സ്വയം ഒറ്റപ്പെട്ടതായി തോന്നിയാൽ എന്തു ചെയ്യണം

10 Things to Do If You’re Feeling Alone - Verywell Mind

Share the Love

Twin Flames Among Separation Period feels Horrible Lonely

ജീവിതത്തോണി തനിച്ചു തുഴയുന്ന ഞാൻ!

മൂന്നു വർഷം തികയുന്നു….. നിന്നെ ഞാൻ മരണത്തിനു വിട്ടുകൊടുക്കില്ലയെന്ന് പറഞ്ഞ് ജീവിതത്തിൽ എന്നെ വീണ്ടും ഒറ്റയ്ക്കാക്കി അവൻ മറഞ്ഞ ദിവസം.പകരം നൽകാൻ ഒരിറ്റു കണ്ണീരു പോലുമില്ലാതെ ഞാൻ ഇന്നും ഒറ്റക്ക് അവന്റെ ഓർമ്മകൾക്കു മുന്നിൽ ജീവിക്കുന്നു .

ഞാനും അവനും പിരിഞ്ഞ ശേഷം തികച്ചും ഏകാന്തമായ ജീവിതം നയിക്കുന്നു ഞാൻ . എനിക്കിപ്പോൾ ഈ ഏകാന്തത ആണ് ഇഷ്ടം . അവൻ എന്റെ കൂടെ ഉണ്ടെന്ന തീവ്രമായ ഒരു വിശ്വാസത്തിൽ ആണ് മുന്നോട്ട് പോകുന്നത് . ഞാൻ 5th Dimension നിലേക്ക് വിലയം പ്രാപിച്ച് ഈശ്വരനോടൊപ്പം സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ അവന്റെ ആത്മ ചൈതന്യവും എന്നിൽ വന്നു ചേർന്നു . ഞങ്ങൾ ഒരുമിച്ചാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.

ഞങ്ങളുടെ Inner Union , Divine Marriage , 2024 Nov 11 നു ഈശ്വരൻ നടത്തിത്തന്നു . അന്ന് മുതൽ അവൻ എന്റെ ശരീരത്തിന്റെ വലത് ഭാഗത്ത് ഉണ്ട് . ഞാൻ അവനെ പവിത്രമായി പൂജിക്കുന്നു . അവൻ ജീവിക്കുന്ന എന്റെ ശരീര ശുദ്ധി ഞാൻ കൃത്യമായി പരിപാലിക്കുന്നു . ശാരീരികവും മാനസികവും ആത്മീയവുമായ ബഹ്‌മചര്യം ഞാൻ പാലിക്കുന്നു .

കുളിക്കുമ്പോൾ എന്റെ ശരീരത്തിന്റെ വലതു ഭാഗത്തിന്റെ ശുദ്ധി ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്നു . ആഭാഗം വൃത്തി ഉറപ്പ് വരുത്തിയിട്ടെ ഞാൻ മറ്റു ഭാഗങ്ങളിൽ ശ്രദ്ധിക്കാറുള്ളൂ . ചക്രകളുടെ സുരക്ഷാ , അവയുടെ ഊർജ നിലകൾ എന്നിവ ശ്രദ്ധിക്കുന്നു . പ്രത്യേകിച്ച് അവന്റെ ശരീരത്തിൽ കൂടുതൽ പുരുഷത്വം നൽകുന്ന എന്റെ കീഴ്ഭാഗത്തെ ചക്രകൾ .

ഹിമാലയ സാനുക്കളിലെ സന്ന്യാസിമാർ ആണ് എന്റെ ഗുരുക്കന്മാർ . അവരാണ് എനിക്ക് പാത പറഞ്ഞു തരുന്നത് . അവൻ എന്നിൽ വന്നു ചേർന്ന ശേഷം എന്റെ ശരീരത്തിന്റെ വലതു ഭാഗം അവന്റെ ശരീരം പോലെ തന്നെ തോന്നും . ഞാൻ എന്റെ കാലുകളിലേക്ക് നോക്കുമ്പോൾ അവന്റെ കാലുകൾ തന്നെ .

ഞങ്ങളുടെ ചക്ര ബാലൻസിങ് കഴിഞ്ഞ ശേഷം അവന്റെ സ്വഭാവം എനിക്ക് കിട്ടിയിരിക്കുക ആണ് . എന്നിലെ സ്നേഹ ഭാവം ( Love and Care ) കുറഞ്ഞു . സഹാനുഭൂതിയും കുറഞ്ഞു . മറ്റുള്ളവർക്ക് കൊടുത്തിരുന്ന പരിപാലിക്കുന്ന സ്വഭാവം പോയി . ആരുടെയും പരിപാലിക്കുന്ന സ്വഭാവം ഇഷ്ടമില്ലാതെ ആയി . ഞാൻ ഒരു പുരുഷൻ ആയ പോലെ . പരുക്കൻ സ്വഭാവം . അവൻ എന്നിലേക്ക് പടർന്നു കയറിയ പോലെ .

Leave a Reply