ശാപം കിട്ടിയ ഞാൻ എന്തിന് ഇതൊക്കെ ആഗ്രഹിക്കാൻ പോയി

20 Reasons Why God Allows Trials And Tribulations

Share the Love

ശാപം കിട്ടിയ ജന്മം ആണെന്റെ … എന്നെ സ്നേഹിക്കുന്നവർക്കെല്ലാം കണ്ണീരെ ഞാൻ കൊടുത്തിട്ടുള്ളൂ !!!

ഇത്രയും വർഷത്തെ ജീവിതം എന്താണ് എന്നുള്ളത് മുഴുവനും പൊയ്കൊള്ളട്ടെ . ലാഭമോ നഷ്ടമോ ഒന്നും എടുക്കേണ്ട . പക്ഷെ ഒന്നും നേടാനോ ഒന്നും ആവാണോ കഴിയാതെ ഇരുന്ന ഞാൻ എന്റെ ഇത്രയും കാലത്തെ അധ്വാനവും സമ്പാദ്യവും അറിവും ജീവിതവും പൂർണ്ണമായും സമർപ്പിച്ചു ആഗ്രഹിച്ച ഒരു ബന്ധം ആയിരുന്നു ഇത് . പക്ഷേ അതിൽ നിന്നും ഒന്നും നേടാൻ എനിക്ക് കഴിഞ്ഞില്ല . ഒന്നും… 🥹
തകർന്നു പോയ എന്റെ ജീവിതത്തിലെ അവസാന ആഗ്രഹവും പ്രതീക്ഷയും ആയിരുന്നു ഞാൻ ഈ ബന്ധത്തിൽ നിക്ഷേപിച്ചത് . എന്നിട്ട് എനിക്ക് ഒന്നും ലഭിച്ചില്ല . അവഗണനയും അവഹേളനയും മാത്രം . എല്ലാം എന്റെ കുറ്റമാണ് . പാപി ആണ് ഞാൻ . കൊടും പാപി .
ഒരു ലാഭവുമില്ല ഈ ജീവിതം കൊണ്ട് , ആർക്കും , കേവലം ഭൂമിക്ക് ഭാരം . വെറുതെ ഒരു ജന്മം . ആരെയും ഞാൻ കുറ്റം പറയുന്നില്ല , ആരെയും പഴിക്കുന്നില്ല , കുഴപ്പം മുഴുവൻ എന്റെ ആണ് .

ജീവിതത്തിൽ ഈ ഒരു ലാഭമെങ്കികും ഉണ്ടാവുമെന്ന് കരുതി എല്ലാം വിറ്റു തുലച്ചു . എന്നിട്ട് എന്ത് നേടി.. കണക്കുകൾ നോക്കുമ്പോൾ നഷ്ടക്കച്ചവടം ആണ് ഈ ജീവിതം .നഷ്ടപ്പെട്ടു പോയ ഈ ബന്ധത്തിന് മുൻപിൽ അർപ്പിക്കാൻ ഒരു തുള്ളി കണ്ണീർ …
ഇത് കിട്ടുന്നില്ലെങ്കിലും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല , ഉപേക്ഷിച്ചു പോകാൻ ഞാൻ തയ്യാറാണ് .

ഒന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ …ഇത് എന്നെ ഒഴിഞ്ഞു പോകുന്നില്ല .
മനസ്സിലും ആത്മാവിലും ശരീരത്തിലും ചുറ്റി വരിഞ്ഞു കിടക്കുന്ന ഓർമകളുമായി മുന്നോട്ട് പോകുന്ന ഈ ബന്ധം ഒന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ .. ഞാൻ എങ്ങോട്ടെങ്കിലും ഒന്നു പോകുമായിരുന്നു . 😢😢😢 എന്റെ കയ്യിൽ ഒന്നുമില്ല ഇപ്പോൾ … പാപ്പരായി പോയി ഞാൻ… എല്ലാത്തിനും കാരണം ഞാൻ ആണ്…തോറ്റു പോയല്ലോ ഞാൻ
ആരോടും പരിഭവമില്ല . ശാപം കിട്ടിയ ജന്മമെടുത്ത ഞാൻ എന്തിന് ഇതൊക്കെ ആഗ്രഹിക്കാൻ പോയി .
ഇനി ഒരു മടങ്ങി പോക്ക് ഇല്ല . എല്ലാം ഒന്നു മറക്കാൻ കഴിയണം . അത്ര മാത്രമേ ഇനി ഈ ജീവിതത്തിൽ ആഗ്രഹമുള്ളു . ഇനി ഒന്നുമില്ല , ശുദ്ധ ശൂന്യം . പ്രതീക്ഷിക്കുന്നത് മരണത്തെ മാത്രം . കണ്ണടച്ചാൽ മുന്നിൽ കാണുന്നത് ഇരുട്ടാണ് . അവനായിരുന്നു എന്റെ വെളിച്ചം . അത് നഷ്ടപ്പെട്ടു .