പരസ്പ്പര പൂരകങ്ങൾ ആയ ആ അർദ്ധാത്മാക്കൾ പൂർണത എത്തി സായൂജ്യം കണ്ടെത്തിയിരുന്നത് തുടർച്ച ആയ ആ സാമീപ്യം കൊണ്ട് മാത്രം ആണ് . തുടർച്ച ആയ ആ കണ്ടെത്തലുകൾ പരസ്പരം പൂർണത കണ്ടെത്തി കൊണ്ടിരുന്നു . അല്ലാതെ അവർക്ക് വേറെ വഴി ഇല്ല . ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്ത രീതിയിലുള്ള ആ സംഗമങ്ങൾ രണ്ടു പേരും അവസരങ്ങൾ മനപൂർവം ഉണ്ടാക്കി കൊണ്ടിരിക്കും . പൂര്ണതയിലേക്കുള്ള ഈ യാത്ര തികച്ചും അപൂർണ്ണം തന്നെ ആണെന്ന് ഒരാൾക്ക് മാത്രമേ അറിയൂ . ഇവരെ നിയന്ത്രിക്കുന്ന ഈശ്വരന് മാത്രം . അങ്ങനെ ആ അവസരം തക്കം പാർത്തിരുന്ന ഈശ്വരൻ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്ത അവരിൽ നിന്നും ഒരു ചെറു തെറ്റി ധാരണ ഉണ്ടാക്കി , Distorted Energy വഹിക്കുന്ന ആളിനെ ( ഇവിടെ DM ) ചിത്രത്തിൽ നിന്നും പിൻവലിക്കുന്നു . ജനിച്ച നാൾ മുതൽ പരസ്പരം ഇവർ കാത്തിരിക്കുന്നതാണ് . ഇതെല്ലാം ഒരു നിമിഷം മറന്ന് കൊണ്ട് പ്രാണ പ്രിയൻ തന്റെ പ്രിയയെ തനിച്ചാക്കി വിട പറയുന്നു . പ്രത്യേകിച്ചൊരു കാരണവും ഇല്ലാതെ ഇങ്ങനെ സംഭവിച്ച ഈ ദുരൂഹതയിൽ DF നരക തീയിലേക്ക് എടുത്തെറിയപ്പെടുകയാണ് . തന്റെ പ്രിയന്റെ സ്നേഹവും കരുതലും നഷ്ടപ്പെട്ട പ്രിയ തികച്ചും ജീവച്ഛവം ആയി തീരുകയാണ് . ജീവിതത്തിനും മരണത്തിനും ഇടക്കുള്ള ഒരു നൂൽ പാലത്തിലേക്ക് താൻ എടുത്തെറിയപ്പെട്ടതായി അവൾക്ക് അനുഭവപ്പെടുന്നു . തന്റെ പ്രിയന്റെ സാമിപ്യമില്ലാതെ ഒരു നിമിഷം പോലും ജീവിച്ചിരിക്കാനുള്ള ത്രാണി അവൾക്ക് നഷ്ടപ്പെടുന്നു . സത്യത്തിൽ ഇവിടെ എന്താണ് സംഭവിക്കുന്നത് . രണ്ടു പേരിലും വിളങ്ങുന്നത് ഒരേ ആത്മാവിന്റെ രണ്ടു മുഖങ്ങൾ ആണ് . ഹൃദയ ചക്രം കൊണ്ട് മാത്രം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവരുടെ സൃഷ്ടിയുടെ ചക്രങ്ങൾ അവനിലും സ്ഥിതിയുടെ ചക്രങ്ങൾ അവളിലുമായിട്ടാണ് നില നിൽക്കുന്നത് . അവർ കണ്ടു മുട്ടിയത്തിനു ശേഷമുള്ള സാമിപ്യങ്ങളിലൂടെ മാത്രമാണ് ആത്മാവ് പൂർണത അനുഭവിച്ചു കൊണ്ടിരുന്നത് . അവൻ അവളിൽ നിന്നും അകന്നതോടെ അവളുടെ ജീവിതത്തിൽ നിന്നും ആ സൂര്യൻ മറഞ്ഞു . അവളുടെ ജീവിതം അന്ധകാരം നിറഞ്ഞതായി . അവൾ ഇരുൾ നിറഞ്ഞ പാതയിലൂടെ കണ്ണീരോടെ നീങ്ങാൻ തുടങ്ങി . അവിടെ തുടങ്ങുന്നു രണ്ടു കൂട്ടരുടെയും ആത്മാവിന്റെ പരിക്കുകൾ ഭേദം ആക്കുന്നതിനുള്ള ഈശ്വരന്റെ ചികിൽസ . DARK NIGHT OF THE SOUL .
Part 14 – അനിവാര്യമായ വേർപിരിയലും വിട പറച്ചിലും

Do you feel like God created the separation of the twin ...