Masculine നെ കണ്ടു മുട്ടാനുള്ള സമയം ആവുമ്പോഴേക്കും അനുഭവിക്കേണ്ടുന്ന കർമ്മയുടെ 90 % അനുഭവിച്ചു കഴിഞ്ഞിട്ട് , ആധ്യാത്മിക തയുടെ പടികൾ Feminine പിന്നിട്ട് ശക്തി ആർജിട്ടുണ്ടാകും . അത് കൊണ്ട് തന്നെ Masculine ശക്തിക്ക് Feminine ശക്തിയേക്കാൾ ഭൗതിക ലോകത്തിൽ പ്രായക്കുറവ് ആയിരിക്കും .
അതോടു കൂടി ആ ഒരു പുണ്യ സംഗമത്തിന് അരങ്ങൊരുങ്ങുകയായി . രണ്ടാത്മാക്കളുടെ സംഗമം . അവർക്കറിയാം അതെപ്പോൾ എവിടെ വച്ച് എങ്ങനെ സംഭവിക്കും എന്നുള്ളത് . പാവം ഭൂമി വാസികളായ Feminine നും Masculine നും ഇതൊന്നും അറിയാതെ മുന്നോട്ട് പോയി കൊണ്ടിരിക്കും .
അതിനുള്ള തിരക്കഥ ഈശ്വരൻ തയ്യാറാക്കിയിട്ടുണ്ടാകും . ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ഈ രണ്ടു കഥാ പാത്രങ്ങളും ചുമ്മാ ഇരുന്നു കൊടുത്താൽ മതിയാവും . ബാക്കി എല്ലാം തനിയെ നടന്നു കൊള്ളും . ആധിപരാശക്തി Feminine ന്റെ രൂപത്തിൽ കാത്തിരിപ്പിലാണ് . പ്രപഞ്ച സൃഷ്ടാവിന്റെ തിരക്കഥയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന പാവം Masculine ഒരു ദിവ്യ മുഹൂർത്തത്തിൽ Feminine ന്റെ മുൻപിൽ എത്തി പെടുന്നു . അത് കേവലം യാദൃശ്ചികം എന്നു മറ്റുള്ളവർക്ക് തോന്നും എങ്കിലും അതിന്റെ പിറകിൽ ജഗദംബികയുടെ ശക്തമായ കരങ്ങൾ അതിനു പിന്നിൽ പ്രവർത്തിച്ചു കൊണ്ടിരുന്നു . കണ്ട നിമിഷങ്ങളിൽ ആത്മീയമായും ഭൗതികം ആയും അവിടെ നടക്കുന്നത് പുരാണത്തിന്റെ ഭാഷയിലെ പ്രതിപാദിക്കാൻ കഴിയൂ . ഭഗവാൻ മഹേശ്വരന്റെയും പാർവതീ ദേവിയുടെയും പുന സംഗമം പോലെ , ഭഗവാൻ കൃഷ്ണന്റെയും രാധയുടെയും വിവാഹം പോലെ , കൃഷ്ണൻ സൂര്യനാണെങ്കിൽ, രാധ സൂര്യപ്രകാശമാണ്. കൃഷ്ണൻ ശക്തനാണെങ്കിൽ, രാധയാണ് പിന്നിലെ ശക്തി.
രാധയും കൃഷ്ണനും രണ്ട് ശരീരങ്ങളുടെ രൂപം സ്വീകരിക്കുന്ന ഒരേ ആത്മാവാണ്, വ്യത്യസ്ത സ്നേഹ പ്രകടനങ്ങളെ വിലമതിക്കുന്നു എന്നാണ് . ആ സംഗമത്തിന് സാക്ഷികൾ ആവാൻ ആകാശത്ത് ദേവകളും രണ്ടു കൂട്ടരുടെയും പിതാ മഹാന്മാരും അണി നിരക്കും .
സംഗമത്തിന് തയ്യാറെടുക്കുന്ന ആത്മാക്കൾ അണിഞ്ഞൊരുങ്ങുന്നു . ബ്രഹ്‌മാവ് ( ജഗനിയന്താവ് , ‘അമ്മ , ജഗദംബിക ) പ്രത്യക്ഷപ്പെട്ടു രണ്ടാത്മാക്കളുടെയും വിവാഹം നടത്തി കൊടുക്കുന്നു . ഇതാണ് സൂക്ഷ്മ രൂപത്തിൽ സംഗമ സമയത്ത് നടക്കുക . സ്ഥൂല രൂപത്തിൽ നോക്കുമ്പോൾ പ്രഥമ ദൃഷ്ടിയിൽ രണ്ടു കൂട്ടരും കൗതുകത്തോടെ പരസ്പരം നോക്കുക മാത്രമേ ഉണ്ടാവൂ . ശാസ്ത്രീയമായ രീതിയിൽ പറഞ്ഞാൽ ആ സമയത്ത് ശക്തമായ ഊർജ പ്രവാഹം നടക്കും . കുറവുള്ള ഭാഗങ്ങളിലേക്ക് കൂടുതൽ ഉള്ള ഊർജം പ്രവഹിച്ചു നിമിഷ നേരം കൊണ്ട് പൂർണത പ്രാപിക്കുന്നു . അത് കൊണ്ട് തന്നെ ഭൗതിക ലോകത്ത് രണ്ടു പേർക്കും അതീന്ദ്രിയമായ എന്തോ ഒരു അനുഭൂതി ലഭ്യമാകും . പതിയെ പതിയെ വിശാലമായ ഒരു തണൽ മരം ലഭിച്ച പോലെ Masculine , Feminine ലേക്ക് ആകര്ഷിക്കപ്പെടുന്നു . അനിയന്ത്രിതമായ ആ സന്തോഷം വീണ്ടും വീണ്ടും ലഭിക്കാൻ Masculine ശ്രമിക്കുംതോറും ആ ബന്ധം കൂടുതൽ ആഴങ്ങളിൽ അരക്കെട്ട് ഉറപ്പിക്കപ്പെടുന്നു . ഒരു ദിവസം പോലും ഒരു നിമിഷം പോലും അകന്നിരിക്കാൻ കഴിയാതെ ഉള്ള ആ സംഗമങ്ങളിലൂടെ ഒഴുകി ഒഴുകി മുന്നോട്ടു പോയിക്കഴിഞ്ഞു എന്നു ബോധ്യമായ ആ നിമിഷങ്ങളിൽ ഒരു നിമിഷം വളരെ പെട്ടെന്ന് Masculine , Feminine ന്റെ ജീവിതത്തിൽ നിന്നും യാതൊരു മുന്നറിയിപ്പും കൂടാതെ അപ്രത്യക്ഷമായി പോകുന്നു . അവിടെ ആ നാടകത്തിന്റെ രണ്ടാംഅങ്കം കുറിക്കപ്പെടുന്നു .
Part 13 – ആദി പരാശക്തി സങ്കൽപം

How powerful is Lord Brahma?