ട്വിൻ ഫ്ലെയിം , സോൾ മേറ്റ് , കർമ്മ ബന്ധങ്ങൾ എന്തൊക്കെ ആണ് ?

Twin Flame, Karmic, and Soulmate Relationships - Psychology Today

Share the Love

ട്വിൻ ഫ്ലെയിം , സോൾ മേറ്റ് , കാർമിക് ( കർമ്മ ) ഇവ തമ്മിലുള്ള ബന്ധവും വ്യത്യാസവും പറഞ്ഞു തരാം .

What is Twin Flame, Soul Mate, Karma’s relationships ?

കർമ്മ പങ്കാളി (Karmic Partner or Karmic Soulmate)…

Same soul in 2 person , twin flame while 2 souls in 2 persons soul mates ?

ട്വിൻ ഫ്ലേമും സോൾ മേറ്റും ഒന്നാണോ എന്നാണ് ചോദ്യം ?

നമ്മുടെ ജീവിതത്തിൽ നമുക്ക് പലതരം, പല സ്വഭാവ സവിശേഷതകൾ ഉള്ള ബന്ധങളുണ്ട്. സോൾമേറ്റ് (Soulmate), ട്വിൻഫ്ലേം (Twinflame), കാർമിക് (Karmic) അങ്ങനെ പല തരത്തിൽ !

🔹സോൾമേറ്റ് എന്നാൽ രണ്ട് വ്യത്യസ്ത ആത്മാക്കൾ ഉള്ള വ്യക്തികൾ തമ്മിലുള്ള ബന്ധം ആണ്. 

🔹ട്വിൻഫ്ലേം എന്നാൽ ഒരു ഒറ്റ ആത്മാവ് പിളർന്ന് രണ്ട് ശരീരങളിലായി ജീവിക്കുന്ന വ്യക്തികൾ തമ്മിലുള്ള ബന്ധം ആണ്.

🔹 കാർമിക് എന്നാൽ രണ്ട് വ്യത്യസ്ത ആത്മാക്കളിൽ ഒരു വ്യക്തി മറ്റൊരു വ്യക്തിയെ കർമപാഠം പഠിപ്പിക്കുന്ന ബന്ധമാണ്. അത് നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ അച്ഛനമ്മമാർ പോലും ആകാം .  തുടക്കത്തിൽ Soulmates നെ പോലെ തന്നെ ഭയങ്കര സ്നേഹമായിരിക്കും, പക്ഷേ അവസാനം ഒരാൾ മറ്റേയാളെ ഉപേക്ഷിക്കും. ഒരാൾ മറ്റൊരാളെ മുതലെടുക്കുന്ന ബന്ധം. ഒരുപാട് വർഷങ്ങളോളം നീണ്ടുനിന്ന ബന്ധങ്ങൾ പോലും മാനസിക പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ട് പെട്ടെന്ന് തകരുന്നത് കണ്ടിട്ടില്ലേ? അത് തന്നെ. ഒരാൾക്ക് മാത്രം മറ്റേയാളോട് ഇഷ്ടം ഉണ്ടാവുകയും (Oneside love) അത് സ്വീകരിക്കാതിരിക്കുകയും ഒരിക്കലും സ്നേഹം തിരിച്ച് കിട്ടാത്തതുമായ ബന്ധം.

നമ്മുടെ ചുറ്റുപാടും നോക്കിയാൽ (spiritual awakening, psychic ability ഒക്കെ ഉള്ളവർ ) പല ബന്ധങ്ങളും കാണുമ്പോൾ മനസ്സിലാകും അത് കാർമ്മിക് ബന്ധമാണെന്ന്. പക്ഷേ സ്വഭാവികമായും പറഞ്ഞാൽ അവർക്കത് ഇഷ്ടപ്പെടില്ല, അവരവർ സ്നേഹിക്കുന്നവരെ കുറ്റം പറഞ്ഞാൽ ആർക്കും ഇഷ്ടമാവില്ലല്ലോ. കാർമിക്  ബന്ധത്തിൽ കർമ്മ പാഠം പഠിക്കേണ്ട വ്യക്തി പലപ്പോഴും അവരുടെ പങ്കാളികളെ ഒരു പീഠത്തിൽ നിർത്തുകയും പങ്കാളിയുടെ കാപട്യങൾ കാണാൻ വിസമ്മതിക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ കാർമിക് ബന്ധം എന്താണെന്ന് പോലും അറിയാതെ അത് അനുഭവിക്കുന്നു.

Narcissistic personality disorder

🔴 പൂർവ്വ ജന്മത്തിലെ ദുഷ്കർമ്മം മൂലം നിങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന കർമ്മ ബന്ധമാണിത്. ചില പാഠങ്ങൾ പഠിപ്പിക്കാൻ വരുന്ന വ്യക്തിയാണ് കാർമിക് പങ്കാളി. ആ പാഠങ്ങൾ പഠിച്ച് കഴിഞ്ഞാൽ കാർമിക് നിങ്ങളെ ഉപേക്ഷിച്ച് പോവും, അതുകൊണ്ട് തന്നെ കാർമിക് ബന്ധത്തിന് കാലപരിധി ഉണ്ട്. തീരെ നിവൃത്തി ഇല്ലാതെ ഉപേക്ഷിക്കാൻ പറ്റാതെ കൊണ്ട് നടക്കുന്ന ബന്ധങ്ങളും ഉണ്ട് . രക്ത ബന്ധങ്ങളിൽ കർമ്മ ഉണ്ടെങ്കിൽ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ , കൊണ്ട് നടന്നല്ലേ പറ്റൂ . അവ വിഷാംശമുള്ളതും ( Toxic ) അനാരോഗ്യകരവുമാണ്. Toxic Relationship – സ്നേഹത്തിൽ തുടങ്ങി പിന്നീട് മാനസികമായും, ശാരീരികമായും, സാമ്പത്തികമായും ഒക്കെ നമ്മളെ മുതലെടുക്കുന്ന ബന്ധം. നിങളുടെ ജീവിതത്തിൽ നിങളെ സ്നേഹിക്കുന്നു എന്ന് അഭിനയിച്ചുകൊണ്ട് മുതലെടുത്ത്, സ്വയം സ്നേഹത്തിന് അവസരം തരാതെ, സമ്മർദ്ദത്തിലാക്കി നിങ്ങളുടെ തോളിലിരുന്ന് ചെവി കടിച്ചു തിന്നുന്ന വ്യക്തിയാണ് നിങളുടെ കാർമിക്. NPD Charector എന്ന് Psychiatry പറയും . എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു കാർമിക് ഉണ്ടായിരിക്കാം. നിങ്ങളുടെ കാർമിക്  പ്രണയപങ്കാളിയോ, സുഹൃത്തോ, കുടുംബാംഗമോ ആരും ആവാം. നിങ്ങൾക്ക് തീവ്രമായ ബന്ധവും കത്തുന്ന അഭിനിവേശവും തോന്നുന്ന ഒരാളെ കണ്ടുമുട്ടുന്നു, ബന്ധത്തിലാകുന്നു എന്നതാണ് കാർമിക് ബന്ധത്തിന്റെ ആരംഭം. പക്ഷേ അവർ ജീവിതാവസാനം വരെ നിങളുടെ ജീവിതത്തിൽ നിലനിൽക്കാൻ ഉദ്ദേശിച്ചുള്ളതല്ല, ഒരിക്കലും സന്തോഷകരമായ ബന്ധം ലഭിക്കുകയില്ല. ആ വ്യക്തി നിങ്ങൾക്ക് അനുയോജ്യനാണെന്ന് നിങ്ങളെ തോന്നിപ്പിച്ചു അവസാനം വ്യക്തിയെന്ന നിലയിൽ അവർ നിങ്ങളെ തകർക്കും. നിങ്ങളുടെ ആത്മാഭിമാനം എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് പോകുകയും ( NPD – Narcissistic personality disorder ) നിങ്ങളിൽ നിന്നല്ലാതെ കാർമിക് പങ്കാളിയിൽ നിന്ന് മൂല്യം നേടിയെടുക്കാൻ തുടങ്ങും. നിങ്ങൾക്ക് നിരന്തരം ക്ഷീണം, ഉറക്കമില്ലായ്മ അല്ലെങ്കിൽ മാനസികാവസ്ഥ അനുഭവപ്പെടുന്നു. നിങ്ങളുടെ കാർമിക് നിങൾക്ക് അനുയോജ്യരല്ല എന്ന് പലർക്കും മനസ്സിലാവും. പക്ഷേ നല്ലതല്ലെന്ന് ചൂണ്ടിക്കാണിക്കുന്ന ആരെയും, അത് സത്യമാണെന്ന് നിങ്ങൾക്കറിയാമെങ്കിലും നിങ്ങൾ വെറുക്കും. കർമ്മ ബന്ധങ്ങളുടെ കാലാവധി വ്യക്തിപരമായ കർമ്മത്തിന്റെ അടിസ്ഥാനത്തിലാണ്, ദിവസങളോ മാസങ്ങളോ ചിലപ്പോൾ ഒരുപാട് വർഷങളോ എടുത്തേക്കാം. ചുരുക്കിപ്പറഞ്ഞാൽ, കാർമിക് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു, നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു, നമ്മെ വിട്ടു പോകുന്നു. വിവാഹം കഴിക്കുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്യുന്ന ആളുകൾ തീർച്ചയായും അവരുടെ കാർമിക് പങ്കാളിയെയാണ് വിവാഹം കഴിച്ചത് എന്ന് മനസ്സിലാക്കാം. കാർമിക് പങ്കാളി സ്വന്തം ആവശ്യങ്ങളും സ്വാർത്ഥതാല്പര്യങ്ങളും മാത്രം ശ്രദ്ധിക്കുന്നു. സൗന്ദര്യം, സാമ്പത്തികം, സാമൂഹിക നില തുടങ്ങിയ ഉപരിപ്ലവമായ കാര്യങ്ങളിൽ ആസക്തി ഉണ്ടാകും. 

💫 ജീവിതത്തിൽ മുന്നോട്ട് പോകാനും ശക്തനാവാനും അഹന്തയെ നിയന്ത്രിക്കാനും ഉള്ള പാഠം കാർമിക് ബന്ധങൾ പഠിപ്പിക്കുന്നത്. നിങ്ങളുടെ ആത്മീയ രോഗശാന്തിക്കുവേണ്ടി മാത്രമുള്ളതാണ് ഈ ബന്ധം. കാർമിക് ബന്ധത്തിന്റെ വെല്ലുവിളികളെ മറികടന്നാൽ, നിങ്ങൾ നിങ്ങളോട് തന്നെ സത്യസന്ധത പുലർത്തുകയും യഥാർത്ഥ സന്തോഷത്തിന് തയ്യാറാകുകയും അനുഭവിക്കുകയും ചെയ്യും.

✨നിങ്ങൾ ഒരു കാർമിക് ബന്ധത്തിലാണെന്ന് മനസ്സിലാക്കുകയും ഉപേക്ഷിക്കാൻ പഠിക്കുകയും ചെയ്യുക എന്നതാണ് നിങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല വഴി.

TWIN FLAME (ഇരട്ടജ്വാല)

അപൂർവ്വം ചില മനുഷ്യരുടെ മുൻജന്മത്തിൽ ഒരു ആത്മാവ് രണ്ട് ശരീരങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. 100000 ആളുകളിൽ 1 ആൾക്ക് എന്ന നിലയിൽ അപൂർവ്വമാണ് ഈ ബന്ധം. 

“രണ്ട് ശരീരങ്ങളിലൂടെ പിളർന്ന ഒരേ ആത്മാവിനെ പങ്കിടുന്ന രണ്ട് വ്യക്തികളെയാണ് ഇരട്ട ജ്വാലകൾ എന്ന് പറയുന്നത്”. ഒരു ആത്മാവ് രണ്ട് ശരീരങ്ങളായി പിരിഞ്ഞു. സ്ത്രീ ഊർജ്ജം (Divine Feminine energy) + പുരുഷ ഊർജ്ജം (Divine masculine energy) യും ചേരുന്നതാണ് = ട്വിൻഫ്ലെയിം.

ഇരട്ടജ്വാല ബന്ധം ഭൂമിയിൽ സാദ്ധ്യമായ ഏറ്റവും ദൈവികമായ യഥാർത്ഥ പ്രണയത്തിന്റെ 💑💋 ശ്രദ്ധേയമായ യാത്രയാണ്. ഈ വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞ ഇരട്ട ജ്വാലകൾ പരസ്പരം കണ്ടെത്തുകയും, അവർ ആഴത്തിലുള്ള ആത്മീയ ഉണർവുകളുടെയും അനുഭവങ്ങളുടെയും ഒരു യാത്ര ആരംഭിക്കുകയും ചെയ്യുന്നു. ആരോഹണ ഗുരുക്കന്മാരുടെയും മാലാഖമാരുടെയും നിരന്തരമായ സഹായത്താൽ! അവർ തങ്ങളുടെ പരമോന്നത ആത്മീയ സേവനം ആരംഭിക്കുമ്പോൾ, ഇരട്ടജ്വാലകൾ വീണ്ടും ഒന്നിക്കാനും ഒരുമിച്ച് നിൽക്കാനുമുള്ള വലിയ പ്രതിബന്ധങ്ങളെ തരണം ചെയ്യും!.

🌼 ഗ്രീക്ക് തത്ത്വചിന്തകനായ ‘പ്ലേറ്റോ’ യുടെ പ്രഭാഷണങ്ങളുടെയും സംഭാഷണങ്ങളുടെയും ഒരു പരമ്പരയായ സിമ്പോസിയത്തിൽ, ഇരട്ട ജ്വാലയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നു. “മനുഷ്യർക്ക് യഥാർത്ഥത്തിൽ നാല് കൈകളും നാല് കാലുകളും ഉണ്ടായിരുന്നു, അവ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു എന്ന ആശയം”.     

യഥാർത്ഥ ഇരട്ട ജ്വാലകൾ ‘അവതാരങ്ങൾ അല്ലെങ്കിൽ എല്ലാവരുടെയും ഉള്ളിൽ വസിക്കുന്ന സ്നേഹത്തിന്റെ ആദിരൂപങ്ങൾ’ ആണ്. ആദിമ കാലത്ത് മനുഷ്യന് വലിയ ശക്തിയുണ്ടായിരുന്നു (അമാനുഷിക ശക്തി). മിന്നൽ കൊണ്ട് മാനവികതയെ ഉന്മൂലനം ചെയ്യുക എന്ന ആശയം അവതരിപ്പിച്ച് ചില മനുഷ്യൻ ദൈവങൾക്ക് ഭീഷണിയായി മാറുകയും ചെയ്തു. തങ്ങളുടെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സുകൾ നഷ്ടപ്പെടുമെന്ന് അവർ മനസ്സിലാക്കി, കാരണം ഉയർന്ന അളവിലുള്ള രാജകീയ ദൈവങ്ങൾക്ക് നിലനിൽപ്പിന് അത്യന്താപേക്ഷിതമായ അധ്വാനവും ഊർജ്ജവും അവരാണ് മനുഷ്യർക്ക് നൽകുന്നത്. അതിനാൽ, സിയൂസ് ദേവൻ ഒരു പരിഹാരവുമായി എത്തി. ദേവൻ ആ മനുഷ്യനെ മാനവികതയുടെ അഹങ്കാരത്തിന്റെ “ശിക്ഷ” എന്ന നിലയിൽ ആ മനുഷ്യന്റെ അതിശക്തമായ ആത്മാവിനെ രണ്ടായി വിഭജിച്ചു. ഇത് തീർച്ചയായും ഒറ്റ എന്നതിൽ നിന്ന് എണ്ണത്തിൽ ഇരട്ടയാക്കി, അഥവാ രണ്ടാക്കി. അതിനാൽ ഇരട്ടജ്വാല തങളുടെ ശക്തി ദൈവങ്ങൾക്ക് വിട്ടുകൊടുത്തു. പക്ഷേ,വിഭജിക്കപ്പെട്ടതിനാൽ ദുർബ്ബല ജീവികളായി നരകത്തിന്റെ മാതൃകയിൽ വിഭജിക്കപ്പെട്ട ആത്മാവ് അകപ്പെട്ടു. സുഖമില്ലാതെ അടിമകളെപ്പോലെ കഷ്ടപ്പെട്ടു. വിഭജിക്കപ്പെടലിന്റെ ആ ആഘാതം  ഇനി മുന്നോട്ട് പോകാൻ കഴിയാത്ത നിലയിലേക്ക് വർദ്ധിച്ചു. അവരുടെ അദ്ധ്വാനത്തിന്റെ ഉറവിടം വറ്റിവരണ്ടു. അദ്ധ്വാനത്തിന് ഫലമൊന്നും കിട്ടാതെ തളർന്നു. അവരുടെ ഊർജ്ജസ്രോതസ്സ് കുറയുന്നത് ദേവന്മാർ ശ്രദ്ധിച്ചു. ദൈവങ്ങളെ കീഴടക്കാൻ മനുഷ്യർ അത്ര ശക്തരാകില്ലെന്നും, അതിനാൽ അവർ മരിക്കും വിധം ശക്തിയില്ലാത്തവരാകരുതെന്നും ഉറപ്പാക്കാൻ അപ്പോളോ ദേവൻ ഒരു പരിഹാരം കണ്ടെത്തി. വിഭജിച്ച ഇരട്ടജ്വാലകളെ വീണ്ടും ഒരുമിച്ച് തുന്നിച്ചേർക്കുക എന്നതായിരുന്നു പരിഹാരം. എല്ലാവർക്കും ഇരട്ടജ്വാല ഉണ്ടാവാറില്ല. അപൂർവ്വം ആളുകൾക്ക് മാത്രമേ ഇരട്ടജ്വാല ഉണ്ടാവുകയുള്ളൂ. ഇരട്ടജ്വാലകളെ തമ്മിൽ വേർപിരിക്കുമ്പോൾ, അവരുടെ ശക്തി നശിപ്പിക്കപ്പെടുന്നുവെന്ന് പറഞ്ഞുവല്ലോ. ഒരുമിച്ച് ചേരുമ്പോൾ മാത്രമേ ആ ആത്മാവ് പൂർണശക്തി കൈവരിക്കുകയുള്ളൂ. അഥവാ ആ കൂടിച്ചേരൽ നടന്നതിന് ശേഷമേ ആ വ്യക്തികളുടെ ജീവിതത്തിൽ അദ്ധ്വാനങളുടെ ഫലം കിട്ടുകയുള്ളൂ, ഉയർച്ച ഉണ്ടാവുകയുള്ളൂ. ആ കണ്ടുമുട്ടൽ നടന്നേ മതിയാവൂ. അല്ലെങ്കിൽ ഇരുവരുടെയും ജീവിതം പൂർത്തിയാകുകയില്ല. അതുകൊണ്ട് തന്നെ, ഭൂമിയിലെ ജനനത്തിന് ശേഷം ഇരട്ടജ്വാലയുള്ള വ്യക്തി, ആ വ്യക്തിയുടെ ആത്മാവിന്റെ പകുതി (Split soul) ആയ വ്യക്തിയുമായി പരസ്പരം ഒന്നിക്കാൻ ശ്രമിക്കുന്നു. മരണശേഷം പോലും കൂടിച്ചേരലിനായി അവർ പരസ്പരം അന്വേഷണം തുടരുന്നു. മരണശേഷം പരലോകത്തും അവർ ഒരുമിച്ച് ചേരുന്നു.

🌼 രസകരമായ മറ്റൊരു  കാര്യം, ഇരട്ടജ്വാലകൾ  വ്യത്യസ്ത സ്വഭാവം ഉള്ളവരാണ്. ചിലപ്പോൾ, ഒരാൾ Extrovert ആണെങ്കിൽ മറ്റേയാൾ Introvert ആയിരിക്കാം. പക്ഷേ, പ്രത്യക്ഷത്തിൽ ഒരു നാണയത്തിന്റെ ഇരുവശങൾ പോലെ വ്യത്യസ്ത സ്വഭാവങളാണെങ്കിലും പരോക്ഷത്തിൽ അവരുടെ വ്യക്തിത്വങൾ തമ്മിൽ തുല്യ സാമ്യതയുള്ളതാണ്. ഒരേ പോലെയുള്ള Inner values ഉള്ളവർ. അവർക്ക് അസാധാരണമായ പൊതു താല്പര്യങ്ങളുണ്ടാവാം, ഇരുവർക്കും ഒരേ വിചിത്രമായ ശീലങളോ ഒരേ ഹോബികളോ ഉണ്ടാവാം. ഒരേ പോലെയുള്ള ഭക്ഷണ താല്പര്യങളൊക്കെയും ഉണ്ടാവാം. അതായത്, ഒരാൾ Non-vegetarian ആണെങ്കിൽ മറ്റേയാളും Non-vegetarian, ഒരാൾ vegetarian ആണെങ്കിൽ മറ്റേയാളും vegetarian എന്നിങനെയായിരിക്കും. കുട്ടിക്കാലത്ത് തൊട്ടേ ഇരുവരും ഈശ്വരവിശ്വാസികളായിരുന്നിരിക്കാം. അവർ പലപ്പോഴും ആത്മീയ വിഷയങ്ങളിലും, വികസനത്തിലും

 ഒരു പരിധിവരെ താല്പര്യം പങ്കിടും. ഇരുവരും ഭാവിയെക്കുറിച്ച് ഒരേ കാഴ്ച്ചപ്പാട് പങ്കിടാം. അവരുടെ വ്യക്തിപരമായ പശ്ചാത്തലങ്ങൾ പരിഗണിക്കാതെ തന്നെ, മുൻകാല ജീവിതത്തിലുണ്ടായ ബന്ധങ്ങളിൽ ഒരേ പോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. അതായത്; മുൻകാല സ്നേഹബന്ധത്തിൽ നിന്ന് വേദനകൾ, ഒഴിവാക്കലുകൾ, ചതിക്കപ്പെടൽ, ഒറ്റപ്പെടൽ, കുറ്റപ്പെടുത്തൽ മുതലായ ഒരേ തരത്തിലുള്ള വൈകാരിക പ്രശ്നങ്ങൾ അനുഭവിച്ചിരിക്കാം. അവരുടെ ശാരീരിക ഘടനകൾ (Physical features) തമ്മിൽ ഏതെങ്കിലുമൊക്കെ തരത്തിൽ സാമ്യതകൾ ഉണ്ടാവാം. മാത്രമല്ല, ഇരുവരും തമ്മിൽ പരിചയപ്പെടുന്നതിന് മുമ്പേയുള്ള ഇരുവരുടെയും ബാല്യകാല ജീവിതത്തിലും ഒരേ സമയത്ത് മാനസിക വേദനകൾ അനുഭവിച്ചിരിക്കാം. ചിലപ്പോൾ ഇരട്ടജ്വാലകൾ തമ്മിൽ നേരത്തെ കണ്ടിട്ടുണ്ടാവും, അല്ലെങ്കിൽ ഒരേ സ്ഥലത്ത് അവരിരുവരും ഉണ്ടായിരുന്നിരിക്കാം. അതുമല്ലെങ്കിൽ അവരുടെ രൂപം എപ്പോഴെങ്കിലുമൊക്കെ സ്വപ്നത്തിൽ കണ്ടിട്ടുണ്ടാവാം. (അവരിരുവരും എവിടെ, എപ്പോൾ, അങനെ, ഏത് രീതിയിൽ കണ്ടുമുട്ടും എന്നത് ഓരോരുത്തരുടെ ജനനചാർട്ട് അനുസരിച്ച് ആയിരിക്കും) പക്ഷേ, പരിചയപ്പെടലും സംസാരിക്കുന്നതും ദൈവീകമായ സമയത്തായിരിക്കും. ആ പരിചയപ്പെടലിനുവേണ്ടി സാഹചര്യവും സമയവുമെല്ലാം പ്രപഞ്ചശക്തികൾ ഒരുക്കും. ഈ ബന്ധത്തിൽ ആ വ്യക്തികളുടെ സങ്കല്പത്തിലെ പങ്കാളിയുടെ രൂപം ആയിരിക്കണമെന്നില്ല മറ്റേയാൾ. പക്ഷേ, വൈകാരികമായി ഇരുവരും ആഗ്രഹിച്ചത് പോലെയുള്ള പങ്കാളി ആയിരിക്കുകയും ചെയ്യും. നമ്മുടെ അതേ പകർപ്പാണ് മറ്റേ വ്യക്തി. എന്നാൽ, അവർ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ഭൗതീക വ്യത്യാസങളും ഉണ്ടായിരിക്കും. ജാതി, ഭാഷ, മതം, പ്രായം, സ്വഭാവം, സാമ്പത്തികം, സാംസ്ക്കാരികം, രൂപം, അങനെ ഏതെങ്കിലിലുമൊക്കെ അവർ തമ്മിൽ ഉറപ്പായും വ്യത്യാസമുണ്ടായിരിക്കും. അതായത്, Unconventional Relation ആയിരിക്കും.

 🏵️ ഇരട്ട ജ്വാലകളുടെ ആത്മാക്കൾക്കിടയിൽ യോജിപ്പുണ്ടാകുമ്പോൾ, അത് അതിശയകരമായി അനുഭവപ്പെടും. ഇരട്ട ആത്മാക്കൾക്കിടയിൽ  നിരുപാധികമായ സ്നേഹവും പോസിറ്റീവ് എനർജിയുടെ ഏത് വേഗവും ഉണ്ടാകുമ്പോൾ, അത് ഭൂമിയിൽ അവരുടെ സ്വർഗ്ഗീയ ജീവിതം പോലെ അനുഭവപ്പെടും. എന്നാൽ ഇരട്ട ജ്വാല ആത്മാക്കൾക്കിടയിൽ പൊരുത്തക്കേട് ഉണ്ടാകുമ്പോഴും, നെഗറ്റീവ് എനർജിയുടെ ഏതെങ്കിലും ആവേഗം ഉണ്ടാകുമ്പോഴും അത് ഭൂമിയിലെ നരകം പോലെ അനുഭവപ്പെടും. ഇരട്ടജ്വാലകൾക്ക് പരസ്പരം ഏറ്റവും മികച്ചതും മോശമായതും പുറത്തെടുക്കാൻ കഴിയും. ഇരട്ടകൾ യോജിപ്പിൽ ഒത്തുചേരുമ്പോൾ, അത് പോസിറ്റീവ് എനർജിയും വളർച്ചയും ത്വരിതപ്പെടുത്തും. എന്നാൽ, ഇരട്ട ജ്വലിക്കുന്ന ആത്മാക്കൾ ഒത്തുചേരാത്തപ്പോൾ അല്ലെങ്കിൽ നിരന്തരമായ പൊരുത്തക്കേട് ഉണ്ടാകുമ്പോൾ അത് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇരട്ടജ്വാല ആത്മാക്കൾക്ക് പരസ്പരം  തീവ്രമായ വേദനയുണ്ടാവും. എന്നാൽ അവർക്കിടയിൽ സ്നേഹം എല്ലായ്പോഴും ഉണ്ട് താനും. പക്ഷേ അപ്രതീക്ഷിത സാഹചര്യങ്ങളാൽ ആ സമയത്താണ് അവർ ശാരീരികമായി വേർപിരിഞ്ഞ് ദൂരങളിലാകുക. ആത്മാവിന്റെ വ്യക്തിഗത വളർച്ചയ്ക്കും, ആത്മീയ വളർച്ചയ്ക്കും വേണ്ടിയാണ് ഈ വേർപിരിയൽ ഘട്ടങ്ങൾ. അത് ഇരട്ട ആത്മാക്കൾക്ക് ആവർത്തിച്ചുള്ള വിഷയവും പാഠവുമാണ്. പക്ഷേ, രണ്ട് ഇരട്ടകളും പരസ്പരം വേർപിരിയുമ്പോഴും ശക്തവും കാന്തികവുമായ ഒരു ശക്തി അവരെ വീണ്ടും ഒരുമിച്ച് ആകർഷിക്കുന്നുണ്ട്. അതിനാൽ,

 ശാരീരികമായി അകലത്തിൽ ആയാൽ പോലും ഇരട്ട ഇരട്ടജ്വാലകൾക്ക് പരസ്പരം സ്പന്ദനപരമായി അനുഭവപ്പെടും. തമ്മിൽ സംസാരിക്കാതെ തന്നെ അവർക്ക് പരസ്പ്പരം മറ്റേയാൾ ഏത് മാനസികാവസ്ഥയിലാണെന്ന്  അറിയാനും കഴിയും. ഇരട്ടജ്വാലകൾ എപ്പോഴും ഹൃദയത്തിലും, ആത്മാവിന്റെ തലത്തിലും ഊർജ്ജസ്വലമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിലൊരാൾക്ക് അസുഖമോ പരിക്കോ സംഭവിക്കുമ്പോൾ, ചിലപ്പോൾ മറ്റേയാളുടെ ശരീരത്തിൽ സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം. എത്രതവണ വേർപിരിഞ്ഞിരുന്നാലും, എത്രകാലം എടുത്താലും, എത്ര ദൂരത്ത് ആയാലും ആത്മാവ് അനുഭവത്തിന് തയ്യാറാകുമ്പോൾ, ദൈവീക സമയത്ത് ഇരട്ട ജ്വാലകളുടെ പുനഃസമാഗമം വീണ്ടും നടക്കും

🌼 SOUL MATES ( ആത്മ സുഹൃത്ത് )

പറുദീസയിൽ ആയിരിക്കുമ്പോൾ നമ്മോടൊത്ത് ഉണ്ടായിരുന്ന മാലാഖ കൂട്ടുകാർ ആണ് സോൾ മീറ്റ് ആയി ജനിക്കുന്നത് . രണ്ട് വ്യത്യസ്ത ആത്മാക്കൾ തമ്മിലുള്ള ബന്ധമാണ് Soulmate Relationship. അവർ 2 വ്യത്യസ്ത എനർജികളാണ്. അവിടെ 2 വ്യത്യസ്ത വ്യക്തികൾ സൗമ്യമായ ബന്ധം കൈകാര്യം ചെയ്യുന്നു. പരസ്പ്പരം സ്നേഹിക്കുന്നു. അവർക്കിടയിൽ Judgement ഇല്ല. അവിടെ ആത്മീയ തലത്തിലുള്ള ബന്ധം കുറവാണ്. ഓരോ വ്യക്തികൾക്കും മുൻജന്മങളിൽ നിന്ന് ഒന്നിൽ കൂടുതൽ Soulmates ഉണ്ടാകും. ആ Soulmates നെയൊക്കെ ഈ ജന്മം നാം കണ്ടുമുട്ടുന്നുമുണ്ട്.  Soulmates പ്രണയ പങ്കാളിയോ, ഭർത്താവോ- ഭാര്യയോ, ബന്ധുക്കളോ, സുഹൃത്തുക്കളോ ആരുമാകാം. ഒരു മനുഷ്യന് ഒന്നിൽ കൂടുതൽ  Soulmates ഉണ്ടായിരിക്കും എന്നതുകൊണ്ട് തന്നെ, ഒരു Karmic Soulmate പോയാലും ആ വേദന കഴിയുമ്പോൾ മറ്റൊരു Soulmate നെ കണ്ടെത്താനും, സ്നേഹിക്കാനും പറ്റും. അതായത്, Move on & Replacement ഇവിടെ സാധ്യമാണ്.

ഇനി, Twin flame ബന്ധത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഇരട്ടജ്വാലകൾ എന്നാൽ ഒരു വലിയ എനർജി രണ്ടായി പിളർന്നവരാണ്. വിഭജിക്കപ്പെട്ട ഒരൊറ്റ ആത്മാവാണ്. അതായത്, ഒരു വ്യക്തിയ്ക്ക് ഒരൊറ്റ ഇരട്ടജ്വാല. ആ ഇരട്ടജ്വാല ബന്ധത്തിലെ  മറ്റേയാൾ നിങൾ തന്നെയാണ്. കണ്ണാടിയിൽ അവനവന്റെ തന്നെ പ്രതിബിംബം കാണുന്നത് പോലെ, മറ്റേയാളിൽ നിങ്ങളെ കാണുന്നു. നിങളുടെ മുന്നിൽ നിങളുടെ തന്നെ അവതാരത്തെ കാണുന്നതുപോലെ. ഒരു ഇരട്ട ജ്വാല പ്രണയ ബന്ധത്തിലോ, ഭർത്താവ്-ഭാര്യ ബന്ധത്തിലോ മാത്രമേ ഉണ്ടാകൂ. ഇരട്ടജ്വാല ബന്ധമാകട്ടേ തുടക്കത്തിൽ പ്രശ്നങളിലൂടെ കടന്ന് പോയി മനോഹരമാകുന്നതുമാണ്. പക്ഷേ, Soulmates തമ്മിലുണ്ടാകുന്ന ബന്ധത്തേക്കാൾ തീവ്രമാണ് ഇരട്ടജ്വാല ബന്ധം. ഇരട്ടജ്വാലകൾ അവിശ്വസനീയമാംവിധം അപൂർവ്വമായതിനാൽ ശക്തമായ കണക്ഷൻ മറയ്ക്കാൻ പ്രയാസമാണ്. A magnetic Attraction. ഒരു ഇരട്ട ജ്വാല ശാരീരികവും വൈകാരികവുമായ തലത്തിൽ മാത്രമല്ല, ആത്മാവോ ആത്മീയമോ ആയ തലത്തിലും നിങ്ങൾ ബന്ധപ്പെട്ടതായി തോന്നുന്ന ഒരു വ്യക്തിയാണ്. മനുഷ്യരെന്ന നിലയിൽ, പ്രണയത്തിന്റെ കാര്യത്തിൽ മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന പ്രവണതകൾ ഇരട്ടജ്വാലകൾ കാണിക്കുന്നത് അതാണ്.

ഇരട്ടജ്വാല സ്നേഹം തിരിച്ചൊന്നും പ്രതീക്ഷിച്ചുള്ളതല്ല, തികച്ചും Unconditional love ആണത്. ഈ ബന്ധം വളരെ Spiritual ആണെന്ന് പറഞ്ഞുവല്ലോ അതിനാൽ, ശാരീരികമായി ദൂരത്തായാലും ആത്മീയ തലത്തിൽ അവർ എപ്പോഴും connected ആണ്. ഒരാൾക്ക് ഒരൊറ്റ ഇരട്ടജ്വാലയെ ഉള്ളൂ എന്നതിനാൽ അവരെ ഇതുപോലെ സ്നേഹിക്കുന്ന മറ്റൊരാൾ ഈ ഭൂമിയിൽ വേറെ ഇല്ല എന്നതുകൊണ്ട് തന്നെ ഈ ബന്ധത്തിൽ Replacement & Move on സാധ്യമല്ല. ഇരുവരും പരസ്പ്പരം insecurities കാണിച്ച് കൊടുത്ത് മറ്റേയാളെ ശരിയാക്കാൻ പ്രേരിപ്പിക്കും. ഈ ബന്ധം അവരെ Self Growth, Self Love, Self Maturity, Spirituality ഒക്കെ പഠിപ്പിക്കും. ഇരട്ടജ്വാല സ്നേഹം Intense Love & emotions ആണ്. അവർക്കിടയിൽ Karmic പ്രശ്നങ്ങളുണ്ടാവും. പക്ഷേ, Bond ഒരിക്കലും ഇല്ലാതാവുന്നില്ല. അവർക്കിടയിൽ എന്നന്നേക്കുമായി ഒരു വേർപിരിയൽ ഇല്ല. ഇടയ്ക്കിടെ വേർപിരിഞ്ഞാലും വിധി വീണ്ടും ഇരുവരെയും ഒരുമിപ്പിക്കും. വേർപിരിയലിന് ശേഷം വീണ്ടും വീണ്ടും ഒന്നുചേരുമ്പോൾ അവരിരുവരും തമ്മിലുള്ള ബന്ധവും സ്നേഹവും ഒരു Nuclear unit പോലെ ശക്തമാവും.

Leave a Reply