അവന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ …Today 24th Aug 2025

കേട്ടില്ലേ കേട്ടില്ലേ Pokkiri raja song movie songs

Share the Love

ഞാൻ പ്രതീക്ഷിച്ചത് ഒന്നും അവനിൽ കാണുന്നില്ല . അവന്റെ കൂട്ടുകാർ ആശംസകൾ അയച്ചോ അത് അവൻ സ്വന്തം സ്റ്റാറ്റസിൽ പ്രതിഷ്ഠിച്ചോ എന്നൊന്നും കാണുന്നില്ല . എന്താ കാരണം എന്ന് മനസ്സിലാവുന്നില്ല .

Pokkiri Raja and Pappi Apacha Movie Songs

എന്തായാലും മാലാഖമാർ പറയുന്ന പ്രകാരം അവൻ ഇപ്പോൾ ആധ്യാത്മികമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു . മുട്ടിപ്പായി പ്രാർത്ഥന , ചെറിയ മെഡിറ്റക്ഷന് ഇതൊക്കെ ഉണ്ട് . എങ്കിലും നമ്മൾ പെണ്ണുങ്ങൾ ചെയ്യുന്ന പോലെ ഒന്നും ചെയ്യാൻ അവർക്ക് അറിയില്ലല്ലോ , എങ്കിലും അവിടെ നിന്നും കണ്ടും കെട്ടും ഉള്ള അറിവുകൾ വച്ച് ഉള്ള പ്രാർത്ഥന , അവയുടെ ശക്തി കൂട്ടുന്നു . അമ്പലത്തിൽ പോകുന്നു . അതൊക്കെ തന്നെ ഞാൻ തിരികെ ചെല്ലാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട് . ഒരവസരം കൂടി എന്റെ കൂടെ തരണം എന്നാണ് ആവശ്യം . ഇന്നത്തെ ദിവസം അവൻ വളരെ സന്തോഷവാനായി കാണുന്നു . നല്ല പാട്ടുകൾ ഇട്ടിട്ടുണ്ട് . മാത്രവുമല്ല ഞാൻ ആ പാട്ടുകളിൽ ഒരു വ്യത്യാസം കാണുന്നു , അവനു എന്നെ വേണം എല്ലാ അർത്ഥത്തിലും .. അവൻ എന്നെ ആ രീതിയിലും ചിന്തിക്കുന്നതായി ആ ഗാനങ്ങളിൽ അർഥം ഞാൻ കാണുന്നു . സന്തോഷം

ആദ്യത്തെ ഗാനം Thammil Thammil Songs | Paappi Appacha | Dileep | Kavya 

Thammil Thammil | Paappi Appacha | Dileep | Kavya Madhavan | Vidyasagar – HD Video Song Video unavailable Playback on other websites has been disabled by the video owner Watch on YouTube

വണ്ടിൻ ചുണ്ടത്ത് തേനിൻ ചെണ്ടൊന്നു ചേർക്കും വാസന്തമേ
കണ്ടോ നീയെന്റെ മണ്ണിൻ മുറ്റത്ത് പൂക്കും തേന്മാവിനെ
ഇലത്തുമ്പീ നീയോ പറന്നാട്ടേ
പറന്നെന്റെ കൊമ്പത്തിരുന്നാട്ടേ
മുളയ്ക്കുന്ന മാമ്പൂ കൊഴിക്കാതെ
തുളുമ്പുന്ന തേനൊന്നെടുത്താട്ടെ
എൻ അഴകിന്നരികെ  ചിറകു വിരിയാൻ കനവു നിറയെ
ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ
ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ

അവനിൽ ഉള്ള മാറ്റം ഞാൻ ഈ വരികളിലൂടെ കാണുന്നു . അതി തീവ്രമാർന്ന പ്രണയം . കാര്യം സ്നേഹം പ്രണയം തുളുമ്പുന്ന വരികൾ എത്രയോ ഇത് വരെ ഞാൻ ഇവിടെ കുറിച്ചിട്ടുണ്ട് . പക്ഷെ അത് അതി തീവ്ര പ്രണയത്തിലേക്ക് വഴി മാറിയത് ഇന്ന് മുതൽ മാത്രമാണ് .

രണ്ടാമത്തെ ഗാനം Kettille Kettille (From “Pokkiriraja”) – Song and lyrics

Listen to Kettille Kettille (From “Pokkiriraja”) by Vijay Yesudas, Anwar & Rijiya. See lyrics and music videos, find Vijay Yesudas, Anwar & Rijiya tour dates…

രണ്ടാമത്തെ ഗാനം സൂചിപ്പിക്കുന്നത് അവന്റെ മനസ്സിലെ സന്തോഷമാണ് . അതും മാലാഖമാർ എന്നോട് പറഞ്ഞിരുന്നു . അവൻ തീരുമാനിച്ചു കഴിഞ്ഞു , എന്നോടൊപ്പം മുന്നോട്ട് പോകാൻ . മനസ്സിലെ സംഘർഷങ്ങൾ ഒഴിഞ്ഞു ശാന്തമായി .


ഇളമഴക്കെന്തു കുളിരു , മുളങ്കാറ്റിനിന്നൊരു താളം
ഹൃദയമധുര വനികയിലെന്റെ ദേവദാരു നീ
കരളിൽ തകിലടിച്ചു , നെഞ്ചിൽ ഉത്സവ മത്സരമായ്
ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണം ,
അമ്പിളീ ചന്ദനക്കിണ്ണം നിറനിറഞ്ഞ വെണ്ണിലാവിൽ
ചിരി മഴ നനയാൻ വന്നല്ലോ കല്യാണം

ഇതാണാ വരികൾ . ഇതിൽ അവന്റെ ഹൃദയം പെരുമ്പറ മുഴക്കുന്നു . എല്ലാത്തിലും അവൻ സ്നേഹവും സന്തോഷവും കണ്ടെത്തുന്നു . ഞാൻ അവന്റെ ഹൃദയത്തിൽ ഒരു ദേവദാരു ആണ് പോലും . ഈ ദേവദാരു എന്നൊക്കെ എന്നതിന്റെ അർഥം അവനു ആര് പറഞ്ഞു കൊടുത്തു ആവോ ?

എന്തായാലും മാറ്റങ്ങൾ അനിവാര്യം . അവനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ ഈ ഒരു ചെറു ജാലകം എങ്കിലും തുറന്നിട്ട് തന്ന ജഗതീശ്വരന് കോടി പ്രണാമം . നന്ദി നന്ദി നന്ദി

#SujathaMohan #Prithviraj #AnwarSadath #JassieGift #RanjithGovind #VijayYesudas #Ananthu #Malathi #Rijiya #SuchithraKarthik

Leave a Reply