അതീന്ദ്രിയമായ കഴിവുകൾ വളർത്താൻ

Share the Love

Ways To Strengthen Your Intuition

1 . ഒരിക്കലും കുചേഷ്ടിതങ്ങൾ കാണിക്കാതിരിക്കുക.

2 . നേട്ടമില്ലാത്ത ബാലിശപ്രവൃത്തികൾക്കൊന്നും മുതിർന്നേക്കരുത്. കസേരയിൽ കയറിയിരുന്ന് കാലാട്ടുക, വിരലൊടിക്കുക, സംസാരിക്കുന്നതിനിടയിൽ കടലാസ്സുകളിൽ എന്തെങ്കിലും കുറിയ്ക്കുക, വല്ല സാധനങ്ങളുമെടുത്ത് തിരുപ്പിടിക്കുക മുതലായ കാര്യങ്ങൾ അതീന്ദ്രിയ വിദ്യാർത്ഥി ചെയ്തുകൂടാത്തവയാണ്. ഇതുപോലെയുള്ള പല പ്രവൃത്തികളുമുണ്ടല്ലോ. അവയിൽ നിന്നൊക്കെ വിട്ടു നില്ക്കണം.

3 . മനസ്സിന്മേലുള്ള നിയന്ത്രണം ഏതൊരവസ്ഥയിലും അയച്ചു വിടാൻ പാടില്ല. കോപം, അസൂയ, മണിക്കൂറുകളോളം വെറുതെയിരുന്ന് വെടിപറയുക, ആത്മപ്രശംസ നടത്തുക, കളവു കാണിക്കുക മുതലായ ദുഃസ്വഭാവങ്ങൾ ത്യജിക്കണം.

4  . ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്തതിനു ശേഷം പശ്ചാത്തപിക്കരുത്. പ്രവർത്തനത്തിനൊരുങ്ങുന്നതിനു മുമ്പ് നല്ലവണ്ണം ആലോചിക്കുക.

5 .  ആരോടെങ്കിലും മാപ്പിരക്കേണ്ട ഒരു ഘട്ടം സൃഷ്ടിക്കാതിരിക്കുക.

6  . ശരീരവും മനസ്സും വസ്ത്രങ്ങളും സദാസമയം വൃത്തിയായിട്ടിരിക്കണം. ശരീരത്തിന് വല്ല ദുർഗ്ഗന്ധവുമുണ്ടെങ്കിൽ വൈദ്യസഹായംതേടി ആ തകരാറ് പരിഹരിക്കുക.

7. മുഖത്ത് ദുഃഖത്തിന്റെ നിഴൽ പരക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെ അനാവശ്യമായി ചിരിക്കുകയുമരുത്. നാനാ തരത്തിൽ സുഖസാമഗ്രികൾ

    നേടുന്നതിന് ആശിക്കുകയും ചെയ്യരുത്.

8 . ഒരിക്കലും ജിഹ്വയുടെ തൃപ്തിക്കുവേണ്ടി ആഹാരം കഴിക്കരുത്. എന്നു വെച്ച് പട്ടിണികിടക്കുവാനും പാടില്ല. ആവശ്യത്തിനുമാത്രമേ ഭക്ഷിക്കാവൂ.

9 . ആർഭാടമേറിയ കാഴ്ചകൾ കഴിയുന്നതും കാണാതിരിക്കാൻ ശ്രദ്ധിക്കണം.

10 . അനാവശ്യമായി അങ്ങുമിങ്ങും ദൃഷ്ടിപായിക്കരുത്. കാണേണ്ടതു കാണുക. കാണുന്നത് ശ്രദ്ധിച്ചു മനസ്സിലാക്കുകയും ചെയ്യുക.

11 . യോഗ ധ്യാനം എന്നിവ മുടങ്ങാതെ തുടരുകയും വേണം. കൂടാതെ മറ്റൊരു സാധനകൂടി ആവശ്യമാണ്. ധ്യാനിക്കുമ്പോൾ ഏതെങ്കിലും ദേവീദേവന്മാരുടെ മുഖം മനസ്സിൽ സങ്കല്പിക്കണം . അതോടൊപ്പം ആ മുഖംപോലെ വരണം നിങ്ങളുടെ മുഖവുമെന്ന് ഇച്ഛിക്കുകയും വേണം.

ഇതിൽ പത്തെണ്ണവും സാധാരണ ജനങ്ങൾക്കും ഉപകാരപ്രദമായ അനുഷ്ഠാനങ്ങളത്രേ . അതീന്ദ്രിയമായ കഴിവുകൾ ആഗ്രഹിക്കുന്ന ഒരു വ്യക്തി എപ്പോഴും ഓർക്കേണ്ട മറ്റൊരു സംഗതി താൻ ഒരു അതീന്ദ്രിയ സാധന ചെയ്യുന്ന  വിദ്യാർത്ഥിയാണെന്നത് ആകുന്നു .

Leave a Reply