Bhaskar the Rascal എന്ന സിനിമയിലെ “പുലരൊളി വന്നുചേരുന്നിതാ”

Videos for Bhaskar The Rascal Songs

Share the Love

“പുലരൊളി വന്നുചേരുന്നിതാ” Song Lyrics with Meaning

വരികളുടെ അർത്ഥം വച്ചു നോക്കിയാൽ … അവൻ എന്റെ ആണെന്നോ എനിക്ക് വേണ്ടി കാത്തിരിക്കുന്നെന്നോ പ്രഥമ ദൃഷ്ടിയിൽ എനിക്ക് തെളിവൊന്നുമില്ല . നീ.. ഉന്മാദ തേൻ‌തുള്ളി ഉണ്ണാൻ വായോ.

ഞങ്ങൾ ഒരുമിച്ചുള്ള കാലത്ത് എന്നെ പരമാവധി വെറുപ്പിക്കാൻ ആണ് ശ്രമിച്ചിട്ടുള്ളത് . ലക്ഷണ വശാൽ പോലും അവൻ എന്റെ ആണെന്നോ എന്നെ ഇഷ്ടപ്പെടുന്നെന്നോ എനിക്ക് തോന്നിയിട്ടില്ല . ഞാൻ കുറെ തവണ ഈശ്വരനോട് പോലും ചോദിച്ചിട്ടുണ്ട് . അവൻ എന്റെ ആണെങ്കിൽ എനിക്ക് ഒരു സൂചന തരാൻ …ഇതു വരെ അങ്ങനെ ഒരു സൂചന എനിക്ക് ലഭിച്ചിട്ടില്ല . അപ്പോൾ എനിക്ക് തോന്നി ഇനി അവൻ എന്റെ അല്ലെ എന്നെ കാത്തിരിക്കുന്നില്ലേ , എന്നെ ഉപേക്ഷിച്ചു പോയോ ? സ്നേഹമെന്നുള്ളത് എനിക്ക് മാത്രം തോന്നിപ്പോയ ഒരു അബദ്ധം ആണെന്നു എല്ലായ്പ്പോഴും തോന്നാറുണ്ട് . എങ്കിലും എന്നോട് അല്പമെങ്കികും ഒരു ചായവ് ഇണ്ടാകണമേ എന്നു ഉള്ളുരുകി ആഗ്രഹിച്ചിരുന്നു . അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാൻ എനിക്ക് ഒരേ ഒരു മാർഗ്ഗമേ ഉള്ളൂ . അവന്റെ മനസ്സറിയാൻ എന്റെ അടുക്കൽ ഒരേ ഒരു വഴി മാത്രമേ ഉള്ളു . അവന്റെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ്സിൽ ഇടുന്ന പാട്ടിന്റെ വരികളുടെ അർത്ഥം നോക്കൽ… ഈ മാസം മുതൽ അതായത് 2025 ഓഗസ്റ്റ് 1 മുതൽ മാത്രമാണ് അവൻ ഒരാളെ കാത്തിരിക്കുന്ന അർത്ഥം വരുന്ന വരികൾ ഇടാൻ തുടങ്ങിയത് . അതിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു . കാത്തിരിക്കുന്നത് എന്നെ ആണോ എന്നൊന്നും എനിക്ക് ഉറപ്പില്ല . എങ്കിലും എന്നെ ആണെന്നു ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു പോകുന്നു .

ഇന്നത്തെ വരികൾ മമ്മൂട്ടി പടം Bhaskar the Rascal എന്ന സിനിമയിലെ “പുലരൊളി വന്നുചേരുന്നിതാ” എന്ന ഗാനമാണ് .

ഇന്ന് വെളുപ്പിന് 12നും 1 മണിക്കും ഇടക്കാണ് അവൻ ഈ ഗാനം ഇട്ടാതെന്ന് ഇൻസ്റ്റാഗ്രാം സമയം കാണിച്ചു . ഞങ്ങളുടെ കാവൽ മാലാഖമാരും , വഴി വിളക്കുമായി കൈ പിടിച്ചു നടത്തുന്ന പിതാ മഹാന്മാരും അറിയിച്ചു കൊണ്ടിരിക്കുന്ന പ്രകാരം അവന് കുറച്ചു നാളായി രാത്രി ഉറക്കം കുറവാണ് .

വരികൾ – റഫീക്ക് അഹമദ്
സംഗീതം – ദീപക് ദേവ്
പാടിയത് – വിജയ് യേശുദാസ്
ചിത്രം – ഭാസ്ക്കർ ദി റാസ്ക്കൽ

അതിൽ അവന്റെ ജീവിതത്തിൽ നിന്നും പോയ ആരോടോ ഒരിക്കൽ കൂടി തിരികെ വരാൻ പറയുന്നതായുള്ള ധ്വനി ആണുള്ളത് . ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 30 സെക്കൻഡ് ആണ് ഇന്ബോക്‌സ് വോയിസ് നോട്ട് ആയി പാട്ടുകൾ ഇടാൻ അനുവദിച്ചു തരുന്നത് . ആ 30 സെക്കൻഡിൽ ഇത്രയും പറഞ്ഞു വച്ചിട്ടുണ്ട്

” ഇലത്തുമ്പിലിന്നാകെ തിളങ്ങുന്നു വൈഡൂര്യം
തൂവെയിൽ തുമ്പീ..ഇതിലേ ഹോയ് വസന്തങ്ങൾ വന്നാകെ വലംവെച്ചു പോകവേ ഇന്നെന്തു സൗരഭമായ് ഇനിയുമുണരൂ അരികിലണയൂ നീ കാണാത്ത തീരങ്ങൾ കാണാൻ വായോ “

പാട്ടിന്റെ മുഴുവൻ വരികൾ താഴെ കൊടുക്കുന്നു . എന്നെ അതിശയിപ്പിക്കുന്ന കാര്യം ഇതാണ് . അവൻ പഠിച്ചത് സിബിഎസ്‌സി ആണ് . മലയാളം എഴുതാനോ വായിക്കാനോ , മലയാളത്തിൽ വരികളുടെ അർത്ഥം ഗ്രഹിക്കാനോ ഒന്നും അറിയാത്ത അവൻ ഇത്‌ എങ്ങനെ ഇത്ര കൃത്യമായി കണ്ടു പിടിച്ചു കൊണ്ട് വരുന്നു എന്നുള്ളതാണ് . ഭാഷയിൽ അവന് മലയാളം സംസാരിക്കാൻ മാത്രമേ അറിയുള്ളൂ . ഇംഗ്ലീഷിലോ ഹിന്ദിയിലോ ഒന്നുമറിയില്ല . എന്നിട്ടും ചില ദിവസങ്ങളിൽ ഇടുന്ന പാട്ടുകൾ . എത്ര കൃത്യം . ഈ പാട്ടുകളിലൂടെ അവൻ എന്തോ അറിയിക്കാൻ ശ്രമിക്കുന്നുണ്ട് . ആരെയോ ആഗ്രഹിക്കുന്നുണ്ട് . അവൻ ആഗ്രഹിച്ച ഏതോ വ്യക്തി അവന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോയി . ഒരിക്കൽ കൂടി അയാൾ മടങ്ങി വരാൻ അവൻ കാത്തിരിക്കുന്നു . ഈ വരികളിലൂടെ അവൻ ലോകത്തെ അറിയിക്കാൻ ശ്രമിക്കുന്നത് ഇതാണ് എന്നാണ് എനിക്ക് തോന്നുന്നത് . എന്റെ പ്രാർത്ഥനയും അത് തന്നെ .

“അവൻ കാത്തിരിക്കുന്നത് എന്നെ ആയിരിക്കണേ”

ഓ സാമ സാമാ റസീയവേ
ഓ സാമ സാമാ യസായവേ
പുലരൊളി വന്നുചേരുന്നിതാ
നിഴലല ദൂരെ മായുന്നിതാ
വായോ വായോ വായോ വായോ
ഒരു ചെറുമഞ്ഞുനീർത്തുള്ളിയായ്‌
മലരിനെ ഉമ്മ വെച്ചീടുവാൻ
വായോ വായോ വായോ വായോ
ഇനിയീ മണ്ണിലെ പുതുവർണ്ണങ്ങളിൽ
വിരലോടിച്ചു ലാളിച്ചു പൂങ്കാറ്റുപോയ്
പുലരൊളി വന്നുചേരുന്നിതാ.. 
നിഴലല ദൂരെ മായുന്നിതാ
വായോ വായോ വായോ വായോ

ഓ സാമ സാമാ റസീയവേ
ഓ സാമ സാമാ യസായവേ
പറഞ്ഞൊന്നു തീരാതെ കടൽക്കാറ്റിനുല്ലാസം
തുളുമ്പുന്നു കാതിൽ നിറയെ ഹോയ്
കരയ്ക്കായ് നീരാടി ചുരത്തുന്നിതാർദ്രമായ്
വാത്സല്യ പാൽനുരകൾ
ഇനിയുമുണരൂ അരികിലണയൂ
നീ.. ഉന്മാദ തേൻ‌തുള്ളി ഉണ്ണാൻ വായോ

പുലരൊളി വന്നുചേരുന്നിതാ
നിഴലല ദൂരെ മായുന്നിതാ
വായോ വായോ വായോ വായോ
ഒരു ചെറുമഞ്ഞുനീർത്തുള്ളിയായ്‌
മലരിനെ ഉമ്മ വെച്ചീടുവാൻ
വായോ വായോ വായോ വായോ
ഇനിയീ മണ്ണിലെ പുതുവർണ്ണങ്ങളിൽ
വിരലോടിച്ചു ലാളിച്ചു പൂങ്കാറ്റുപോയ്
ഓ സാമ സാമാ റസീയവേ
ഓ സാമ സാമാ യസായവേ

ഈ നിമിഷങ്ങളിൽ അവൻ മരണത്തോട് മല്ലടിക്കുന്നു . ഇരട്ട നാളങ്ങളെ കൊടുങ്കാറ്റിന് പോലും കെടുത്താനാവില്ല , എന്നിട്ടും ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല , എന്നോട് സ്നേഹം ഉണ്ടെന്ന്‌ … അത് കൊണ്ടാണ് ദേഷ്യപ്പെട്ടു ഇറങ്ങി പോകുന്നത് . ഒരിക്കൽ അത് എനിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ഞാൻ ഒരിക്കലും വഴക്ക് ഇടാതെ സ്ഥിരമായി നിൽക്കുകയുള്ളൂ . നിന്റെ മനസ്സിൽ എന്നോട് സ്നേഹം ഉണ്ടെന്നു എനിക്ക് ബോധ്യം വരുത്തിയാൽ മാത്രമേ ഞാൻ നിന്നിൽ നിന്നും ഇനിയും ഇണ പിരിയാതെ ഇരിക്കുകയുള്ളൂ .

Leave a Reply