The Power of Twin Flame Love: Real-Life Stories
2022 നവംബറിൽ കണ്ടു മുട്ടി . എന്നിട്ടും എനിക്കൊന്നും തോന്നിയിരുന്നില്ല . നീണ്ട 6 മാസം ഞാൻ അവനോടൊത്തു കഴിഞ്ഞു . അന്നൊന്നും എനിക്ക് അവൻ ഒരു സുഹൃത്ത് മാത്രമായിരുന്നു . എന്നാൽ പിന്നീട് എപ്പോഴോ അത് സ്നേഹത്തിലേക്കും പിന്നീട് ഇഷ്ടത്തിലേക്കും പ്രേമത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴി മാറി . ഇപ്പോൾ അവൻ എന്റെ ആത്മാവ് ആണ് . ട്വിൻ ഫ്ലെയിം ആണെന്ന് അറിഞ്ഞത് പോലും ഒന്നര കൊല്ലം കഴിഞ്ഞിട്ടാണ് . ഏകദേശം 2024 മാർച്ചിൽ . അവൻ ആഗ്രഹിച്ചു കൊണ്ടിരുന്ന ഓരോ കാര്യങ്ങളും അവനു നേടിയെടുക്കാനായത് ഞാൻ അവന്റെ ജീവിതത്തിൽ ചെന്നതിന് ശേഷം മാത്രമാണ് .
1 . ഇഷ്ടപ്പെട്ട ഉടുപ്പുകൾ
2 . മൊബൈൽ
3 . സൈക്കിൾ
4 . ഹോം തിയറ്റർ
5 . ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ
6 . സ്പോർട്സ്
7 . വണ്ടി
8 . ഇഷ്ടം പോലെ പൈസ
9 . കോഴ്സിന് അഡ്മിഷൻ കിട്ടിയത്
പക്ഷെ പെട്ടെന്നൊരു ദിവസം അവൻ എന്റെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷനായി . ഞാൻ വാ വിട്ടു കരഞ്ഞു .
ഇത്ര അധികം സ്നേഹവും കരുണയും ദയയും പരിഗണനയും കൊടുത്ത എന്നെ ക്രൂരമായി ഉപേക്ഷിച്ചിട്ട് കടന്നു കളഞ്ഞ അവൻ ഇപ്പോൾ കർമ്മ നേരിടുന്നു . അവൻ എന്നിൽ നിന്നും അകന്നിട്ട് ഇപ്പോൾ 5 മാസം ആവുന്നു . എവിടെ ആണെന്ന് പോലും അറിയില്ല . കൂരിരുട്ടിലേക്ക് വലിച്ചെറിയപ്പെട്ട ഞാൻ ഈശ്വരനിൽ അഭയം തേടി . എന്റെ കണ്ണീർ ഒരു ശാപം പോലെ അവനെ വേട്ട ആടി . അവൻ ഇപ്പോൾ നരകാഗ്നിയിൽ പിടയുന്നു . എന്നോട് ചെയ്ത പാപത്തിനു പ്രായശ്ചിത്തം ചെയ്യാൻ ഇപ്പോൾ അവൻ എന്നെ തേടി നടക്കുന്നു . |

അവൻ ദിവസവും കണ്ണീരോടെ ഈശ്വരനോട് പ്രാർത്ഥിക്കുന്നു . എന്നെ ഇനിയും അവന്റെ ജീവിതത്തിലേക്ക് അയക്കണം . പഴയ പോലൊന്നും അവൻ എന്നോട് ഇനി ഒരിക്കലും പെരുമാറില്ല . ഞാൻ ഇല്ലാതെ അവന് ജീവിക്കാൻ പറ്റില്ല . അവന് ഒരവസരം കൂടി കൊടുക്കാനും എന്റെ മനസ്സ് മാറ്റി അവനിലേക്ക് വീണ്ടും ചെല്ലാനും പഴയ പോലെ ആവാനും അവൻ മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു . തമ്മിൽ ഭേദം മരിച്ചു ജീവിച്ചു കൊണ്ടു തന്നെ ഇങ്ങനെ മുന്നോട്ട് പോകട്ടെ . അവൻ എന്നോട് ചെയ്തു കൂട്ടിയത്തിനൊക്കെ ഇതൊരു പ്രായശ്ചിത്തം ആവുമെങ്കിൽ അങ്ങനെ ആവട്ടെ .
ഞാൻ അവന്റെ കൂടെ ഉണ്ടായിരുന്ന ഓരോ നിമിഷവും അവൻ ഓർത്തെടുക്കുന്നു . ആ നിമിഷങ്ങൾ വീണ്ടും ഒരിക്കൽ കൂടി വന്നിരുന്നു എങ്കിൽ അവൻ വൃഥാ ആഗ്രഹിക്കുന്നു . നഷ്ടപ്പെടുത്തി കളഞ്ഞ ആ സ്വർഗീയ നിമിഷങ്ങളെ ഓർത്ത് അവൻ വിലപിക്കുന്നു . ഓരോ നിമിഷവും കരഞ്ഞു കരഞ്ഞു തളർന്നാണ് മുന്നോട്ട് പോകുന്നത് . ഒരു വിധത്തിൽ പിടിച്ചു നിൽക്കുന്നു എന്നു മാത്രം . മറ്റുള്ളവരുടെ മുൻപിൽ അവൻ ഇങ്ങനെ കേഴുന്നു എന്നു അറിയിക്കാതെ ഇരിക്കാൻ പരമാവധി ശ്രമിക്കുന്നുമുണ്ട്

അവന്റെ ശരീരം മാത്രമേ അവിടെ ഉള്ളൂ . മനസ്സും ആത്മാവും എന്റെ അടുത്താണ് . എനിക്കും അതേ പോലെ തന്നെ . എന്റെ ശരീരം മാത്രമേ ഇവിടെ ഉള്ളൂ . ചിന്തകളും മനസ്സും ആത്മാവും അവന്റെ അടുത്താണ് . മനമങ്ങും തനു ഇങ്ങും എന്നു പറയുന്ന പോലെ … അധികവും ഞങ്ങൾ രണ്ടുപേരും ഒരു ട്രാൻസ് അവസ്ഥയിൽ ആയതു കൊണ്ട് ചുറ്റുമുള്ളത് അറിയുന്നില്ല . തൊണ്ട വേദനയും തല വേദനയും ഉള്ളതിൽ നിന്നും അറിയുന്നു ഞങ്ങളുടെ ക്രൗൻ ചക്രയും ത്രോട്ട് ചക്രയും ശുദ്ധീകരണം നടക്കുന്നു എന്നുള്ളത് . അതായത് എന്നിൽ കൂടുതൽ ഉള്ളത് അവനിലേക്ക് മാറ്റുന്നു . എന്നിൽ കുറവുള്ളത് അവനിൽ നിന്നും എടുക്കുന്നു .
അവന്റെ ടി എൻ എ ശുദ്ധീകരണ പ്രക്രിയ നടന്നു കൊണ്ടിരിക്കുന്ന .ചക്രകൾ പ്രവർത്തന ക്ഷമം ആയി ത്തുടങ്ങി .

അവൻ വണ്ടി എടുത്തു , കറുപ്പ് , അവന്റെ ആ ഇഷ്ടപ്പെട്ട നിറം തന്നെ എടുത്തു . എനിക്ക് നല്ല കുശുമ്പ് ഇല്ലേ ? എന്നോട് മിണ്ടാറില്ല . പറയാറില്ല . സാരമില്ല എന്നു സ്വയം ആശ്വസിക്കുന്നു . എനിക്ക് ഇഷ്ടപ്പെട്ട വണ്ടി ഏതെന്ന് അവനറിയാം . അതു കൊണ്ടാണ് ആ വണ്ടി തന്നെ അവൻ വാങ്ങിയത് . ഇനി ഉള്ള കാലം എന്റെ ഓർമ്മകളിൽ മാത്രമേ ജീവിക്കാൻ കഴിയൂ എന്നവൻ വിചാരിക്കുന്നു . ഞാൻ ഒരിക്കലും തിരികെ ചെല്ലിന്നെന്നോ എന്നെ കണ്ടെത്തൻ കഴിയില്ലെന്നും അവൻ കരുതുന്നു .
തട്ടി തെറിപ്പിച്ചു കളയാനും എങ്ങനെ എങ്കിലും ഈ മനോശല്യം ഒഴിഞ്ഞു പോട്ടെ എന്നൊക്കെ വിചാരിച്ചും നടന്നിരുന്ന എന്നെ ഇപ്പോൾ അവന് എന്നെ എന്ത് കൊണ്ട്
ആദ്യമൊക്കെ എന്നെ എന്ത് കൊണ്ട് മറക്കാൻ കഴിയുന്നില്ല എന്നാണ് . പിന്നീട് ആവൻ വിചാരിച്ചു ഞാൻ എന്തെങ്കിലും കൂടോത്രം ചെയ്തത് കൊണ്ടാണെന്നു…പിന്നീട് അവൻ മനസ്സിലാക്കി എന്നെ അവനും ഇഷ്ടപ്പെട്ടിരുന്നു എന്ന് . പക്ഷെ അവൻ ആ സത്യം മനസ്സിലാക്കി വന്നപ്പോഴേക്കും ഞാൽ അവന്റെ ജീവിതത്തിൽ നിന്നും പടി ഇറങ്ങിയിരുന്നു , ഞങ്ങൾ കൂടെ ഉണ്ടായിരുന്ന ഓരോ നിമിഷവും ഓർത്തെടുക്കാൻ അവൻ ശ്രമിക്കുകയാണ് . സത്യത്തിൽ എന്റെ സാന്നിധ്യവും സ്നേഹവും കരുതലും അവൻ ഇഷ്ടപ്പെട്ടിരുന്നു എന്നത് ഇപ്പോൾ അവൻ ഉൾക്കൊള്ളുകയാണ് . ഞാൻ നൽകിയ സ്നേഹവിരുന്നു വേറെ ആരും നൽകിയിട്ടില്ലെന്നും ഇനി ആർക്കും അത് നൽകാനാവില്ല എന്നും , വൈകി അത് നഷ്ടപ്പെട്ടു പോയാൽ ഈ ജീവിതത്തിൽ അവനു സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയില്ല എന്ന വിപുലമായ സത്യം അവൻ ഈ വരികളിലൂടെ ലോകത്തോട് വിളിച്ചു പറയാൻ ആഗ്രഹിക്കുന്നു . എന്നാൽ അരുതാത്ത ഈ ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന ഞെട്ടിപ്പിക്കുന്ന സത്യം അവനെ മറ്റൊരു തലത്തിലേക്ക് നയിക്കുന്നു .
പരസ്പരം അറിയാം ഇഷ്ടമാണെന്ന് , പക്ഷെ എനിക്ക് ഇനി അങ്ങനെ ഒരു ജീവിതമില്ല , എന്നോട് ഇഷ്ടമായിരുന്നു എന്നു അറിഞ്ഞാൽ മാത്രം മതി . അതു മാത്രം … അത്ര മാത്രം അതോടൊപ്പം എന്നെ കൂട്ടി കൊണ്ട് പോകാൻ ആ സ്വർണ്ണ രഥം വന്നിരുന്നെങ്കിൽ എന്നുള്ള ആ ഒരു പ്രാർത്ഥനയും … |