിക സ്വഭാവവും ആധ്യാത്മിക സ്വഭാവവും പരിശോധിക്കാം . എന്ത് കൊണ്ട് ഇങ്ങനെ ഒരു സംഭവം നടന്നു . എങ്ങനെ ഇത് നടക്കനിട ആയി .

ഇനി നമുക്ക് ഇതിന്റെ ഭൗതിക സ്വഭാവം ഒന്ന് നോക്കാം . അതായത് ഈ നടന്ന കഥയെ നമ്മുടെ ഭൗതിക തലത്തിൽ ഒന്ന് ചിന്തിച്ചു നോക്കാം .

നിസ്സഹായരുടെ നിവൃത്തികേടിനു വിലയിടുന്നതാണ് ഏറ്റവും മാരകമായ പാപം. എല്ലാ ജീവിതങ്ങളും ഒരുപോലെയല്ല. ചിലർ സൗഭാഗ്യത്തിന്റെ കൊടുമുടിയിലായിരിക്കും, ചിലർ ദൗർഭാഗ്യത്തിന്റെ താഴ്വരയിലും, ഒന്നും ആരുടെയും അധികയോഗ്യതകൊണ്ടോ അയോഗ്യതകൊണ്ടോ സംഭവിക്കുന്നതല്ല, ജനനം തിരഞ്ഞെടുക്കാനോ പരിസരം മെച്ചപ്പെടുത്താനോ സാധ്യതയില്ലാത്തതുകൊണ്ട് നിസ്സഹായതയുടെ ഒറ്റയടിപ്പാതകളിലൂടെ നടന്നുനീങ്ങാൻ അവർ വിധിക്കപ്പെടുന്നതാണ്. അവനവന്റെ ജീവിതത്തിന്റെ മെച്ചപ്പെട്ട സാഹചര്യങ്ങളിൽനിന്ന് അപരന്റെ ജീവിതത്തിന്റെ ന്യൂനതകളെ പരിഹസിക്കാതിരിക്കുക എന്നതു ജീവനും ജീവിതത്തിനും നൽകുന്ന ബഹുമാനമാണ്. തങ്ങളുടെ പരാധീനതകളെ മൂടിവച്ചാണ് എല്ലാവരും പുറത്തിറങ്ങുന്നത്. ബലഹീനതകൾക്കു മുകളിൽ അന്തസ്സ് ഉയർത്തിപ്പിടിക്കാനുള്ള ആഗ്രഹം എല്ലാവർക്കുമുണ്ട്. അത്തരം അടിസ്ഥാനവികാരങ്ങളോടു പ്രകടിപ്പിക്കുന്ന ആദരവാണ് ഒരാളെ മനുഷ്യനാക്കുന്നത്. അധ്വാനിക്കുന്ന എല്ലാവരും ബഹുമാനിക്കപ്പെടേണ്ടതാണ് . ആ മൊട്ട കച്ചവടക്കാരൻ കൂടി ചേർന്നതാണ് സമൂഹം . അയാളും നിങ്ങൾക്ക് വേണ്ടി ആണ് ജീവിക്കുന്നത് . അയാൾ ചെയ്യുന്ന സേവനത്തിനും വില കാണേണ്ടതാണ് . സ്ഥാനമോ സമ്പത്തോ സൗന്ദര്യമോ നോക്കി അളന്നു നൽകേണ്ടതല്ല ബഹുമാനം. ഓരോരുത്തരും എടുക്കുന്ന പ്രയത്നങ്ങളും അനുഭവിക്കുന്ന സഹനങ്ങളും അറിഞ്ഞാൽ എങ്ങനെയാണ് അവരെ അംഗീകരിക്കാതിരിക്കാൻ കഴിയുക? അവഹേളിക്കപ്പെടാതിരിക്കാനുള്ള അവകാശവും എല്ലാ വർക്കുമുണ്ട്. ഒരാൾ അർഹിക്കുന്നതു നൽകാതിരിക്കുന്നതാണ് അയാളോടുള്ള ഏറ്റവും വലിയ അവഹേളനം .

ഇനി നമുക്ക് ഇതിന്റെ ഭൗതിക സ്വഭാവം ഒന്ന് നോക്കാം . അതായത് ഈ നടന്ന കഥയെ നമ്മുടെ ഭൗതിക തലത്തിൽ ഒന്ന് ചിന്തിച്ചു നോക്കാം .

ഇനി നമുക്ക് ഇതിന്റെ ആധ്യാത്മിക തലം ഒന്ന് നോക്കാം . അതായത് ഈ നടന്ന കഥയെ നമ്മുടെ ആധ്യാത്മിക തലത്തിൽ ഒന്ന് ചിന്തിച്ചു നോക്കാം . കർമ്മ ആണ് ആ രണ്ടു പേരെയും ആ രൂപത്തിൽ അവിടെ എത്തിച്ചത് . പോയ് പോയ ജന്മത്തിൽ ചെയ്ത നന്മയും തിന്മയും തുലാസിൽ വച്ച് അളക്കുമ്പോൾ കിട്ടുന്ന ഏറ്റക്കുറച്ചിൽ ആണ് ഈ ജന്മത്തിൽ നിങ്ങൾക്ക് കിട്ടുന്നത് . എന്ന് നോക്കുമ്പോൾ കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ചെയ്ത പുണ്ണ്യങ്ങൾ ഈ ജന്മത്തിൽ നിങ്ങൾക്ക് ഉയർന്ന സ്ഥാനത്തു ഇരിക്കാൻ യോഗ്യത നൽകി . അതെ സമയം ഈ ജന്മത്തിൽ നിങ്ങൾക്ക് കിട്ടിയ ഉയർന്ന സ്ഥാനം നില നിർത്താൻ നിങ്ങൾ പരിശ്രമിക്കുന്നില്ല എങ്കിൽ അടുത്ത ജന്മത്തിൽ നിങ്ങൾ ഇതേ മൊട്ട കച്ചവടക്കാരൻ ആയി മാറിയിരിക്കും . അത് കൊണ്ട് ലഭ്യമായ ഉയർന്ന സ്ഥാന മാനങ്ങൾ നില നിർത്താൻ ശ്രമിക്കുക . നന്മ ചെയ്യാൻ ആണ് നിങ്ങളെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത് തന്നെ . അത് മറന്നിട്ട് കേവല മനുഷ്യൻ ആയി പെരുമാറിയാൽ ഇതെല്ലം വീക്ഷിക്കുന്ന ഈശ്വരൻ നിങ്ങളെ അടുത്ത ജന്മത്തിൽ ആ മുട്ട കച്ചവടക്കാരൻ ആയി ജനിപ്പിക്കും . അവിടെ മുട്ട വാങ്ങാൻ വരുന്നതും ഇങ്ങളെ അവഹേളിക്കുന്നതും അയാൾ ആയിരിക്കും , യാതൊരു സംശയവും വേണ്ട , തന്നത് തിരിച്ചെടുക്കാൻ ഈശ്വരന് അധികം സമയം വേണ്ട . നിങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ ആഘാതം അനുസരിച്ചിട്ട് പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയിൽ ഈ ജന്മത്തിൽ തന്നെ അതിന്റെ ഫലം കിട്ടാനും മതി …!!!

Leave a Reply