എന്താണ് Mirror Exercise ? എങ്ങനെയാണ് ചെയ്യേണ്ടത് ?
What is the importance of mirror excercise in Twin Flame Journey

The Mirror Exercise is a transformative practice that helps you easily heal emotional blocks in your twin flame connection. By identifying specific upsets and taking personal responsibility, you can shift your focus from blame to self-love. The process involves creating a quiet space, fully experiencing your emotions, and using journaling to gain clarity. While challenges like emotional resistance may arise, commitment and consistent practice are essential for effective healing. As you engage with this exercise, you not only foster your own emotional resilience but also positively impact your relationship. There’s so much more to explore about this powerful technique.
പ്രധാനമായും ആത്മീയ സാക്ഷാത്ക്കാരത്തിനു ( Healing ) വേണ്ടി ഉപയോഗിക്കുന്ന ഒരു സാധന ആണ് Mirror Excercise എന്ന് ഉദ്ദേശിക്കുന്നത് . ആർക്കു വേണമെങ്കിലും ചെയ്യാം , എങ്കിലും ഇവിടെ ഇതിന്റെ പ്രാധാന്ന്യം Twin Flame യാത്രയിൽ ഉള്ളവർക്കാണ് . കാരണം ദൂരമോ ഏറെ സമയമോ തുച്ഛം എന്ന് പറയുന്ന പോലെ കർമ്മ പൂർത്തി ആക്കി ഭഗവാനിൽ ലയിച്ചു ചേരാൻ എടുത്ത ജന്മം ആണ് ഓരോ Twin Flame ( ഇരട്ട ആത്മാവ് , കണ്ണാടി ആത്മാവ് ) കളുടെയും . അവരുടെ കയ്യിൽ ഈ ജന്മം മാത്രമാവുന്ന കേവല നിമിഷങ്ങൾ മാത്രമേ ഉള്ളു . ചെയ്തു തീർക്കാനോ അനേക ജന്മങ്ങളിലെ പാപ പരിഹാരങ്ങളും . Twin Flame , ( ഇരട്ട ജ്വാല ആത്മാവ് ) എന്ന് പറയുന്നത് ഒരാത്മാവ് രണ്ടു പേരിൽ സന്നിവേശിച്ചിരിക്കുന്നതിനാൽ . ഇവയെ കണ്ണാടി ആത്മാവ് ( Mirror Soul ) എന്നും പറയാം .
അത് കൊണ്ട് തന്നെ ആത്മ സാക്ഷാത്കാരത്തിനുള്ള സാധനകൾ ഇവരിൽ ആര് ചെയ്താലും ഫലം കിട്ടുന്നത് രണ്ടു പേർക്കും ആയിട്ടായിരിക്കും . താൻ ഇങ്ങനെ ഒരു യാത്രയിലൂടെ ആണെന്ന് ആദ്യം അറിവ് കിട്ടുന്നതും ആത്മീയ ഉണർവ്വ് ആദ്യം പ്രകടം ആവുന്നതും സ്ത്രീ ആത്മാവ്നു ( Divine Feminine , DF ) ആയിരിക്കും. തന്റെ മറു പാതിയെ കണ്ടെത്തുന്നതിന് ഏകദേശം മുൻപ് തന്നെ തന്റെ 80% പാപങ്ങളും കഴുകി കളഞ്ഞിട്ടുണ്ടാവും . ഈ ഒരു ഫലം തനിക്കു ലഭിച്ചിരിക്കുന്ന മറു പാതി ( Twin Soul , Mirror Soul ) ആത്മാവിന്റെ പാപങ്ങളും അത് പോലെ തന്നെ ആയിരിക്കും . പക്ഷെ ആ മറു പാതിക്ക് ഇതിനെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരിക്കില്ല എന്ന് മാത്രം . ഈ യാത്ര മുന്നോട് കൊണ്ട് പോകേണ്ടത് DF ന്റെ ഉത്തരവാദിത്വം ആയതു കൊണ്ട് തന്നെ ചെയ്യേണ്ട ഉത്തരവാദിത്വവും DF നു തന്നെ . തന്റെ മറു പാതി ആത്മാവിനും വ്യക്തിക്കും വേണ്ടി ചെയ്യുന്ന ഈ സാധന ആണ് Mirror Excercise എന്നറിയപ്പെടുന്നത് . കാരണം ഇവിടെ ചെയ്യുന്ന എല്ലാം തന്നെ അവിടെയും പ്രതിഫലിക്കപ്പെടുന്നതാണ് .