പോകേണ്ടെ ദൂരൊരാളും കൂട്ടിനില്ലാതെ

Videos for Cherrapunji Song From The Cherrapunji (From Saina Music Indie) Album

Share the Love

Chirapunji Song from the Chirapunji (From Saina Music Indie) album is voiced by famous singer Nihal Sadiq, Hanan Shaah. The lyrics of Chirapunji Song from Chirapunji (From Saina Music Indie) album are written by Suhail Koya. Download and listen to Chirapunji MP3 Song from Chirapunji (From Saina Music Indie) album in high-quality on Gaana.com

എന്റെ വാവ കഴിഞ്ഞ മാസം അതായത് 2025 June മാസത്തിൽ ഇട്ട സ്റ്റാറ്റസ്സിൽ കണ്ട ഒരു പാട്ട് ആണിത് ( 250625 ) . എന്റെയും അവന്റെയും സാഹചര്യം അറിയാവുന്ന ആർക്കും സഹതാപവും സങ്കടവും തോന്നും .

എല്ലാരും കൂടെ ഉണ്ടായിട്ടും തികച്ചും ഒറ്റക്കായി , അങ്ങനെ ഉള്ള ഒരാളുടെ ഗാനം പോലെ . അവന്റെ അവസ്ഥ ഇതായിരിക്കാം . കാരണം കൂട്ടുകാരെ കൊണ്ട് പൊറുതി മുട്ടുന്ന ഒരുവൻ ആണ് എന്റെ വാവ . കൂട്ടുകാരും വീട്ടുകാരും ബന്ധുക്കളും എല്ലാരും ഉണ്ടായാലും ഞാൻ കൂടെ ഇല്ലെങ്കിൽ എന്ത് കാര്യം എന്നായിരിക്കാം അവൻ ഉദശിക്കുന്നത് . എല്ലാം ഉണ്ടായിട്ടും മനസ്സുഖമില്ല , ആരോ ഇനിയും വരാൻ ഉള്ള പോലെ ഒരു തോന്നൽ . അയാളുടെ കൂടെ അവനു പോകാൻ ഉണ്ട് .

പോകേണ്ടെ ദൂരൊരാളും കൂട്ടിനില്ലാതെ കാണേണ്ടേ കാടുകൾ കരകൾ- നിലയ്ക്കാതെ പോകേണ്ടെ ദൂരൊരാളും കാത്തു നിൽക്കാതെ കേൾക്കേണ്ടെ കിസ്സകൾ ,കഥകൾ – നിലയ്ക്കാതെ ചിറാപുഞ്ചി മഴയത്ത്‌ നിലാവഞ്ചി തുഴഞ്ഞെത്ത്‌ . ഇതിന്റെ അർഥം കൃത്യമായിട്ട് സത്യം പറഞ്ഞാൽ ആ എഴുതിയവന് മാത്രം അറിയാം . എനിക്ക് തോന്നുന്നത് മൊത്തം നിരാശ ബാധിച്ച ഒരുത്തൻ കരഞ്ഞോണ്ട് മഴയത്തു നടക്കുന്ന പോലെ ആണ് . ആകെ തകർന്നു ജീവിതം . തികച്ചും ഒറ്റക്കായി . ഈ ലോകം ഞാൻ ഇപ്പോൾ വെറുക്കുന്നു . എനിക്കാരും വേണ്ട . ഞാൻ ഒറ്റക്ക് പോയിക്കോളാ . എനിക്ക് കാടും മലയും എല്ലാം ആണ് ഇപ്പോൾ ഇഷ്ടം . ആരുമില്ലാത്ത ഏതെങ്കിലും കാറ്റിലും മലയിലും ഞാൻ പോയി ഒറ്റക്ക് താമസിക്കും . വളരെ കുഞ്ഞു മനസ്സ് ആണ് എന്റെ . എനിക്ക് ധാരാളം കഥകളും മറ്റും കേൾക്കണം . പക്ഷെ ആരുമില്ല ഒന്നും സഹായത്തിനു . ഒന്നും പറഞ്ഞു തരാൻ … ഈ കടുത്ത മഴയത്ത് കരഞ്ഞോണ്ട് നടക്കുന്ന എന്നെ രക്ഷിക്കാൻ നീ വരുമോ ? ചന്ദ്ര ശോഭയുള്ള തോണി തുഴഞ് …

സൈന മ്യൂസിക് ഇൻഡി ആൽബത്തിലെ ചിറാപുഞ്ചി ഗാനത്തിന് പ്രശസ്ത ഗായകൻ നിഹാൽ സാദിഖും ഹനാൻ ഷായും ശബ്ദം നൽകിയിട്ടുണ്ട്. ഗാനത്തിന്റെ വരികൾ എഴുതിയത് സുഹൈൽ കോയയാണ്.

അവന്റെ ഗാനത്തിലേക്ക് …

( രാഹി രേ
രാഹി രേ
രാഹി രേ )
കാർമേഘമൊഴിഞ്ഞു
പൂമെല്ലെ വിരിഞ്ഞു
കാതാകെ നീ
മൂ-ളുന്നൊരീണമോ
കാറ്റ്പോലെന്നെ മൂടണെ
വഴിയോരനേരങ്ങളേറണെ
ദൂരെ-ദൂരങ്ങൾ നിന്നെയും തേടണെ!
പോകേണ്ടെ ദൂരൊരാളും കാത്തുനിൽക്കാതെ
കേൾക്കേണ്ടെ കിസ്സകൾ ,കഥകൾ – നിലയ്ക്കാതെ
ചിറാപുഞ്ചി മഴയത്ത്‌
നിലാവഞ്ചി തുഴഞ്ഞെത്ത്‌
ചിറാപുഞ്ചി മഴയത്ത്‌
നിലാവഞ്ചി തുഴഞ്ഞെത്ത്‌
ചിറാപുഞ്ചി മഴയത്ത്‌
നിലാവഞ്ചി തുഴഞ്ഞെത്ത്‌
ചിറാപുഞ്ചി മഴയത്ത്‌
നിലാവഞ്ചി തുഴഞ്ഞെത്ത്‌

Leave a Reply