ഭൂതം, ഭാവി, വർത്തമാനം എല്ലാം കൈനോക്കി പറയുമെന്നു കേട്ടു കൈനോട്ടക്കാർക്കു നേരെ കൈ നീട്ടാത്തവർ ചുരുക്കം. ആയിരക്കണക്കിനു വർഷം പഴക്കമുള്ള ശാസ്ത്രമാണു ഹസ്തരേഖാശാസ്ത്രം. ഏഷ്യയിലും യൂറോപ്പിലും പണ്ടു കാലങ്ങളിൽ ഹസ്തരേഖാശാസ്ത്രത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു. മഹാനായ അലക്സാണ്ടർ ചക്രവർത്തി മിലിട്ടറി ഉദ്യോഗസ്ഥരുടെ സ്വഭാവത്തെക്കുറിച്ചു പഠിച്ചിരുന്നതു കൈരേഖ നോക്കിയായിരുന്നെന്നും ചരിത്രം പറയുന്നു.
കൈരേഖയിൽ “M”
നിങ്ങളുടെ കൈരേഖയിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ M എന്ന അക്ഷരം വന്നാൽ ചില പ്രത്യേക സ്വഭാവവിശേഷങ്ങൾ ഉണ്ടായിരിക്കും. അവയെന്തെന്നു നോക്കാം. പത്രപ്രവർത്തന മേഖലയിലേക്ക് ഇവർ ആകർഷിക്കപ്പെടും. വിദ്യാഭ്യാസം, എഴുത്ത്, മാനേജ്മെന്റ് എന്നീ മേഖലകളിൽ ഇവർ ശോഭിക്കും. ധാരാളം പണം സമ്പാദിക്കാൻ ഇവർക്കു യോഗമുണ്ട്. മറ്റുള്ളവരുടെ ആത്മാർഥതയില്ലായ്മ എളുപ്പത്തിൽ തിരിച്ചറിയാൻ ഇവർക്കു സാധിക്കും. ജീവൻരേഖ, ബുദ്ധിരേഖ, ഹൃദയരേഖകൾ ചേർന്നാണ് M രൂപം കൊള്ളുന്നത്. ദുരൂഹതകളെ നീക്കാൻ M കൈരേഖയിലുള്ളവർക്കു കഴിയും. കൈയിൽ ” M ” നിയമം, രാഷ്ട്രീയം എന്നീ മേഖലകളിലും ഉള്ളവർ ശോഭിക്കും.
ചുരുക്കിപ്പറഞ്ഞാൽ “M” സൂചിപ്പിക്കുന്നത് ഇവയാണ്: നേതൃത്വം, ധനം, ഭാഗ്യം, ദീർഘവീക്ഷണം.
കൈരേഖകൾ വ്യക്തിയുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കും എന്ന കാര്യം ശ്രദ്ധിക്കണം. ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചകളാണ് ഓരോ വ്യക്തിയുടെയും കൈരേഖയിൽ എഴുതിയിരിക്കുന്നത്.
Believe it or not, palmistry (palm reading) is one of the most ancient Indian arts that has very distant roots. In palmistry, it is said that whoever has the letter “M” on their hand is and should feel truly special.