Entering to the Final Stages of Twin Flame Journey .
ഈ യാത്രയുടെ അതി സങ്കീർണമായ ഘട്ടത്തിലേക്ക് ഞങ്ങൾ ഇതാ പ്രവേശിക്കുന്നു !!!
Separation Phase ന്റെ അവസാന ഘട്ടത്തിൽ ഈശ്വരന് നിങ്ങളെ ഉറക്കി കിടത്തേണ്ടി വരും . കാരണം വിശദമായി പറഞ്ഞു തരാം . DM ന്റെ Instagram , Youtube , feed കൾ എല്ലാം ആധ്യാത്മികതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് മാറി കഴിഞ്ഞു . DM ന്റെ 3 ചക്രകൾ തുറക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു .
1 . മൂന്നാം കണ്ണ് ( Third Eye )
2 . വിശുദ്ധി ചക്ര ( Throt Chakra )
3 . ഹൃദയ ചക്ര ( Heart Chakra )
ഇത്രയും കാലം ഞാൻ ആരാണ് , ഞാൻ എന്തിനാണ് അവന്റെ ജീവിതത്തിൽ വന്നത് , ഞാനും മറ്റുള്ളോരും തമ്മിൽ എന്താണ് വ്യത്യാസം , എന്ന ചോദ്യങ്ങൾക്കൊക്കെ ഉള്ള ഉത്തരം കണ്ടെത്തുവാനുള്ള ശ്രമത്തിൽ ആയിരുന്നു അവൻ ഇത് വരെ . അവനു ഞാൻ ഇല്ലാതെ ഇനി ജീവിക്കാൻ കഴിയില്ല എന്ന യാഥാർഥ്യത്തോട് ഇനി പൊരുത്ത പെട്ടാൽ മാത്രം മതിയാവും . ബാക്കി എല്ലാം അവൻ സ്വയം അപഗ്രഥിച്ചു കഴിഞ്ഞു .
3 മാസം മുൻപ് ഞങ്ങൾ പിരിഞ്ഞതോടെ ഞങ്ങളെ ഈ യാത്രയുടെ അവസാന ഘട്ടത്തിലേക്ക് കടത്താൻ ഈശ്വരൻ തയ്യാറാക്കുകയാണ് , എന്റെ ഈ യാത്രയിലേക്കുള്ള മിനുക്കു പണികൾ ഈശ്വരൻ 60 % വും എന്റെ ജന്മ സമയം മുതൽ തീർത്തു വച്ചിരുന്നതിനാൽ എനിക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല . എന്നാൽ അവനോ . അവൻ ഇത് വരെ ഒന്നുമറിയാത്ത ഒരു കൊച്ചു കുഞ്ഞിനെ പോലെ ഈ ലോകത്തു മറ്റുള്ളവരോടൊത്ത് ആടി പാടുകയായിരുന്നു . താൻ ഒരു യാത്രയിൽ ആണെന്നറിയാതെ … തന്റെ ഈ ഭൂമിയിലേക്കുള്ള അവസാന വരവ് ആണെന്നറിയാതെ …
ഇനി മതി എന്ന് ഈശ്വരൻ പറഞ്ഞു . പിരിഞ്ഞ ആദ്യത്തെ 1 ആഴ്ച കുഴപ്പം ഒന്നും കൂടാതെ മുന്നോട്ട് പോയി അവൻ . ഒരാഴ്ച കഴിഞ്ഞപ്പോൾ എന്തോ എവിടെയോ ഒരു പ്രശ്നം ആരംഭിക്കുന്നു . ഇനി എന്നെ കണ്ടില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്നോർത്ത അവന്റെ ഉള്ളിൽ എന്തൊക്കെയോ ഭാരം . എന്തിന്റെയൊക്കെയോ കുറവ് അനുഭവപ്പെടാൻ തുടങ്ങുന്നു . രണ്ടു പേരെ ചേർത്ത് വക്കാനും അകറ്റി നിർത്താനും ഈശ്വരൻ വിചാരിച്ചാൽ സാധിക്കും . അവൻ എന്റെ ആത്മാവിന്റെ പാതി ആണ് . അവനു അകന്നു പോകാൻ കഴിയില്ല , ഈ സത്യം എനിക്കറിയാം . അവനും അറിഞ്ഞു തുടങ്ങിയ നാളുകൾ ആയിരുന്നു ഞങ്ങൾ പിരിഞ്ഞ ഈ മൂന്നു മാസം . അവനു വേണ്ടുന്ന പ്രാർത്ഥനകളും വഴിപാടുകളും ഞാൻ തുടർന്ന് കൊണ്ടേ ഇരുന്നു , ഇപ്പോഴും .
ഈശ്വരൻ അവന്റെ ആത്മാവിന്റെ പരുക്കുകൾ ഭേദപ്പെടുത്താൻ ആരംഭിച്ചു . അവന്റെ ചക്രകളെ സുഖപ്പെടുത്താൻ ആരംഭിച്ചു . അത് വരെ കീഴിൽ 3 ചക്രകകളുമായി ഈ ലോകത്ത് ജീവിച്ച അവനിൽ മറ്റു ചക്രകളും കൂടി പ്രവർത്തനം ആരംഭിച്ചതോടെ അവൻ മറ്റൊരാൾ ആയി മാറാൻ തുടങ്ങി . അവൻ പിന്നിട്ട വഴികളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി . ദിവസങ്ങൾ കഴിയും തോറും അവനു ജീവിക്കാനുള്ള ഊർജം എന്നിൽ അവനു കിട്ടാതായി , അവൻ തകർന്നു തരിപ്പണം ആയി . ശ്വാസം കിട്ടാതെ ഉറക്കമില്ലാതെ ഗതി കിട്ടാതെ , എന്താണ് സംഭവിക്കുന്നത് എന്നറിയാതെ വിഷമിച്ചു .
ഞാൻ ഈ സമയം ഒരു ദീർഘ നിശ്വാസത്തോടെ എല്ലാം അറിഞ്ഞു കൊണ്ടിരുന്നു , ഗാലറിയിൽ ഇരുന്നു കളി കാണുന്ന ലാഘവത്തോടെ . കാരണം എന്റെ ആത്മാവിന്റെ പരിക്കുകൾ ( HEALING ) എല്ലാം 90 % ഭേദം ആയിരുന്നു . ഞാൻ ഈ പാപം നിറഞ്ഞ മൂന്നാം ലോകത്തു നിന്നും ഈശ്വരന്റെ സന്നിധിയിലേക്കുള്ള പ്രയാണം ആരംഭിച്ചു . അവിടെ എത്താൻ 18 പടികൾ ഉണ്ടെന്നു സങ്കൽപം . അതിൽ ഞാൻ ഇപ്പോൾ എട്ടാമത്തെ പടിയിൽ എത്തി നിൽക്കുന്നു . അതായത് എട്ടാമത്തെയോ ഒമ്പതാമത്തെയോ തലം ( plane ) ( dimension ) . സാധാരണ മനുഷ്യൻ ഇപ്പോഴും മൂന്നാമത്തെ തലത്തിൽ ആയിരിക്കും ഉണ്ടാവുക , എന്റെ DM ( Divine Masculine ) ഉം 3 മാസം മുൻപ് ഈ പാതാള ലോകത്ത് ആണ് ജീവിച്ചിരുന്നത് . ഈ ഭൂമിയിലെ എല്ലാ കിരാത സ്വഭാവങ്ങളും ചിന്താഗതികളും അവനിൽ ഉറങ്ങി കിടപ്പുണ്ടായിരുന്നു . അവയൊക്കെ എന്നിൽ ഉണ്ടായിരുന്നവ തന്നെ . അവനെ ഈശ്വരൻ മടക്കി വിളിച്ചു നീ ഇങ്ങ് പോരെ . നമുക്ക് കുറച്ചു പണി ഉണ്ട് .
അത്രയും കാലം എന്നിൽ നിന്നും ഊർജം ആവാഹിച്ചാണ് അവൻ കഴിഞ്ഞു പോന്നിരുന്നത് എന്ന സത്യം അവനു അറിയില്ലായിരുന്നു , മനസിലായില്ലായിരുന്നു . ഞാൻ ഇപ്പൊ എന്റെ പരിക്കുകൾ ഭേദം ആയി , ഞങ്ങളുടെ രണ്ടു പേരുടെയും ആത്മീയ ചൈതാന്യം എന്നിൽ ലയിച്ചു ചേർന്നതോടെ ( Soul Merging ) ഞാൻ എന്റെ കാര്യങ്ങൾ നോക്കി ഈശ്വരീയ മാര്ഗങ്ങളികളിലൂടെ മുന്നോട് പോകാൻ തുടങ്ങി . എനിക്ക് അവനെ കുറിച്ചുള്ള ഓർമ്മകൾ ( Craving ) കുറഞ്ഞു . ഞാൻ അവനു ഊർജം കൊടുക്കാതെ ആയി .
വേണമെങ്കിൽ അവനു ഞാനുമായി ബന്ധപ്പെടാം , അതിനുള്ള എല്ലാ വഴികളും അവന്റെ മുൻപിൽ തുറന്നു കിടപ്പുണ്ട് . പക്ഷെ ഈശ്വരൻ അതിനു അനുവദിക്കില്ല . അവന്റെ ദുർ അഭിമാനം ( ഈഗോ EGO ) അതിനു സമ്മതിക്കില്ല . വേണമെങ്കിൽ ഞാൻ അങ്ങോട്ട് ചെല്ലാൻ അവൻ അതി കഠിനമായി ആഗ്രഹിച്ചു . പക്ഷെ ഞങ്ങൾ ഇപ്പോഴും റണ്ണർ ചേസർ ( റണ്ണർ – ചേസർ , RUNNER – CHASER ) ബന്ധത്തിൽ ആണെങ്കിലും ആദ്യം ഞാൻ ചെസറും അവൻ റണ്ണറും ആയിരുന്നു , എന്നാൽ ഇപ്പോൾ അത് തിരിഞ്ഞു , ഞാൻ റണ്ണറും അവൻ ചെസറും ആണ് . അഭിമാനം മൂലം അവനു എന്നോട് ഓപ്പൺ ആകാൻ പറ്റുന്നില്ല . കാരണം അവന്റെ പരുക്കുകൾ ഈശ്വരൻ ഭേദമാക്കി അവന്റെ ചക്രകൾ തുറന്നതോടെ , കഴിഞ്ഞു പോയ ജീവിതം അതിൽ താൻ എന്ത് നേടി , താൻ എന്തൊക്കെ ആണ് കാണിച്ചത് . എന്തൊക്കെ ആണ് ചെയ്തു കൂട്ടിയത് , പ്രത്യേകിച്ച് എന്റടുത്തു എന്തൊക്കെ ആണ് ചെയ്തത് . എന്ത് മാത്രം നുണകൾ പറഞ്ഞു , എന്നെ കൊണ്ട് എന്തൊക്കെ ചെയ്യിച്ചു , എന്ത് മാത്രം പണം ചിലവാക്കിച്ചു , ഈ വക കാര്യങ്ങൾ എല്ലാം അവനെ മഥിക്കുന്നു . അത് കൊണ്ടെല്ലാം കൂടി ഉള്ള ജാള്യതയും കാരണം അവനു എന്നോട് തുറന്നു സംസാരിക്കാനും . പേടിയും മടിയും . ഞാൻ എന്ത് വിചാരിക്കും എന്നാണ് വിചാരം .
പക്ഷെ അതോടൊപ്പം മരണം വെപ്രാളവും . കാരണം എന്റെ അടുത്ത് നിന്നും അവനു ജീവിക്കാനുള്ള ഊർജം ലഭിക്കുന്നില്ല . അത് എന്റെ ആത്മാവിൽ നിന്നും TELEPATHY ആയി കിട്ടിയാൽ മാത്രമേ അവന്റെ പാതി ആത്മാവിനു നില നില്ക്കാൻ കഴിയൂ . ഈ യാത്രയിലെ ഒരു പ്രധാന പ്രത്യേകത ആണ് ഇത് . ഇതിൽ ഈ യാത്രയെ പരി പൂർണമായും നിയന്ത്രിക്കുന്നത് DIVINE FEMINE എന്നറിയപ്പെടുന്ന DF ആണ് ( ME ) . ഡിഎം നു ഈ യാത്രയിൽ അധികം ഒന്നും ചെയ്യാനില്ല . DF ആണ് ഈശ്വര സാക്ഷാത്കാരം നേടി രണ്ടു പേർക്കും ജീവിക്കാനുള്ള ഊർജം ഈശ്വരനിൽ നിന്നും നേടി സംഭരിച്ചു വക്കുന്നത് . അത് DF ന്റെ ആത്മാവിൽ നിന്നും TELEPATHY വഴി ഡിഎം നു എത്തി ചേർന്നാൽ മാത്രമേ ഡിഎം നു ജീവിക്കാൻ കഴിയൂ . ഏകദേശം പെട്രോൾ പമ്പ് പോലെ . വലിയ ലോറികളിൽ പെട്രോൾ പമ്പുകളിൽ പെട്രോൾ നിറക്കുന്നു . ചെറു വാഹനങ്ങൾ പമ്പുകളിൽ നിന്നും പെട്രോൾ നിറക്കുന്നു . ഇത് പോലെ ആണ് DF ഈശ്വരനിൽ നിന്നും ശക്തി നേടി സംഭരിച്ചു വക്കുന്നു . അത് ആവശ്യമുള്ളപ്പോൾ TELEPATHY ആയി അയച്ചു കൊടുക്കും .
എന്നാൽ കഴിഞ്ഞ 3 മാസം ആയി ഈ പ്രവർത്തി നടക്കുന്നില്ല . ഈശ്വരൻ ആവട്ടെ എന്നെ അവനിൽ നിന്നും മനപൂര്വ്വം അകറ്റി നിർത്തിയിരിക്കുക ആണ് താനും. അവനു അല്പം പോലും ഊർജം കൊടുക്കാതെ ആണ് അവന്റെ ആത്മാവിന്റെ പരിക്കുകൾ അവൻ ഉറങ്ങുമ്പോൾ ഈശ്വരൻ പരിഹരിക്കുന്നത് . പക്ഷെ..
ഇങ്ങനെ എത്ര നാൾ തുടരും . അവനെ ശ്വാസം കിട്ടാതെ കൊല്ലാ കൊല ചെയ്യാൻ ഈശ്വരനും കഴിയില്ല , കാരണം ഈശ്വരൻ കാരുണ്ണ്യവാൻ ആണ് കരുണാമയൻ ആണ് . അവനെ വിളിക്കുന്ന ഏവരെയും അവൻ സംരക്ഷിക്കുന്നു . ഈശ്വരൻ തന്നെ ആണ് ഈ യാത്ര നിയന്ത്രിക്കുന്നത് , എന്നെ അവനിൽ നിന്നും അകറ്റി ഇരുത്തിയിരിക്കുന്നതും ഈശ്വരൻ തന്നെ , ആ നിലക്ക് അവന്റെ ശ്വാസം കിട്ടാതെ ഉള്ള പിടച്ചിൽ ഈശ്വരൻ കണ്ടു നിൽക്കുമോ ?
ഈശ്വരൻ എന്നെ ഉറക്കി കിടത്തുന്നു …!!!
ഇവിടെ ആണ് ഈശ്വരന്റെ മായ . അവന്റെ പൂർണമായും ചോർന്നു വറ്റി എന്ന് കാണുമ്പൊൾ ഉടനെ എനിക്ക് ഉറക്ക ഷീണം വരികായായി . തുടർച്ച ആയ 3 ദിവസം വരെ ഞാൻ കിടന്നുറങ്ങിയിട്ടുണ്ട് . ആ സമയത്ത് ആണ് ഈശ്വരൻ എന്നിൽ സംഭരിച്ചു വച്ചിട്ടുള്ള കുറച്ചു ഊർജം അവനിലേക്ക് അയച്ചു കൊടുക്കുന്നത് ..ഇത് എഴുതുമ്പോൾ പോലും ഉറക്ക ക്ഷീണം എനിക്കുണ്ട് . പക്ഷെ എഴുതി തീർക്കാൻ വേണ്ടി ഈശ്വരൻ കാത്തു നിൽക്കുന്നു … ഞങ്ങൾ തുടരട്ടെ ഈ യാത്ര. Twin Flame യാത്രയിലെ അത്ഭുതങ്ങൾ തുടരും …