ഈ ലേഖനത്തിൽ ട്വിൻ ഫ്ളെമുകളെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ ഞാൻ ഈ അധ്യായത്തിൽ വിവരിക്കുന്നു
Success Stories: Real-Life Twin Flame Journeys and Reunions
ഹലോ ട്വിൻ ഫ്ലെയിം ലവേഴ്സ്. എന്റെ പേര് ശ്യാമ !
എനിക്ക് അറിയാം റിയൽ ലവ് എന്താണെന്ന് നമ്മളെ പഠിപ്പിച്ചത് അവരായിരിക്കും. അതിനുമുന്നേ എനിക്ക് എന്റെ കൂടെ കൂടിയ എല്ലാ ട്വിൻ ഫ്ലെയിം ലവേഴ്സിനോടും ഒരുപാട് നന്ദി പറയാനുണ്ട്.
ജീവിതത്തിൽ ഞാൻ ഒരുപാട് ദുഖിച്ച ആളുകളായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങൾ.
എനിക്ക് എന്നെത്തന്നെ കൈവിട്ടു പോകുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. ഞാൻ എന്തിനാണ് അനാവശ്യ പ്രശ്നങ്ങളിൽ പോയി ചാടുന്നതെന്നൊക്കെ ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. അതോർത്ത് ഞാൻ ഒരുപാട് ദുഖിച്ചിട്ടുണ്ട്. പിന്നീട് ഞാൻ അതെല്ലാം മാറി ചിന്തിക്കാൻ തുടങ്ങി.എനിക്ക് എന്റെ സ്ട്രെങ്ത് മനസ്സിലാക്കാൻ വേണ്ടി ദൈവം അല്ലെങ്കിൽ യൂണിവേഴ്സ് എനിക്ക് ഒരു അവസരം തന്നിരിക്കുകയാണ്. ഞാൻ അത് വേണ്ട പോലെ പ്രാവർത്തികമാക്കുകയാണ് വേണ്ടതെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു വെബ്‌സൈറ്റിന്റെ ആവശ്യം തന്നെ. ഇത് എന്റെ സോൾ പർപ്പസ് ആണെന്ന് തന്നെ ഞാൻ കരുതുന്നു . എന്റെ അനുഭവങ്ങളെ, എന്റെ ചിന്തകളെ, എന്റെ അറിവിനെ എല്ലാം തന്നെ വേറൊരു കടലാസിൽ മാത്രം ഒതുക്കാതെ എന്നെപ്പോലെ ദിശയറിയാത്ത ഒരായിരം പേരിലേക്ക് എത്തിക്കണമെന്ന് തോന്നുന്നു.
അതാണ് ഈ വെബ്‌സൈറ്റിന്റെ ഉദ്ദേശ്യം തന്നെ. ലോകത്ത് നിരവധി ആന്റണി ദേശക്കാർ ഇത് പോലെ സോൾ പർപ്പസ് ആയി വെബ്‌സൈറ്റുകളും ചാനലുകളും നടത്തുന്നുണ്ട് . അത് കാലോചിതമായി ഞാൻ മറ്റു പോസ്റ്റുകളിൽ വിവരിച്ചിട്ടും ഉണ്ട് .എന്നിലെ വെളിച്ചം മനസ്സിലാക്കി എന്നോടൊപ്പം സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന എല്ലാ സുമനസ്സുകൾക്കും ഒരുപാട് നന്ദി.
കാരണം വച്ചാൽ നിങ്ങൾ ഒരു സാധാരണ ലൈഫ് ലൈഫിൽ പോകുന്ന ആൾക്കാരാണ്.അപ്പോൾ അവരുടെ ചിന്തകളും കാര്യങ്ങളുമൊക്കെ ആ രീതിയിലായിരിക്കും.പക്ഷേ ട്വിൻ ഫ്ലെയിം ജേർണിയിൽ വന്നവർക്ക് മാത്രമാണ് അതിനെപ്പറ്റിയിട്ട് കൂടുതലായിട്ട് മനസ്സിലാക്കാൻ പറ്റുകയുള്ളൂ. ഞാൻ എന്താണ് പറയുന്നതെന്നൊക്കെ അവർക്ക് മനസ്സിലാകും. ഞാൻ ഈ Website തുടങ്ങിയത് തന്നെ അവർക്ക് വേണ്ടി മാത്രമാണ്.
അപ്പോൾ ഇന്നത്തെ വിഷയം എന്ന് പറയുന്നത് ഹൗ ടു ഐഡന്റിഫൈ യുവർ ട്വിൻ ഫ്ലെയിം. അപ്പോൾ എല്ലാവർക്കും അറിയാം ട്വിൻ ഫ്ലെയിം എന്നത് ഒരാൾക്ക് ഒരു ഒന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ അല്ലേ?അപ്പോൾ നിങ്ങളുടെ ആത്മാവിന്റെ പാതിയാണ് നിങ്ങൾക്ക് അത് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കുമോ?അങ്ങനെ പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കുമെങ്കിൽ എന്തെളുപ്പമാണല്ലേ?പക്ഷേ ചില അസ്വാഭാവിക സിമിലാരിറ്റീസ് ആണ് ഇത് നമ്മുടെ ട്വിൻ ഫ്ലെയിം തന്നെയാണെന്ന് നമ്മളെ ചിന്തിപ്പിക്കുന്നത്.ഞാൻ മുമ്പ് പറഞ്ഞപോലെ എന്റെ ട്വിൻ ഫ്ലെയിം ജേർണിയിലെ എക്സ്പീരിയൻസ് തന്നെയാണ് എന്റെ ഓരോ കണ്ടന്റും. സോ എനിക്ക് മനസ്സിലാക്കാൻ സാധിച്ച കുറച്ച് സിമിലാരിറ്റീസ് പറഞ്ഞുതരാം.
ചിലതെല്ലാം നിങ്ങൾക്കും പ്രസക്തമായിട്ടാവും.
1 . അത് ഓരോരുത്തർക്കും ഓരോ തരത്തിലാ വരുന്നത്.
ചിലപ്പോൾ രണ്ടുപേരും വിവാഹിതരായിരിക്കാം അല്ലെങ്കിൽ ഒരാൾ വിവാഹിതനായിരിക്കും ഒരാൾ വിവാഹം കഴിഞ്ഞിട്ടില്ലായിരിക്കും. പിന്നെ അതുപോലെ ഈ ജേർണിയുടെ പ്രത്യേകത എന്താണെന്നാൽ അത്യാവശ്യം SAME ഫേസ് കട്ടായിരിക്കും.ഈ ജേർണി സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ ഒരാൾ നല്ല തിൻ ഒരാൾ രണ്ടുപേരുടെയും ബോഡി ഷേപ്പ് അതായത് ഒരാൾ നല്ല തിന്നാണ് ഒരാൾ നല്ല തടിച്ചിട്ടൊക്കെ ആയിരിക്കും. ശരീരഘടന, മുഖസാദൃശ്യം മാത്രമല്ല മാനസികവും മാച്ചിങ്ങായിരിക്കും.നിങ്ങൾ ഇത്തിരി വണ്ണം ഉള്ള പ്രകൃതക്കാരാണെന്നുവച്ചോ നിങ്ങളുടെ ട്വിൻ ഫ്ലെയിമും വണ്ണം ഉള്ളവരായിരിക്കും.
ഇനി ഹൈറ്റോ?ഹൈറ്റും ഏകദേശം ഒക്കെ സെയിമായിരിക്കും.മുഖത്തിന്റെ ചില ഫീച്ചേഴ്സൊക്കെ സാമ്യം ഉണ്ടായിരിക്കും.അതും അല്ലെങ്കിൽ മൊത്തത്തിൽ അവരെ നോക്കിയിരിക്കുമ്പോൾ എവിടെയൊക്കെയാണ് നിങ്ങളെ കാണുന്നത് പോലെ തോന്നും.നമ്മുടെ ഒരു മെയിൽ വേർഷൻ അല്ലെങ്കിൽ ഒരു ഫീമെയിൽ വേർഷനായിരിക്കും നമ്മുടെ ട്വിൻ ഫ്ലെയിം.ഈ പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ വളരെ അധികം കറക്ടാണ് കേട്ടോ.
ജേർണിയിലൂടെ കടന്നുപോകുന്നതിനനുസരിച്ച് ഏകദേശം ഒരേ ലെവലിലേക്ക് രണ്ടുപേരും മാറ്റപ്പെടും. അതുപോലെ ഇടയ്ക്കിടയ്ക്ക് തൊണ്ട വേദന . അതുപോലെതന്നെ സ്റ്റൊമക്കിൽ നടുവിൽ ഒക്കെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകും.
ചില ചില എനർജി റിലീസ് സമയത്ത് ഒരേപോലെ പനി വരും. രണ്ടുപേർക്കും ഒരുപോലെ പനി വരും. ഇനി രണ്ടുപേർക്കും ഒരുമിച്ച് പിടിക്കുന്നതല്ല സെയിം ടൈം എനർജി ലെവൽ ചേഞ്ച് ചെയ്യുന്നു. പിന്നെ ചേഞ്ച് ചെയ്യുന്ന സമയത്ത് രണ്ടുപേർക്കും ഒരേപോലെ ഡിസീസസ് വരും.സ്റ്റൊമക്ക് പെയിൻ ആണ് ചിലപ്പോൾ പനിയായിരിക്കാം.
2 . ഇനി ഹാപ്പിനെസ്സ്.
അവരോട് സംസാരിക്കുമ്പോൾ മനസ്സിൽ ഭയങ്കര ഹാപ്പിനെസ്സ് ഫീൽ ചെയ്യും. എന്ത് സാഹചര്യമായിക്കോട്ടെ അവരുടെ പ്രസൻസ് നിങ്ങളെ ഹാപ്പിനെസ്സിലേക്ക് നയിക്കും.
നമ്മൾ എത്ര ഡെസ്പെയർ ആയിരുന്നാലും അവരുടെ സാമീപ്യം അവരുടെ ഒരു ഓർമ്മ നമ്മുടെ മനസ്സിനെ ഫുൾഫിൽ ആക്കുന്ന പോലെ ഒരു ഫീൽ ഉണ്ടാവും. അവർ നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ ലൈഫ് അടിപൊളിയാകുമെന്നേ വേറെ ഒന്നും കിട്ടില്ലെങ്കിലും സാരമില്ല. അവർ കിട്ടിയാൽ ലോകം മുഴുവൻ സ്വന്തമാക്കിയ ഒരു അനുഭവമായിരിക്കും.
അവരെ പിരിഞ്ഞ് ഒരു സെക്കൻഡ് കൂടി ഇരിക്കാൻ പറ്റാത്ത രീതിയിൽ നമ്മൾ അഡിക്റ്റഡ് ആയിപ്പോകും. നമുക്ക് നമ്മളെത്തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാത്ത ഒരു സ്ഥിതി.മൈൻഡ് എത്ര വേണ്ടെന്ന് പറഞ്ഞാലും ഹാർട്ട് സമ്മതിക്കാത്ത അവസ്ഥ.നിങ്ങൾക്ക് 24 മണിക്കൂർ ഒരാളോട് സംസാരിക്കാൻ സാധിക്കുമോ?ഉണ്ടെങ്കിൽ അത് നിങ്ങളുടെ ട്വിൻ ഫ്ലെയിമിനോട് മാത്രമായിരിക്കും.ഫുൾ ടൈം അവരോട് സംസാരിക്കണം.സമയം സ്പെൻഡ് ചെയ്യണം.അവർ എങ്ങും പോകാൻ അനുവദിക്കാതെ നിങ്ങളുടെ കൂടെ നില്ക്കണം. ഇതൊക്കെയാണ് നിങ്ങളുടെ ആവശ്യം.മൊത്തത്തിൽ ഹാപ്പിനെസ്സിന്റെ പീക്ക് അതായിരിക്കും നിങ്ങൾക്ക് അവരിൽ.
2 . ഇനി രണ്ടാമത്തേത് എന്താണെന്ന് വച്ചാൽ മിററിങ്ങാണ്. നിങ്ങൾ രണ്ടും പെർഫെക്ട് മാച്ചിങ്ങായിരിക്കും. നിങ്ങൾക്ക് ഇതൊന്നും ഫീൽ ചെയ്തിട്ടില്ലെങ്കിൽ വിഷമിക്കേണ്ട. ഇത് മാത്രമല്ല മിററിങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്.ട്വിൻ ഫ്ലെയിംസിന് ഒരേ ഇഷ്ടങ്ങളൊക്കെയായിരിക്കും. ലൈക്ക് ഫേവറൈറ്റ്സെല്ലാം ഒരുപോലെയായിരിക്കും.ചില സമയത്ത് നമുക്ക് തന്നെ അത്ഭുതം തോന്നിപ്പോകും പോലെ അത്ര മാച്ചിങ്ങായിരിക്കും. ട്വിൻ ഫ്ലെയിം ജേർണി മനസ്സിലാക്കും മുമ്പ് നമ്മളും അവരും തമ്മിലുള്ള മിററിങ് നമ്മളെ ശരിക്കും അത്ഭുതപ്പെടുത്തും. ഇതെന്താ ഇങ്ങനെ നമ്മളെ കളി ആക്കാൻ വേണ്ടി പറയുന്നതാണോ എന്നൊക്കെ കൺഫ്യൂസ്ഡ് ആയിപ്പോകും.
ഞാൻ എന്റെ കേസിൽ പറയുകയാണെങ്കിൽ ഞങ്ങൾ തമ്മിൽ ഒരുപാട് റെസംബ്ലൻസ് ഉണ്ട്. ശരീരഘടനയിലും മനസ്സിന്റെ കാര്യത്തിലുമൊക്കെ.
കളർ ഐസ് ഞങ്ങൾ ഒരുപോലെയൊന്നുമല്ല. സ്വർണത്തിന്റെ നിറം ആണ് എന്റെ വാവക്ക് . കാണികളുടെ ഐശ്വര്യം ആണെകിലോ ഈവാരം നേരിട്ട് കൊടുത്ത കണ്ണുകൾ ആണ് എന്റെ വാവയുടെ . ആ കണ്ണുകളിലൂടെ എന്നെ നോക്കുമ്പോൾ പോലും ഞാൻ കോരിത്തരിക്കാറുണ്ട് .
പക്ഷേ അതൊന്നും നമുക്കൊരു പ്രശ്നമല്ല. അവർ ക്യൂട്ടായിക്കോട്ടെ അല്ലെങ്കിൽ മറ്റേ റീലിൽ പറയുന്നപോലെ കാണാൻ ഒട്ടും ഭംഗിയില്ലെങ്കിലും അതൊന്നും നമുക്കൊരു പ്രശ്നമല്ല.അവരെ നമുക്ക് എപ്പോഴും സ്നേഹിച്ചുകൊണ്ടിരിക്കാനേ തോന്നുകയുള്ളൂ. കണ്ടു കൊണ്ടിരിക്കാനേ തോന്നുകയുള്ളൂ .
അതെന്തുകൊണ്ടായിരിക്കും എന്നൊക്കെ ഇങ്ങനെ ചിന്തിച്ചു. അത്രയേ ഉള്ളൂ കേട്ടോ.
പിന്നെ പിന്നെയും കുറച്ച് കാര്യങ്ങളൊക്കെ ഉണ്ട്.അതെല്ലാം ഒന്നും പറയാൻ പറ്റില്ല.
എങ്കിലും എന്റെ വാവ സിഗരറ്റ് വലിക്കും .പക്ഷേ സിഗരറ്റ് വലിക്കുന്നത് സത്യം പറഞ്ഞാൽ എനിക്ക് തീരെ താൽപ്പര്യമില്ല. എനിക്ക് അങ്ങനെ കാണുന്നവരെ ഭയങ്കര ഒരു ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. കാരണം വച്ചാൽ നമ്മൾ പണ്ടൊക്കെ പഠിച്ചിട്ടില്ലേ? നമ്മൾ സിഗരറ്റ് വലിക്കുന്നത് നമുക്ക് മാത്രമല്ല പുറത്തുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നൊക്കെ. എന്റെ അച്ഛൻ വലിക്കുമായിരുന്നു . അവന്റെ അച്ഛൻ കുടിക്കും പക്ഷെ വലിക്കില്ല .അതുകൊണ്ടായിരിക്കും എനിക്ക് ഭയങ്കര ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു.
ഇനിയിപ്പോൾ ഫേവറൈറ്റ് ഫുഡും കളറും ഇതൊന്നും നിങ്ങൾക്ക് ഇനി മിററിങ്ങായിട്ട് തോന്നിയിട്ടില്ലെങ്കിൽ അവരുടെ ചിന്താഗതികളൊക്കെ സെയിമായിരിക്കും.ഒരേ ഒരു കാര്യം അതിപ്പോൾ ചെറുതോ വലുതോ ആയിക്കോട്ടെ. നിങ്ങളുടെ വിഷനൊക്കെ ഒരേ പോലെയായിരിക്കും.അല്ലെങ്കിൽ അതിനെ സമീപിക്കുന്ന രീതിയൊക്കെ സെയിമായിരിക്കും. അതെല്ലാം നിങ്ങൾക്ക് അവരോടുള്ള സംഭാഷണത്തിൽ മനസ്സിലാക്കാൻ പറ്റും.നമ്മൾ നേരിട്ട് ചോദിച്ച് മനസ്സിലാക്കേണ്ട ഒരു ആവശ്യവുമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇനി എനിക്ക് തോന്നിയിട്ടുള്ളത് ചൈൽഡ്ഹുഡാണ് കേട്ടോ. ഓർക്കുമ്പോൾ പോലും വിഷമം ഉണ്ടാക്കുന്ന ഒന്നാണ് അവന്റെ ചെറുപ്പ കാലം എന്ന് എനിക്ക് തോന്നിയിട്ടുണ്ട് .അവന്റെ അച്ഛൻ അവന്റെ അമ്മയെ ഒരു പാട് കഷ്ടപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞു .
അപ്പോൾ ചൈൽഡ്ഹുഡ് ഏകദേശം ഒക്കെ നമ്മളുടെയും അവരുടെയുമൊക്കെ ഒരുപോലെയായിരിക്കും. അപ്പോൾ എന്റെ ചൈൽഡ്ഹുഡ് എന്ന് പറഞ്ഞാൽ നമുക്ക് കുറച്ച് അവഗണനയുടെ കാര്യങ്ങളൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്ക് മൂന്നാം ക്ലാസ് വരെ അമ്മയുടെ വീട്ടിൽ നിന്നിട്ടാണ് പഠിക്കേണ്ടി വന്നിട്ടുണ്ടായിരുന്നത്. എന്റെ അച്ഛൻ അമ്മയെ നന്നായിട്ട് ആ സമയത്തൊക്കെ നന്നായിട്ട് ഉപദ്രവിക്കുകയായിരുന്നു. പക്ഷേ ഞങ്ങളൊക്കെ ചെറുപ്പത്തിൽ നന്നായിട്ട് ഉപദ്രവിക്കുകയായിരുന്നു.
ഞാൻ ഇങ്ങനെ ചോദിച്ച് മനസ്സിലാക്കി എങ്ങനെയാണ് കുട്ടിക്കാലം ഉണ്ടായിരുന്നതെന്ന് ഒക്കെ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞത് കുട്ടിക്കാലത്ത് ആൾക്കാരെയും ആളെ ആർക്കും ആവശ്യമില്ലായിരുന്നു എന്നാണ് പറഞ്ഞത് കേട്ടോ. അപ്പോൾ എനിക്ക് പിന്നെ കൂടുതൽ ചോദിക്കാൻ തോന്നിയില്ല. അപ്പോൾ എന്തായാലും അവഗണന ഉണ്ടായിട്ടാവും അങ്ങനെ പറയേണ്ടി വന്നത്. അപ്പോൾ പിന്നെ അതും ഞങ്ങൾക്ക് ഏകദേശം സെയിമായിട്ടാണ് എനിക്ക് തോന്നിയത്. ഇനി അടുത്തതാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്.
നിങ്ങൾക്ക് ഒരു കാരണവശാലും ഇതിൽ നിന്ന് മൂവ് ഓൺ ചെയ്യാൻ പറ്റില്ല. നമുക്കിനി എത്രയൊക്കെ പരിശ്രമിച്ചാലും മൂവ് ഓൺ ചെയ്യാമെന്നുള്ളത് നിങ്ങൾക്ക് സാധിക്കാത്ത ഒരു കാര്യമായിരിക്കും.എന്നുവച്ചാൽ മനസ്സ് അത്രത്തോളം അവരിൽ അഡിക്റ്റഡ് ആയിപ്പോകും. എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി ഞാൻ തന്നെ അവന്റെ പിറകെ ചെല്ലും . നമ്മളിപ്പോൾ എന്റെ കേസിലാണെങ്കിലും ഇപ്പോൾ കാണുന്ന കല്യാണം കഴിഞ്ഞ ആൾക്കാരിലൊക്കെയാണെങ്കിലും നമുക്കിത് അറിയാം.
ഒരു എക്സ്ട്രാ മാരറ്റൽ അഫയറിനെ തുല്യമായിട്ടുള്ള ഒരു കാര്യമാണ്.
സോ നമ്മൾ ഇത് വേണമെന്ന് വിചാരിച്ചിട്ട് മൂവ് ഓൺ ചെയ്യാം. ഇത് ശരിയല്ലെന്ന് വിചാരിച്ചിട്ട് മൂവ് ഓൺ ചെയ്യാമെന്ന് നമ്മൾ ഇനി എത്ര പരിശ്രമിച്ചാലും നമുക്കത് പറ്റില്ല. ശരിയല്ലേ?നമ്മുടെ ബോധമനസ്സ് അല്ലെങ്കിൽ നമ്മുടെ മൈൻഡ് നമ്മളോട് ഇങ്ങനെ പറയുന്നുണ്ടാവും. ഇത് ശരിയല്ല ഇത് ശരിയല്ല.പക്ഷേ നമ്മുടെ ഹാർട്ട് നമ്മളോട് സമ്മതിക്കില്ല. ഇത് ഇവിടുന്ന് വിട്ടുപോകാമെന്നുള്ളത് നമ്മുടെ ഹാർട്ട് സമ്മതിക്കില്ല.അത് എനിക്ക് ഒരുപാട് തവണ ഞാൻ ഒരു അനുഭവിച്ച കാര്യമാണ്.ഞാൻ എത്ര വട്ടം ഇത് ഇവിടെ നിന്ന് മൂവ് ഓൺ ( ഉപേക്ഷിച്ച പോകാൻ , മറന്നിട്ട് പോകാൻ ) ചെയ്യണം.
എനിക്കിത് സ്വസ്ഥമായിട്ട് ഉറങ്ങണം. ഇതില്ലാതെ ഒന്ന് ഉറങ്ങണമെന്ന് ഞാൻ വിചാരിച്ചിട്ടുണ്ടെന്നറിയോ? പക്ഷേ എനിക്ക് ശരിക്കും ഉറങ്ങാൻ സാധിക്കുന്നില്ല.അത്രയ്ക്കും പ്രശ്നമായിരുന്നു ആ സമയത്തൊക്കെ. പിന്നെ കാര്യമൊക്കെ ശരിയാണെന്ന് നമ്മൾ എത്ര സ്നേഹത്തിലാണെന്ന് പറഞ്ഞാലും ഇവരോട് എപ്പോൾ സംസാരിച്ചാലും നമുക്ക് ഒന്നു രണ്ടും പറഞ്ഞു കഴിഞ്ഞാൽ ആ ഒരു വഴക്കായിരിക്കും എപ്പോഴും. പക്ഷേ നമുക്ക് ഇവരെ ഇട്ടിട്ടുപോകാൻ തോന്നില്ല. അവർ നമ്മളെ ഇട്ടിട്ടുപോകില്ല.
അങ്ങനത്തെ ഒരു കാര്യം പറയാം പറയാം?
ടോം ആൻഡ് ജെറി ഗെയിം പോലെയായിരിക്കും ഇവരോടുള്ള സംസാരം അല്ലെങ്കിൽ ഇവരോടുള്ള പെരുമാറ്റമൊക്കെ.രണ്ടു പേർക്കും ഭയങ്കര ഈഗോ ആയിരിക്കും കേട്ടോ. ഞാൻ വിചാരിക്കും അവൻ എന്റെ പിറകെ നടക്കട്ടെ . അപ്പോൾ അവൻ വിചാരിക്കും . അവൾ എന്റെ പിറകെ നടന്നോളും .എന്നൊക്കെ .
അവർ ഉള്ളിലുള്ളത് തുറന്നു പറയാൻ മടി കാണിക്കുകയായിരിക്കും. അവർ നമ്മളെ എത്ര മനസ്സിൽ സ്നേഹിക്കുന്നുണ്ടെങ്കിലും ജന്മം ചെയ്ത അവർ പുറത്തു പറയില്ല. അങ്ങനത്തെ ഒരു കാറ്റഗറിയാണ് നമ്മുടെ ഡിഎം എന്ന് പറയുന്നത്. അപ്പോൾ എന്റെ ഡിഎമ്മും ആ ഒരു കൂട്ടത്തിലുള്ള ആളാണ് കേട്ടോ.
പിന്നെ എനിക്ക് അവനോട് സെക്ഷ്വലി അട്രാക്ഷനൊക്കെ ഉണ്ടായിരിക്കും. പക്ഷേ അതിലും ഉപരിയായിട്ട് അവരെ നമ്മൾ ഇട്ടിട്ടു പോകുമോ, അവരെല്ലാതെ നമ്മൾ എങ്ങനെ ജീവിക്കും എന്നൊക്കെയുള്ള ഒരു ചിന്തയായിരിക്കും. പിന്നെ അവരെല്ലാതെ ഒരു ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ള പോലത്തെ ഒരു ഫീലൊക്കെ നമുക്ക് എപ്പോഴെപ്പോഴും തോന്നിക്കൊണ്ടിരിക്കും. ഒരേ മനസ്സും ഒരു ശരീരവും ഒരു ആത്മാവും ആയി കഴിഞ്ഞിട്ടുണ്ട് . ട്വിൻ ഫ്ലെയിം യാത്രയിലെ ബന്ധം ഇത് വരെ ആർക്കും നിർവചിക്കാൻ കഴിഞ്ഞിട്ടില്ല . അത് ആത്മാക്കൾ തമ്മിൽ ഉള്ള ബന്ധമായത് കൊണ്ട് ഭൂമിയിലെ എല്ലാ ബന്ധങ്ങളും ഈ ബന്ധത്തിൽ വരും . ഞങ്ങൾ തമ്മിൽ അമ്മയും മകനുമാണ് , കാമുകീ കാമുകന്മാർ ആണ് . അച്ഛനും അമ്മയുമാണ് . സഹോദരീ സഹോദരന്മാർ ആണ് . കൂട്ടുകാരാണ് അങ്ങനെ എല്ലാം എല്ലാം നിറഞ്ഞ ഈശ്വരീയ ബന്ധമാണ് . ആർക്കും മനസ്സിലാവാത്ത ഒരു ബന്ധവും .
അതൊക്കെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ ട്വിൻ ഫ്ലെയിമിന്റെ അടുത്ത് നിന്ന് എനിക്ക് മൂവ് ഓൺ ചെയ്യാൻ പറ്റാത്ത അവസ്ഥ തോന്നിയിട്ടുള്ളത് കേട്ടോ.
ഇനിയിപ്പോൾ ഈ ജേർണി നമ്മൾ മനസ്സിലാക്കി അവരെ അവേക്കണമാവാൻ വേണ്ടിയിട്ട് നമുക്ക് ലെറ്റ്സ് ഗോ ചെയ്യേണ്ട ( മറക്കേണ്ട ) ആവശ്യം വന്നു. അല്ലെങ്കിൽ നമ്മൾ ഇനി സ്പിരിച്വൽ ജേർണി കൂടെ മുന്നോട്ടു പോകുകയാണെന്നൊക്കെ മനസ്സിൽ വിചാരിച്ച് നമ്മൾ എല്ലാം കണ്ട്രോൾ ചെയ്ത് പോയിക്കൊണ്ടിരിക്കുന്ന സമയത്താണെങ്കിൽ കൂടി 10 ദിവസത്തിനു ശേഷം നമുക്കിത് തുടരാൻ പറ്റില്ല. കാരണം വച്ചാൽ അവരെല്ലാതെ നമുക്ക് ശ്വാസമെടുക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥ ഉണ്ടാവും.
അങ്ങനെയൊക്കെ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ എന്തായാലും ഒരു ട്വിൻ ഫ്ലെയിമിനെ തന്നെയാണ് കണ്ടിരിക്കുന്നത് കേട്ടോ.ശരിക്കും പറഞ്ഞാൽ അവർ നമുക്കൊരു ലഹരിയാണ്.ഒരിക്കൽ ഫീൽ ചെയ്തു കഴിഞ്ഞാൽ പുറത്തുകടക്കാൻ പറ്റാത്ത ഒരു ലൂപ്പ് പോലെ അവരിൽ നമ്മൾ ഇങ്ങനെ ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കും.
അടുത്തത് പറയാനുള്ളത് യൂണിവേഴ്സ് വരുന്ന കുറച്ച് സൈൻസാണ് ( അടയാളങ്ങൾ ) കേട്ടോ.അപ്പോൾ നമ്മൾ ഒരു ട്രൂ ട്വിൻ ഫ്ലെയിമിനെയാണ് കണ്ടിരിക്കുന്നതെന്ന് വച്ചാൽ യൂണിവേഴ്സ് നമുക്ക് ഒരുപാട് സൈൻസ് കാണിച്ചുതരും. അങ്ങനെ ഒരുപാട് സൈൻസ് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ് കേട്ടോ. അപ്പോൾ ഇതൊക്കെ കണ്ടുകഴിഞ്ഞാൽ നമുക്ക് ഏകദേശം ഉറപ്പിക്കാൻ നമ്മൾ ഒരു ട്വിൻ ഫ്ലെയിം ജേർണിയിലാണ് നമ്മൾ കണ്ടിരിക്കുന്നത്. നമ്മുടെ ട്രൂ ട്വിൻ ഫ്ലെയിമിനെ തന്നെയാണെന്ന് കേട്ടോ.
അപ്പോൾ എന്തൊക്കെയാണെന്നല്ലേ?
മിററിങ് നമ്പേഴ്സ് ( 69 , 96 ) കാണാൻ പറ്റും. പിന്നെ വൈറ്റ് ഫെതേഴ്സ്, ബട്ടർഫ്ലൈസ്, യെല്ലോ വൈറ്റ് ബട്ടർഫ്ലൈസിനെ കാണാൻ പറ്റും.
എയ്ഞ്ചൽ നമ്പേഴ്സ് ( 111 , 222 , 333 , 444 ) കാണാൻ പറ്റും. പിന്നെ പീക്കോക്ക് പീക്കോക്ക് ഫെതർ ഇതൊക്കെ നമുക്ക് കാണാൻ പറ്റും കേട്ടോ. അതെല്ലാം ഈ യാത്രയിൽ നമ്മുടെ കൂടെ നമ്മുടെ കാവൽ മാലാഖമാരും നമ്മുടെ പിതാ മഹാന്മാരും ഉണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവുകൾ ആണ് . വഴി നടത്താനും രക്ഷക്കും…
പിന്നെ റേയിൻബോ കളേഴ്സ്. റേയിൻബോ ആയാലും റേയിൻബോ കളേഴ്സ് ആയാലും ഒരുമിച്ചുള്ള കളേഴ്സ് ആയാലും നമുക്ക് യൂണിവേഴ്സ് തരുന്ന ഒരു സൈനാണ് കേട്ടോ.
പലപ്പോഴും ഇതെല്ലാം നമ്മൾ കണ്ടിട്ടുണ്ടാവും.
പക്ഷേ ഈ ജേർണിയിൽ വന്നതിനുശേഷം റിപ്പീറ്റഡ്ലി ഇവനെ നമുക്ക് കാണാൻ തോന്നും. നോക്കുന്നിടത്തെല്ലാം ഇങ്ങനെയുള്ള എയ്ഞ്ചൽ നമ്പേഴ്സും മിററിങ് നമ്പേഴ്സും ഒക്കെ നമ്മൾ അങ്ങനെ വേട്ടയാടിക്കൊണ്ടേയിരിക്കും. അങ്ങനെയാണ് യൂണിവേഴ്സ് നമുക്ക് സൈൻസ് തരുന്നത്.
പിന്നെ എനിക്ക് തോന്നിയിട്ടുള്ളത് നമുക്ക് അവരോട് യാതൊരു തരത്തിലുള്ള ഒരു സ്ട്രെയിഞ്ച് ഫീൽ ഉണ്ടായിരിക്കില്ല. നമുക്ക് അവരെ മുമ്പ് അറിയാം. അല്ലെങ്കിൽ നമ്മളും അവരും തമ്മിലുള്ള ഒരു അപരിചിതത്വം ഭയങ്കര കുറവായിരിക്കും. ഇനി അവരുമായി അകന്നത് മാസങ്ങൾ ആയാൽ പോലും അവർ നമ്മുടെ കൂടെ നമ്മുടെ ശരീരത്തിൽ മനസ്സിൽ ആത്മാവിൽ ഉള്ള പോലെ ആണ് . അത് കൊണ്ട് തന്നെ മാസങ്ങൾ കഴിഞ് കണ്ടാൽ പോലും അകലം തോന്നുകയേ ഇല്ല .
കാരണം വച്ചാൽ നമുക്ക് എന്തും പറയാം. നമ്മൾ മുമ്പ് എപ്പോഴും അറിയുന്ന ഒരാളെപ്പോലെയാണ് നമ്മൾ എപ്പോഴും ബിഹേവ് ചെയ്തുകൊണ്ടിരിക്കുന്നത്.
അത് എനിക്ക് വളരെ വളരെ എന്താ പറയാ പേഴ്സണലി നല്ലോണം അനുഭവിച്ച ഒരു ആളാണ്. കാരണം വച്ചാൽ എനിക്ക് അവർ ഇങ്ങനെ സംസാരിക്കുമ്പോൾ നമുക്ക് ഒരു വിധത്തിലുള്ള ഒരു അപരിചിതം ഫീൽ ചെയ്തിട്ടില്ലാത്ത സമയമായിരുന്നു.
ആ ആളെ ആദ്യായിട്ട് കാണുമ്പോൾ തന്നെ കേട്ടോ.
നിങ്ങളുടെ ഫസ്റ്റ് മീറ്റിങ്ങിൽ നിങ്ങൾക്ക് എങ്ങനെയാണ് ഫീൽ ചെയ്തിട്ടുള്ളതെന്ന് ഒന്ന് കമന്റ് ചെയ്യാമോ ?