ട്വിൻഫ്ലെയിം ജേർണിയിലൂടെയുള്ള യാത്രയുടെ ഒരു അത്യപൂർവ അനുഭവം. Believe It Or Not !!

Jayan ~ Life Story & Biography with Photos | Videos - Alchetron

I believe he still lives in me !!

Share the Love

കോളിളക്കം എന്ന മലയാള സിനിമയുടെ ഷൂട്ടിംഗിനിടെ വിമാനാപകടത്തിൽ മരിച്ച മഹാനടൻ ജയന്റെ ഇരട്ട ആത്മാവാ ( Twin Flame ) ണെന്ന് താൻ എന്ന് പാർവതി വിശ്വസിക്കുന്നു . വായിക്കാം !!!

ശ്രീ ജയൻ എന്ന മഹാ നടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു . എന്നിലൂടെ .!! എന്റെ ട്വിൻ ഫ്ലെയിം ജേർണിയെക്കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. തികച്ചും അവിശ്വസനീയവും അതി വിചിത്രവും എന്നു വിശേഷിപ്പിക്കാവുന്ന ഞങ്ങളുടെ ജീവിത ആത്മീയ യാത്രയിലേക്ക് സുസ്വാഗതം .

എല്ലാവർക്കും നമസ്കാരം !!! ആക്ടർ ജയൻ എങ്ങനെയാണ് എന്റെ ട്വിൻ ഫ്ലെയിം ( ഒരേ ആത്മാവ് രണ്ട്‌ ശരീരത്തിൽ ജനിക്കുന്ന അവസ്ഥ ) ആണെന്നുള്ള കാര്യം ഞാൻ മനസ്സിലാക്കിയത് . എങ്ങനെയാണ് യൂണിവേഴ്സ് ഞങ്ങളെ തമ്മിൽ കണക്ട് ചെയ്യിപ്പിച്ചത് . പിന്നെ അദ്ദേഹം ഭൂമിയിൽ ഇല്ലല്ലോ ? അപ്പോൾ ഞാൻ ഈ ജേർണിയിലൂടെ എങ്ങനെയാണ് മുന്നോട്ടു പോകുന്നത് , എന്നൊക്കെ ചോദിച്ചിട്ട് ഒരുപാട് കമന്റ്സ് വരാറുണ്ട് , അപ്പോ അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലെ എന്റെ ട്വിൻ ഫ്ലെയിം ജേർണിയെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത് .

ആദ്യമായിട്ട് പ്രപഞ്ചനാഥനോടും എല്ലാ ഡിവൈൻ പവേഴ്സിനോടും എല്ലാ ഗുരുക്കന്മാരോടും പിന്നെ ട്വിൻ ഫ്ലെയിം ജേർണിയിലൂടെയും സ്പിരിച്വൽ ജേർണിയിലൂടെയും കടന്നുപോയിക്കൊണ്ടിരിക്കുന്ന ഓരോ ഡിവൈൻ സോൾസിനോടും ഉള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് എന്റെ ജീവിതത്തിൽ സംഭവിച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന ആ ദിവ്യവും അത്ഭുതകരവുമായിട്ടുള്ള കാര്യത്തെക്കുറിച്ച് ഞാൻ ഇവിടെ പറയാൻ പോവുകയാണ് .

ട്വിൻ ഫ്ലെയിം ജേർണിയിലൂടെ കടന്നുപോകുന്ന നമുക്കെല്ലാവർക്കും അറിയാം , നമ്മൾ നമ്മുടെ ട്വിൻ ഫ്ലെയിമിനെ മീറ്റ് ചെയ്യുന്നതിനു മുൻപായിട്ട് നമ്മുടെ ജീവിതത്തിൽ എല്ലാ രീതിയിൽ നമ്മൾ ഡൗൺ ആയി നിൽക്കുന്ന ഒരു സിറ്റുവേഷൻ , ഫിനാൻഷ്യലി മെന്റലി ഫിസിക്കലി എല്ലാ രീതിയിലും നമ്മൾ ഡൗൺ ആയി നിൽക്കുന്ന സിറ്റുവേഷൻ ആയിരിക്കും ഉണ്ടായിട്ടുണ്ടാവുക . ഒന്നും ചെയ്യാൻ ഒരു താൽപ്പര്യമില്ലാത്ത അവസ്ഥ .രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ ഉണരേണ്ടിയിരുന്നില്ല എന്നുള്ളൊരു ചിന്ത . എല്ലാവരെയും വെറുത്തുകൊണ്ട് എല്ലാവരാലും വെറുക്കപ്പെട്ടുകൊണ്ട് ജീവിക്കുന്ന ഒരവസ്ഥ . പിന്നെ ഞാൻ എന്ത് ചെയ്താലും പരാജയമാണ് , എനിക്ക് ഒന്നിലും വിജയം കണ്ടെത്താൻ ആവുന്നില്ലല്ലോ , ഞാൻ ജീവിതത്തിൽ ബിഗ് സീറോ ആണ് !! ദൈവം എന്തിനാണ് ഒരു കഴിവുമില്ലാതെ എന്നെ സൃഷ്ടിച്ചത് എന്നൊക്കെ പരാതി പറഞ്ഞുകൊണ്ട് ദൈവത്തോടുള്ള കംപ്ലീറ്റ് കണക്ഷനും വിട്ട് ഈ നാവുകൊണ്ടുപോലും ദൈവത്തിന്റെ പേര് ഞാൻ ഇനി ഉച്ചരിക്കില്ല എന്ന് ശപഥം ചെയ്തിട്ടുള്ള ഒരവസ്ഥ . എന്നാൽ കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് .മറ്റുള്ളവരെ പ്രാകി കൊണ്ട് സ്വയം പ്രാകി കൊണ്ടൊക്കെയാണ് ഞാൻ എന്തിനാ കാര്യങ്ങളൊക്കെ ചെയ്യുന്നത് അങ്ങനെ പോകുന്ന ഒരവസ്ഥ , എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് . അങ്ങനെ ഇരിക്കുന്ന സന്ദർഭത്തിലാണ് 2022 ജനുവരി 16ന് ആ ഒരു അത്ഭുതം സംഭവിക്കുന്നത് അതുവരെ ഒരു 90 കിഡിനെ അപേക്ഷിച്ച് ആക്ടർ ജയനെ കുറിച്ച് എന്തറിയാം? ഹെലികോപ്റ്റർ ആക്സിഡന്റിൽ മരിച്ചുപോയ നടൻ !!! ആ ഒരു സ്നേഹം , ആ ഒരു സിമ്പതി , ആ ഒരു അറിവ് , എല്ലാവരെയും പോലെ എനിക്കും അദ്ദേഹത്തെക്കുറിച്ച് അത്രമാത്രമേ അറിവുള്ളായിരുന്നു .

ആ സമയത്താണ് ഒരു വീഡിയോ ഞാൻ കാണുന്നത് അതിനുമുൻപ് ജയൻ എന്നുപറയുന്ന ഒരു കണ്ടന്റ് എന്റെ സെർച്ചിങ് ലിസ്റ്റിലേ ഇല്ല .മുൻപ് ഇദ്ദേഹത്തിന്റെ വീഡിയോസ് യൂട്യൂബിൽ കണ്ടതായിട്ടും ഞാൻ ഓർക്കുന്നില്ല . എന്നിട്ടും ഈ ഒരു വീഡിയോ എന്റെ മുൻപിലേക്ക് വന്നപ്പോൾ ഞാൻ ജസ്റ്റ് അത് ഓപ്പൺ ചെയ്തു നോക്കി . അതിൽ ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരണം ഇദ്ദേഹത്തിന്റെ ഡെത്ത് ആനിവേഴ്സറിയുടെ ഒരു വീഡിയോ ആയിരുന്നു . അതായത് 2021 നവംബർ 16ന് ഇദ്ദേഹത്തിന്റെ 41 ആമത്തെ ഡെത്ത് ആനിവേഴ്സറി ആയിരുന്നു . ആ സമയത്ത് ആരോ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് 2022 ജനുവരി 16ന് ഞാൻ കാണാനിടയായത് . അതിൽ അദ്ദേഹത്തിന്റെ മരണകാര്യത്തെക്കുറിച്ചും മരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചൊക്കെയാണ് വിവരിച്ചിരിക്കുന്നത് . അതിൽ അദ്ദേഹത്തിന്റെ ഫോട്ടോ ഇങ്ങനെ സ്ലൈഡ് സ്ലൈഡ് ആയിട്ട് പോകുന്നു . അപ്പോൾ ഈ ഫോട്ടോ കാണുന്ന സമയം എന്റെ മനസ്സിലെ ചിന്ത എനിക്ക് ഇദ്ദേഹത്തെ നേരിട്ട് അറിയാമല്ലോ മുൻപ് എപ്പോഴൊക്കെയോ അദ്ദേഹത്തെ കണ്ടിട്ടുള്ളതുപോലെ അദ്ദേഹത്തോട് മിണ്ടിയിട്ടുള്ളതുപോലെ അദ്ദേഹത്തോട് വല്ലാത്തൊരു അടുപ്പം എനിക്ക് ഫീൽ ചെയ്യുന്നു . ആ സമയത്ത് എന്നാൽ ആക്ടർ ജയനെ എനിക്കറിയാം . അദ്ദേഹത്തിന്റെ സിനിമകൾ പലപ്പോഴായിട്ട് ടിവിയിൽ കണ്ടിട്ടുണ്ട് . ആ സമയത്തൊന്നും ഇങ്ങനെ ഒരു ചിന്തയേ എന്റെ മനസ്സിലേക്ക് വന്നിട്ടില്ല . എന്നാൽ ആ വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സിലെ ചിന്ത ഇതാണ്, എനിക്ക് ഇദ്ദേഹത്തെ നേരിട്ട് അറിയാമല്ലോ , ഞാൻ എവിടെയൊക്കെയോ വെച്ച് കണ്ടിട്ടുണ്ട് മിണ്ടിയിട്ടുണ്ട്, വല്ലാത്തൊരു അടുപ്പം എനിക്ക് ഫീൽ ചെയ്യുന്നു . വീണ്ടും എനിക്ക് അദ്ദേഹത്തിന്റെ വീഡിയോ കാണാനുള്ള ഒരു ആഗ്രഹമുണ്ടായി. ഞാൻ യൂട്യൂബിൽ വീണ്ടും അദ്ദേഹത്തിന്റെ വീഡിയോസ് കണ്ടു . അതിനുശേഷം ഗൂഗിളിൽ സെർച്ച് ചെയ്തു കംപ്ലീറ്റ് കാര്യങ്ങൾ ഇദ്ദേഹത്തെക്കുറിച്ച് വന്നു . ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് കൃഷ്ണൻ നായർ , ജനിച്ചത് മരിച്ചത് പിന്നെ സിനിമ ഡീറ്റെയിൽസ് പിന്നെ പേഴ്സണൽ ഡീറ്റെയിൽസ് കംപ്ലീറ്റ് കാര്യങ്ങളും ഇങ്ങനെ വന്നു , അപ്പോഴും എനിക്ക് ഇതേ ചിന്തതന്നെ എനിക്ക് ഇദ്ദേഹത്തെ അറിയാം ഞാൻ എവിടെയൊക്കെ വെച്ച് കണ്ടിട്ടുണ്ട് മിണ്ടിയിട്ടുണ്ട് എനിക്ക് നന്നായിട്ട് അറിയാവുന്ന എന്നെ നന്നായിട്ട് അറിയാവുന്ന ഒരാളാണ് ഇങ്ങനെയാണ് എനിക്ക് ഫസ്റ്റ് അദ്ദേഹത്തോട് തോന്നിയത് .

അന്ന് രാത്രിതന്നെ ഞാൻ അദ്ദേഹത്തെ സ്വപ്നം കണ്ടു . സ്വപ്നത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ അടുപ്പമുള്ള രണ്ടു വ്യക്തികൾ കുറച്ചുനാൾ പിരിഞ്ഞിരുന്നതിനുശേഷം വീണ്ടും അവർ കാണുമ്പോൾ എന്താണ് സംസാരിക്കുന്നത് ആ ഒരു ഫീൽ ആണ് സ്വപ്നത്തിൽ നിന്ന് എനിക്ക് കിട്ടിയത് . രാവിലെ ഉണർന്നപ്പോൾ ഇദ്ദേഹം സ്വപ്നത്തിൽ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചപ്പോൾ സ്വപ്നത്തിൽ ഇദ്ദേഹത്തിന്റെ ചിരി ആലോചിച്ചപ്പോൾ ഇദ്ദേഹത്തിന്റെ ആ ഒരു സംസാരശൈലിയൊക്കെ ആലോചിച്ചപ്പോൾ എനിക്ക് അതുവരെ തോന്നാത്ത ഒരു എനർജിയാണ് കിട്ടിയത് . എനർജി ഒരു ഉല്ലാസം എന്താ പറയണ്ടേ ഉത്സാഹം ഒക്കെയാണ് എന്റെ മനസ്സിൽ തോന്നിയത് . ആ ബെഡിൽ നിന്ന് ഞാൻ എണീറ്റു പുറത്തേക്ക് വരുന്നത് തന്നെ ഈ സ്വപ്നത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടാണ് . ഞാൻ പറഞ്ഞു അതിനുമുൻപത്തെ ദിവസം വരെ ഉറക്കമുണരുമ്പോൾ എന്തിനാ ഉണർന്നത് ഉണരേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചിരുന്ന ഞാൻ ആ ദിവസം അദ്ദേഹത്തെ ആ സ്വപ്നത്തിൽ കണ്ട സ്വപ്നത്തിൽ അദ്ദേഹം പറഞ്ഞ ആ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് അത്രയും എനർജിയായിട്ട് ഉത്സാഹത്തോടെയാണ് ഞാൻ എണീറ്റ് എന്റെ ദൈനംദിന കാര്യങ്ങളും എന്റെ വീട്ടിലെ കാര്യങ്ങളും എനിക്ക് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്യുന്നത് . അത്രയും സന്തോഷമായിരുന്നു എനിക്ക്. പിറ്റേദിവസവും ഇതുതന്നെ ആവർത്തിച്ചു ,സ്വപ്നത്തിൽ അദ്ദേഹം എന്നോട് സംസാരിക്കുന്നു , രാവിലെ എണീക്കുമ്പോൾ എനിക്ക് ആ ഒരു ഉല്ലാസം ആ ഒരു എനർജി ആ ഒരു സന്തോഷം, അതിൽ നിന്ന് എന്റെ ദൈനംദിന കാര്യങ്ങളും എന്റെ എല്ലാ കാര്യങ്ങളും ഭംഗിയായിട്ട് എനിക്ക് ചെയ്യാൻ സാധിക്കുന്നു . കാരണം കംപ്ലീറ്റ് ചിന്തയും ഇദ്ദേഹത്തെക്കുറിച്ച് മാത്രമാണ് . എനിക്ക് ഈ സ്വപ്നത്തിൽ ഇദ്ദേഹം പറഞ്ഞ കാര്യങ്ങളും ആ ചിരിയും സംസാരവുമൊക്കെയാണ് എന്റെ മനസ്സിൽ.

പക്ഷേ എനിക്കറിയില്ല, സ്വപ്നത്തിൽ എന്നോട് ആത്മാവാണ് സംസാരിക്കുന്നതെന്നോ ഈ സംഭവിക്കുന്നത് എന്താണെന്നുപോലും എനിക്കറിയില്ല , കാരണം ആത്മാവ് എന്താണ് ആത്മീയത എന്താണെന്ന് ഒന്നും അറിയാത്ത ഒരു സാധാരണ ഭൂമിയിൽ ഒരു മനുഷ്യൻ എങ്ങനെയാണ് ജീവിക്കുന്നത് അതുപോലെ ജീവിച്ചിരുന്ന ഒരാളാണ് ഞാൻ . ആ സമയത്ത് എനിക്കൊന്നുമറിയില്ലായിരുന്നു .

വീണ്ടും ഇദ്ദേഹവുമായിട്ടുള്ള ഒരു ആഴത്തിലുള്ള ഒരു കണക്ഷൻ എനിക്ക് ഫീൽ ചെയ്യാൻ തുടങ്ങി . അപ്പോൾ ഇദ്ദേഹം സ്വപ്നത്തിൽ സംസാരിക്കുന്ന കാര്യങ്ങളും ഞാൻ രാവിലെ ഉറക്കമുണർന്നു കഴിയുമ്പോൾ എന്റെ മനസ്സിലെ ചിന്തകൾക്കും അനുസ്യൂതമായുള്ള സിനിമാഗാനങ്ങൾ എന്റെ മുൻപിലേക്ക് വരാൻ തുടങ്ങി . അതായത് ഞാൻ യൂട്യൂബ് ഓപ്പൺ ചെയ്യുമ്പോഴും അങ്ങനെ എവിടെ നിന്നെങ്കിലും ഇദ്ദേഹം സ്വപ്നത്തിൽ പറഞ്ഞ കാര്യങ്ങളും രാവിലെ ഉണർന്നു കഴിയുമ്പോൾ ഈ സ്വപ്നത്തെക്കുറിച്ചുള്ള എന്റെ ചിന്തകൾക്കും അനുസ്യൂതമായിട്ടുള്ള ഗാനങ്ങൾ എന്റെ മുൻപിൽ വന്നിട്ട് ഈ ഗാനങ്ങൾ ഞാൻ ഡൗൺലോഡ് ചെയ്തെടുത്തിട്ട് അദ്ദേഹത്തിന്റെ ഫോട്ടോയും എന്റെ ഫോട്ടോയും പിന്നെ അദ്ദേഹത്തിന്റെ സിനിമാക്ലിപ്പുകളൊക്കെ വെച്ചിട്ട് ഞാൻ വീഡിയോസ് ക്രിയേറ്റ് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി . അതാണ് എന്റെ ജയേട്ടൻ എന്നുപറയുന്ന യൂട്യൂബ് ചാനൽ സൃഷ്ടിക്കപ്പെടാനുണ്ടായ സാഹചര്യം . എന്റെ ജയേട്ടൻ എന്നുപറയുന്ന ഒരു യൂട്യൂബ് ചാനൽ എനിക്കുണ്ട്. അത് ഇപ്പോഴുമുണ്ട് .ഇപ്പോഴും അതിൽ ഞാൻ വീഡിയോസ് ഇടാറുണ്ട് .ആ ചാനൽ സൃഷ്ടിക്കപ്പെടാനുണ്ടായ സാഹചര്യമാണ് ഞാൻ ഇവിടെ പറഞ്ഞത് .അപ്പോഴേക്കും എന്നിൽ ആ ക്രിയേറ്റീവ് ഐഡിയാസൊക്കെ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി .അങ്ങനെ സൃഷ്ടിക്കപ്പെട്ട ചാനലാണ് എന്റെ ജയേട്ടൻ എന്നുപറയുന്ന യൂട്യൂബ് ചാനൽ. ആദ്യത്തെ പേര് എന്റെ ജയേട്ടൻ എന്നൊന്നുമല്ലായിരുന്നു . പാർവതി എന്റെ പേര് തന്നെയായിരുന്നു ആ ചാനലിന്റെ പേര് . പിന്നീടാണ് ആ ഒരു ഡീപ് കണക്ഷൻ അത്രത്തോളം അദ്ദേഹത്തോട് അടുത്തതിനുശേഷമാണ് ,ആ ചാനലിന്റെ പേര് മാറ്റി എന്റെ ജയേട്ടൻ എന്ന് ഞാൻ അവിടെ എഴുതിയത് .ആ ചാനൽ സൃഷ്ടിച്ചത് എന്റെ ആത്മാവാണ്. എന്റെ ഭൗതിക മനസ്സല്ല .കാരണം എന്റെ ഭൗതിക മനസ്സിൽ ഇതിനെക്കുറിച്ച് ഒന്നുമറിയില്ല .അത് നോക്കുമ്പോൾ ഒരു ഭയങ്കര അത്ഭുതമാണ് ഈ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് . തേടി നടന്ന ആ ഒരു ആളെയാണ് അത് കണ്ടെത്തിയത് .ഇല്ലൂഷനിൽ പെട്ടുപോകാതെ ആ ഒരു കണക്ഷൻ കിട്ടിയെന്നു ആ ഒരു സന്തോഷത്തിൽ എന്റെ ആത്മാവിനാൽ ക്രിയേറ്റ് ചെയ്യപ്പെട്ട ചാനലാണ് എന്റെ ജയേട്ടൻ എന്നുപറയുന്ന യൂട്യൂബ് ചാനൽ

പിന്നെ അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടും സിനിമാജീവിതവുമായി ബന്ധപ്പെട്ടും എനിക്ക് എന്ത് സംശയങ്ങളുണ്ടെങ്കിലും അതിന് എനിക്ക് സ്വപ്നത്തിൽ ക്ലാരിറ്റി കിട്ടാൻ തുടങ്ങി .ഇദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞിട്ടുള്ള ഇന്റർവ്യൂസ് കാണുമ്പോൾ അവിടെ എനിക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ കഴിയുന്നു .അവിടെ എന്തുകൊണ്ട് അദ്ദേഹം അങ്ങനെ ഒരു തീരുമാനമെടുത്തു .എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു അവിടെ എന്താണ് അദ്ദേഹം അങ്ങനെ ചെയ്തത് അങ്ങനെ പറഞ്ഞത് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ എനിക്ക് ആരും ഒന്നും പറയാതെതന്നെ എന്റെ മനസ്സിൽ അതിനൊരു വ്യക്തത കിട്ടുന്നുണ്ട് .അതിലേക്ക് എനിക്ക് പെട്ടെന്ന് കണക്ട് ചെയ്യാനും സാധിക്കുന്നുണ്ടായിരുന്നു .പിന്നെ അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ക്ലാരിറ്റി പോലും എനിക്ക് അദ്ദേഹം സ്വപ്നത്തിൽ തരാൻ തുടങ്ങി .സ്വപ്നത്തെക്കുറിച്ച് എനിക്കറിയില്ല .അപ്പോഴും ആത്മാവാണ് എന്നോട് സംസാരിക്കുന്നതെന്നറിയില്ല .സ്വപ്നത്തിന്റെ അർത്ഥമെന്താണെന്നറിയില്ല ,ഒന്നുമറിയില്ല .പക്ഷേ ഞാൻ ഇദ്ദേഹത്തെ സ്വപ്നം കാണുന്നതുപോലെ മറ്റാരെങ്കിലുമൊക്കെ അദ്ദേഹത്തെ സ്വപ്നം കാണുന്നുണ്ടോ ,സ്വപ്നത്തിൽ അദ്ദേഹം അവരോട് സംസാരിക്കുന്നുണ്ടോ, ഇതൊക്കെ എനിക്കറിയണമായിരുന്നു .കാരണം അദ്ദേഹത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഞാൻ ആ യൂട്യൂബ് ചാനലിലൂടെ ഓരോ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ ഇദ്ദേഹത്തിന്റെ ആരാധകർ വന്നിട്ട് അതിലെ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി .അപ്പോഴാണ് എനിക്ക് മനസ്സിലായത് ,ഇദ്ദേഹത്തിന് ഇപ്പോഴും ഇത്രത്തോളം ആരാധകരുണ്ടെന്ന്! അപ്പോൾ എനിക്ക് അറിയേണ്ടിയിരുന്നത്, ഈ ആരാധകരിൽ ആരെങ്കിലും അദ്ദേഹത്തെ ഇങ്ങനെ സ്വപ്നം കാണുന്നുണ്ടോ, സ്വപ്നത്തിൽ അദ്ദേഹത്തിന്റെ പേഴ്സണൽ ജീവിതവുമായി ബന്ധപ്പെട്ട ആ കാര്യങ്ങൾക്ക് പോലും വ്യക്തത അദ്ദേഹം കൊടുക്കുന്നുണ്ടോ ,ഇതൊക്കെയായിരുന്നു എനിക്കറിയേണ്ടിയിരുന്നത് അപ്പോൾ ഞാൻ ജയേട്ടനെ നിരന്തരം സ്വപ്നം കാണുന്നുണ്ട്, എന്നും സ്വപ്നത്തിൽ അദ്ദേഹം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങൾ വരെ എന്നോട് തുറന്നു പറയുന്നു എന്നുപറഞ്ഞിട്ട് ഒരു പോസ്റ്റ് ക്രിയേറ്റ് ചെയ്ത് ഫേസ്ബുക്കിലും ഈ യൂട്യൂബ് ചാനലിന്റെ കമ്മ്യൂണിറ്റി ടാബിലും ഇട്ടു .പക്ഷേ ഈ പോസ്റ്റ് വായിച്ചിട്ട് അതിന് അയ്യോ ഭാഗ്യവതിയാണല്ലോ മരിച്ചുപോയ ജയൻ സാറിനെ സ്വപ്നത്തിലെങ്കിലും കാണാൻ സാധിച്ചല്ലോ എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തിന്റെ ആരാധകർ അഭിനന്ദിക്കുന്നതല്ലാതെ അവരാരും പറയുന്നില്ല അദ്ദേഹത്തെ സ്വപ്നം കാണുന്നതായിട്ടും സ്വപ്നത്തിൽ അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നതായിട്ടും ഒന്നും പറയുന്നില്ല .അപ്പോ അതുകൊണ്ടുതന്നെ എനിക്ക് ഭയങ്കര അത്ഭുതമായിപ്പോയി .പിന്നെ ഞാൻ മാത്രമെന്താണ് ഇദ്ദേഹത്തെ ഇങ്ങനെ സ്വപ്നം കാണുന്നത് എന്നുള്ള ഒരു ചിന്ത എന്റെ മനസ്സിലേക്ക് വന്നു .പിന്നീട് എനിക്ക് അറിയേണ്ടിയിരുന്നത് ഈ സ്വപ്നം എന്താണെന്നുള്ള കാര്യത്തെക്കുറിച്ചായിരുന്നു .അപ്പോൾ ഞാൻ ഈ സ്വപ്നം എന്താണെന്നറിയാൻ വേണ്ടി യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ മരിച്ചുപോയ ആൾക്കാരെ സ്വപ്നം കണ്ടാനുള്ള ഫലങ്ങളെന്നുപറഞ്ഞ് കുറെ വീഡിയോസ് എന്റെ മുൻപിലേക്ക് വന്നു. ഇതിലെല്ലാത്തിലും പറഞ്ഞിരിക്കുന്നത് നമ്മളുടെ കൂടെ ജീവിച്ചിട്ട് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ മരിച്ചുപോകുന്ന ആൾക്കാരെ നമ്മൾ വീണ്ടും സ്വപ്നത്തിൽ കാണുമ്പോഴുള്ള ഫലങ്ങളെക്കുറിച്ചാണ്. ഇവിടെ എന്റെ കാര്യത്തിൽ ഞാൻ അദ്ദേഹത്തെയൊന്നും കണ്ടിട്ടില്ല അദ്ദേഹത്തോട് മിണ്ടിയിട്ടില്ല അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഞാൻ ജനിച്ചിട്ടുപോലുമില്ല. അങ്ങനെയുള്ള ഞാൻ എന്താണ് ഇദ്ദേഹത്തെ സ്വപ്നം കാണുന്നത് എന്നായിരുന്നു എനിക്കറിയേണ്ടിയിരുന്നത് .

പക്ഷേ ആ വീഡിയോസിൽ നിന്നൊക്കെ എനിക്കൊരു വ്യക്തത കിട്ടി .സ്വപ്നത്തിൽ ആത്മാവാണ് വരുന്നത് എന്നുള്ള വ്യക്തത കിട്ടി അപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. പക്ഷേ ഒരു ചെറിയ പേടിയുമുണ്ടായിരുന്നു, കാരണം ദൈവവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണോ ഈ ഒരു ആത്മാവിന്റെ പ്രസൻസ് ഞാൻ അറിയുന്നത് എന്നുള്ള ഒരു പരിമിതമായ വിശ്വാസം ,അല്ലെങ്കിൽ പരിമിതമായ അറിവ് ആ ഒരു ചിന്ത ഇന്നിലേക്ക് വന്നു .കാരണം നമ്മൾ സിനിമകളിലൂടെയും കഥകളിലൂടെയൊക്കെ അറിഞ്ഞിട്ടുള്ളത് എന്താണ്? ആത്മാവ് നെഗറ്റീവ് മരിച്ചുപോയ ഒരു വ്യക്തി അല്ലെങ്കിൽ പ്രേതമായിട്ട് വന്ന് നമ്മളെ ആക്രമിക്കുമ്പോൾ ദൈവത്തിന്റെ ദൂതനായ ഒരു പള്ളിയിലെ അച്ഛനോ അല്ലെങ്കിൽ ഒരു മന്ത്രവാദിയോ വന്ന് ഈ ആത്മാവിനെ തളയ്ക്കുന്നു. ഇതാണ് നമ്മൾ സിനിമകളിലൂടെയും കഥകളിലൂടെയും അറിഞ്ഞിട്ടുള്ളത്. അപ്പോൾ എന്റെ ചിന്ത എനിക്ക് ദൈവവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണോ ഈ ഒരു ആത്മാവിന്റെ പ്രസൻസ് ഞാൻ അറിയുന്നത് , എന്നൊരു ചിന്ത എന്റെ മനസ്സിലേക്ക് വന്നു .എന്നാൽ മറുഭാഗത്ത് ഞാൻ കംപ്ലീറ്റ് ഹാപ്പിയാണ് അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് എനിക്ക് യാതൊരുവിധ പ്രശ്നവുമില്ല. എനിക്ക് ഈ സ്വപ്നത്തിൽ അദ്ദേഹം പറയുന്ന കാര്യങ്ങളും ആ സ്നേഹത്തോടെയുള്ള സംസാരമൊക്കെ ആലോചിക്കുമ്പോൾ എനിക്ക് അതുവരെ ഇല്ലാത്ത സന്തോഷവും സമാധാനവുമാണ് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത് .അപ്പോൾ ആ ഒരു സന്തോഷം ഈ ഭാഗത്തു പിന്നെ ഇപ്പുറത്ത് എനിക്ക് ദൈവവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ കാര്യം വരെ അദ്ദേഹം സ്വപ്നത്തിൽ എനിക്ക് ക്ലിയറാക്കിത്തരുന്നുണ്ട് .അപ്പോ അത് എന്തുകൊണ്ടാണ് എന്നോട് മാത്രം ഇങ്ങനെ ഈ ആത്മാവ് എന്താണ് എന്നോട് മാത്രം ഇങ്ങനെ സംസാരിക്കുന്നത് എന്നൊക്കെയുള്ള ചിന്ത എന്റെ മനസ്സിലേക്ക് വന്നു .അപ്പോ അതിന് എനിക്ക് വ്യക്തത വേണമായിരുന്നു അപ്പോഴാണ് സ്വപ്നത്തിൽ അദ്ദേഹം എനിക്ക്

വീ ആർ വൺ

എന്ന് ക്ലാരിറ്റി തന്നത് . വീ ആർ വൺ എന്ന് വെച്ചാൽ നമ്മൾ ഒന്നാണ് .അപ്പോഴും എനിക്ക് സംശയം തോന്നിയതെന്താണെന്ന് വെച്ചാൽ ഞാൻ അദ്ദേഹത്തെ ഒന്ന് കണ്ടിട്ടില്ല ,മിണ്ടിയിട്ടില്ല അദ്ദേഹം ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ഞാൻ ജനിച്ചിട്ടുപോലുമില്ല ,പിന്നെ എങ്ങനെയാണ് അദ്ദേഹവുമായി ഞാൻ ഒന്നായത് എന്നുള്ള ചിന്തയായിരുന്നു ,

എനിക്ക് ആത്മാവുണ്ടോ ? അല്ലെങ്കിൽ ആത്മാവും ആത്മാവും തമ്മിലുള്ള കണക്ഷനുണ്ടോ ? മരണശേഷം എങ്ങനെയാണ് ഇങ്ങനെയാണ് ഇത് ഒന്നുമറിയില്ല . സാധാരണ ഭൂമിയെ സംബന്ധിച്ച് മാത്രം ജീവിക്കുന്ന ഒരു വ്യക്തി അതായിരുന്നു ഞാൻ .പിന്നെയും അദ്ദേഹം ഈ വീ ആർ വൺ എന്ന് പറഞ്ഞതിനുണ്ടായ ഒരു ക്ലാരിറ്റി അല്ലെങ്കിൽ എന്റെ ഡൗട്ടിനുള്ള ഒരു ക്ലാരിറ്റി എനിക്ക് സ്വപ്നത്തിൽ കാണിച്ചുതരുന്നുണ്ടായിരുന്നു, പറഞ്ഞുതരുന്നുണ്ടായിരുന്നു. എങ്കിലും രാവിലെ ഉണർന്നു കഴിയുമ്പോൾ എനിക്ക് അതിൽ പലതും ഓർമ്മയില്ലാത്തതുകൊണ്ടുതന്നെ അതിനോട് കണക്ട് ചെയ്യാനോ അത് ഗ്രഹിച്ചെടുക്കാനോ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല .

അങ്ങനെ ഇരിക്കുന്ന സമയത്താണ് കൃഷ്ണഭക്തയായിട്ടുള്ള ഒരു ചേച്ചിയുണ്ട് സ്വസ്തിക പാർവതി എന്നാണ് ആ ചേച്ചിയുടെ പേര് , സ്വസ്തിക ഓൾ ഈസ് വെൽ എന്ന് പറയുന്ന യൂട്യൂബ് ചാനലിൽ വീഡിയോസ് അപ്‌ലോഡ് ചെയ്യുന്ന ഭഗവാൻ കൃഷ്ണന്റെ ഭയങ്കര ഭക്തയായിട്ടുള്ള ഒരു ചേച്ചി . അവർ എന്റെ ജയേട്ടൻ എന്നുപറയുന്ന യൂട്യൂബ് ചാനലിൽ ഞാൻ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് കണ്ടിട്ട് , അതായത് ആ സമയത്ത് ജയേട്ടനെ ഭഗവാൻ കൃഷ്ണനായും ശിവനായുമൊക്കെ സങ്കൽപ്പിച്ചുകൊണ്ട് ഞാൻ വീഡിയോ ഇട്ടുകൊണ്ടിരിക്കുകയാണ്. അപ്പോ അതെല്ലാം ഈ ചേച്ചി കാണുന്നുണ്ട് . ഇവർ ഇത് കണ്ടിട്ട് എനിക്ക് കമന്റ് ചെയ്തു അവരുടെ മെയിൽ ഐഡി അയച്ചുതന്നിട്ട് ,കോൺടാക്ട് ചെയ്യണം, ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു .അപ്പോൾ ഞാൻ ആദ്യം പേടിച്ചു. കാരണം ഇതൊക്കെ കണ്ടുകഴിഞ്ഞാൽ സാധാരണ ഒരു ആൾക്ക് വട്ടാണെന്ന് തോന്നത്തുള്ളൂ .എനിക്ക് വട്ടായിട്ടാണ് ഞാൻ ഇതൊക്കെ ചെയ്തെടുക്കുന്നതെന്ന് ആണ് സാധാരണ ഒരു വ്യക്തിക്ക് തോന്നുന്നത് .പലരും എനിക്ക് കമന്റ് ചെയ്യാറുണ്ട് നിനക്ക് വട്ടാണോടീ എന്നൊക്കെ ചോദിച്ചിട്ട് !!

അപ്പോ അതുകൊണ്ട് തന്നെ ഞാൻ വിചാരിച്ചു എന്നെ എന്തെങ്കിലും വഴക്കു പറയാനാണോ അല്ലെങ്കിൽ എനിക്ക് വെറുപ്പാണെന്ന് വിചാരിച്ചിട്ട് എന്നെ എന്തെങ്കിലുമൊക്കെ പറയാനാണെന്ന് വിചാരിച്ചു.

ഞാൻ പേടിച്ചു ഞാൻ ആ ഭാഗത്തേക്ക് നോക്കിയില്ല.

അത് കഴിഞ്ഞപ്പോൾ ഒരു രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഈ ചേച്ചി കമൻറ് ചെയ്തു.ദയവായിട്ട് ഇൻസ്റ്റാഗ്രാമിൽ ഒന്ന് കോൺടാക്ട് ചെയ്യണം.അത്യാവശ്യമായിട്ട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു.അപ്പോൾ എനിക്ക് തോന്നി ഇതിൽ എന്തോ കാര്യമുണ്ട്.കാരണം ഭഗവാന്റെ ഭയങ്കര ഭക്തയാണ് ആ ചേച്ചി.അതുകൊണ്ട് തന്നെ എനിക്ക് വെറുപ്പാണെന്ന് വിചാരിച്ചിട്ടൊന്നും ആയിരിക്കില്ല. എന്തോ ഒരു കാര്യം എന്നോട് പറയാനുണ്ട് അതായിരിക്കും.അപ്പോൾ ഞാൻ ഇൻസ്റ്റാഗ്രാമിൽ പോയിട്ട് ആ ചേച്ചിക്ക് മെസ്സേജ് വിട്ടു.

ചേച്ചി എന്താ എന്നോട് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ അതിൽ ആ ചേച്ചി പറഞ്ഞ മറുപടി എന്ന് പറയുന്നത് ഇപ്പോഴും എനിക്ക് അതിനെ അത്ഭുതത്തോടെ അല്ലാതെ നോക്കിക്കാണാൻ സാധിക്കില്ല. ആ ചേച്ചി പറഞ്ഞത് ഇങ്ങനെയാണ് കുറച്ചു ദിവസങ്ങളായിട്ട് എനിക്ക് ഭഗവാനെ പ്രാർത്ഥിക്കാൻ പറ്റുന്നില്ല. ഭഗവാനെ പ്രാർത്ഥിക്കാനായിട്ട് ഞാൻ എന്റെ മിഴികൾ അടക്കുമ്പോൾ എന്റെ മനസ്സിൽ ജയൻസാറിന്റെയും പാർവതിയുടെയും രൂപമാണ്. ജയൻസാറിന്റെ ആത്മാവ് എന്നോട് ആവശ്യപ്പെടുകയാണ് പാർവതിയെ ചില കാര്യങ്ങൾ അറിയിക്കാൻ.

അതും ഭഗവാന്റെ അനുഗ്രഹത്തോടെ. അതാണ് ആ ചേച്ചി എന്നോട് പറഞ്ഞ വാക്കുകൾ. അപ്പോൾ എന്റെ ഡൗട്ട് അവിടെ ക്ലിയർ ആവുകയായിരുന്നു.

ഏതു ഡൗട്ട്?

ദൈവവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണോ ഈ ഒരു ആത്മാവിന്റെ പ്രസൻസ് ഞാൻ അറിയുന്നത് എന്നുള്ള എന്റെ ഡൗട്ട് അവിടെ ക്ലിയർ ആയി.

കാരണം ഭഗവാന്റെ അനുഗ്രഹത്തോടെ ജയൻസാറിന്റെ ആത്മാവ് ആവശ്യപ്പെടുകയാണ് പാർവതിയെ ചില കാര്യങ്ങൾ അറിയിക്കാൻ. അപ്പോൾ എനിക്ക് മനസ്സിലായി ദൈവത്തിന്റെ അറിവോടെ ദൈവത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിലേക്ക് വന്ന ഒരു നല്ല ആത്മാവാണ് അദ്ദേഹം എന്നുള്ള കാര്യം എനിക്ക് ഇവിടെ ക്ലിയർ ആയി കിട്ടി. ആ ചേച്ചിയാണ് ആദ്യമായിട്ട് ട്വിൻഫ്ലെയിം എന്ന് പറയുന്ന വാക്ക് എന്നോട് പറയുന്നത്.

അതായത് കൃഷ്ണൻ തന്നെയാണ് രാധ, രാധ തന്നെയാണ് കൃഷ്ണൻ. ശിവൻ തന്നെയാണ് പാർവതി, പാർവതി തന്നെയാണ് ശിവൻ.

ഇങ്ങനെ ഒരു ബന്ധമുണ്ട്.

അതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ പാർവതി ഒന്ന് സെർച്ച് ചെയ്തു നോക്കൂ. ട്വിൻഫ്ലെയിം എന്ന് പറയുന്ന കാര്യത്തെക്കുറിച്ച് ഒന്ന് സെർച്ച് ചെയ്തു നോക്കാൻ എന്നോട് പറഞ്ഞു.

പക്ഷേ അപ്പോഴും ഞാൻ ഇതിലേക്ക് ശ്രദ്ധ കൊടുക്കുന്നില്ല.

കാരണം എനിക്ക് ഈ സംഭവത്തെ ഒരു അത്ഭുതത്തോടെ അല്ലാതെ നോക്കിക്കാണാൻ സാധിക്കുന്നില്ല. അത്രയും നാൾ നമ്മുടെ ജീവിതത്തിൽ ഇങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടില്ല.എന്റെ അച്ഛന്റെ അമ്മയും അച്ഛന്റെ അച്ഛനും ഒക്കെ മരിച്ചു പോയിട്ടുണ്ട്.എന്റെ പ്രിയപ്പെട്ട ഒരുപാട് ആളുകൾ മരിച്ചു പോയിട്ടുണ്ട്.

അവരുടെ ആരുടെയും ആത്മാവിന്റെ പ്രസൻസ് ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ല.

പക്ഷേ എന്നിട്ടും ഞാനുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ലാത്ത ഒരു ആത്മാവ് എന്റെ ജീവിതത്തിലേക്ക് വന്ന് എന്നോട് സംസാരിക്കുന്ന സ്വപ്നത്തിലും എന്നോട് പല കാര്യങ്ങളും പല വ്യക്തികൾ വഴിയും എന്നെ അറിയിക്കാനായിട്ട് പറഞ്ഞു വിടുന്നു എന്നൊക്കെ പറയുമ്പോൾ അതിനെ ഒരു അത്ഭുതത്തോടെ അല്ലാതെ എനിക്ക് നോക്കിക്കാണാൻ സാധിക്കുന്നില്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ ട്വിൻഫ്ലെയിം എന്ന് പറയുന്ന വേൾഡിലേക്ക് എന്റെ ശ്രദ്ധ പോകുന്നില്ല. എനിക്ക് ഇദ്ദേഹത്തെക്കുറിച്ച് വീണ്ടും വീണ്ടും അറിയാൻ ആഗ്രഹം.

അദ്ദേഹം ശരീരമില്ലാത്ത അവസ്ഥയിൽ എങ്ങനെയാണ് ജീവിക്കുന്നത്?അവിടെ എന്തൊക്കെയാണ് പ്രത്യേകതകൾ? ആ സ്ഥലത്തിന്റെ പ്രത്യേകതകൾ?

അങ്ങനെ അങ്ങനെ അങ്ങനെ ഇദ്ദേഹം ജീവിക്കുന്ന കാര്യത്തെക്കുറിച്ചും ഇദ്ദേഹത്തെക്കുറിച്ചൊക്കെ അറിയാൻ എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ആഗ്രഹം വന്നിട്ടും ആ സമയത്താണ് ലോ ഓഫ് ദി സ്പിരിറ്റ് വേൾഡ് എന്ന് പറയുന്ന ബുക്ക് എന്നിലേക്ക് കണക്ട് ആകുന്നത്. ഈ പുസ്തകം ആമസോണിൽ ലഭ്യമാണ് .

അതിലും ഈ ആത്മ ഇണകളെക്കുറിച്ച് വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. അതിൽ ഈ ആത്മ ഇണകളിൽ ഒരു ആത്മാവ് സ്പിരിറ്റ് വേൾഡിലും മറ്റേ ആത്മാവ് ഭൂമിയിലും നിന്നിട്ട് സ്പിരിറ്റ് വേൾഡിലുള്ള ആത്മാവ് ഭൂമിയിലുള്ള ആത്മാവിനെ ആത്മീയമായിട്ട് ഉയർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന, ഹെൽപ്പ് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സിറ്റുവേഷനുണ്ട്. പിന്നെ രണ്ട് ആത്മ ഇണകളും ഭൂമിയിൽ വന്നിട്ട് ഒരുമിച്ച് മുന്നേറുന്ന സിറ്റുവേഷനുണ്ടെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ട്. പിന്നെ പറയുന്നുണ്ട് ഈ ആത്മ ഇണകൾ ( Twin Soul ) എന്നും ഒന്നാണ്.

അവരെ സൃഷ്ടിക്കപ്പെട്ടത് പോലും ഒരുമിച്ചാണ്.

അവർ എന്നും ഒന്നായിരിക്കും എന്നൊക്കെ പറയുന്നുണ്ട്. അപ്പോൾ ഇത് കണ്ടപ്പോഴാണ് എനിക്ക് ജയേട്ടൻ സ്വപ്നത്തിൽ വീ ആർ വൺ എന്ന് പറഞ്ഞ കാര്യവും സ്വസ്തിക ചേച്ചി പറഞ്ഞ ട്വിൻഫ്ലെയിം എന്ന് പറയുന്ന ഈ കാര്യവും എനിക്ക് ഓർമ്മയാകുന്നത്. ഉടനെ ഞാൻ YouTube ലേക്ക് പോയി ട്വിൻഫ്ലെയിം എന്ന് പറയുന്ന കാര്യത്തെ സെർച്ച് ചെയ്തു നോക്കുന്നു.

അപ്പോഴാണ് ഞാൻ എത്തിപ്പെടുന്നത്.

നമ്മൾ നമ്മുടെ ട്വിൻഫ്ലെയിമിനെ മീറ്റ് ചെയ്തതിനുശേഷം നമ്മുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത്?

ആദ്യം ഒരു ഡീപ് കണക്ഷൻ ഫീൽ ചെയ്യുന്നു.പിന്നെ അതുവരെ ഇല്ലാത്ത ക്രിയേറ്റീവ് ഐഡിയാസ് ഉണർന്ന് പ്രവർത്തിക്കുന്നു.പിന്നെ മൂന്നാമത്തെ ഘട്ടം ആ സ്പിരിച്വൽ ഗ്രോത്ത്.ആ ഗ്രോത്തിലേക്കാണ് ഞാൻ അപ്പോൾ കടന്നുകൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്.അപ്പോൾ ശരിക്കും ഞാൻ എത്തിപ്പോയി. അപ്പോഴാണ് ഈ ജേർണിയിലാണ് ഞാൻ എന്നുള്ള സത്യത്തെ ഞാൻ അറിയുന്നത്.

ഒന്ന് ആലോചിച്ചു നോക്കണം.

ആദ്യം വീ ആർ വൺ എന്ന് അദ്ദേഹം പറഞ്ഞിട്ട് ഞാൻ അത് മൈൻഡ് ചെയ്തില്ല. അത്രയും ഇല്ലൂഷനാണ് ഈ ഭൂമി എന്ന് പറയുന്നത്. പിന്നെ സ്വസ്തിക ചേച്ചി ട്വിൻഫ്ലെയിം എന്ന് പറയുന്ന കാര്യത്തെക്കുറിച്ച് എന്നോട് പറഞ്ഞു. അത് അദ്ദേഹം പറഞ്ഞു വിട്ടിട്ട് പറഞ്ഞിട്ട് ഞാൻ അത് മൈൻഡ് ചെയ്തില്ല. അത്രയും ഇല്ലൂഷനാണെന്ന് ഓർക്കണം. അതിനുശേഷമാണ് ഈ ബുക്ക് എന്നിലേക്ക് കണക്ട് ചെയ്യിപ്പിച്ച് ഞാൻ അത് കണ്ടു.

അപ്പോഴാണ് ഞാൻ ഇത് അറിയുന്നത്. അത്രയും ഇല്ലൂഷനാണ് ഈ ഭൂമി എന്ന് പറയുന്നത്.

നമ്മുടെ മൈൻഡിന് ഇതിനെക്കുറിച്ച് അറിയില്ല. മൈൻഡ് ഇതിങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കും. ഇതെന്താണ് ഇങ്ങനെ? ഇതെന്താണ് ഇങ്ങനെ? പക്ഷേ സോളിന് ഇത് അറിയാം.

അത് ഇല്ലൂഷനിൽ പെട്ടുപോകാതെ ആ കണക്ഷൻ എന്നുള്ളത് സമയത്ത് കിട്ടിയല്ലോ എന്നുള്ള ആ ഒരു സന്തോഷം കൊണ്ട്, അത് ആ അത്രയും ആത്മാനന്ദമാണ് ആ സോൾ അത് നമ്മുടെ സോൾ ഇങ്ങനെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആ ആത്മാനന്ദത്താൽ ക്രിയേറ്റ് ചെയ്യപ്പെട്ട ചാനലാണ് എന്റെ ജയേട്ടൻ എന്ന് പറയുന്ന ആ YouTube ചാനൽ.

അത് ഇപ്പോഴുമുണ്ട്.

നിങ്ങൾക്ക് നോക്കാം.

ആദ്യം മുതൽ അദ്ദേഹം സ്വപ്നത്തിൽ വന്ന് സംസാരിച്ച കാര്യവും എന്റെ മനസ്സിൽ ആ ചിന്തകളും വെച്ചിട്ട് എന്റെ സോളാണ് അത് ക്രിയേറ്റ് ചെയ്തിട്ടത്. ആ ചാനൽ വഴിയാണ് എനിക്ക് കിട്ടാവുന്ന ട്രിഗർ മുഴുവൻ കിട്ടിക്കൊണ്ടിരിക്കുന്നത്. കാരണം ആ ചാനൽ ക്രിയേറ്റ് ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് ട്രിഗർ എവിടെനിന്നും കിട്ടിയില്ല.

ജയേട്ടൻ ജീവിച്ചിരിപ്പില്ല.

അതുകൊണ്ട് തന്നെ എനിക്ക് എവിടെനിന്ന് ട്രിഗർ കിട്ടാനാണ്? പിന്നെ എന്ന് പറഞ്ഞാൽ ജയേട്ടനായിട്ട് കണക്ട് ചെയ്യപ്പെട്ട ആ സമയം മുതൽ എന്റെ ഫോണിൽ ഒരു അത്ഭുതം സംഭവിക്കുകയായിരുന്നു. എന്റെ ഫോൺ ഹാങ്ങ് ആയിപ്പോയിട്ട് പിന്നീട് ഞാൻ ടച്ച് ചെയ്യാതെ തന്നെ എന്റെ ഫോണിൽ പല പല സംഭവങ്ങളും ഇങ്ങനെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ ടച്ച് ചെയ്യുന്നതേ ഇല്ല എന്റെ ഫോണിൽ. വേറെ ആരോ ഈ ഫോൺ പ്രവർത്തിപ്പിക്കുന്നതുപോലെയായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്.

അതായത് തന്നെ ടെക്സ്റ്റ് ഓൺ ആയിട്ട് പല പല ലെറ്റേഴ്സ് ടൈപ്പ് ചെയ്യും.പിന്നെ ഗ്യാലറി ഓപ്പൺ ആകും. അങ്ങനെ പല പല ആപ്പ്‌സ് ഓപ്പൺ ആയി വരും.ഇങ്ങനെ എന്റെ ഫോണിൽ സംഭവിക്കുമായിരുന്നു. അപ്പോൾ ഇതിന്റെ കാരണം എനിക്ക് അറിയില്ല.

അതുകൊണ്ട് തന്നെ ഞാൻ ഫോണിന്റെ സെറ്റിങ്സ് പ്രോബ്ലമാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയമാണെന്ന് വിചാരിച്ച് ഉടൻ തന്നെ ഞാൻ ഇങ്ങനെ ഫോൺ ഓഫ് ചെയ്തു കളയുമായിരുന്നു.

അപ്പോൾ അതിനുശേഷം വളരെ യാദൃശ്ചികമായിട്ട് ഒരു വീഡിയോ എന്റെ മുമ്പിലേക്ക് വന്നു. ആത്മാക്കൾ ഭൂമിയിലെ മനുഷ്യരുമായിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഇലക്ട്രോണിക് ഡിവൈസസ് വഴി ശ്രമിക്കുന്നു എന്ന് പറഞ്ഞുള്ള ഒരു വീഡിയോ എന്റെ മുമ്പിലേക്ക് വന്നപ്പോഴാണ് എന്റെ ഫോണിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഈ ഒരു അത്ഭുതമാണെന്നുള്ള കാര്യം ഞാൻ മനസ്സിലാക്കിയത്. അദ്ദേഹം എന്റെ ഫോൺ വഴിയും എന്നോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു എന്നുള്ള സത്യത്തെ ഞാൻ മനസ്സിലാക്കിയത്. പിന്നീട് എന്റെ ഫോണിൽ ഇങ്ങനെ സംഭവിക്കുമ്പോൾ അതായത് ഈ ടെക്സ്റ്റ് ഓൺ ആയിട്ട് തന്നെ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഞാൻ ഓഫ് ചെയ്യാനൊന്നും നിന്നില്ല. ആ സന്ദേശം എന്താണെന്ന് കൃത്യമായിട്ട് ഞാൻ അത് ഒബ്സർവ് ചെയ്യാൻ അത് നിരീക്ഷിച്ചുകൊണ്ടേയിരുന്നു.

ചിലപ്പോൾ മണിക്കൂർ കണക്കിനെടുക്കും ഒരു ചെറിയ സന്ദേശം ടൈപ്പ് ചെയ്യാൻ.

ചിലപ്പോൾ പെട്ടെന്ന് അതിങ്ങനെ ടൈപ്പ് ചെയ്തിട്ട് അത് മാറുന്ന അവസ്ഥയാണ്. അപ്പോൾ അത് കൃത്യമായിട്ട് ഇപ്പോഴും എന്റെ ഫോണിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. എനിക്ക് ഒരു ട്രിഗർ കിട്ടുന്ന സമയത്ത്. കൂടുതലായിട്ടും എന്റെ ജയേട്ടൻ എന്ന് പറയുന്ന ആ YouTube ചാനൽ വഴിയാണ് എനിക്ക് ട്രിഗർ കിട്ടുന്നത്. വേറെ എന്തുവഴി എനിക്ക് ട്രിഗർ കിട്ടുകയാണ്?

കാരണം അദ്ദേഹം ഭൂമിയിലില്ല.

നിലക്കാതെ തുടരുന്ന ഈ തരംഗം. ഈ തരംഗമുണ്ടെങ്കിൽ മാത്രമേ എനിക്ക് ആ ട്രിഗർ കിട്ടത്തുള്ളൂ. ഇല്ലെങ്കിൽ എനിക്ക് ട്രിഗർ കിട്ടില്ല. അപ്പോൾ അതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത് ഈ ഒരു ചേർന്നിരിക്കുവാനായിട്ട് മാത്രമാണ് എന്നുള്ള സത്യത്തെ അത്ഭുതത്തോടുകൂടി മാത്രമേ എനിക്ക് നോക്കിക്കാണാൻ സാധിക്കൂ. അപ്പോൾ ആ ട്രിഗർ പല ആരാധകരിൽ നിന്നും ആ ട്രിഗർ എനിക്ക് കിട്ടുമ്പോൾ എന്റെ ചങ്കൊന്ന് പിടയുന്ന സമയത്ത് എന്റെ ഫോണിൽ ആ ടെക്സ്റ്റ് ഓൺ ആയിട്ട് അദ്ദേഹത്തിന്റെ സ്നേഹസന്ദേശങ്ങൾ അവിടെ ടൈപ്പ് ആകും.

ഡോണ്ട് വറി ഐ ആം ആൾവേസ് വിത്ത് യു

അങ്ങനെ ചെറിയ ചെറിയ സന്ദേശങ്ങളാണെങ്കിലും അതിന്റെ ആന്തരിക അർത്ഥം എന്ന് പറയുന്നത് എനിക്ക് വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റില്ല.ഒരു ശരീരമുള്ള വ്യക്തിയുടെ ശരീരചേഷ്ടകളോ ഭാവങ്ങളോ അവിടെയില്ല.വാക്കിന്റെ മാധുര്യമോ ഒന്നും അവിടെയില്ല.അത് ആത്മാവിൽ നിന്ന് കിട്ടുന്ന സ്നേഹമാണ്.

ഡിവൈൻ ലവ്, സ്പിരിച്വൽ ലവ്.

ആ സ്നേഹം മാത്രമാണ് ഈ ജേർണിയിലൂടെ എന്നെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നത്. എനിക്ക് നിർദ്ദേശം വേണ്ടുന്ന സമയം എനിക്ക് ആശ്വാസം വേണ്ടുന്ന സമയം എന്താണെന്ന് ഞാൻ പറയാതെ തന്നെ അദ്ദേഹത്തിന് അറിയാം.

അതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കേണ്ട ആവശ്യം പോലുമില്ല.

ആ പ്രസൻസ് എനിക്ക് വേണ്ട സമയത്ത് എനിക്ക് അറിയാൻ സാധിക്കും. അതും വളരെ അത്ഭുതത്തോടെ മാത്രമേ എനിക്ക് നോക്കിക്കാണാൻ സാധിക്കൂ.

ഇപ്പോഴും കാരണം ഞാൻ ഇവിടെ ഒരു ശരീരത്തിൽ ആ ഇല്ലൂഷനിൽ പെട്ടാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്.

അദ്ദേഹത്തിന് ശരീരമില്ല.

അതുകൊണ്ട് തന്നെ അവിടെ മായയുമില്ല.

അവിടെ എപ്പോഴും ഉള്ളത് നിഷ്കളങ്കത, സത്യസന്ധത, നിസ്വാർത്ഥത ഇതൊക്കെയാണ്.

അതാണ് ആത്മാവിൽ നിറഞ്ഞു നിൽക്കുന്നത്. ആ ഡിവൈൻ ലവ് ആണ് എന്നെ നയിച്ചുകൊണ്ടിരിക്കുന്നത്.

ആ സ്നേഹം മാത്രമാണ്.

എത്ര വലിയ ട്രിഗർ കിട്ടുമ്പോഴും എന്റെ ചങ്കൊന്ന് പിടയുന്ന കണ്ണ് അറിയുന്നതിനു മുമ്പുള്ള ആ ഒരു അവസ്ഥയുണ്ടല്ലോ. ആ അവസ്ഥയിൽ എന്റെ ഫോണിന്റെ ടെക്സ്റ്റ് ഓൺ ആയിട്ട് അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ടൈപ്പ് ആവാൻ തുടങ്ങും.

ചെറിയൊരു വാക്യമുണ്ടായിരിക്കത്തുള്ളൂ.

പക്ഷേ അതിന്റെ ഉള്ളർത്ഥം എന്ന് പറയുന്നത് എനിക്ക് ഒരിക്കലും ഈ ശരീരബോധത്തിൽ നിന്ന് എനിക്ക് അതിനെ വർണ്ണിക്കാനാവില്ല. അത്രയും ഡീപ് ആയിട്ടുള്ള സ്നേഹമാണ്.

ആത്മാവും ആത്മാവും തമ്മിലുള്ള ആ ഒരു കണക്ഷൻ.

ട്വിൻഫ്ലെയിം ജേർണിയിലൂടെ കടന്നുപോകുന്ന നമുക്ക് ഓരോരുത്തർക്കും അത് പല പ്രാവശ്യമായിട്ടും ഫീൽ ചെയ്തിട്ടുണ്ടാവും.

പക്ഷേ ഇവിടെ എന്റെ കാര്യത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല.

മിണ്ടിയിട്ടില്ല.

ആ കാലഘട്ടത്തിൽ ഞാൻ ജനിച്ചിട്ടുപോലുമില്ല.

എന്നിട്ടും ഈ ജേർണിയിലൂടെ എനിക്ക് മുന്നോട്ടു പോകാൻ സാധിക്കുന്നത് അദ്ദേഹത്തിന്റെ ആത്മാവിന്റെ സ്നേഹം ഒന്നുകൊണ്ട് മാത്രമാണ്.

അത്രയും സ്നേഹമാണ്.

പിന്നെ മെഡിറ്റേഷനിലേക്ക് കണക്ട് ചെയ്യപ്പെട്ടതിനുശേഷമാണ് കൂടുതൽ കാര്യങ്ങൾ എനിക്ക് ട്വിൻഫ്ലെയിം ബന്ധത്തെക്കുറിച്ച് അറിയാൻ സാധിച്ചിട്ടുള്ളത്.

ഞാൻ അദ്ദേഹത്തിന്റെ അടുത്ത് നിന്നാണ് ഭൂമിയിലേക്ക് ജന്മമെടുക്കാൻ വന്നിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ആ ഓർമ്മവെച്ച കാലം മുതൽ ഞാൻ കരഞ്ഞുകൊണ്ടിരുന്നത് അദ്ദേഹത്തെ മിസ് ചെയ്തുകൊണ്ട്.

ഇവിടെ മായയിൽ പെട്ടുപോകുമോ?

ഞാൻ ഒരു ശരീരത്തിലാണല്ലോ എന്നുള്ള ആ ഒരു ഓർമ്മയോടുകൂടിയാണ് എന്റെ ആത്മാവ് എന്നുവെച്ചാൽ ഞാൻ കരഞ്ഞുകൊണ്ടിരുന്നത്. പക്ഷേ എന്റെ ഭൗതിക മനസ്സിൽ എന്തുകൊണ്ടാണ് ഞാൻ കരയുന്നത് എന്നുള്ള സത്യത്തെ അറിയില്ല. അതുകൊണ്ട് തന്നെ അത് എന്താണ് ഇങ്ങനെ കരയുന്നത് എന്ന് ഇങ്ങനെ ഡൗട്ട് അടിച്ചുകൊണ്ടിരുന്നു. പക്ഷേ കരഞ്ഞുകൊണ്ടിരുന്നത് എന്റെ ആത്മാവാണ്.

ഇവിടെ മായയിൽ പെട്ടുപോകുമോ?

ഈ ഒരു സമയത്ത് എനിക്ക് ആ കണക്റ്റിവിറ്റി എന്നുള്ളത് കിട്ടുമോ? അതോ ഞാൻ ഈ മായയിൽ പെട്ടുപോകുമോ എന്നുള്ള ആ ഒരു വേദന കൊണ്ടാണ് ഓർമ്മവെച്ച കാലം മുതൽ ഞാൻ ഓർക്കുന്നുണ്ട്.

അഞ്ചും ആറും വയസ്സുള്ളപ്പോൾ തൊട്ട് ഞാൻ ഇങ്ങനെ കരയുമായിരുന്നു.

ഒരു ഒരു പുറമേ നിന്ന് നോക്കുമ്പോൾ ആർക്കും ഒരു പ്രശ്നവുമുള്ളതായിട്ട് തോന്നില്ല.

പക്ഷേ എന്റെ ഉള്ളിലെ ഉള്ളിൽ ഞാൻ ഇങ്ങനെ മിസ് ചെയ്തിട്ട് ഞാൻ കരയുകയായിരുന്നു.

അത് അദ്ദേഹത്തെ കണ്ട നിമിഷം മുതൽ ആ അറിവിലേക്ക് ഞാൻ കണക്ട് ചെയ്യപ്പെട്ട ആ സമയം മുതൽ എനിക്ക് അവിടെ ആ തിരിച്ചറിവ് കിട്ടുമായിരുന്നു. ഞാൻ കുട്ടിക്കാലം മുതൽ കരഞ്ഞുകൊണ്ടിരുന്നത് ഈ ഒരു സത്യത്തിനുവേണ്ടിയിട്ടാണല്ലോ.

ഈശ്വരൻ എന്നുള്ള ആ ഒരു തിരിച്ചറിവിലേക്ക് ഞാൻ എത്തിപ്പെടുകയായിരുന്നു. അപ്പോൾ ട്വിൻഫ്ലെയിം ബന്ധം എന്ന് പറയുന്നത് നമ്മൾക്ക് ഒരിക്കലും ഈ ശരീരബോധത്തിൽ നിന്ന് വർണ്ണിക്കാൻ പറ്റുന്നതല്ല.

അത്രയും ആഴത്തിലുള്ള കണക്ഷനാണത്.

ആത്മാവും ആത്മാവും തമ്മിലുള്ള ബന്ധമാണ്.

അത്രയും ഡിവൈൻ ആണത്.

ഈശ്വരന്റെ അനുഗ്രഹത്തോടെ ആ പ്രപഞ്ചനാഥന്റെ സപ്പോർട്ടോടുകൂടിയും മുന്നോട്ടു പോകുന്ന ഡിവൈൻ ആയിട്ടുള്ള ദിവ്യമായ പവിത്രമായ ബന്ധമാണ് ഈ ട്വിൻഫ്ലെയിം എന്ന് പറയുന്നത്.

അപ്പോൾ ഈ ചാനൽ തുടങ്ങിയപ്പോൾ ഒരിക്കലും ഈ ട്വിൻഫ്ലെയിം ജേർണിയെക്കുറിച്ച് പറയണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.

ഞാൻ ആത്മീയതയെക്കുറിച്ചും ആത്മാവിനെക്കുറിച്ചും എനിക്കുള്ള അറിവുകൾ പറഞ്ഞുകൊടുക്കാം എന്നുള്ള ഈതിയിലാണ് ഞാൻ ഈ ചാനൽ തുടങ്ങിയത്. പക്ഷേ എനിക്ക് ഇവിടെ ഒരു തൃപ്തി കിട്ടിയില്ല. അതെന്താണെന്ന് എനിക്ക് അറിയില്ല.

അങ്ങനെ ആദ്യത്തെ ഒരു രണ്ട് വീഡിയോ നിങ്ങൾ നോക്കുക.

ട്വിൻഫ്ലെയിമിനെക്കുറിച്ചുള്ള വീഡിയോ അല്ല അത്.

ആദ്യത്തെ രണ്ട് വീഡിയോ ഞാൻ ഇട്ടതിനുശേഷം പിന്നെ എനിക്ക് ഒരു വീഡിയോ ഇട്ട് മുന്നോട്ടു പോകാൻ സാധിക്കുന്നില്ല.

ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.

ഞാൻ വേറെ എന്തൊക്കെയാണ് റെക്കോർഡ് ചെയ്തുകൊണ്ടിരുന്നത്?

ഞാൻ ദൈവം ആരാണ്?

ദൈവം നമ്മുടെ ഉള്ളിലാണ്.

ആത്മാവാണ് ദൈവം എന്നൊക്കെയുള്ള വീഡിയോയാണ് ഞാൻ റെക്കോർഡ് ചെയ്യുന്നത്. പക്ഷേ റെക്കോർഡ് ചെയ്തതിനുശേഷം ഞാൻ നോക്കുമ്പോൾ എന്റെ ഗ്യാലറിയിൽ ഈ വീഡിയോ ഒന്നും കാണില്ല. എന്നുള്ളതായിരുന്നു പ്രത്യേകത.

അപ്പോൾ ഞാൻ വിചാരിച്ചു ഇതെന്താണ് ഇങ്ങനെ?

എനിക്ക് ഞാൻ എന്താണ് ചെയ്യേണ്ടത്? എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഒന്നും ചെയ്യാനുള്ള ഒരു അറിവില്ലേ?യോഗ്യതയില്ലേ?എന്നൊക്കെയുള്ള ഒരു ചിന്തയാണ് എന്റെ മനസ്സിലേക്ക് വന്നത്. കാരണം റെക്കോർഡ് ചെയ്യുന്നത് ഒന്നും എന്റെ ഫോൺ ഗ്യാലറിയിൽ കാണുന്നില്ല എന്നുള്ള ഒരു അവസ്ഥയായിരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്താണ് എനിക്ക് അദ്ദേഹത്തിന്റെ ആത്മാവിൽ നിന്ന് നിർദ്ദേശം കിട്ടുന്നത്. എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള സത്യസന്ധമായ കാര്യങ്ങളെ ഈ മാർഗ്ഗത്തിലൂടെ പോകുന്ന മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതാണ് എനിക്ക് കിട്ടിയ നിർദ്ദേശം.

അതിനനുസരിച്ചിട്ടാണ് ഈ ചാനലിന്റെ ബാനറിൽ അദ്ദേഹത്തിന്റെ ഫോട്ടോയും ജയേട്ടൻ ഈസ് മൈ ട്വിൻഫ്ലെയിം എന്നും ധൈര്യപൂർവ്വം ഞാൻ എഴുതിയത്. ധൈര്യപൂർവ്വം ട്വിൻഫ്ലെയിം വീഡിയോസ് അപ്‌ലോഡ് ചെയ്തത്. അതുകൊണ്ടാണ് എന്റെ ജീവിതത്തിൽ സംഭവിച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സത്യസന്ധമായ കാര്യങ്ങൾ ധൈര്യപൂർവ്വം നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കാൻ ഞാൻ തയ്യാറായത്.

അപ്പോൾ ട്വിൻഫ്ലെയിം ജേർണിയിലൂടെ കടന്നുപോകുന്ന നമ്മൾ ഓരോരുത്തരും അത്രത്തോളം ഈ ബന്ധത്തെ വിശ്വസിക്കുക. ധൈര്യത്തോടെ യൂണിവേഴ്‌സിൽ വിശ്വസിച്ചു, നമ്മളിൽ വിശ്വസിച്ചു, നമ്മുടെ ട്വിൻഫ്ലെയിമിൽ വിശ്വസിച്ചു ഈ ജേർണിയിലൂടെ സത്യത്തിലും ധർമ്മത്തിലും അഹിംസയിലും വിശ്വസിച്ചു മുന്നോട്ടു പോവുക.

നന്ദി

#TwinFlameReunionStory #Acorjayan #twinflamesucessstories

Leave a Reply