വാവ എന്റെ ട്വിൻ ഫ്ലെയിം ആണെന്നതിനു ഞാൻ തന്നെ കണ്ടെത്തുന്ന കാരണങ്ങൾ
Twin Flame : Signs that I have met mine !
ഒരേ സ്വഭാവം . ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ അവനെ കാണുന്ന പോലെ ഒരു തോന്നൽ . അവൻ എന്നോട് ചെയ്തിട്ടുള്ള ക്രൂരതകൾ എല്ലാം തന്നെ ഞാൻ ഒരു കാലത്ത് മറ്റാരോടൊക്കെയോ ഞാൻ ചെയ്തിട്ടുണ്ട് . അതൊക്കെ ആ സ്വഭാവമൊക്കെ ഇന്നും എന്റെ ഉള്ളിൽ ഉറങ്ങുന്നുണ്ട് . അത് എന്നിൽ നിന്നും എടുത്തു കളയുന്നതിനും എന്നെ പവിത്രീകരിക്കുന്നതിനും വേണ്ടി ആണ് അവൻ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടുള്ളത് .
അവൻ എന്നോട് ചെയ്തിട്ടുള്ള ക്രൂരതകളും ദുസ്വഭാവങ്ങളും ഞാൻ വിവരിക്കാം . അപ്പോൾ ഓർക്കണം ഞാൻ ഇതൊക്കെ ആരോടൊക്കെയോ ചെയ്തിട്ടുണ്ടെന്നും അതിന്റെ പാപ കറകൾ എന്റെ ആത്മാവിൽ ഉണ്ടെന്നും …
അവന്റെ കൂട്ടുകാർ വഴി അറിഞ്ഞിട്ടുള്ള കാര്യങ്ങൾ കേട്ടിട്ട് ഞാൻ ഞെട്ടിയതായി ഭാവിച്ചില്ല , കാരണം ഇതൊക്കെ എനിക്ക് നേരിട്ട് അറിവുള്ളത് കൊണ്ട് . അവൻ എന്നോട് ചെയ്തിട്ടുള്ള ഓരോരോ കാര്യങ്ങൾക്കും എനിക്ക് അവനോട് യാതൊരു ദേഷ്യമോ വൈരാഗ്യമോ തോന്നിയിട്ടില്ല . തോന്നിയിട്ട് എന്ത് കാര്യം . ഞാൻ തന്നെ അല്ലെ അവൻ . അവൻ തന്നെ അല്ലെ ഞാൻ . അവന്റെ കൂട്ടുകാർ പറയുന്നു … അവരുടെ തന്നെ വാക്കുകളിലേക്ക് …
” ഞാൻ വിചാരിക്കുന്ന പോലെ ഉള്ള ഒരാൾ അല്ല അവൻ , എല്ലാവരുടെയും മുൻപിൽ ഒളിപ്പിച്ചു വച്ചിട്ടുള്ള ഒരു ഇരട്ട മുഖം ഉണ്ട് അവന് . ഞാൻ ആ മുഖം കണ്ടിട്ടില്ല . അതു കൊണ്ടാണ് ഞാൻ ഇപ്പോഴും അവന്റെ പുറകെ നടക്കുന്നത് . അവർ എല്ലാവരും ആ മുഖം കണ്ടവർ ആണ് . അത് കൊണ്ട് തന്നെ അവർ ആരും അവന്റെ കമ്പനിക്കാർ അല്ല . അവർ ആരും അവനെ വിളിക്കാറുമില്ല , മെസ്സേജ് അയക്കാറുമില്ല . അവൻ അങ്ങോട്ട് ആണ് വിളിക്കാറുള്ളത് . അവരുടെ കൂട്ടത്തിൽ ഏറ്റവും മോശം സ്വഭാവം പോലും അവന്റെ ആണ് . പിന്നെ എന്റെ സുഹൃത്ത് , ഞാൻ കൊണ്ടു നടക്കുന്ന ആൾ . അവർക്ക് അവനോട് എന്ത് പറയാൻ പറ്റും . മാത്രവുമല്ല ജാക്സൻ സാറിന്റെ അടുത്ത സ്റ്റുഡന്റും . ഞങ്ങൾ രണ്ടു പേരും കണ്ടിട്ടുള്ളത് ഒരു വ്യാജ മുഖം ആണ് .
അവനു വേണ്ടി ഞാൻ ചെലവാക്കിയ കാശ് കൊണ്ട് ഈ സമയം 4 തവണ സൗത്ത് ഇന്ത്യ മുഴുവൻ കറങ്ങാമായിരുന്നു . അവൻ എന്നെ ഊറ്റാൻ പറ്റുന്നിടത്തോളം ഊറ്റും എന്നു തന്നെ അവന്റെ കൂട്ടുകാരുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് . കുറെ കഴിയുമ്പോൾ ഞാൻ തന്നെ എല്ലാം മനസ്സിലായി മതി ആക്കി തന്നെ നിർത്തി പൊക്കോളും എന്നും പറഞ്ഞു .
എന്നോട് സൂചന പോലെ അവർ പറയുകയാണ് , നോക്കിക്കോ ഒരു കൊല്ലത്തിനകം അവൻ അറിയപ്പെടുന്ന ഒരു ഗുണ്ട ആയി മാറും . ഇപ്പോൾ തന്നെ കണ്ട തൊട്ടികളുടെ ( കോളനി ) കൂടെ ആണ് സഹവാസം . ഏറ്റവും വലിയ അലവലാതി അവന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് പറഞ്ഞു അഭിമാനിക്കുന്ന കൂട്ടത്തിൽ ആണ് കക്ഷി . അവന്റെ കാര്യത്തിന് വേണ്ടി മാത്രം ഉള്ള ഫ്രണ്ട്ഷിപ് മാത്രമേ അവനുള്ളു . ഇതൊക്കെ അവർക്ക് വളരെ നേരത്തെ അറിയാം . ഞാൻ അറിയാതെ പോയി എന്ന അവരുടെ പക്ഷം .
എന്റെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്ന അവൻ എന്നെ കുറിച്ചു ഒരു നല്ല വാക്ക് പോലും അവരുടെ ആരുടെ അടുത്തും പറഞ്ഞിട്ടില്ല . ഏറ്റവും മോശം ആയിട്ടെ അവരുടെ മുൻപിൽ എന്നെ കുറിച്ചു പറഞ്ഞിട്ടുള്ളൂ . അവർ , ആ സ്ത്രീ , അവൾ , ആ * , ആ **** , ആ ***** എന്നൊക്കെ ആണ് എന്നെ കുറിച്ചു അവരുടെ അടുത്തൊക്കെ പറയാറുള്ളത് .
ഞാൻ എന്ത് കണ്ടിട്ടാണ് അവന്റെ പുറകെ ഇങ്ങനെ വാലാട്ടി പട്ടിയെ പോലെ നടക്കുന്നതെന്ന് അവർക്ക് ആർക്കും ഇതു വരെ മനസ്സിലായിട്ടില്ല . എന്നെ പൊന്നു പോലെ സ്നേഹിക്കാൻ അവർ വേറെ ഇത്രയും പേര് ഉണ്ടായിട്ടാണോ ഒരു നന്മ പോലും ഇല്ലാത്ത മരപ്പാവയുടെ ഹൃദയവുമായി ജീവിക്കുന്ന അവന് വേണ്ടി ജീവിതം തുലക്കുന്നത് . എനിക്ക് എത്ര ആത്മാർത്ഥത ഉണ്ടെന്നു അവർക്കറിയാം . അതിനു വേണ്ടി ഞാൻ എത്ര രൂപ മുടക്കുന്നുണ്ടെന്നും അവർക്കറിയാം . അവൻ അതിലും ബിസിനെസ്സ് കണ്ടെത്തി എന്നെ വലിപ്പിക്കുന്നതാണ് അവർ കാണുന്നത് . എന്നെ കൊണ്ട് ഓരോ കാര്യങ്ങൾ നടത്തി എടുക്കാൻ അവൻ അവതരിപ്പിക്കുന്ന പ്ലാനുകൾ കേട്ടിട്ട് അവർ തന്നെ ഞെട്ടി പോയിട്ടുണ്ട് .
അവനു എന്നോട് ഒരു സ്നേഹവുമില്ല . ഭൗതിക വസ്തുക്കളോടുള്ള കമ്പം തീർക്കാനുള്ള ഒരു ഉപകരണം മാത്രമാണ് ഞാൻ . അതിനു വേണ്ടി ഞാൻ ജീവിതം തുലക്കുന്നത് വിഡ്ഢിത്തം ആണ് . അവനു ആരോടും സ്നേഹമില്ല . അവനു സ്നേഹം അവനോട് മാത്രമേ ഉള്ളു . ആരെ ചവിട്ടി ആയാലും അവനു പണം ഉണ്ടാക്കണം വലിയ ആളാവണം , വലിയ നിലയിൽ എത്തി എന്നൊക്കെ പൊങ്ങിത്തരം കാണിക്കണം .
അവൻ ഇതു വരെ എന്നെ അതി സമർഥമായി ചതിക്കുകയാണ് . അത് എന്ത് കൊണ്ടാണ് ഇത്രയും പ്രായം ഉള്ള എനിക്ക് മനസ്സിലാവാത്തത് എന്നാണ് അവർക്ക്മനസ്സിലാവാത്തത് .
ഇതൊക്കെ എനിക്ക് വളരെ നേരത്തെ തന്നെ അറിയാമായിരുന്നിട്ടും അവന്റെ വീട്ടുകാർ ഉൾപ്പടെ ഇത്രയും പേര് തള്ളി പറഞ്ഞിട്ടും ഞാൻ ഓരോ തവണ കാണുമ്പോഴും അവനെ നോക്കി പുഞ്ചിരിക്കാർ ആണ് ഉള്ളത് . അവനെ വിട പറയുന്ന ഓരോ സമയത്തും അവൻ അകലെ പോയി മറയുന്നത് ഞാൻ നോക്കി നിൽക്കും . എന്ത് കൊണ്ടാണെന്നു എനിക്കറിയാം . അവന് മനസ്സിലായിട്ടില്ല . പക്ഷെ ഞാൻ അങ്ങോട്ട് കാണിച്ച ആത്മാര്ഥതക്ക് തക്ക നീതി അവൻ ഇങ്ങോട്ട് കാണിച്ചിട്ടുണ്ടോ എന്നു സംശയമാണ് . ഏറ്റവും ക്രൂരം ആയ കുറ്റവാളിക്ക് പോലും അയാൾ നീതി അർഹിക്കുന്നുണ്ടോ എന്നു കോടതികൾ പോലും പരിശോധിക്കും . ഇവിടെ അല്പം പോലും നീതി എനിക്ക് അവൻ കല്പിച്ചു തന്നിട്ടില്ല . അല്ലെങ്കിൽ അവന്റെ മനസാക്ഷിയോട് ചോദിച്ചു നോക്കൂ , എന്നോട് അല്പം കൂടി നീതി കാണിക്കാമായിരുന്നില്ലേ എന്നു…ഇനിയും സമയം വൈകിയിട്ടില്ല . സുഹൃത് ബന്ധങ്ങൾ , സ്നേഹം എന്നിവ ഒരിക്കലും ഭൗതിക സ്വത്തുക്കൾ മോഹിച്ചു കൊണ്ടാവരുത് . അങ്ങനെ അവൻ ആരെ എല്ലാം ആണോ ചതിക്കുന്നത് , അവനെ ചതിക്കാൻ മറ്റൊരാൾ അവന്റെ ജീവിതത്തിൽ ഒരാൾ പ്രത്യക്ഷപ്പെടും . അത് കർമ്മ ആണ് . ഇല്ലായിരുന്നെങ്കിൽ ഇന്നും റീചാർജ് അവൻ ആവശ്യപ്പെട്ടപ്പോൾ എനിക്ക് തരാതെ ഇരിക്കാമായിരുന്നു . വിശക്കുന്നു എന്നു പറഞ്ഞ ഓരോ സമയത്തും ഞാൻ അവനെ വയർ നിറയെ ഊട്ടിയിട്ടുണ്ട് . അതാണ് അവന് ഒരിക്കലും ആരോടും ഇല്ലാത്ത സ്നേഹം എന്ന വികാരം . സ്നേഹം എന്ന വികാരം, അതില്ലെങ്കിൽ അവൻ ഒരിക്കൽ ഒറ്റപ്പെടും .
മദ്യപാനം പുകവലി ഇതെല്ലം ഉണ്ട് . അവന് മറ്റു ആളുകളോട് ആഗ്രഹം ഉണ്ട് . അവർ തമ്മിൽ ബന്ധം ഉണ്ട് . കുറെ പേർ ഇതിനെ പറ്റി സൂചന തന്നു കഴിഞ്ഞു .അവൻ പൊങ്ങച്ചക്കാരൻ ആണ് . അവൻ മുഖ സ്തുതി ഇഷ്ടപ്പെടുന്നു . അവൻ വലിയ സംഭവം ആണെന്ന് അവൻ വിചാരിക്കുന്നു .
എനിക്ക് ഒത്തിരി പരിമിതികൾ ഉണ്ട് . സമൂഹം അംഗീകരിക്കില്ല , അത് കൊണ്ട് അവനും ആയുള്ള ബന്ധം തുടരാൻ പറ്റില്ല . നമുക്ക് നിർത്താം എന്നു തന്നെ തോന്നുന്നു . ഒന്നും സംഭവിക്കില്ല . അവനു വരാൻ കഴിയില്ല . എന്തെങ്കിലും ചെയ്യാൻ ഇനി ഈശ്വരന് മാത്രമേ കഴിയൂ . ഞാൻ പോകുകയാണ് എന്ന കാര്യം ആരും അറിയേണ്ട . എനിക്ക് അവനെ മനസ്സിലാവും . പക്ഷെ അവന് എന്നെ മനസ്സിലാവില്ല . ഒരിക്കലും .
എല്ലാം അവസാനിച്ചു .
എന്റെ 2 വർഷം . വെറുതെ ആയി . അവൻ ഇനി വരില്ല . ഈശ്വര , ഞാൻ ഇനി എന്ത് ചെയ്യണം . എന്നോട് എന്തിനു ഈ ചതി . എന്നെ എന്തിനു കുരങ്ങു കളിപ്പിച്ചു . എന്നെ എന്തിനു ഈ മായയിൽ അകപ്പെടുത്തി . എന്തിനായിരുന്നു ഇതൊക്കെ .എന്റെ സമയം . എന്റെ പണം . എന്റെ ജീവിതം . എങ്ങനെ എല്ലാം നോക്കിയാലും അവനും ആയി ഒത്തു പോവില്ല . അവന്റെ സ്വഭാവം ഞാനുമായി ഒരിക്കലും ഒത്തു പോവില്ല . നാളെ വരും നാളെ വരും എല്ലാം ശരി ആവും എന്നു കരുതി കരുതി ഇരുന്നു എത്ര നാൾ കടന്നു പോയി . എന്നിട്ട് അവസാനം ഒരിക്കലും വരില്ല എന്ന രീതിയിലേക്ക് …😢
എന്തിനാണ് അവന്റെ ജീവിതത്തിലേക്ക് അയച്ചത് ?
ഈശ്വര , ഞാൻ ഇതെങ്ങനെ താങ്ങും . ഞാൻ ഇതെങ്ങനെ സഹിക്കും . ഞാൻ എങ്ങനെ ഇനി ഒറ്റക്ക് ജീവിക്കും .
എന്നെ എന്തിനു ഈ ചുടു ചോറ് തീറ്റിച്ചു .
വളരെ കള്ളത്തരങ്ങൾ ഉള്ള ആളാണ് അവൻ . ഒരു പാട് കാര്യങ്ങൾ മനസ്സിൽ ഒളിപ്പിച്ചു നടക്കുന്നു . ചുമ്മ കുശുമ്പ് പറയും , ആളുകളെ തെറ്റിദ്ധരിപ്പിക്കും , തമ്മിൽ തല്ലിക്കും .കുറുക്കന്റെ സ്വഭാവം . കറുത്ത മനസ്സ് ..SELFISH , ഞാൻ എന്ന ഭാവം .തലക്കനം . അവന്റെ തെറ്റാണെങ്കിലും അതൊന്നും ഒരിക്കലും സമ്മതിച്ചു തരില്ല . കുറ്റം മുഴുവനും മറ്റുള്ളവരുടെ ആണെന്ന് വരുത്തി തീർക്കും . വഴക്ക് ഇടാനുള്ള എല്ലാം ഒരുക്കി വച്ചിട്ട് മാറി നിൽക്കും . എന്നിട്ട് പറയും ഞാൻ ആണ് കൊച്ചു കൊച്ചു കാര്യങ്ങളുടെ പേരിൽ വഴക്ക് ഇടുന്നത് മറ്റുള്ളോർ ആണെന്ന് പറഞ്ഞു നടക്കും .സ്വന്ത കാര്യത്തിനും ലാഭത്തിനും വേണ്ടി മാത്രം പ്രായത്നിക്കും . ഇങ്ങനെ ഉള്ള ഒരുത്തനു വേണ്ടി എന്റെ ജീവിതത്തിലെ 2 കൊല്ലം ആണ് ഞാൻ നശിപ്പിച്ചത് . ഇതിൽ കൂടുതൽ ഭാരം എനിക്ക് വഹിക്കാൻ കഴിയില്ല . അവനു എന്നെ വേണ്ട എന്നു പറഞ്ഞു അവസാനിപ്പിച്ച സ്ഥിതിക്ക് പിന്നെ ഞാൻ എന്തിന് അവന്റെ പിറകെ നടന്നു ശല്ല്യം ചെയ്യണം . നിർത്തി .
സത്യത്തിൽ ഞാൻ ദേഷ്യക്കാരൻ ഒന്നുമല്ല . ഞാൻ എപ്പോഴും ദേഷ്യപ്പെടുന്നത് അവന്റെ അടുത്ത് മാത്രമാണ് . എന്റെ നല്ല സ്വഭാവം ആയിരുന്നു . അവൻ പോയതോടെ ഞാൻ നശിച്ചു . എന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും തുറന്നു പറയാറുള്ളത് അവന്റെ അടുത്ത് മാത്രമാണ് . എനിക്ക് ഇപ്പോൾ ഒരു ചെറിയ കാര്യം പോലും സഹിക്കാനുള്ള കരുത്ത് ഇല്ല . കാരണം അവൻ പോയതോടെ ഞാൻ എന്ന വ്യക്തി ഇല്ലാതെ ആയി .
അവന്റെ അടുത്ത് ഞാൻ ഒന്നോ രണ്ടോ വയസ്സ് മാത്രം ഉള്ള ഒരു കുഞ്ഞ് ആയി മാറുന്നു . അവൻ എന്നെ ഒരു കുഞ്ഞിനെ പോലെ നോക്കും . ചില നേരത്ത് അവൻ കുഞ്ഞിനെ പോലെ ആവുമ്പോൾ ഞാൻ അവനെ അവന്റെ അമ്മയെ പോലെ ഞാൻ നോക്കും . അമ്മയും കുഞ്ഞും ..
ചെറുപ്പത്തിൽ ഞങ്ങൾക്ക് രണ്ടു പേർക്കും അമ്മയുടെയും അച്ഛന്റെയും സ്നേഹം ലഭിച്ചിട്ടില്ല . കുടുംബത്തിൽ എന്നും യുദ്ധമായിരുന്നു യുദ്ധം . എന്റെ വീട്ടിൽ അച്ഛനാണ് യുദ്ധത്തിന് കാരണമെങ്കിൽ അവന്റെ വീട്ടിൽ അത് ‘അമ്മ ആണ് കുടുംബ സമാധാനം നശിപ്പിച്ചിരുന്നത് . ഞങ്ങളുടെ മാതാ പിതാക്കന്മാരിൽ ഒരാൾ നാർസിസിസ്റ്റ് ആയിരുന്നു . എന്റെ വീട്ടിൽ അച്ഛനും അവന്റെ വീട്ടിൽ അമ്മയും . സകല ദുസ്വഭാവങ്ങളും ഉണ്ടായിരുന്നു എന്റെ അച്ഛനും അവന്റെ അമ്മക്കും . സ്വന്തം വീട്ടിൽ സ്നേഹം എന്തെന്നറിയാതെ ആണ് ഞങ്ങൾ വളർന്നത് . ബാല്യ കാലത്ത് സന്തോഷം ലഭിക്കുന്ന ഒരോർമ്മ പോലുമില്ല ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സിൽ . ഏകദേശം 13 വയസ്സ് വരെ ജയിലിൽ കിടന്ന പോലെ ആണ് ഞങ്ങൾ രണ്ടു പേരും വളർന്നത് . എങ്ങനെയോ ജനിച്ചു എങ്ങനെയോ വളർന്നു . കൂട്ടിലടച്ച കിളികൾ . പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ . അതു കൊണ്ട് തന്നെ സമൂഹവുമായി ഇടപെടാൻ കഴിയാത്ത പല സ്വഭാവ സവിശേഷതകളും ഞങ്ങളിൽ രണ്ടു പേരിലുമുണ്ടായി .
ജീവിതത്തിൽ നേരിട്ട ഈ കടുത്ത തിക്താനുഭവങ്ങൾ കാരണം ശരിയായ ഒരു പെരുമാറ്റ രീതി പോലും ഞങ്ങളിൽ ഉണ്ടായില്ല . പാവം പിടിച്ച ഞങ്ങളുടെ സ്വഭാവ രീതി കാരണം ഒത്തിരി പേര് ഞങ്ങളെ പറ്റിച്ചു പോയിരുന്നു . എല്ലാവരും ഉണ്ട് എല്ലാം ഉണ്ട് എന്നാൽ ഒന്നുമില്ലാത്തവരെ പോലെ ഞങ്ങൾക്ക് ജീവിക്കേണ്ടി വന്നു . മനസ്സിൽ എന്നും എപ്പോഴും ഒരു ശൂന്യത പോലെ . ചെറിയ കാര്യങ്ങൾ പോലും മനസ്സിനെ അഗാധമായി സ്പർശിച്ചിരുന്നു . ജീവിതം തികഞ്ഞ പരാജയം . ഇന്നും ഞങ്ങൾക്ക് അധികം കൂട്ടുകാരോ വിശ്വസ്തരോ ഇല്ല . സത്യത്തിന്റെ പാത മുറുകെ പിടിച്ചു മുന്നോട്ട് പോകുന്ന ഞങ്ങൾക്ക് സത്യം പറയേണ്ടി വന്നതിന്റെ പേരിൽ പോലും മറ്റുള്ളവർ ഒറ്റപ്പെടുത്തിയിട്ടുണ്ട് .