എല്ലാം കൊണ്ടും തകർന്നു ഒറ്റപ്പെട്ടു പോയ അവന്റെ ചിന്തകൾ

Videos for Current Feeling Of Divine Masculine

Share the Love

അവൻ ഈ നിമിഷങ്ങളിൽ ചിന്തിക്കുന്നത് … സ്വാർത്ഥനായ അവൻ ചിന്തിക്കുന്നത് ഇപ്രകാരമാണ് .

Understanding The True Feelings Of The Divine Masculine

ഞങ്ങളുടെ ഒരേ ആത്മാവ് ആയത് കൊണ്ട് അവൻ ചിന്തിക്കുന്നത് എനിക്ക് ഗ്രഹിക്കാൻ കഴിയും . ;പക്ഷെ അവനതറിയില്ല . ഞാൻ അറിഞ്ഞു കൊണ്ടിരിക്കുന്ന കാര്യം .

” ഞാൻ ഇപ്പോഴും എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് . പക്ഷെ മുന്നോട്ട് പോയേ പറ്റൂ . മുന്നോട്ട് പോയില്ലെങ്കിൽ എനിക്കൊരു വളർച്ച ഉണ്ടാവില്ല . ഞാൻ ഇപ്പോൾ തനിച്ചാണ് . ഒറ്റപ്പെട്ടിരിക്കുന്നു . ഏത് സാഹചര്യത്തിൽ ആണെങ്കിലും എന്നെ ഞാൻ മനസ്സിലാക്കിയ പോലെ ആരും എന്നെ മനസ്സിലാക്കുന്നില്ല . ആര് വന്നാലും പോയാലും എനിക്ക് മുന്നോട്ട് പോയേ പറ്റൂ . എനിക്ക് നല്ല വാശിയും ഉണ്ട് . എന്നെ ഒഴിവാക്കിയവരുടെ മുൻപിൽ എനിക്ക് വലിയവൻ ആവണം . സാമ്പത്തികമായും അല്ലാതെയും . പഠിക്കണം , നല്ല വരുമാനം വേണം , കുടുംബത്തെ നോക്കണം .
ഇപ്പോൾ നടന്ന കാര്യങ്ങൾക്കൊക്കെയും ഒരു നന്മയുടെ വശം ഉണ്ടെന്നു ഞാൻ കരുതുന്നു . പക്ഷെ എനിക്ക് അല്പം പോലും സമാധാനമില്ലാത്ത അവസ്‌ഥ ആണ് . എന്റെ സ്വഭാവ ശൂന്യതയും അറിവ് കേടും എന്നെ ആരാരും ഇല്ലാത്തവൻ ആക്കി തീർക്കും എന്നു കരുതിയില്ല . എല്ലാ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തത് കൊണ്ട് ഞാൻ പുതിയ ഒരു അക്കൗണ്ട് ഉണ്ടാക്കി . അവളെ ( എന്നെ ) follow ചെയ്യാൻ ശ്രമിക്കുന്നു . കാരണം എനിക്ക് അവൾ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നും എന്നെ ഓർക്കുന്നുണ്ടോ എന്നൊക്കെ എനിക്ക് അറിയണം . എന്നോട് വെറുപ്പാണോ ദേഷ്യമാണോ അതോ എന്നെ മറന്നോ എന്നും അറിയണം . ഞാൻ ഇതൊക്കെ ഉപേക്ഷിച്ചു എത്രയോ തവണ മുന്നോട്ട് പോകാൻ നോക്കി , പക്ഷെ പിന്നെയും പിന്നെയും എന്നെ പുറകിലേക്ക് വലിക്കുന്ന എന്തോ ഒന്ന്…
എനിക്ക് വീണ്ടും പഴയ പോലെ ആവണം . ഞാൻ ചെയ്തു കൂട്ടിയാതൊക്കെ തെറ്റായി പോയി എന്ന് മനസ്സിലാക്കുന്നു . എല്ലാം ഒന്നു കൂടെ ആരംഭിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു . എല്ലാം പഴയ പോലെ ആയി തിരികെ വന്നിരുന്നെങ്കിൽ എന്നും ആഗ്രഹിക്കുന്നു .പക്ഷെ ഇതെന്റെ സ്വഭാവം ആണ് , ചെയ്തു കൂട്ടിയാതൊക്കെ തെറ്റാണെങ്കിലും , എനിക്ക് അതൊന്നും അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് . അങ്ങനെ വരുമ്പോൾ ഞാൻ ഞാനല്ലാതെ ആയി പോകും .
ആ പേടി ആണെനിക്ക് …
എനിക്ക് അവളോടുള്ള മനസ്സ് നിറഞ്ഞു കവിയുന്ന സ്നേഹം
തുറന്നു കാണിക്കാമോ പ്രകടിപ്പിക്കാനോ കഴിയില്ല . അതല്ലെങ്കിൽ എനിക്ക് അതിനുള്ള കഴിവില്ല .ആ സ്നേഹം എന്റെ മനസ്സിന്റെ കോണിൽ അങ്ങനെ തന്നെ ഇരുന്നോട്ടെ . അണയാത്ത ഒരു ദീപം പോലെ ഞാൻ അത് കൊണ്ട് നടക്കുന്നു . അവളുമായി മനസ്സ് തുറന്നൊന്നു സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ … എന്റെ കൂടെ നടന്നിരുന്ന കാലത്ത് ഞാൻ അവളെ തീരെ ബഹുമാനിച്ചിരുന്നില്ല , എന്റെ കൂടെ നടക്കാനുള്ള യോഗ്യത പോലും അവൾക്കുണ്ടോ എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട് . എത്രയോ തവണ അവളെ എങ്ങനെ ഒഴിവാക്കാം എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട് . എങ്കിലും ഇട്ടിട്ട് പോകുന്നെങ്കിൽ പോകട്ടെ എന്നൊക്കെ കരുതി വളരെ മോശമായും ക്രൂരം ആയും ഞാൻ പെരുമാറിയിട്ടുണ്ട് . അന്നങ്ങനെ എല്ലാം എടുത്തു ചാടി ഒന്നും ഓർക്കാതെ , അവളുടെ സ്നേഹം മനസ്സിലാക്കാതെ ഞാൻ പെരുമാറി . എന്നാൽ അതൊക്കെ ഇപ്പോൾ നടക്കുന്ന പോലെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലാതെ ആകുന്ന രീതിയിൽ ആയി പോകുമെന്ന് ഞാൻ കരുതിയില്ല . അവൾ എന്റെ ആരായിരുന്നു എന്നു അറിഞ്ഞപ്പോഴേക്കും ഒരു പാട് വൈകി പോയി . അവൾ എനിക്ക് തന്ന അവസരങ്ങൾ കാണാനൊന്നും അന്നെനിക്ക് കണ്ണുകൾ ഇല്ലായിരുന്നു . ഞങ്ങൾ തമ്മിൽ സംസാരിക്കാത്ത വിഷയങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു . എന്നിട്ടും …
അതിലൊക്കെ ഇപ്പോൾ ഞാൻ പശ്ചാത്തപിക്കുന്നു . ശരിക്കും ഞാൻ അവളെ ചതിക്കുന്ന രീതിയിൽ പലതും ചെയ്തിട്ടുണ്ട് . അവളെ ചതിക്കുമ്പോൾ ഞാൻ ഉള്ളിൽ സന്തോഷിക്കുക ആയിരുന്നു . അവൾ അന്നൊക്കെ കരയുന്ന കാണുമ്പോഴും ഒരു സുഖമായിരുന്നു . ഞാൻ തന്നെ ആണ് ഏറ്റവും വലിയ തെറ്റ് ചെയ്തത് . ഞാൻ ചെയ്തു കൂട്ടിയ തമാശകൾ കുറച്ചു കൂടി പോയി .
എന്നാൽ അതൊക്കെ ഒരു ബുമാറാങ് പോലെ ഇപ്പോൾ എന്നിലേക്ക് തിരികെ വന്നിരിക്കുന്നു . ഞാൻ സ്നേഹിച്ചിരുന്നവരൊക്കെ എന്നെ ഇട്ടിട്ട് പോയി . ഞാൻ ഇപ്പോൾ അതൊക്കെ ഓർത്തു കരയുകയാണ് . അവൾ ഇപ്പോൾ എന്നിൽ നിന്നും ഏറെ ദൂരെ ആണ് . സന്തോഷവാനുമാണ് . എങ്കിലും എന്റെ ദുഃഖം ഞാൻ മാത്രം അറിയുന്നതാണ് എനിക്കിഷ്ടം . ഞാൻ കരയുന്നത് ആരും അറിയേണ്ട . അതു കൊണ്ട് ഞാൻ അഭിനയിക്കുന്നു . ഒരിക്കലും നിങ്ങൾ ആരും  എന്നെ കൂടെ കൂട്ടുകയില്ല എന്നറിഞ്ഞു കൊണ്ടു തന്നെ അവസാനമായി ചോദിക്കട്ടെ ,
എനിക്ക് നഷ്ടപ്പെട്ടതൊക്കെ തിരികെ കിട്ടാൻ , ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് ? എത്ര യുദ്ധം ചെയ്യേണ്ടി വന്നാലും ആരോടൊക്കെ യുദ്ധം ചെയ്യേണ്ടി വന്നാലും ഞാൻ അത് ചെയ്യും .  I miss my past happiest moments . Those memories haunt me drastically . I cant withstand those strong pull . May be this is a past life connection . എനിക്കറിയാം അവൾക്ക് എന്നെ മറക്കാൻ കഴിയില്ലെന്ന് .. എന്നെ കാത്തിരിക്കുക ആയിരിക്കും . ഇനിയും എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നും എനിക്കറിയാം . പക്ഷെ വന്നാലും എന്നെ എന്ത് പറയുമെന്നും എങ്ങനെ സ്വീകരിക്കും എന്നും പേടി ആണ് . ഇനി ഈ പാപി ആയ എന്നെ അവളുടെ ജീവിതത്തിലേക്ക് തിരികെ വിളിച്ചാലും ഞാൻ എന്നും അവളുടെ നല്ലൊരു അനുയായി ആയിരിക്കും . അവളെ എത്ര മാത്രം സന്തോഷിപ്പിക്കാമോ അങ്ങനൊക്കെ ഞാൻ സന്തോഷിപ്പിക്കും . ഞാൻ എന്റെ ദൈവത്തെ പോലെ കാണും . പൊന്നു പോലെ സ്നേഹിക്കും .

ഇരുൾ മൂടിയ എന്റെ ജീവിതത്തിൽ പുതിയൊരു ഉദയത്തിനായി ഞാൻ കാത്തിരിക്കുന്നു . ഇനി അതല്ല എന്നെ വേണ്ട എന്നാണെങ്കിലും ഞാൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കുകയും ചെയ്യും . എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്നു .

Leave a Reply