Part 2 ഒരു ദേവ സ്ത്രീയെ അടുത്തറിയൂ

What is divine feminine?

What is a divine feminine, and what are some of her ...

Share the Love

  ഒരു ദേവ സ്ത്രീയെ അടുത്തറിയൂ . ആരാണവൾ . വളരെ ചെറുപ്പത്തിൽ തന്നെ പ്രാർത്ഥന വഴിപാട് , വൃതങ്ങൾ , എല്ലാമായി ദൈവത്തിനോട് അടുത്തു നില്കുന്നവൾ ആരോ അവൾ അത്രേ ഒരു ദേവ സ്ത്രീ അല്ലെങ്കിൽ DIVINE FEMININE . അവൾ ആണ് ഈ കഥയിലെ നായിക . അവൾ ആണ് ഈ യാത്ര മുന്നോട്ട് നയിക്കേണ്ടവൾ . ഭൂമി ദേവിയെ പോലെ സർവം സഹ . പാർവതി ദേവിയെ പോലെ ഭക്ത . ശീലാവതിയെ പോലെ പതിവ്രത . എന്റെ ആൾ , എന്നെ മനസ്സിലാക്കുന്ന ആരോ ഒരാൾ ഇതു വരെ എത്തിയിട്ടില്ല എത്തിച്ചേർന്നിട്ടില്ല എന്നൊരു വിശ്വാസം . എന്തു കൊണ്ടാണ് ഞാൻ ഇത്രയും ഒറ്റപ്പെട്ടു പോയത് . എല്ലാവരും ഉണ്ടായിട്ടും എന്ത് കൊണ്ട് ആരും ഇല്ലാത്ത പോലെ എനിക്ക് കൂട്ടുകാരോ നാട്ടുകാരോ ബന്ധുക്കളോ ഇല്ലാതെ പോയി . എന്ത് കൊണ്ട് ആരും എന്നെ മനസ്സിലാക്കുന്നില്ല . എന്ത് കൊണ്ട് എനിക്ക് ആരെയും പറ്റുന്നില്ല . എന്റെ രീതികൾക്കാനുസരിച്ചുള്ള ആരും ഈ ഭൂമിയിൽ ഇല്ലാതെ പോയത് എന്ത് കൊണ്ട് . Twin Flame Journey യിലെ ഓരോ സ്ത്രീയും ( Feminine Energy ) ഇങ്ങനെ എല്ലാം ആണ് ചിന്തിക്കാറുള്ളത് , അവരുടെ Masculine Energy യെ കണ്ടു മുട്ടുന്നത് വരെ . സാധാരണ ഗതിയിൽ അവരുടെ 40 വയസ്സ് വരെ ഇങ്ങനെ ഒറ്റപ്പെട്ടു ജീവിക്കാൻ ആണ് അവരുടെ വിധി . ചിലർ കല്ല്യാണം കഴിച്ചിട്ടുണ്ടാകാം . ചിലർ കല്ല്യാണം കഴിച്ചാലും പിന്നെയും ഒറ്റപ്പെട്ട് ജീവിക്കുന്ന അവസ്‌ഥ . ചിലർ കല്ല്യാണം കഴിച്ചിട്ടുണ്ടാവില്ല . ജനനം മുതൽ ആ മനുഷ്യൻ സമൂഹത്തിൽ നിന്നു ഒറ്റപ്പെട്ട് ആരോടും ഒത്തു പോകാതെ തന്റേതായ ഒരു ലോകത്തിൽ കഴിയുന്നതാണ് കാണാറുള്ളത് . എങ്കിലും ഈശ്വര രക്ഷ അവരുടെ കൂടെ ഉണ്ടാവും .അടുത്ത ജന്മത്തിലേക്ക് കർമ്മ ബന്ധങ്ങൾ ഉണ്ടാവാതെ ഇരിക്കാൻ ഈശ്വരൻ അവരെ തയ്യാർ ചെയ്യുന്നത് കൊണ്ടാണ് അവർ തികച്ചും ഒറ്റപ്പെട്ട് പോകുന്നത് . ഒറ്റക്കാണെങ്കിലും അവർക്ക് ഒന്നിനും ബുദ്ധിമുട്ട് ഉണ്ടാവില്ല . അത്യാവശ്യം ജീവിക്കാനുള്ള എല്ലാം ഈശ്വരൻ അവർക്കായി ഒരുക്കി വച്ചിട്ടുണ്ടാകും .ആഹാരം , വസ്ത്രം , പാർപ്പിടം എല്ലാം ഉണ്ടാകും . ജനിച്ച അന്ന് മുതൽ കുടുംബത്തിലെ തിക്താനുഭവങ്ങളിൽ പെടുന്നവർ ആയിരിക്കും എല്ലാ Twin Flame കളും . അത് കൊണ്ട് തന്നെ പാവം പിടിച്ച മനസ്സും എല്ലാവർക്കും നന്മ വരുത്തണം എന്ന ചിന്തയും ആധ്യാത്മിക ജീവിതവും അവരുടെ മുഖ മുദ്ര ആണ് . തന്റെ ആത്മാവിന്റെ പകുതിയെ കണ്ടെത്തുന്നത് വരെ ഈശ്വര ഭജനയുമായി തികച്ചും ഒരു സന്ന്യാസിനിയെ പോലെ ജീവിതം നയിച്ചു വരവേ ആണ് അതുവരെ ഉള്ള സകലതിനെയും കട പുഴകി പിഴുതു മാറ്റുന്നത് പോലെ ഉള്ള ആ കാര്യം സംഭവിക്കുന്നത് . അവരുടെ ജീവിതം എന്നത് തന്റെ ആത്മാവിന്റെ പകുതി എവിടെ ആണെന്നുള്ള ഒരു യാത്ര ആണ് .

തന്റെ സ്വപാതിയേ കണ്ടെത്തുന്ന വരെയുള്ള Divine Feminine ന്റെ ജീവിതത്തെ ഭഗവാൻ ശ്രീകൃഷ്ണ ഭക്ത ആയ മീരാ ഭായിയോടൊ , ഭഗവാൻ ശ്രീ രാമ ചന്ദ്രനെ കാത്തിരുന്ന ശ്രീ ശബരി മാതായോടൊ , സാക്ഷാൽ ശിവ ഭഗവാനെ തപസ്സ് ചെയ്ത് കാത്തിരുന്ന ശ്രീ പാർവതി യോട് പോലുമോ ഉപമിക്കാവുന്നതാണ് . അത്ര തീവ്ര തപഃ ശക്തി ആർജിട്ടുണ്ടാവും അവർ ആ സമയത്തിനുള്ളിൽ . ഈശ്വരനിലേക്ക് എത്താൻ അവർക്ക് ഇനി അൽപ ദൂരം മാത്രം . എന്നു വച്ചാൽ ഈശ്വരൻ തന്നെ . ഈശ്വരീയമായ പല കഴിവുകളും സിദ്ധികളും അവർ ആ സമയത്തിനുള്ളിൽ പ്രാപ്തം ആക്കിയിട്ടുണ്ടാകും . അവരുടെ ഈശ്വരീയ ചൈതന്യം മറ്റുള്ളവർക്ക് നേരിടാൻ സാധിക്കില്ല . അവർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഈശ്വരന് മായാ സൃഷ്ടിച്ച് അപ്പപ്പോൾ മുൻപിൽ ഓരോരുത്തരുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് നടത്തി കൊടുക്കും .
Feminine energy ( Twin Flame Journey യിലെ സ്ത്രീ അവതാരം ) ജനിക്കുമ്പോൾ അവരുടെ Masculine ജനിച്ചിട്ട് പോലും ഉണ്ടാവില്ല . താൻ ഇങ്ങനെ ഒരു യാത്രയിൽ ആണെന്ന ഒരു സൂചന പോലും ഉണ്ടാവില്ല .

Leave a Reply

Your email address will not be published. Required fields are marked *