Part 1 . What are the basic Characteristics of twin flame journey

How does the divine feminine twin flame see ...

I'm a divine feminine. Why do most of the people avoid me, ...

Share the Love

                Twin Flame ആവണമെന്നു ആരും ആഗ്രഹിക്കില്ല , ആഗ്രഹിച്ചാൽ ഒട്ടു നടക്കുകയുമില്ല . അത് ഈശ്വര നിശ്ചയം ആണ് . ഒരു പള്ളീലച്ചനോ സന്യസിക്കോ ഉസ്താദിനോ ആർക്കും Twin Flame ആകാൻ പറ്റുകയില്ല .എന്നാൽ ഒരു Twin Flame ഇതെല്ലാം ആണ് താനും . Twin Flame നെ കുറിച്ച് അധികം ആരും കേട്ടിരിക്കാൻ ഇടയില്ല . കാരണം Twin Flame കളെ സമൂഹത്തിൽ ആരും തിരിച്ചറിയാറില്ല . Twin Flame ന്റെ കൂടെ ഈശ്വരൻ ഉണ്ടാവും . Twin Flame എത്തുന്ന എല്ലായിടവും 250 മീറ്റർ ചുറ്റളവിൽ ഈശ്വരൻ രക്ഷ ഒരുക്കിയിട്ടുണ്ടാവും . ഒറ്റ ആത്മാവ് ഇരട്ട ശരീരത്തിൽ പിറവി എടുക്കുമ്പോൾ ആണ് Twin Flame എന്ന പ്രതിഭാസം സംഭവിക്കുന്നത് . എന്നാൽ താന്താങ്ങൾ Twin Flame Journey യിൽ ആണെന്ന് ഈ രണ്ടു പേരും അറിയുന്നേ ഉണ്ടാവില്ല .

ഈശ്വരന്റെ നിശ്ചയത്തിനു ഭൂമിയിൽ മനുഷ്യൻ കല്പിച്ച നിയമാവലികൾ ഒന്നും തന്നെ ബാധകമല്ല . ഈശ്വരൻ ഇഷ്ടപ്പെട്ട രണ്ടു പേർ . അത് മാനുഷിക ബന്ധമില്ല . തികച്ചും ആധ്യാത്മിക ബന്ധം . അത് കേവല മനുഷ്യരെ പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടും ആണ് . കാരണം ഈശ്വരന്റേത് എന്നു പറയുന്നത് ഒരു RANDOM SELECTION ആണ് . അത് ഒരാണിലും പെണ്ണും ആവാം . രണ്ടാണുങ്ങൾ ആവാം , ചിലപ്പോൾ രണ്ടു പെണ്ണുങ്ങളും ആവാം . അത് ഭൂമിയിലെ കണക്ക് . Spiritual തലത്തിൽ നോക്കുമ്പോൾ ഇതെല്ലാം ഒറ്റ ഊർജം ആണ് . ഈശ്വരൻ പോലും ഒറ്റ ഊർജത്തിൽ ആണ് . അതിൽ സ്ത്രീയും പുരുഷനും അടങ്ങിയിരിക്കുന്നു എന്നു മാത്രം . മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്ത്രീ ആയും പുരുഷൻ ആയും സങ്കല്പിച്ചിരിക്കുന്നു . ഈശ്വരന്റെ രീതികളെ മനുഷ്യന്റെ രീതികളുമായി പൊരുത്തപ്പെട്ടു പോകാൻ ഇത്തരം സങ്കല്പങ്ങൾ ഉപകരിക്കുന്നു . സത്യത്തിൽ ഭൂമിയിൽ മാത്രമേ ഉള്ളു . സ്ത്രീ പുരുഷ സങ്കല്പങ്ങൾ . ഭൂമിക്ക് പുറത്ത് അങ്ങനെ ഒരു കാര്യമില്ല. അത് കൊണ്ട് ഒറ്റ ഊർജം ആയ ഈശ്വരനെ മനുഷ്യന് മനസ്സിലാവാൻ സ്ത്രീ ആയും പുരുഷൻ ആയും പിരിച്ചു കാണുന്നു . ഇതിൽ ഈശ്വര സ്ഥായീ സങ്കൽപത്തെ പുരുഷൻ ആയും ഈശ്വര ചൈതന്യത്തെ ശക്തി ആയും അഥവാ സ്ത്രീ ആയും മനുഷ്യർ കാണുന്നു . എളുപ്പത്തിൽ മനസ്സിലാക്കാൻ ആയിട്ട് വേണമെങ്കിൽ ഈ കവി സങ്കൽപത്തെ ഉപയോഗിക്കാം . സൂര്യനെ പുരുഷനായിട്ടും , സൂര്യ പ്രകാശത്തെ സ്ത്രീ ആയും സങ്കല്പിക്കുന്ന പോലെ തന്നെ .
            ഇനി കഥയിലേക്ക് വരാം . മനുഷ്യൻ ഉൾപ്പടെ ഉള്ള സർവ ചരാചരങ്ങളും കേവലം പ്രകമ്പനം നടത്തി കൊണ്ടിരിക്കുന്ന ഊർജങ്ങൾ മാത്രമാണ് . അങ്ങനെ നോക്കുമ്പോൾ ഈശ്വരന്റെ ഊർജം ( ചൈതന്യം ) മനുഷ്യനിൽ അത് ആത്മാവ് എന്ന നിലയിൽ വസിക്കുന്നു . ഈശ്വരന് ഭൂമിയിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾക്കായി ഓരോ ശരീരങ്ങളിൽ പിറവി എടുക്കുന്നു . ആത്മാവ് കുടി കൊള്ളുന്ന എല്ലാ മനുഷ്യരും തന്നെ ഈശ്വരന്റെ ഓരോ അവതാരങ്ങൾ ആണ് . ഒരു ആത്മാവിന്റെ ഭൂമിയിലെ അവതാര ലക്ഷ്യത്തിനായി കുറഞ്ഞ പക്ഷം 1000 കൊല്ലം എങ്കിലും ഇവിടെ തങ്ങേണ്ടതുണ്ട് . പക്ഷെ മനുഷ്യ ശരീരം 60 വർഷത്തിനുള്ളിൽ തന്നെ നിർജീവം ആയേക്കാം . അങ്ങനെ വരുമ്പോൾ അവതാര ലക്ഷ്യം പൂർത്തി ആക്കാൻ ആ ആത്മാവ് മറ്റൊരു ശരീരം പ്രാപിക്കുന്നു . ഓരോ ജന്മത്തെയും കണക്ക് നന്മ തിന്മ വേർതിരിച്ചു ഈശ്വരൻ സൂക്ഷിക്കുന്നു . അവതാര ലക്ഷ്യം പൂർത്തി ആയ വൃദ്ധാത്മാക്കൾ , അതും ഭൂമിയിലെ എല്ലാ ജന്മങ്ങളും പുണ്ണ്യ പ്രവർത്തികൾ കൊണ്ട് സമ്പന്നമായ ആത്മാക്കൾ അവരുടെ അവസാന ജന്മത്തിലേക്ക് കടക്കുന്നത് രണ്ടു ശരീരങ്ങളിൽ ആയിട്ടാണ് . അങ്ങനെ TWIN FLAMES എന്ന അവതാരങ്ങളുടെ പിറവിക്ക് അരങ് ഒരുങ്ങുകയായി . ഇനി ആണ് ഈശ്വരന്റെ ഇടപെടൽ . പ്രപഞ്ച ഉല്പത്തി മുതൽ അന്ത്യം വരെ ഉള്ള കണക്ക് സൂക്ഷിച്ചിട്ടാണ് ഈശ്വരൻ ഈ പ്രപഞ്ച സൃഷ്ടി നടത്തിയിട്ടുള്ളത് പോലും . ആ കണക്കിൽ നിന്നും രണ്ടു ശരീരങ്ങളെ ഈശ്വരൻ കണ്ടു വക്കുന്നു . നേരത്തെ പറഞ്ഞ പോലെ ഈശ്വരന് ആണ് പെണ് വ്യത്യാസമില്ല . അതിലൊരെണ്ണം എന്തായാലും പുരുഷ ഊർജം വഹിക്കുന്ന ഒരു ശരീരം ആയിരിക്കും . മറ്റൊന്ന് സ്ത്രീയുടെ ഊർജം വഹിക്കുന്ന ശരീരം ആയിരിക്കും . ഇവിടെ ഇങ്ങനെ പറയാൻ കാരണം മനുഷ്യനെ ഞെട്ടിപ്പിക്കുന്ന ഒരു രഹസ്യം ഉള്ളത് കൊണ്ടാണ് . ഈ ശരീരങ്ങൾ ഒരു പക്ഷെ രണ്ടു സ്ത്രീകൾ ആയേക്കാം , രണ്ടു പുരുഷന്മാർ ആയേക്കാം , പുരുഷനും സ്ത്രീയും ആയേക്കാം . Twin Flame ആയി ജനിച്ചവർക്ക് ഭൂമിയിലെ ജീവിതം ബുദ്ധിമുട്ടായിരിക്കും . അത് കൊണ്ട് അവരുടെ ജീവിതം അവർ പരസ്യപ്പെടുത്താൻ ആഗ്രഹിക്കാറില്ല . കാരണം സമൂഹത്തിലെ നിയമാവലികൾ എതിർപ്പുകൾ അവരെ ബുദ്ധിമുട്ടിൽ ആഴ്ത്താറുണ്ട് . കാരണം ഈശ്വരൻ കല്പിച്ചരുളുന്ന ശരീരങ്ങൾ ഏതൊക്കെ ആയിരിക്കുമെന്നത് ആർക്കും പ്രവചിക്കാൻ ആവില്ല . നമ്മുടെ സാമൂഹ്യ കാഴ്ചപ്പാടിൽ ഒരു പുരുഷനും ഒരു സ്ത്രീയും ചേരുന്നത് മാത്രമേ കീഴ്‌വഴക്കം ആകുന്നുള്ളൂ . അതും പുരുഷന് സ്ത്രീയേക്കാൾ പ്രായം കൂടുതൽ വേണം താനും . കുറഞ്ഞത് 5 വർഷമെങ്കിലും . ഈശ്വരന് ഇത്തരം ഭൗതിക നിയമങ്ങൾ ബാധകമല്ല . അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ നിയമങ്ങൾ . അവിടെ ആണ് Twin Flames ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് . കാരണം സ്ത്രീ ഊർജം വഹിക്കുന്ന ശരീരത്തിന് കുറഞ്ഞത് 10 വർഷം പ്രായക്കൂടുതൽ ഉണ്ടായിരിക്കും എല്ലാ Twin Flame യാത്രകളിലും . അതിനു അതിന്റെതായ ഈശ്വരൻ കാണുന്ന കാരണങ്ങളും ഉണ്ട് .

Leave a Reply

Your email address will not be published. Required fields are marked *