1000 കൊല്ലത്തോളമുള്ള ആത്മാവിന്റെ ഇഹലോക വാസം മൂലം സൂക്ഷ്മ ശരീരമായ ആത്മാവിന് ഒട്ടനവധി പരുക്കുകൾ സംഭവിക്കുന്നു . ഈ പരിക്കുകൾ ആത്മാവിന്റെ 7 ഭാഗങ്ങളിൽ ( ചക്രകൾ ) ആയി ശേഖരിച്ചു വെക്കപ്പെടുന്നു . ഇത്തരം പരിക്കുകൾ പരമ പദ പ്രാപ്തിക്ക് തടസ്സമായി ഭവിക്കുന്നു . ഈശ്വര സാക്ഷാത്കാരത്തിനു തടസ്സമായിട്ട് ഈ ഭൂമിയിൽ നിന്നും ആത്മാവിന് ലഭിച്ച ആ പരിക്കുകളെ താഴെ പറയുന്ന രീതിയിൽ തരം തിരിക്കാം .
1 . അവനോൻ ചെയ്ത പാപങ്ങൾ ( Sin )
2 . മറ്റുള്ളോരുമായുള്ള സംസർഗ്ഗ ദോഷങ്ങൾ .
3 . കാലാകാലങ്ങളിൽ ഈശ്വര സേവ മുടക്കം വരുത്തിയത് മൂലം ഉണ്ടായ കണ്ണേറ് , കൂടോത്രം , ദുർമന്ത്രവാദം , വശീകരണം , ക്ഷുദ്രം , ആഭിചാരം , കൈവശം
4 . പിതൃക്കളെ തൃപ്തിപ്പെടുത്താതെ വരുത്തി വച്ച പിതൃ ദോഷങ്ങൾ .
ഇതെല്ലാം പതിനെട്ട് വിധത്തിലുള്ള കലുഷതകൾ ആയി മനുഷ്യന്റെ 7 ചക്രകളിൽ ആയി അടിഞ്ഞു കൂടപ്പെടുന്നു . ഇങ്ങനെ അടിഞ്ഞു കൂടിയ കലുഷതകൾ അധമ വികാരങ്ങൾ ആയി മാറി മനുഷ്യ ജീവിതം ദുസ്സഹം ആക്കുന്നു . ഇത്തരം
പതിനെട്ട് ദുർവിചാരങ്ങളെ
ജയിക്കണം .
അവിദ്യ, അസഹിഷ്ണുത, രാഗം, ദ്വേഷം, അമിതമായ കാമം, എന്നീ അഞ്ച് അജ്ഞാനങ്ങള്
കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ആറു വികാരങ്ങള്
നായാട്ട്, ചൂത്, സ്ത്രീസേവ, മദ്യപാനം, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അര്ത്ഥദൂഷണം, എന്നീ സപ്ത വ്യസനങ്ങള്
എന്നിങ്ങനെ പതിനെട്ട് ദുഷ്ട വികാരങ്ങളേയും ഇല്ലായ്മ ചെയ്യണം . ഇഹലോക വാസത്തിൽ നിന്നും ആത്മാവിൽ കുടിയേറിയ ഇത്തരം പാഴ് വസ്തുക്കളെ ഇഹലോകത്തിൽ തന്നെ വച്ചു കഴുകി വൃത്തിയാക്കിയെങ്കിൽ മാത്രമേ സ്വർഗ്ഗ പ്രാപ്തി സാധിക്കുകയുള്ളൂ . അതിനു വേണ്ടി ഈശ്വരൻ കണ്ടെത്തിയ ഈ ഭൂമിയിലേക്കുള്ള ഒരേ ഒരു മാർഗം ഇതൊന്നു മാത്രമാണ് .
അത് ഈശ്വരന്റെ പ്ലാൻ ആണ് . അവിശ്വാസികളെ വിശ്വാസത്തിലേക്ക് തിരികെ നടത്താൻ . നമ്മുടെ Weakness എവിടെ ആണോ അവിടെ കയറി പിടിക്കും . ആരും ഈശ്വരനെ മറന്നു ജീവിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമേ അല്ല .
മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈശ്വരനുമായുള്ള കരാർ ലംഘിച്ചതിനുള്ള ശിക്ഷ ആണ് ഇനി ഉള്ള കാലം രണ്ടു പേരും കൂടി അനുഭവിക്കാൻ പോകുന്നത് . നരകം എന്നത് കേട്ടു കേൾവി മാത്രമേ ഉള്ളു എങ്കിൽ ഇനി ഉള്ള കാലം അവർ അനുഭവിക്കാൻ തുടങ്ങുകയാണ് . വറ ചട്ടിയിൽ നിന്നും എരി തീയിലേക്ക് നേരിട്ട് എറിയപ്പെട്ട അവസ്ഥ .
Masculine നെ കണ്ടെത്തുന്നതിന് മുൻപ് തന്നെ ഈശ്വരൻ കൈ പിടിച്ചു നടത്തുന്നത് കൊണ്ട് Feminine , Distorted Feminine എന്ന നിലയിൽ നിന്നും Divine Feminine ( DF ) ആയി മാറിയിട്ടുണ്ടാവും . 90 %