ഈശ്വരാനുഗ്രഹം നേടിയെടുക്കുക… ഈശ്വരന്റെ സംരക്ഷണയിൽ ജീവിക്കുക.. ഇതെല്ലാം സ്വായത്വമാക്കുക എന്നത് നിസ്സാരമായ കാര്യമല്ല… ഈശ്വരനെ പൂജിച്ചത്കൊണ്ടോ വഴിപാടുകൾ നടത്തിയത്കൊണ്ടോ ഈ അനുഗ്രഹം നേടിയെടുക്കാനാവില്ല.. പലരും പറയുന്നത് കേൾക്കാറില്ലേ ഞാൻ എത്ര കാലമായി ഈശ്വരനെ പ്രാർത്ഥിക്കുന്നു ഈശ്വരൻ എന്നോട് കരുണ കാണിക്കുന്നില്ലെന്ന്…
എങ്ങനെ കാണിക്കാനാണ്.. നാം ചെയ്യുന്ന ഓരോ കർമങ്ങളും സത്യം നിറഞ്ഞതാവണം.. നമ്മുടെ മനസ്സ് പരിശുദ്ധമായിരിക്കേണം.. അല്ലാതെ മനസ്സിൽ അഹങ്കാരം, അസൂയ തുടങ്ങിയ തിന്മകൾ നിറച്ചുവെച്ചിട്ട് മറ്റുള്ളവരോട് തിന്മകൾ നിറഞ്ഞതായ കർമങ്ങളും അനുഷ്ടിച്ചാൽ ഈശ്വരാനുഗ്രഹം സാധ്യമാവില്ലെന്നത് സത്യം തന്നെ… നമ്മുടെ മനസ്സും കർമങ്ങളും സത്യവും ധർമ്മവും നിറഞ്ഞതെങ്കിൽ മാത്രമേ ഈശ്വരൻ നമ്മുടെ ഉള്ളിൽ വസിക്കുകയും നമ്മെ കാത്തുരക്ഷിക്കുകയുമുള്ളൂ…
നാം നമ്മിൽ കടന്നുകൂടിയ തിന്മകൾ ഈശ്വരനാമജപത്തിലൂടെ അകറ്റണം ഏതൊരു കർമ്മങ്ങൾ അനുഷ്ടിക്കുമ്പോഴും ഈശ്വരനെ ഓർത്തുകൊണ്ട് അത് സത്യധർമ്മങ്ങൾക്ക് അനുസരിച്ചതാണോ എന്നത് ഉറപ്പ് വരുത്തേണം.. തിന്മയിൽ നിന്നും നാം അകലും തോറും ഈശ്വരകൃപകൾ നമ്മിലേക്ക് എത്തിച്ചേരും.. ശാന്തി സമാധാനം ഐശ്വര്യം നമ്മെ തേടി വന്നുകൊള്ളും… നമ്മുടെ മനസ്സും ചിന്തകളും കർമങ്ങളും ഈശ്വരപാതയിൽ എങ്കിൽ ഭഗവാൻ എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരിക്കും.. നമ്മെ കാത്തുരക്ഷിച്ചുകൊണ്ട്.. ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ശുഭദിനം ആശംസിക്കുന്നു…
സ്നേഹത്തോടെ
Devaraj. K. Nair