ഒരു ഇന്ത്യൻ പ്രണയ കഥ

Images of Oru Indian Pranayakadha Movie Poster

Share the Love

എന്ത് കൊണ്ടാണ് ഈ സിനിമ എനിക്ക് ഇത്രയും വിഷമവും സങ്കടവും സമ്മാനിച്ചത്

Oru Indian Pranayakadha (2013) – The Movie Database (TMDB)

Oru Indian Pranayakatha – BGM | Kuttanadan Theme | Vidyasagar | Fahad Fazil | Amala Paul | Journey of BGM 4.85K subscribers Subscribed

ഇക്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് , 2013 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു ഇന്ത്യൻ പ്രണയകഥ. ഫഹദ് ഫാസിൽ, അമല പോൾ
( അമലാ വിജയ് ) , തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തിനടുത്തുള്ള ഐമനം എന്ന നഗരത്തിൽ നടക്കുന്ന കഥ ആയാണ് ‘ഒരു ഇന്ത്യൻ പ്രണയകഥ’ എന്ന ചിത്രത്തിന്റെ പ്രമേയം.

ഐമനം പ്രദേശത്തെ കോൺഫ്രൻസ് പാർട്ടി നേതാവും എം എൽ എയുമായ ഭാസ്കരൻ നായർ അത്യാസന്ന നിലയിൽ ആശുപത്രിയിലാണ് . അയാൾ അന്തരിച്ചു കഴിഞ്ഞാൽ ബൈ ഇലക്ഷനിൽ മണ്ഡലം പ്രസിഡന്റായ ഐമനം സിദ്ധാർത്ഥ (ഫഹദ് ഫാസിൽ) നാണു ചാൻസ്. തനിക്ക് അവസരം കിട്ടുമെന്ന് കരുതി സിദ്ധാർത്ഥനും തയ്യാറെടുപ്പിലാണ് . സിദ്ധാർത്ഥനു പിന്തുണയുമായി കൂട്ടുകാരും അച്ഛൻ സേതുവും അമ്മയുമൊക്കെയുണ്ട്. ആശുപത്രിയിൽ നേഴ്സായ സുധ (കൃഷ്ണപ്രഭ) സിദ്ധാർത്ഥന്റെ ചേച്ചിയാണു. ഒരു പ്രണയം തകർന്നതിൽ വിവാഹം വേണ്ടെന്നു വെച്ചിരിക്കുകയാണൂ സുധ. പാർട്ടി നേതാവായ ഉതുപ്പ് വള്ളിക്കാടൻ (ഇന്നസെന്റ്) സിദ്ധാർത്ഥനു പിന്തുണയുമായുണ്ട്. പൊതുപ്രവർത്തനത്തിനു താല്പര്യമില്ലെങ്കിലും വള്ളിക്കാടൻ ചാനൽ ചർച്ചകളിൽ കോൺഫ്രൺസ് പാർട്ടിയെ പ്രതിനിധീകരിച്ച് സജ്ജീവമായുണ്ട്. അയ്മനം സിദ്ധാർത്ഥൻ ആദർശത്തേക്കാളുപരി പ്രാക്റ്റിക്കലായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നയാളാണ് .

എം എൽ എയുടെ മരണം ബൈ ഇലക്ഷൻ ഉണ്ടാക്കിയെങ്കിലും മുൻ പാർട്ടി തീരുമാനം മാറി അയ്മനം സിദ്ധാർത്ഥനു ഇലക്ഷൻ സീറ്റു നിഷേധിക്കപ്പെടുന്നു , പകരം ഒരു കേന്ദ്രമന്ത്രിയുടെ മകളായ ഡോ. വിമലാ രാമനാഥനു (മുത്തുമണി) സീറ്റു നൽകുന്നു. അതിൽ പ്രതിക്ഷേധിച്ച് സിദ്ധാർത്ഥൻ ഇലക്ഷൻ പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കുന്നു. തിരഞ്ഞെടുപ്പു തന്ത്രവും രാഷ്ട്രീയ തന്ത്രവും നന്നായിറിയാവുന്ന ആളായിരുന്നു വിമലാ രാമനാഥൻ.

ഇലക്ഷനിൽ സ്ഥാനാർത്ഥിത്തം നിഷേധിക്കപ്പെട്ട സിദ്ധാർത്ഥൻ പാർട്ടി പ്രവർത്തനത്തിൽ നിന്നു ലീവെടുക്കാനും കുറച്ചു നാൾ മാറി നിൽക്കാനും ആലോചിക്കുന്നു.അപ്പോഴാണു വള്ളിക്കാടൻ ഒരു പുതിയ ജോലി സിദ്ധാർത്ഥനു നൽകുന്നത്. വള്ളിക്കാടന്റെ ഭാര്യയുടെ ബന്ധുവിന്റെ ആവശ്യപ്രകാരം കാനഡയിൽ നിന്നും ഒരു മലയാളി പെൺകുട്ടി ഇവിടെ ഡോക്യുമെന്ററി ചിത്രീകാരിക്കാൻ എത്തുന്നുണ്ടെന്നും അവരെ സഹായിക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കാനും. മനസ്സില്ലാ മനസ്സോടെ സിദ്ധാർത്ഥൻ അതിനു തയ്യാറാകുന്നു. ആരെയെങ്കിലും ഏർപ്പാടാക്കാം എന്നു കരുതിയ സിദ്ധാർത്ഥനു ഈ സഹായത്തിനു പണം ലഭിക്കുമെന്നു അറിഞ്ഞപ്പോൾ ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു.

ഐമനം സിദ്ധാർഥൻ എന്ന യുവജന നേതാവിന്റെ ജീവിതത്തിലൂടെ സിനിമ മുന്നേറുന്നു . ഫഹദ് ഫാസിൽ ഐമനം സിദ്ധാർഥനായി എത്തുന്നു.
ക്യാനഡയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന ഐറിന്‍ ഗാര്‍ഡ്നര്‍ എന്ന പെണ്‍കുട്ടിയുടെയും,മലയാളി നിത്യേന കണ്ടുമുട്ടുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായി തെറ്റിദ്ധരിക്കാവുന്ന ഐമനം സിദ്ധാര്‍ത്ഥന്റെയും ജീവിതത്തിലെ കുറച്ചു ദിവസങ്ങളാണ്‌ ഒരു ഇന്ത്യന്‍ പ്രണയ കഥ. അനാഥായലങ്ങളെപ്പറ്റി ഡോക്യുമെന്ററി എടുക്കാനാണ് താൻ വന്നതെന്നു ഐറിൻ (അമലാ പോൾ) വെളിപ്പെടുത്തുന്നു. ഐറിനുമായുള്ള കുറച്ചു ദിവസത്തെ പ്രവൃത്തിപരിചയം അവർ തമ്മിൽ നല്ല സൗഹൃദത്തിലാക്കുന്നു. ഐറിൻ തന്റെ സുഹൃത്തായ മെർലിന്റെ വീട്ടിലായിരുന്നു താമസം.

.ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.ഇന്നസെന്റ് ഒഴിച്ചാൽ സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം താരനിര ഈ ചിത്രത്തിൽ ഉണ്ടാവില്ല.ഇളയരാജയുടെ സംഗീതത്തിനും സത്യൻ അന്തിക്കാട് ഇളവ് നൽകിയിരിക്കുന്നു.വിദ്യാസാഗറാണ് ഒരു ഇന്ത്യൻ പ്രണയകഥയുടെ സംഗീതസംവിധാനം ചെയ്തിരിക്കുന്നത്. ഗാനങ്ങൾ നന്നായിട്ടുണ്ട് .

കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ സ്നേഹബന്ധങ്ങളുടെ കഥപറയുയാണിവിടെ.ഒപ്പം വേറിട്ട ശൈലിയിലൂടെ ഒരു വ്യത്യസ്ഥമായ പ്രണയ കഥയും . സത്യന്‍ അന്തിക്കാട് – ഡോ ഇക്‍ബാല്‍ കുറ്റിപ്പുറം കൂട്ടികെട്ട് മലയാള സിനിമയ്ക്ക് നല്‍കിയ കാഴ്ചാനുഭവം .

സിനിമ ആവശ്യപ്പെടുന്ന രീതിയിൽ തന്നെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ എല്ലാവർക്കും കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവം തന്നെ . ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അമല പോളിന്റെ അഭിനയം ആണ് . ആ കുട്ടിയുടെ കഥാപാത്രം ആവശ്യപ്പെടുന്ന പോലെ തന്നെ അഭിനയത്തിൽ സിനിമയിൽ ഉടനീളം ഒരു ആർദ്രത നില നിർത്താൻ അമലയ്ക്ക് കഴിഞ്ഞിട്ടുണ്ട് . അത് കൊണ്ട് തന്നെ അമലയെ മാറ്റി നിർത്തി മറ്റൊരാളെ ഈ റോളിൽ സങ്കൽപ്പിക്കാൻ പോലും ആവില്ല എനിക്ക് . കാരണം അതങ്ങനെ ആണ് .

അമല പോൾ ( ഐറിൻ ) – ഭൂമിയിൽ ജനിക്കാൻ പാടില്ലായിരുന്ന ഒരു കുട്ടി . എങ്കിലും അവൾ ജനിച്ചു, ജീവിച്ചു . അങ്ങകലെ കാനഡയിൽ ഏതോ ഒരു സായിപ്പിന്റെയും മദാമ്മയുടെയും മകൾ ആയിട്ട് … പക്ഷെ അവരുടെ മകൾ ആയി ജീവിച്ചിട്ട് പോലും അവൾക്ക് അനാഥത്വം തോന്നി . അങ്ങനെ അവൾ ഇറങ്ങി പുറപ്പെട്ടു .

അവളെ വലിച്ചെറിഞ്ഞവരുടെ മുഖം കാണാൻ . എന്തിനാണ് അവളെ വേണ്ട എന്ന് വച്ച് അവളെ ദൂരേക്ക് എറിഞ്ഞു കളഞ്ഞത് എന്നറിയാൻ … അതിനായി ആരോരും ഇല്ലായിരുന്നു അവളുടെ തുണയ്ക്ക് .. എങ്കിലും അവൾ ഒറ്റക്ക് ഇറങ്ങി പുറപ്പെട്ടു . അതിനായി അവൾക്ക് യാതൊരു ആശയങ്ങളും ഇല്ലായിരുന്നു . എവിടെ നിന്ന് തുടങ്ങണം എങ്ങനെ തുടങ്ങണം . ദൈവം അയച്ച പോലെ ഒരാൾ അവളുടെ കൂട്ടിനു എത്തി ചേരുന്നു . അവളെ മനസ്സിലാക്കാനും അവളുടെ തുണക്കായും . അവർ രണ്ടു പേരും കൂടി അവളെ ജനിപ്പിച്ചവരെ കണ്ടെത്തുന്നു . അതോടൊപ്പം അവളെ വലിച്ചെറിഞ്ഞു കളഞ്ഞ കാരണവും .

ഈ പടത്തിൽ ഞാനും അമല പോലും തമ്മിൽ എന്താ വ്യത്യാസം . ജീവിതത്തിൽ എല്ലാരും ഉണ്ട് . എന്നാൽ ആരും ഇല്ലാത്ത ഒരാളെ പോലെ ജീവിക്കേണ്ടി വരുന്നതാണ് എന്റെ ദുഃഖം . ആരും എന്നെ സ്നേഹിച്ചിട്ടില്ല . ആയിരുന്നെങ്കിൽ ഒരു ലക്ഷ്യവും ഇല്ലാതെ അധഃപതിക്കുമായിരുന്നില്ല എന്റെ ജീവിതവും . അല്ലെങ്കിലും മനുഷ്യമനസ്സ് അങ്ങനെ ആണ് . പട്ടിയോ പൂച്ചയോ പോലും സ്നേഹിക്കുന്ന ചിലരുടെ എങ്കിലും സാന്ത്വനം ആഗ്രഹിക്കും .ഇ എനിക്ക് ഇല്ലാതെ പോയതും അതൊക്കെ തന്നെ .

കരഞ്ഞു പോയി ഞാൻ ഈ പടം കണ്ടപ്പോൾ .. എനിക്കും ആരോരും ഇല്ലാതെ ആയല്ലോ എന്നോർത്തപ്പോൾ .