പാർവതി ദേവിയും ശിവനും ഇരട്ട ജ്വാലകൾ ആയ കഥ

Twin Flame Concept Of Shiva Parvathy - Image Results

Share the Love

Spiritual Experiences Which Universe PROVIDE before the Twin Flame Union – Siva Parvathy

Twin flame (ഇരട്ടജ്വാല) ന് സമാനമാണ് ഇന്ത്യൻ മിത്തോളജിയിലെ അർദ്ധനാരീശ്വര സങ്കല്പ്പം 💞പ്രണയസാഫല്യത്തിന്റെ പരമോന്നത ഭാവമാണ് അർദ്ധനാരീശ്വരൻ. പകുതി സ്ത്രീയും പകുതി പുരുഷനുമായ ഹൈന്ദവ വിശ്വാസ സങ്കലപ്പമാണ് അര്‍ദ്ധനാരീശ്വരന്‍ എന്നറിയപ്പെടുന്നത്. പകുതി സ്ത്രീരൂപമായും പകുതി പുരുഷരൂപമായും ഒന്നായ ഒരു ഹൈന്ദവ ദേവതാസങ്കൽപ്പമാണ് സാക്ഷാൽ അർദ്ധനാരീശ്വര സങ്കൽപ്പം. ശിവനും ,പാർവ്വതിയുമാണ് ഇവിടെ ഒന്നായി അർദ്ധനാരീശ്വര സങ്കൽപ്പമാകുന്നത്. ദൈവിക പിതാവായ ശിവനും അദ്ദേഹത്തിന്റെ ദിവ്യ പത്നിയായ പാർവ്വതിയുമാണ് അർദ്ധനാരീശ്വര സങ്കല്പ്പത്തിലുള്ളത്.

ശിവശക്തി 🕉️🔱🔥- ശിവനും, ശക്തിയും ❣️

(ശക്തി എന്നാൽ സ്ത്രീ, പ്രകൃതി, പാർവ്വതിയുടെ സ്വരൂപങൾ എന്ന് അർത്ഥം)

ശിവനും, സതിയുടെ പുനർജന്മമായ പാർവ്വതിയും ഇരട്ട ജ്വാലകളായി ( Twin Flame )കണക്കാക്കപ്പെടുന്നു. അവരുടെ ശാശ്വതമായ പ്രണയകഥയും ഇരട്ട ജ്വാലകളുടെ ദിവ്യശക്തിയെ കാണിക്കുന്നു.

പുരുഷ തത്ത്വമായ (Masculine energy) ശിവൻ, ബോധത്തെ പ്രതീകപ്പെടുത്തുന്നു. സതിയായ പാർവ്വതി, സ്ത്രീ തത്ത്വം (Feminine energy) സജീവമാക്കുന്ന ശക്തിയെയും, ഊർജ്ജത്തെയും പ്രതീകപ്പെടുത്തുന്നു. അവ സംയോജിപ്പിക്കുമ്പോൾ ഒരു വലിയ ചലനം സജീവമാവുകയും സൃഷ്ടി ഉണ്ടാകുകയും ചെയ്യുന്നു.

സതിയുടെ പുനർജന്മമായ പാർവ്വതി , ശിവനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ശിവൻ അഭ്യർത്ഥന സ്വീകരിച്ചില്ല, നമുക്കെല്ലാവർക്കും അറിയാം ഇരട്ടകൾ പരസ്പരം ഒന്നിക്കുന്നതിന് മുമ്പ് രണ്ടുപേരും ആത്മീയ അന്വേഷണത്തിൽ ഏർപ്പെടുകയും, തങ്ങളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരണമെന്ന്. അവൾ സ്ഥിരമായി അവനെ അനുഗമിക്കുകയും, കഠിനമായ തപസ്സ് ചെയ്യുകയും, പ്രയത്നിക്കുകയും, പ്രാർത്ഥിക്കുകയും, ശുദ്ധമായ സ്നേഹത്തോടും വാത്സല്യത്തോടും കൂടി അവനെ സേവിക്കാൻ സമയം ചെലവഴിക്കുകയും ചെയ്തു. ഒടുവിൽ ശിവന് അവൾ തന്റെ ജീവന്റെ-ആത്മാവിന്റെ പാതിയാണെന്ന് ബോദ്ധ്യപ്പെട്ടു. ഒടുവിൽ അവർ വിവാഹം കഴിച്ചു. 👩‍❤️‍👨

🌼 പാർവ്വതിയുടെ ആത്മസ്വരൂപമായ “ദുർഗ്ഗ” 🔱🐚🦁☸️🏹🪷

ഇരട്ടജ്വാല ബന്ധത്തിന്റെ പ്രധാനലക്ഷ്യം സ്വയം സ്നേഹിക്കാനും സ്വന്തം ശക്തിയെ തിരിച്ചറിയാനും ഇരുവരും പരസ്പരം പഠിപ്പിക്കുക എന്നതും കൂടിയാണെന്ന് നേരത്തെ പറഞ്ഞുവല്ലോ, ഇരട്ടജ്വാലകളായ ശിവ-പാർവ്വതിമാരുടെ കഥയിലെ “മഹിഷാസുരവധം” അതിനുള്ള ഉദാഹരണമാണ്. ആ കഥ ഇങ്ങനെയാണ് 👇 ‘മഹിഷാസുരൻ’ എന്ന അസുരൻ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. കഠിനമായ പരീക്ഷണങ്ങൾക്ക് ഒടുവിൽ ബ്രഹ്മാവ് അവനിൽ പ്രസാദിച്ചു. എന്ത് വരമാണ് വേണ്ടത് എന്ന ഭഗവാന്റെ ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു.. ഭഗവാനെ, ‘എനിക്ക് മരണമുണ്ടാകരുത്. മരണമില്ലാത്തവനാക്കണം’. ഭഗവാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു, ‘മകനേ… മരണമില്ലാത്തവൻ ആരുമില്ല, ഒരിക്കൽ എല്ലാത്തിനും അവസാനമുണ്ടാകും. എനിക്ക് അങ്ങനെ വരം നൽകാൻ കഴിയില്ല. മറ്റെന്തെങ്കിലും ചോദിച്ചാൽ സാധിച്ച് തരാം. ആലോചിച്ച ശേഷം മഹിഷാസുരൻ വീണ്ടും പറഞ്ഞു, അങ്ങനെയെങ്കിൽ, ‘ഭൂമിയിൽ പിറന്ന ആർക്കും എന്നെ വധിക്കാൻ കഴിയരുത്. മനുഷ്യരുടെ കൈ കൊണ്ട് എനിക്ക് മരണമുണ്ടാകരുത്, ദേവന്മാർക്ക് എന്നെ കൊല്ലാൻ കഴിയരുത്. മരണം അനിവാര്യമാണെങ്കിൽ അത് ഒരു സ്ത്രീയിലൂടെ മാത്രമാകണം. സ്ത്രീകൾ അപലയാണ്, അവർക്ക് ഒരിക്കലും ശക്തിമാനായ എന്നോട് പൊരുതാൻ കഴിയില്ല. അപ്പോൾ എനിക്ക് മരണവും ഉണ്ടാകില്ല.’ ബ്രഹ്മാവ് ആ വരം നൽകി അവനെ അനുഗ്രഹിച്ചു. വരം നേടിയ മഹിഷാസുരൻ അഹങ്കാരത്തോടെ ദേവലോകത്തെ നശിപ്പിക്കാൻ ആരംഭിച്ചു. ഒരുനാൾ മഹിഷാസുരൻ പാർവ്വതിയെ അപമാനിച്ചു. അപ്പോൾ, പാർവ്വതി ശിവനോട് ചോദിച്ചു… ‘അങേക്ക് ഇത് കേൾക്കയിൽ ഒന്നും തോന്നുന്നില്ലേ? 

എന്നെ അപമാനിച്ചിട്ടും എന്തുകൊണ്ട് അവനോട് യുദ്ധം ചെയ്യുന്നില്ല? അങ്ങയുടെ പ്രതികരണശേഷി നഷ്ടപ്പെട്ടോ?’ പാർവ്വതിയുടെ ആ ചോദ്യങ്ങൾക്ക് ശിവൻ മറുപടി പറഞ്ഞതിങ്ങനെയാണ്.. “നിങൾ സ്ത്രീകൾക്ക് എന്തുകൊണ്ടാണ് എപ്പോഴും പുരുഷനെ ആശ്രയിക്കേണ്ടി വരുന്നത്? എന്തുകൊണ്ട് നിങ്ങൾക്ക് സ്വയം സംരക്ഷിക്കാനാവുന്നില്ല?”. ആ വാക്കുകൾ കേട്ടിട്ടും, തന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന അന്തർമുഖയായ ‘ദുർഗ്ഗ’യെ തിരിച്ചറിയാത്ത പാർവ്വതി സങ്കടപ്പെട്ടു. മഹിഷാസുരൻ വീണ്ടും അവളെ അപമാനിച്ച് സംസാരിച്ചു… ‘നാരീ, നീയാണോ എന്നോട് എതിർക്കാൻ വരുന്നത്? നാരീ എന്നാൽ പുരുഷന്റെ കിടപ്പറയിലെ അലങ്കാരം മാത്രമാണ്’.  ആ സമയം കോപം കൊണ്ട പാർവ്വതിയിൽ നിന്ന് അവളറിയാതെ അവളിൽ അന്തർമുഖിയായിരുന്ന ദുർഗ്ഗ 🔱🐚🦁☸️🏹🪷 എന്ന ആത്മസ്വരൂപം പുറത്ത് വന്നു🔥. മഹിഷാസുരനെ വധിച്ചു. 

🌼 പാർവ്വതി ദേവിയുടെ ആഞ്ജ അനുസരിച്ച് ആത്മസ്വരൂപമായ ദുർഗ്ഗ മഹിഷാസുരനെ വധിച്ചപ്പോൾ, ശിവന് തന്റെ ഭാര്യയുടെ ആത്മരൂപമായ ദുര്‍ഗ്ഗയോട് വലിയ സ്‌നേഹവും പ്രണയപാരവശ്യവും തോന്നിയത്രെ. ശിവന് സന്തോഷവും അഭിമാനവുമുണ്ടായി. ശിവനും പാർവ്വതിയും പരിരംഭണവിധേയരായി. ശിവൻ പാർവ്വതിയെ തന്റെ ഇടത്തെ തുടയിൽ ഇരുത്തി, പാർവ്വതി ആ ശരീരത്തിൽ ലയിച്ച് ചേർന്നു. ആ രൂപത്തിന്റെ വലത് ഭാഗം ശിവന്റെ ചിഹ്നങ്ങളായ ജഡ, നാഗം തുടങ്ങിയവയും വാമഭാഗം (ഇടത്) പാർവ്വതിയുടെ സ്ത്രീരൂപമായും ഒന്നായി. ഉമാമഹേശ്വരന്മാരുടെ പ്രണയസാഫല്യത്തിന്റെ പരമമായ ഈ ഭാവമാണ് അർദ്ധനാരീശ്വരൻ. “അനുപമമായ പ്രണയപൂർത്തീകരണത്തിന്റെ അഥവാ പ്രണയസാഫല്യത്തിന്റെ ഈശ്വര ഭാവമാണ് ഭാരതീയ വിശ്വാസങ്ങളിലെ അർദ്ധനാരീശ്വര സങ്കല്പം”. പ്രകൃതിയും പുരുഷനും തമ്മിലുള്ള സംയോഗം. ശിവശക്തി സംയോഗം. അവർ ഇരുവർക്കുമിടയിൽ അവരെ വേർപിരിക്കാൻ ആകാത്തൊരു ആത്മബന്ധത്തിന്റെ കണ്ണി ഉണ്ട്. അത് അത്രമാത്രം ദൃഢവുമാണ്. ഒരാളുടെ അഭാവത്തിൽ മറ്റൊരാൾക്ക് ജീവിക്കാൻ സാധിക്കില്ല. ഒരാളില്ലെങ്കിൽ മറ്റെയാൾ വെറുമൊരു ശരീരമായി മാത്രം ജീവിക്കുന്ന അവസ്ഥയാകും.

Leave a Reply