Part 11 – ഒറ്റ ആത്മാവ് രണ്ടു ശരീരങ്ങളിലേക്ക് …

It's not a scientifically recognized phenomenon

Can one soul live in 2 different bodies?

Share the Love

ഇനി Twin Flame ഇത്രയും കാര്യങ്ങൾ അടിസ്ഥാനമായി അറിഞ്ഞെങ്കിൽ മാത്രമേ എന്താണ് Twin flame , എന്താണ് Twin Flame എന്നൊക്കെ മനസ്സിലാവുകയുള്ളൂ . ആത്മാവിന്റെ ഭാഗങ്ങൾ ആയ 7 ചക്രകളെ നിങ്ങൾ ഇപ്പോൾ പരിചയപ്പെട്ടു കഴിഞ്ഞു . അവ മനുഷ്യ ശരീരത്തിൽ ഏതെല്ലാം ഭാഗങ്ങളിൽ ഇരിക്കുന്നു , അവയുടെ പ്രവർത്തനങ്ങളുടെ ഏറ്റ കുറച്ചിലുകൾ മനുഷ്യ ജീവിതത്തിൽ ഏതൊക്കെ രീതിയിൽ ബാധിക്കുന്നു എന്നും നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായി .

Twin Flame ആയി ജനിക്കുന്ന ആ ഒറ്റ ആത്മാവ് എന്തായാലും ഒരു വൃദ്ധാത്മാവ് ആയിരിക്കും . അതായത് കടമകൾ പൂർത്തീകരിച്ചു പരമാത്മാവിൽ വിലയം പ്രാപിക്കാൻ ഉള്ള ആത്മാക്കൾ ആണ് വൃദ്ധാത്മാക്കൾ . ഇതിനു മുൻപ് ജീവിച്ച ശരീരത്തിൽ നിന്നും വേർപ്പെടുന്ന ആത്മാവ് കൃത്യം പാതി ആയി
ഒന്നു പുരുഷ ശക്തി ആയും മറ്റൊന്ന് സ്ത്രീ ശക്തി ആയും ഛേദിക്കപ്പെടുന്നു . ആ ഛേദിക്കപ്പെടുന്ന അർദ്ധ ആത്മാക്കൾ തമ്മിൽ തമ്മിലുള്ള ചക്രകൾ ശക്തമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു . അതിൽ പുരുഷ ശക്തിയിൽ ഉണർന്നു കിട്ടുന്ന ആത്മാവിന്റെ ഭാഗത്തിൽ താഴെ നിന്നു തുടങ്ങുന്ന രീതിയിൽ ചക്രകൾ ശക്തമായും ലഭിക്കുന്നതത്രെ . അവ

1 . Root Chakra
2 . Sacral Chakra
3 . Solar Pluxus Chakra

ഹൃദയ ചക്ര അതി തീക്ഷ്ണമായി കാണപ്പെടുന്നു . അത് കൊണ്ട് തന്നെ

ബാക്കി ഉള്ള ചക്രകളിലേക്ക് വരുമ്പോൾ തികച്ചും ശുഷ്കവും ലോലവും ആയി മാറുന്നു . എന്നാൽ ഇവ സ്ത്രീ ശക്തിയിൽ അതി തീക്ഷ്ണമായ ഭാവത്തിൽ നില കൊള്ളുന്നു .

സ്ത്രീ ശക്തിയിൽ തീക്ഷ്ണമായി നില നിൽക്കുന്ന ചക്രകൾ മുകളിൽ നിന്നും താഴേക്കുള്ള ശ്രേണി പ്രകാരം

1 . Crown Chakra
2 . Third eye chakra
3 . Throught chakra

ഇങ്ങനെ 7 ചക്രകളും തമ്മിൽ പരസ്പരം പൂരകങ്ങൾ അല്ലാത്ത രീതിൽ വിസരണനം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ രണ്ടു പേരും പ്രകടിപ്പിക്കുന്ന സ്വഭാവ സവിശേഷതകൾ പരസ്പരം വിരുദ്ധമായി രിക്കും . അതായത് സ്ത്രീ ശക്തിയിൽ ആദ്യത്തെ 3 ചക്രകൾ ഉൾപ്പെടുന്ന സ്നേഹം കരുണ എന്നിവ ഉൾപ്പെടുന്നു . എന്നാൽ പുരുഷ ശക്തിയിൽ പുരുഷന് ആവശ്യമായ പുരുഷത്വം , ധൈര്യം എന്നിവയും അടങ്ങിയിരിക്കുന്നു . എന്നാൽ ഇവ തമ്മിൽ പൂരകങ്ങൾ ആവുന്നതിനു വേണ്ടി ഉള്ള അന്വേഷണത്തിലും ആയിരിക്കും . അതായത് പുരുഷന് ആരെയും സ്നേഹിക്കാൻ കഴിയാത്തത് കൊണ്ട് ആ വികാരം മനസ്സിലാക്കാൻ കഴിയുകയില്ല . തന്റെ അടുത്തേക്ക് സ്നേഹം കൊണ്ട് വരുന്നവരെ മനസ്സിലാക്കാൻ കഴിയില്ല എന്ന് മാത്രമല്ല അവരെ ആട്ടി ഓടിക്കുകയോ അവരിൽ നിന്നും ഒളിച്ചോടുകയോ ചെയ്യും . സ്ത്രീ ശക്തി ആവട്ടെ തനിക്ക് സംരക്ഷണം നൽകാൻ പ്രാപ്തി ഉള്ള ഒരു പുരുഷനായുള്ള കാത്തിരിപ്പിലും ആയിരിക്കും . ആത്മാവ് പാതി ആയി ഛേദിക്കപ്പെട്ടിരിക്കുന്നതിനാൽ ആണ് മുൻപ് ഉള്ള അധ്യായത്തിൽ പറഞ്ഞിട്ടുള്ള പ്രശ്നങ്ങൾ ഇരു കൂട്ടരും അനുഭവിക്കേണ്ടി വരുന്നത് . എങ്കിലും ശരീരം കിട്ടി ജനിക്കുന്നത് മുതൽ ഇരുവരുടെയും Heart Chakra പരസ്പരം തീവ്രമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ രണ്ടു പേരും ഭൂമിയിൽ എവിടെ ജനിച്ചാലും സമയം ആകുംതോറും അവർ തമ്മിലുള്ള അകലം കുറഞ്ഞു വരും . അവരെ തമ്മിൽ കണ്ടു മുട്ടുക്കാനുള്ള ഒരു സാഹചര്യം ഈശ്വരന് അണിയറയിൽ ഒരുക്കുന്നുണ്ടാകും .

Leave a Reply

Your email address will not be published. Required fields are marked *