പിറന്നാൾ ആശംസകൾ വാവേ !!! എന്ത് പറഞ്ഞാലും നീ എന്റേതാണ് വാവേ
കുറെ കൂട്ടുകാർ അവന്റെ പിറന്നാളിൽ അവരോരുടെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ്സിൽ അവനു പിറന്നാൾ ആശംസകൾ നേരുമായിരിക്കും , ഒന്ന് രണ്ടു പേര് വിളിക്കുമായിരിക്കും . വൈകുന്നേരം ഒന്ന് തെണ്ടാൻ വേണ്ടി ആരോടൊക്കെയോ കൂടെ പുറത്ത് പോകുമായിരിക്കും . ഒന്ന് രണ്ടു ബന്ധുക്കൾ , അച്ഛനോ അമ്മയോ അവനു പിറന്നാൾ ആയിട്ട് കുറച്ചു രൂപ കൊടുക്കുമായിരിക്കും . എങ്കിലും എനിക്കറിയാം . ഞാൻ ഇല്ലാതെ ഉള്ള ഈ പിറന്നാൾ അവനു അപൂർണമായിരിക്കും . അവന്റെ ഗാനങ്ങളിൽ ( Instagram Status ) നിന്നും അത് സുവ്യക്തമാണ് .
ഞങ്ങളെ ഭഗവാൻ അകറ്റി ഇരുത്തിയിരിക്കുന്നു . മെയ് മാസം 18 മുതൽ , ഇന്നിപ്പോ 100 ദിവസം ആകാൻ പോകുന്നു . അവന്റെ ആത്മീയമായ പാതയിലൂടെ ഉള്ള യാത്ര തുടങ്ങാതെ അവന്റെ പാപ കറകൾ അല്പമെങ്കിലും തീരാതെ അവനെ ഞാനുമായി ഈശ്വരൻ ബന്ധിപ്പിക്കില്ല . അതിനു കുറച്ചു തീവ്രത കൂട്ടാൻ വേണ്ടി ആണ് അവന്റെ പിറന്നാൾ ഇതിനിടക്ക് കൊണ്ട് വച്ചതും എന്നെ അതിൽ പങ്കെടുക്കാതെ അവനു ഒരു ആശംസ പോലും നേരാണ് കഴിയാതെ അകറ്റി ഇരുത്തിയിരിക്കുന്നതും…കഴിഞ്ഞ വർഷത്തെ അവന്റെ പിറന്നാൾ സമ്മാനം അവൻ കെട്ടി പിടിച്ചു പൊട്ടി കരയുന്നുണ്ടാവും . പാവം , എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ !!!

ഇന്ന് അവൻ ഇട്ടിരിക്കുന്ന ഗാനങ്ങളിൽ ഒന്നിൽ അവന്റെ ഹൃദയം നീറി പിടയുന്നത് എനിക്ക് കാണാം .



Chiri Chiriyo Lyrics | Chronic Bachelor Malayalam Movie Song
Chiri Chiriyo song lyrics from Chronic Bachelor Malayalam Movie. Directed by Siddique. Produced by Fazil. Starring Mammootty, Mukesh, Rambha, Bhavana, Indraja, and Innocent in lead roles. Music composed by Deepak Dev.

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കണ തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു കുറുനിര തഴുകെന്റെ
മുത്താരമുത്തായ മുത്തുമലർക്കാറ്റേ ഓ.
ആദ്യത്തെ ഗാനം ഇതാണ് . ഈ ഗാനം Chronic Bachelor എന്ന സിനിമയിലേതാണ് . കണ്ടില്ലേ ആ വരികൾ ! ഹൃദയം നുറുങ്ങുന്ന വേദനയിലും മുഖത്ത് ഒരു ചിരി വാരി തേച്ചിട്ടാണ് അവൻ ഇന്നത്തെ പിറന്നാൾ ദിവസം പങ്കെടുക്കാൻ പോകുന്നത് . ഇനി എന്നെ കുറിച്ച് പറയുമ്പോൾ ഞാൻ ഒരു തിരുവാതിര നക്ഷത്രം ആണ് എന്നവൻ കരുതുന്നു . |
Aro Nee Aro Lyrics Urumi Malayalam Movie Song Lyrics
Details of the Malayalam Movie Urumi Song Ao nee Aro : Composer: Deepak Dev | Lyricist: Kaithapram | , Singers: KJ Yesudas,Shweta Mohan |
ഇത് ഉറുമി എന്ന സിനിമയിൽ നിന്നും…

ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി
പറന്നുയർന്നൊരു പൊന്നുറുമീലെ പൊന്നായ് മിന്നി നീ
ഏഴിമലയിലേ ഏലമലയിലേ പീലിനീർത്തും മയിലുപോൽ നീ
എൻ കനവിൽ കളിയാടുന്നു
എങ്ങനെ ഈ വരികളുള്ള ഗാനങ്ങൾ അവനു എവിടെ നിന്നും കിട്ടുന്നു എന്നുള്ളത് എനിക്ക് അത്യത്ഭുതമാണ് . ഈ വരികളിലൂടെ അവൻ എന്നെ വർണ്ണിക്കാൻ ശ്രമിക്കുന്നത് കണ്ടോ . അതിലും ദുഃഖം ആണ് പ്രമേയം . ആ കടുത്ത ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തിലും ഞാൻ അവന്റെ മനസ്സിൽ ഒരു പൊന്നായി മിനുങ്ങുന്നു , പീലി വീശി ആടുന്ന മയിലായി അവന്റെ കനവിൽ വിളയാടുന്ന പോലും . പാവം . |
