ആറാമിന്ദ്രിയം എന്ന പ്രതിഭാസം

Videos for How To Develop Your Sixth Sense

Share the Love

How to Develop Your Sixth Sense

എല്ലാ മനുഷ്യരിലും ആറാമിന്ദ്രിയം എന്ന പ്രതിഭാസം പ്രവർത്തിക്കുന്നുണ്ട് .ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെന്ന് മാത്രം .ആ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചാണ് വിശ്വാസത്തിന്റെ തോത് കൂടിയും കുറഞ്ഞും ഇരിക്കുന്നത് .ചിലരിലെങ്കിലും അതു തീരെ പ്രവർത്തിക്കാതെ ഇരിക്കുമ്പോൾ ഈശ്വരൻ , വിശ്വാസം എന്നിവയിൽ നിന്നും പരി പൂർണം ആയും വിഛേദിക്കപ്പെട്ടു നിൽക്കുകയും , തികച്ചും ഭൗതിക വാദി ആയി മാറി , ( വിശ്വാസത്തിന്റെ ഭാഷയിൽ വെറും കരിക്കട്ട ) ഈശ്വരൻ , വിശ്വാസം എന്ന പേരുകൾ വെറും നിർജീവം ആയി അനുഭവപ്പെടുകയും അതിനെ അനുശാസിക്കുന്ന ആളുകളെ , തികച്ചും ഭോഷ്‌കന്മാർ ആയി തോന്നുകയും ചെയ്യും .ആറാം ഇന്ദ്രിയം പ്രവർത്തിക്കുന്നവർ അനുഭവിക്കുന്ന ശാന്തിയും സമാധാനവും അതു അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവൂ .കാരണം അത് പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്ന ഒന്നല്ല .ഈ ഭൂമിയിൽ ജീവിക്കുമ്പോൾ തന്നെ ആ അലൗകിക അനുഭൂതിയിൽ ലയിച്ചു ജീവിക്കാൻ കഴിയുന്നവർ ആണ് ഏറ്റവും ഭാഗ്യവാന്മാർ എന്നു ഞാൻ പറയും .അതിന്റെയും കാരണം ആ അനുഭൂതിയിൽ ജീവിക്കുന്നവർ കടുത്ത ഈശ്വരാധീനം ഉള്ളവരും , ആയതു കൊണ്ട് തന്നെ ഈശ്വരീയം ആയ പല കഴിവുകളും ഉള്ളവരുമാണ് .ഭൗതികമായ സുഖങ്ങളുടെ അത്യുന്നതിയിൽ ആയിരിക്കുമെന്ന് ഇതിനു അർത്ഥമില്ല .ഭൗതികമായ സമ്പത്തിൽ ഇത്തരക്കാർക്ക് ഒട്ടും തന്നെ താല്പര്യം ഉണ്ടാവുകയില്ലെന്നു മാത്രമല്ല , ആ കാര്യത്തിൽ അവർ തീരെ ശുഷ്‌കരും ആയിരിക്കും .

ആത്മാവിന്റെ ശക്തി ആണ് ആറാമിന്ദ്രിയം .ആത്മാവിനെ ഒരു ബൽബിനോട് ഉപമിച്ചാൽ ആ ബൽബിൽ നിന്നും ഉത്സർജിക്കപ്പെടുന്ന പ്രകാശം ആണ് ആറാമിന്ദ്രിയം .അപ്പോൾ തീർച്ച ആയും ആ ബൽബിന്റെ ശക്തി ( പവർ ) അനുസരിച്ചു സ്വാഭാവികമായും വെളിച്ചവും കൂടുമല്ലോ .നമ്മൾ ഏവരും ആ ബൽബിന്റെ ശക്തി കൂട്ടുന്നതിന് വേണ്ടി ആണ് ധ്യാന മുറകൾ ശീലിക്കുന്നത് .ആ ബൽബിനെ സംബന്ധിച്ചു അതിനു അതിന്റെ എടുക്കാവുന്ന ഏറ്റവും കൂടിയ വാട്ട്സ് വരെ അതിനു ജ്വലിക്കാനാവും .വോൽറ്റേജ് കുറയുമ്പോൾ വെളിച്ചം കുറയുന്ന പോലെ നമ്മൾ അതിനെ ( ആത്മാവിനെ ) പരിപാലിച്ചില്ലെങ്കിൽ അതിന്റെ ശക്തി കുറയുകയും ചിലപ്പോൾ തീരെ വോൽറ്റേജ് കുറഞ്ഞു പൂജ്യത്തിൽ എത്തുകയും ഒട്ടും തന്നെ ചൈതന്യം ഉത്സരകൾജിക്കാതെ ഇരിക്കുകയും ചെയ്തേക്കാം .ഇതിനെ ആണ് ഈശ്വരാധീനമായി ഋഷിമാർ വ്യാഖ്യാനിക്കുന്നത് .ഈശ്വരാധീനം കൂടുതൽ ഉള്ളവർക്ക് ഭാഗ്യവും കൂടുതൽ ആയിരിക്കും .ദ്വേഷം കുറവായിരിക്കും .എന്നാൽ ഈ ചൈതന്യം പൂജ്യത്തോട് അടുക്കുംതോറും ഈശ്വരാധീനവും ഭാഗ്യവും കുറഞ്ഞു വരികയും ദ്വേഷം കൂടി വരികയും ചെയ്യും .ദ്വേഷത്തിന്റെ ലക്ഷണങ്ങൾ ആണ് രോഗങ്ങൾ , ദുരിതങ്ങൾ , മറ്റു സാമ്പത്തിക പരാധീനതകൾ ഒന്നും ഒത്തു പോകായ്ക , ഒന്നും ശരി ആവായ്ക , തൊടുന്നതും പിടിക്കുന്നതും എല്ലാം കൊഴപ്പങ്ങൾ..പൂജ്യത്തിനോട് അടുക്കുംതോറും അയാൾ തികച്ചും ഒരു ഭൗതിക വാദി ആയി കഴിഞ്ഞിട്ടുണ്ടാകും .
ഇത്രയും പറഞ്ഞത് ഒരു പോസിറ്റീവ് തലത്തിൽ ഉള്ള കാര്യം ആണ് .നമ്മിൽ പ്രവർത്തിക്കുന്നു എന്നു പറഞ്ഞ ശക്തി ഒരു പോസിറ്റീവ് തലത്തിൽ ഉള്ളവ ആണ് അങ്ങനെ ആയിരിക്കുകയും വേണം .ആ പോസിറ്റീവ് തലത്തിൽ ഉള്ള പ്രവർത്തനത്തെ നമുക്ക് ഒരു ബൽബിനോട് ഉപമിക്കാം .എന്നാൽ ഇനി പറയാൻ പോകുന്ന പ്രതിഭാസം അങ്ങനെ എളുപ്പത്തിൽ ഉപമിക്കാൻ കഴിയുകയില്ല .പൂജ്യത്തിൽ നിന്നും വീണ്ടും താഴോട്ടുള്ള പ്രതിഭാസം ആണ് ഇനി .അതായത് നമ്മിൽ കുടി കൊള്ളുന്ന ദൈവാംശം നെഗറ്റീവ് തലത്തിലേക്ക് വ്യതിചലിച്ചു പോകുന്ന അവസ്ഥ .ഈ അവസ്ഥയിൽ പെട്ടവർ ക്ക് ഈശ്വരൻ , അതുമായി ബന്ധപ്പെട്ട എന്തും കാണുന്നതും കേൾക്കുന്നതും തികച്ചും ആരോജകം ആയിരിക്കും .ഈശ്വരീയമായി അവർക്ക് തോന്നുന്ന എന്തിനെയും അവഹേളിക്കാനും അപകീർത്തിപ്പെടുത്താനും സ്വാഭാവികം ആയി അവർക്കൊരു തൊര ഉണ്ടായിരിക്കും .നെഗറ്റീവ് അളവ് കൂടുന്നതോടെ അവരിലെ ചൈതന്യം നശിച്ചു അതൊരു നെഗറ്റീവ് ശക്തി ആയി പ്രവർത്തിക്കാൻ തുടങ്ങുകയും പൈശാചികതക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങുകയും ചെയ്യും .ദുർമന്ദ്രവാദം , ആത്മഹത്യ പ്രവണത , സമൂഹത്തിൽ നിന്നും ഉൾ വലിയുകയോ സമൂഹത്തിനും മാനവ രാശിക്കും ഭൂമിക്കും ദോഷകരമസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയോ ചെയ്യും .നെഗറ്റീവ് പ്രവർത്തികൾ കൂടുന്നതോടെ നെഗറ്റീവ് ശക്തിക്ക് കൂടുതൽ നെഗറ്റീവ് തലത്തിൽ പവർ കൂടുകയും കൂടുതൽ നെഗറ്റീവ് ആഴങ്ങളിലേക്ക് നിപതിക്കുകയും ചെയ്യും .ദുരന്ത പൂർണമായ ഒരു ജീവിതം ആയിരിക്കും പിന്നീട് ആ വ്യക്തിയെ കാത്തിരിക്കുന്നത് .നാടിനും നാട്ടുകാർക്കും സമൂഹത്തിനും വെറുക്കപ്പെട്ടു ദുർമരണത്തിൽ അഭയം തേടാൻ ആയിരിക്കും അയാളുടെ വിധി .
ഈ പറഞ്ഞതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കി എടുക്കണം .ഇവിടെ ഒരേ ഒരു ചൈതന്യത്തിന്റെ രണ്ടു വശങ്ങൾ ആണ് ഈശ്വരനും പിശാചും .മാനവർക്ക് രക്ഷ ഏകുന്നതും മനവരിൽ കുടി ഇരുത്തിയിരിക്കുന്നത് പോസിറ്റീവ് ശക്തിയുടെ അംശം ആയതിനാലും , തിരികെ ആ ശക്തിയിൽ തന്നെ ചെന്നു ചേരേണ്ടതിനാലും മാനവർ പോസിറ്റീവ് ചൈതന്യം ആണ് കൂട്ടി കൊണ്ടിരിക്കേണ്ടത്.ഇല്ലെങ്കിൽ ആ ശക്തി അണഞ്ഞു പോകുകയും പ്രപഞ്ചത്തിനു ദോഷകരമായ നെഗറ്റീവ് എന്ന പ്രതിഭാസത്തിലേക്കു കൂപ്പു കുത്തുകയും ചെയ്യും.അങ്ങനെ നോക്കുമ്പോൾ ഈശ്വരനും പിശാചും രണ്ടല്ലെന്നും രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ രണ്ട്‌ ദിശയിലേക്കു സഞ്ചരിക്കുന്ന രണ്ടു തലങ്ങൾ ആണെന്ന് മനസ്സിലാകും .പ്രകാശം മങ്ങുമ്പോൾ ഇരുട്ടു കയറുന്ന പോലെ , ചൂട് കുറയുമ്പോൾ തണുപ്പ് വ്യാപിക്കുന്ന പോലെ തന്നെ , ഈശ്വരൻ പിൻവാങ്ങുന്നിടാതെല്ലാം ചെകുത്താൻ കയറുമെന്നു പറയുന്നതിന്റെ പൊരുൾ ഇതാണ്

Leave a Reply