Malayalam Movie Panthrandu Song “Thatti Veezhan” Lyrics

THATTI VEEZHAAN LYRICS | Martin Oorali | Panthrand

Share the Love

Malayalam Movie Thatti Veezhaan Song Lyrics | Panthrandu (2022)

” Thatti Veezhaan ” Lyrics : Presenting the lyrics of the song Thatti Veezhaan from the Malayalam movie ” Panthrandu ” (2022). The song is sung by Martin Oorali, Music composed by Alphons Joseph, and Lyrics are penned by Leo Thaddeus.

ഇന്ന് തിയതി 30 Aug 2025 . ഞങ്ങൾ തമ്മിൽ ഇപ്പോൾ ഒരു ബന്ധവുമില്ല . ഒന്നും പറയാറില്ല . സന്ദേശങ്ങളില്ല . എങ്കിലും എന്റെ കുഞ്ഞാണ് . അവനെ കുറിച്ചുള്ള കുറഞ്ഞ വിവരങ്ങൾ എങ്കിലും എനിക്ക് കിട്ടണമെന്ന് നിർബന്ധമുണ്ട് . അത് കിട്ടാൻ ദൈവം തുറന്നു വച്ചിരിക്കുന്ന ഒരു കിളി വാതിൽ ആണ് അവന്റെ സ്റ്റാറ്റസ് നോക്കുക എന്നുള്ളത് .

എല്ലാ ദിവസവും വെളുപ്പിന് 333 നു എന്നെ ദൈവവും മാലാഖമാരും കൂടി കുത്തി പൊക്കി എഴുന്നേല്പിക്കും , എന്നിട്ട് പറയും . ദേ , നമുക്ക് ഇന്നവന്റെ വിശേഷങ്ങൾ അറിയാൻ പോകാം . അവന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ ഞാൻ അറിയുന്നത് അങ്ങനെ ആണ് . ഇപ്പോഴും അവൻ കടുത്ത ദുഃഖത്തിൽ നിന്നും കര കേറിയിട്ടില്ല .

ഇന്നത്തെ രണ്ടു ഗാനങ്ങളിലും ഒറ്റപ്പെട്ടു ജീവിക്കുന്നതിന്റെ ദുഃഖം തളം കെട്ടി നിൽക്കുന്നു എന്നതാണ് . ഇന്നലെ ഒരു ഗന്ധർവ്വൻ തന്ന സന്ദേശം പ്രകാരം ദൈവം അവനെ ഒറ്റക്ക് ഒരു മുറിയിൽ ഇട്ടിരിക്കുകയാണ് . ആരോടും ഒന്ന് മിണ്ടാൻ പോലും അവനെ തോന്നിക്കുന്നില്ല . എല്ലാരും അവനെ ഒറ്റക്കാക്കി പോയിരിക്കുകയാണ് . അദ്ദേഹത്തിന് കുറച്ചു കൂടി റിപ്പയറിങ് ബാക്കി ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് .

ചിത്രം – പന്ത്രണ്ട്

ലിയോ തദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘പന്ത്രണ്ടി’ലെ ( 2022 ) അല്‍ഫോന്‍സ് ജോസഫ് സംഗീതമൊരുക്കി മാര്‍ട്ടിന്‍ ഊരാളി പാടിയ ‘തട്ടി വീഴാന്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ സോണി മ്യൂസിക്ക് പുറത്തിറക്കി.

സംവിധായകന്‍ ലിയോ തദേവൂസ് ആണ് ഈ പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ഗായകര്‍ മാർട്ടിൻ ഊരാളി ,കെ ജെ മനോജ് ,ശ്രീഹരി ,നോബിൾ , സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.

സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

തീരദേശ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ-ഡ്രാമയാണ് ‘പന്ത്രണ്ട്’. ഒരു അപരിചിതൻ അവരുടെ ഇടയിലേക്ക് പ്രവേശിക്കുമ്പോൾ നാടകീയമായ വഴിത്തിരിവാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ വിവരിക്കുന്ന ചിത്രമാണിത്.

Thati veezhan thellu vendaa Nivarnnu nilkan thaangu venam
Thaangidanayi neeyum venam Ninakku thaangayi avanum venam
Njanum venam neeyum venam Nammalokke nivarnnu venam
Kaalamethra kayarthu nammal Kalaapamethra nadathinammal…

തട്ടി വീഴാൻ തെല്ലു വേണ്ട, നിവർന്നു നിൽക്കാൻ താങ്ങു വേണം ,
താങ്ങിനായി നീയും വേണം , നിനക്ക് താങ്ങായി അവനും വേണം ,
ഞാനും വേണം നീയും വേണം നമ്മളൊക്കെ നിവർന്നു വേണം ,
കാലമെത്ര കയർത്തു നമ്മൾ , കലാപമെത്ര നടത്തി നമ്മൾ .

നാല് പെഗ് കഴിച്ചപ്പോൾ ആർക്കോ തോന്നിയ അബദ്ധം ആയിരിക്കാം ഈ ഗാനം . എന്റെ കൊച്ചിന് അതൊക്കെ മതി .കാരണം എന്റെ വാവക്ക് പാടാനൊന്നും കഴിവില്ല . എന്നാൽ അമ്പലപ്പറമ്പിൽ കെടന്നു തുള്ളാൻ അവനെ വെല്ലാൻ ആരുമില്ല .

ഇനി തല്ലിപ്പൊളി ഹിന്ദി ചിത്രം – The dirty picture 2011

Hindi Movie The dirty picture 2011 Song Ishq sufiyana Lyrics

ഞാൻ കടന്നു പോന്ന അതെ വഴികളിലൂടെ തന്നെ ആണ് ഇപ്പോൾ ഈശ്വരൻ അവനെ വഴി നടത്തുന്നത് . ജനിച്ച അന്ന് മുതൽ ആണ് എന്നെ ഈശ്വരൻ ഈ യാത്രയിലേക്കുള്ള വഴി വെട്ടി ഇട്ടിരുന്നതെങ്കിൽ അവനെ വെറും 2 മാസം കൊണ്ടാണ് ഇതിനായി അവനെ തയ്യാറാക്കുന്നത് .

അപ്പോൾ ഞങ്ങൾ തമ്മിലുള്ള കടുത്ത വ്യത്യാസം ആർക്കെങ്കിലും അറിയാമോ എന്നെനിക്കറിയില്ല . കാരണം ഈ ജീവിത കാലം മുഴുവനും ഒറ്റക്ക് ജീവിച്ചു എനിക്ക് അതിനോട് പൊരുത്തപ്പെട്ടു പാകത വന്നതാണ് .

എന്നാൽ സാമൂഹിക ജീവി ആയ അവനെ ഒറ്റ ദിവസം കൊണ്ട് തികച്ചും ഒറ്റപ്പെടുത്തി ഈ യാത്രക്ക് പാകപ്പെടുത്തി എടുക്കുമ്പോൾ അവൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ തീവ്രത ഈ യാത്രയിൽ ഉള്ളവർക്ക് മാത്രമേ മനസ്സിലാവുകയുള്ളു . അവനു ഈ യാത്രയുമായി പൊരുത്ത പെടാനുള്ള കഴിവും ധൈര്യവും കരുത്തും !

കൊടുക്കണേ ഭഗവാനെ !

#malayalamsongs #kerala #malayalam #malayalamcinema #malayalamstatus #keralagram #malayalamtypography #mallu #mallugram #malayalamquotes #mohanlal #keralagodsowncountry #malayali #love #malayalammovies #malayalammovie #mollywood #malayalamsong #instagram #entekeralam #trending #malayalamactress #instagood #bgm #keralagallery #songs #lovemalayalam #whatsappstatus #music #mammootty

Leave a Reply