ഇരട്ട ജ്വാല യാത്രയിൽ ഡിഎൻഎ ശുദ്ധീകരണത്തിന്റെയും ആധ്യാത്മിക ശാന്തിയുടെയും പ്രാധാന്യം

Share the Love

What Is a Gene ? എന്താണ് ദൈവ കണം ?

ഇവിടെ ഇരട്ട ജ്വാല യാത്രയിൽ ഡിഎൻഎ ശുദ്ധീകരണത്തിന്റെയും ആധ്യാത്മിക ശാന്തിയുടെയും പ്രാധാന്യം പറഞ്ഞു തരുന്നു . പ്രായോഗിക സാങ്കേതികവിദ്യ നൽകുകയും ചെയ്യും.

Why DNA Cleansing and Healing is Important in Twin Flame Harmonious Union

DNA ശുദ്ധീകരണം എന്നത്, ജീനുകളുടെയും ജീനോം ഘടനയുടെയും ( ഇത് വരെ ലഭ്യമായ വിവരങ്ങൾ വച്ചിട്ട് ഡിഎൻഎ [ De-Oxy Ribo Nucleic Acid ] എന്ന് വച്ചാൽ ഒരു ജീവിയുടെ ഏറ്റവും ചെറിയ കോശ രൂപം ആകുന്നു . ദൈവകണം എന്നൊക്കെ പറയാം ) ശുദ്ധമാക്കുന്ന ഒരു പ്രക്രിയയാണ് .

ഈ പ്രക്രിയയിൽ, ജൈവരാസവസ്തുക്കളെ ഉപയോഗിച്ച് ഡിഎൻഎയുടെ അശുദ്ധികൾ നീക്കം ചെയ്യുകയും, അതിന്റെ ശുദ്ധമായ രൂപം ലഭ്യമാക്കുകയും ചെയ്യുന്നു. ശുദ്ധീകരിച്ച ഡിഎൻഎ, Subsequent analysis, cloning, sequencing, and other molecular biology techniques എന്നിവയ്ക്കായി ഉപയോഗിക്കപ്പെടുന്നു.

ഇത് സാധാരണ ബൗദ്ധിക ലോകത്ത് ആശുപത്രികളിലും ലാബുകളിലും സാധാരണ ആയി ചെയ്തു വരുന്നു . എന്നാൽ ആധ്യാത്മിക ലോകത്ത് ഇത് വിവിധ ധ്യാന മുറകളിലൂടെ ആണ് ചെയ്തു കാണുന്നത് .

Molecule that encodes the genetic instructions used in the development and functioning of all known living organisms and many viruses . a unit of heredity which is transferred from a parent to offspring and is held to determine some characteristic of the offspring:”proteins coded directly by genes”

ഈശ്വരന്റെ ആവശ്യങ്ങൾ ഭൂമിയിൽ നടത്തി എടുക്കാൻ അവൻ ഒരു ശരീരം ഉപയോഗിച്ച് അവൻ ഒരു ചൈതന്ന്യം ആയി ഭൂമിയിൽ അവതരിക്കുമ്പോൾ ആണ് ഒരു മനുഷ്യൻ പിറവി എടുക്കുന്നത് . സമയമാകുമ്പോൾ അവതാര ലക്ഷ്യം പൂർണം ആവുമ്പോൾ ശരീരം ഉപേക്ഷിച്ചിട്ട് സ്വർഗത്തിലേക്ക് യാത്ര ആവുന്നു .

ഇതിനായി ഏകദേശം 1500 ഭൗമ വർഷങ്ങൾ വേണ്ടി വരാറുണ്ട് . ആത്മാവിനു മരണം ഇല്ലാത്തതിനാലും ( അനശ്വരം ) മനുഷ്യ ശരീരം നശ്വരം ആയതിനാലും നശിക്കുന്ന ശരീരത്തിന് പകരം പകരം ശരീരങ്ങൾ ആത്മാവിനു സ്വീകരിക്കേണ്ടി വരുന്നു .

ഈ പല പല ശരീരങ്ങൾ ഭൂമിയിലെ വാസത്തിനിടയിൽ പാപ ഗ്രഹത്തിൽ ( ഭൂമി ) നിന്നും പല വിധത്തിലുള്ള ദോഷ ഫലങ്ങൾ ഏൽക്കേണ്ടി വരുന്നു . ഇവിടെ വച്ച് ആത്മാവിനു ഏൽക്കേണ്ടി വന്ന പരിക്കുകൾ ( ഈ പാപ ഗ്രഹത്തിൽ ജീവിക്കേണ്ടി വന്നപ്പോൾ ആത്മാവിനു ബാധിച്ച ജരാ നരകൾ ) ഇവിടെ വച്ച് തന്നെ ഒഴിച്ചെടുക്കണം .

അത്തരം ദോഷ പാപ ഫലങ്ങൾ ( ഇതിനെ പറ്റി വിശദമായി മറ്റൊരു അധ്യായത്തിൽ പ്രതി പാദിച്ചിട്ടുണ്ട് ) ഉള്ള ആത്മാവിനു സ്വർഗ്ഗ പ്രവേശം സാധിക്കില്ല . സമയം ആകുമ്പോൾ സ്വർഗ്ഗ പ്രവേശത്തിന് തയാറാക്കാൻ വേണ്ടി പൂർണ ആത്മായി വിരാജിച്ച ഈശ്വരൻ സ്വയം ( പാപമോചനാർത്ഥം , ഭൗതിക സുഖ മോചനാർത്ഥം ) ഇരട്ട ആത്മാവായി രണ്ടു ശരീരത്തിൽ ജനിക്കുന്നു .

വീണ്ടും ശരീരത്തിൽ ജനിച്ചു മറ്റൊന്നിനോടും ആസക്തി ഇല്ലാതെ ഇരിക്കാൻ വേണ്ടി ആണ് ഈ ലീല ഈശ്വരൻ പ്രയോഗിക്കുന്നത് . രണ്ടു ശരീരങ്ങളിൽ ആയി ജനിച്ചാൽ പരസ്പരം ധ്യാനിച്ചും ആഗ്രഹിച്ചും അവർ ജീവിത അവസാനം വരെ കഴിയും . രണ്ടു ശരീരത്തിലെ രണ്ടു പൂർണ ആത്മാക്കൾ ആണേങ്കിലല്ലേ അവർക്ക് കാമ മോഹ വികാരങ്ങൾ ഉണ്ടാവൂ .
അതിനാണ് ഡിഎൻഎ ശുദ്ധീകരണം ഒരു മാർഗം ആക്കുന്നത് . ഡിഎൻഎ എന്നാൽ ദൈവകണം ( Gene ) ആണ് . ഈ ദൈവകണങ്ങൾ കൊണ്ടാണ് ആത്മാവിനെ ഭൂമിയിൽ സൃഷ്ടിച്ചിരിക്കുന്നത് .

തലമുറകളായി കൊണ്ട് പോന്ന പാപ കറകൾ ഡിഎൻഎ യിൽ ശേഖരിച്ചു വച്ചിട്ടുണ്ടാകും . അവയുടെ ശുദ്ധീകരണം അത്യവശ്യമാണ് . താത്കാലിക കാന്തത്തെ സ്ഥിര കാന്തം കൊണ്ട് ശക്തി വർധിപ്പിക്കുന്നത് പോലെ ഈശ്വര ശക്തി നമ്മിലേക്ക് ആവാഹിക്കുമ്പോൾ നമ്മിലെ പാപ കറകൾ ആ മഹാ ശക്തിയിലേക്ക് ലയിച്ചു ചേർന്ന് ഇല്ലാതെ ആയി ശുദ്ധീകരിക്കപെടുന്നു .