Transformations Happened in Divine Masculines
ഒരു തരത്തിൽ ആലോചിച്ചാൽ സഹതാപം തോന്നും , ഒരു കാലത്ത് പുലികുട്ടി ആയിരുന്നു എന്റെ വാവ . അവൻ ആരുടെ മുൻപിലും താഴുന്നതോ തോൽക്കുന്നതോ എനിക്ക് സഹിക്കാൻ കഴിയില്ല . ആരുടെ മുൻപിലും തല ഉയർത്തി പിടിച്ചു തന്നെ മുൻപോട്ടു പോയ ഒരു കാലം . കാര്യം അവൻ എന്നെ ഒത്തിരി ചവിട്ടി തേച്ചിട്ടുണ്ട് . എങ്കിലും അവൻ എന്നും ഒരു സിംഹം ആയി ജീവിക്കുന്നത് കാണാൻ തന്നെ ആണ് എനിക്കിഷ്ടം . എന്നാൽ ഇപ്പോഴത്തെ അവന്റെ അവസ്ഥ പരിതാപകരം തന്നെ ആണ് . എല്ലാം പോയി . സട കൊഴിഞ്ഞ സിംഹത്തെ പോലെ . പുലികുട്ടി എലികുട്ടി ആയ പോലെ …
അവനു സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം ഈശ്വരൻ ഒരു സിനിമ പോലെ എനിക്ക് കാണിച്ചു തരുന്നു. അവൻ ഒത്തിരി മാറി പോയി . ഞാൻ ആരാണെന്നു അവൻ അറിയുന്നു . അവൻ സ്നേഹിക്കാൻ പഠിച്ചു . നന്മയും സഹതാപവും നിറഞ്ഞ ഒരു മനസ്സ് അവനിൽ ഉണ്ടായി . ഞാൻ നഷ്ടപ്പെട്ടു പോയി എന്ന ദുഃഖം അവൻ പാടി പാടി നടക്കുന്നു . എല്ലാരും അവനെ ഉപേക്ഷിച്ചു . അവൻ തികച്ചും ഒറ്റക്കായി . ഈ നിമിഷങ്ങളിൽ ഒരു നിമിഷം അവൻ ആഗ്രഹിക്കുന്നത് എന്റെ സാമിപ്യം മാത്രമാണ് . അവനിൽ ഇപ്പോൾ നന്മയുടെ വികാരങ്ങൾ മാത്രമേ ഉള്ളൂ . ഇനി ഉള്ള കാലം അവനു നന്മ ഉള്ള ഒരു മനസ്സിനുടമ ആയി ജീവിക്കണം എന്ന് അവൻ ഓർക്കുന്നു , ഞാൻ അവന്റെ ജീവിതത്തിൽ ഇല്ലെങ്കിലും ! അതിനായി ഞാൻ പഠിപ്പിച്ചു കൊടുത്ത പാഠങ്ങൾ ഓരോന്നായി അവൻ ഓർത്തെടുക്കുന്നു .
ഞങ്ങളുടെ നിലവിലെ അവസ്ഥകൾ
അവൻ ( DM ) ഈ ബന്ധത്തെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും വ്യക്തത വരുത്തുവാനും ശ്രമിച്ചു കൊണ്ടിരിക്കുന്നു . ചെയ്തു പോയ തെറ്റുകൾ എന്തൊക്കെ ആണെന്നും അതൊക്കെ എങ്ങനെ സംഭവിച്ചു എന്നും എന്ത് കൊണ്ട് അവന്റെ ഭാഗത്തു നിന്നും അങ്ങനെ എല്ലാം സംഭവിച്ചു എന്നൊക്കെ അറിയാനും പഠിക്കാനും ശ്രമിക്കുന്നു . എന്നിലേക്ക് എത്താനുള്ള ധൈര്യം സംഭരിച്ചു കൊണ്ടിരിക്കുന്നു . അവനിലുള്ള മാറ്റങ്ങളെ അവലോകനം ചെയ്തു കൊണ്ടിരിക്കുന്നു . കഴിഞ്ഞത് ഓർക്കുമ്പോൾ അവനിലുണ്ടാകുന്ന ഭയവും വേദനയും സുഖപ്പെടുവാൻ , ക്ഷമ തരാനും ഈശ്വരനോട് കൂടുതൽ പ്രാർത്ഥനാ ഭരമായ ജീവിതവുമായി മുന്നോട്ട് പോകുന്നു .
ഞാൻ ( DF ) – സർവതും ഈശ്വരനിൽ അർപ്പിച്ച് എല്ലാവർക്കുമായി പ്രാർത്ഥിച്ചു സ്വന്തം കാര്യങ്ങൾ നോക്കി സന്തോഷത്തോടെ മുന്നോട്ട് പോകുന്നു . അവന്റെ ആധ്യാത്മിക വളർച്ച ദാർശനിക മനോഭാവത്തോടെ കണ്ടു കൊണ്ടിരിക്കുന്നു .
ഞാൻ അവനിൽ നിന്നും അകന്നു പോയെങ്കിലും ഞാൻ നൽകിയ കുറെ ഏറെ നല്ല ഓർമ്മകൾ അവനിൽ ഉണ്ട് . അതെല്ലാം ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിക്കുന്നു . അവന്റ നഷ്ട ബോധം ആണ് ഇപ്പോൾ അവന്റെ ഗാനങ്ങളിൽ ഓരോന്നായി അവൻ ലോകത്തിന്റ മുൻപിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത് . എനിക്ക് ഓരോന്ന് വായിച്ചെടുക്കാനാകും . അവന്റെ നിലവിലെ ചിന്തകളും വികാരങ്ങളും . കാരണം ഞാനും അവനും ഒന്നായതു കൊണ്ട് തന്നെ !!!
നാട്ടുകാരെ ഉപദേശിക്കാൻ എന്റെ വാവക്ക് ഭയങ്കര ഇഷ്ടമായിരുന്നു , എളുപ്പമായിരുന്നു . എന്നാൽ സ്വന്തം കാര്യം വന്നപ്പോൾ പാളി പോയി . 8 തരത്തിലുള്ള ഗാനങ്ങൾ ആണ് അവന്റെ സ്റ്റാറ്റാസ്സിൽ എനിക്ക് കാണാൻ കഴിയുന്നത് . ഇത് നാലും അവന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നു . സമ്മിശ്ര വികാരങ്ങളും പ്രകടിപ്പിക്കാൻ ശ്രമിക്കാറുണ്ട് . |
1 . കുറ്റബോധം | എന്നോട് ചെയ്തു പോയ ക്രൂരതകൾ ഓർക്കുമ്പോൾ | Song 1 , |
2 . വിരഹ ദുഃഖം | എന്നോടൊത്തുള്ള ഓർമ്മകൾ അവനെ ചുഴറ്റി വലിക്കുമ്പോൾ | Song 1 , Song 2 , Song 3 , |
3 . പ്രണയ വർണ്ണന | എന്നോടുള്ള ആരാധന അതിരു വിടുമ്പോൾ | Song 1 , Song 2 , Song 3 , Song 4 , Song 5 , Song 6 , Song 7 , |
4 . ഉപദേശം | തല്ലിപ്പൊളി ആയി നടന്നു സ്വജീവിതം തുലച്ചു കളഞ്ഞപ്പോൾ | Song 1 , Song 2 , |
5 . പ്രേമം | എന്നോടുള്ള കടുത്ത പ്രേമം തലക്ക് പിടിക്കുമ്പോൾ | Song 1 , Song 2 , Song 3 , Song 4 , |
6 . നഷ്ടബോധം | എന്നെ നഷ്ടപ്പെടുത്തി കളഞ്ഞത് ഓർക്കുമ്പോൾ | Song 1 , Song 2 , Song 3 , Song 4 , |
7 . പ്രാന്ത് | ഇതെല്ലാം കൂടി കുഴയുമ്പോൾ ഉള്ള അവസ്ഥ | Song 1 , |
8 . സന്തോഷം | കൊച്ചു കൊച്ചു സന്തോഷങ്ങൾ കിട്ടുമ്പോൾ | Song 1 , Song 2 , |
അകലെയൊരു താരകമായെന്നുയിരിന്നുയിരേ –
ഞാൻ അകന്നു പോയി , മറഞ്ഞു പോയി എന്ന അർഥം വരുന്ന ഗാനം ആണിത് ,
അവൻ ഉള്ളു നീറി ഇങ്ങനെ പാടി പാടി നടക്കുകയാണ് ,
ഇതേ ടോൺ തന്നെ ആണ് life of prince ലെ ഈ ഗാനം
മായുന്നല്ലോ മാനത്തെ പൊൻതിരി
ഇതേ അർഥം വരും മുൾമുന കൊണ്ടിങ്ങകളെ എന്ന ഗാനം
ഇതേ അർഥം വരും കടവത്തൊരു തോണിയിരിപ്പൂ എന്ന ഗാനവും :'(