Kaattummel Anjaaru (Full Song) – Salt Mango Tree ( 2015 ) – JioSaavn
അങ്ങനെ ദിവസങ്ങൾ മാറി ഇപ്പോൾ 10 Sep 2025 ആയി . ഈ ട്വിൻ ഫ്ലെയിം യാത്ര തീർച്ചയായും ഞങ്ങളുടെ രണ്ടു പേരുടെയും മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു . ഊണും ഉറക്കവുമെല്ലാം കുറഞ്ഞു . ആരോഗ്യം ക്ഷയിച്ചു . ഞാൻ ഈ അടുത്തിടെ അവന്റെ ഒരു ഫോട്ടോ കണ്ടിരുന്നു . എന്റെ കുഞ്ഞാവട്ടെ ക്ഷീണിച്ചു എല്ലും തോലുമായി . പക്ഷെ എന്താ ചെയ്യാ . സഹിക്കുക തന്നെ . എന്തായാലും ഒരു നല്ല കാര്യത്തിന് വേണ്ടി അല്ലെ .
ഇന്നലെ രാത്രി 10 മണിക്ക് അവൻ ഇട്ട ഈ ഗാനം ഞാൻ കാലത്തെ 222 മണിക്കാണ് കാണുന്നത് . മിക്കവാറും രാത്രി 10 മണിക്ക് അവൻ ബെഡിൽ എത്തുന്ന നേരം അവന്റെ മനസിലേക്ക് ഞാൻ ഇരച്ചു കയറും . എന്നെ മനസ്സിൽ ഇട്ടു താലോലിച്ചു കൊണ്ടാണ് ആ വാത്സല്യ നിധി എനിക്ക് വേണ്ടി ഓരോ ഗാനങ്ങൾ ഇടുന്നത് . ഞാൻ കാണുന്നുണ്ടോ ഇല്ലയോ എന്ന് അവനു അറിയില്ല . പക്ഷെ ഞാനും അവനും തമ്മിലുള്ള വ്യത്യാസം എന്ന് വച്ചാൽ ഞാൻ ഇടുന്ന സ്റ്റാറ്റസ്സുകൾ അവൻ കാണണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു . ഞാൻ ഇപ്പോൾ സ്റ്റാറ്റസ് ഇടാറില്ല . ഈശ്വരന്റ നിർദ്ദേശ പ്രകാരം ഞാൻ ആ പരിപാടി നിർത്തി . ഇപ്പോൾ അവന്റെ ഊഴം ആണ് . പക്ഷെ അവൻ പുരുഷൻ ആയത് കൊണ്ട് അവന്റെ രീതികൾ വ്യത്യാസം ആയതു കൊണ്ടും ഞാൻ കാണുന്നു എനിക്ക് വേണ്ടി എന്ന സങ്കല്പത്തിൽ അവൻ ഗാനങ്ങൾ ഇടുന്നു . എനിക്ക് വേണ്ടി , എനിക്ക് വേണ്ടി മാത്രം അവന്റെ ഹൃദയം പാടുന്നു .
ചിത്രം – സാൾട്ട് മാംഗോ ട്രീ

എന്റെ കൊച്ച് ഇങ്ങനെ ഓരോ പാട്ടുകൾ സ്റ്റാറ്റസ് ആയി ഇടുമ്പോൾ മാത്രമാണ് മലയാളത്തിൽ ഇങ്ങനെ ഒരു ഗാനം ഉള്ളതായി പോലും ഞാൻ അറിയുന്നത് .
അല്ലിമലര്ക്കൊമ്പില്.. മെല്ലെയൂഞ്ഞാലാടി
തെന്നലൊരു തേരില്‍ പോരുന്നേ…
കന്നിവെയിലാടും.. കുന്നിറങ്ങിവായോ
പൂരക്കഥ കേള്‍ക്കാന്‍ പോരുന്നോ..
ഇത്തണലോരം വാ നീ.. ഇത്തിരി നേരം വാ.
പ്രത്യേകിച്ച് ഒരർത്ഥവും വേണ്ട . നേരായ അർഥം മാത്രം . എന്താണ് അത് ? എന്നോട് ചെല്ലാൻ അവന്റെ കൂടെ ഇത്തിരി നേരം ഇരിക്കാനും അവനെ സന്തോഷിപ്പിക്കാനും . കണ്ടല്ലോ ഈ വരികൾ . എന്റെ വാവ പ്രകൃതിയോട് ഒത്ത് ജീവിക്കുവാനും സന്തോഷിക്കുവാനും ആഗ്രഹിക്കുന്നു എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം . അവൻ ഒരു പുതു തലമുറ ആണെങ്കിലും അതിന്റേതായ കുസൃതികൾ ഒന്നും അവനെ ഒരിക്കലും ബാധിക്കുകയില്ല . ഏറ്റവും മലീമസമായ ഒരു വഴികളിലൂടെ എല്ലാം ആണ് അവൻ മുന്നോട് പോകുന്നത് . എനിക്ക് അത് വളരെ വ്യക്തമായി അറിയാം . എങ്കിലും അതിന്റെ കറയോ ചെളിയോ എന്റെ മുത്തുമണി ഗൗനിക്കുക പോലുമില്ല . അവന്ററെ കൂടെ ഈശ്വരൻ ഉണ്ട് . അവന്റെ പാത തെളിക്കുന്നത് മാലാഖമാരും ഞങ്ങളുടെ പിതാ മഹൻ മാരുമാണ് . മാലാഖാമാർക്കും പിതാക്കൻമാർക്കും നന്ദി . അവന്റ കൂടെ ആയിരിക്കുന്നതിനു !!!
![Kattummel (Salt Mango Tree [2015]) | കാറ്റുമ്മേലഞ്ചാറു് (സാ ...](https://www.twinflamejourney.org/wp-content/uploads/2025/09/Salt-Mango-Tree-Movie-Poster-Photos-Salt-Mango-Tree-Movie.jpg?v=1758540903)


