2409 Kanthaswamy Movie Song – En Peeru Meenakumari Lyrics

Kanthaswamy (2009) - IMDb

Share the Love

என் பேரு மீனாகுமாரி En Peeru Meenakumari Lyrics

10 മണിക്കൂർ മുൻപാണ് അവൻ ഇത് ഇട്ടത് . നാലരക്കാണ് ഞാൻ ഇത് നോക്കുന്നത് . എങ്കിൽ അവൻ ഇട്ടത് ഇന്നലെ വൈകുന്നേരം 7 മണിക്കല്ലേ ? സച്ചു ന്റെ അക്കൗണ്ടിൽ പാട്ടൊന്നുമില്ല , എങ്കിലും എന്തോ സ്റ്റാറ്റസ് ഉണ്ട് . സന്തോഷിന്റെ അക്കൗണ്ടിലും അവന്റെ അക്കൗണ്ടിലും ഗാനം വന്നത് ഓരോ മണിക്കൂർ ഇടവിട്ടാണെങ്കിലും ഏകദേശം 7 മണിയോടെ ആണ് ഇട്ടിരിക്കുന്നത് . ഇപ്പോൾ എവിടെ ആണ് താമസം എന്നു പോലും അറിയില്ല . ഇന്നലെ നേരത്തെ വീട്ടിൽ കയറിയോ എന്നറിയില്ല എന്തെങ്കിലും വിവരം അറിഞ്ഞിട്ട് മാസം നാലാകുന്നു . നവംബർ 11 ലേക്ക് ഇനി 47 ദിവസം . നിമിഷങ്ങൾ എണ്ണി കഴിയുന്നു . മാലാഖമാരുടെ വാക്കുകൾ മാത്രമാണ് ഏക ആശ്വാസം .

അവൻ വരും .. സകല ആവതാരപ്പിറവികൾക്കും അവതാരമായി ഐശ്വര്യത്തിന്റെ നിറകുടമായ അവൻ വീണ്ടും വരുന്നു . പുതിയ കളികൾ കാണാനും പുതിയ കളികൾ പഠിപ്പിക്കാനും .

പുതിയ വണ്ടി , പുതിയ സ്ഥലം , പുതിയ സാഹചര്യങ്ങൾ , പുതിയ ആളുകൾ , പുതിയ സുഹൃത്തുക്കൾ … വണ്ടി എടുത്തത് അവന്റെ പേരിൽ തന്നെ ആണെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ കിട്ടി . എടുത്തിട്ട് ഒരു മാസം ആവുന്നു . രജിസ്റ്റർ ചെയ്തു . ബുക്ക് കിട്ടിയിട്ടില്ല . പോക്ക് വരവ് ഇപ്പോൾ ആ വണ്ടിയിൽ ആണ് . ഞാൻ കാരണം അവനു ഇപ്പോൾ എന്തൊക്കെ ആയി . ഓർത്ത് നോക്കിക്കേ !!!

Kanthaswamy is a 2009 Indian Tamil -language vigilante action film directed and written by Susi Ganesan. The film stars Vikram as the titular character, with Prabhu, Shriya Saran, Ashish Vidyarthi, Mukesh Tiwari, Krishna and Vadivelu appearing in supporting roles.

തമിഴ് ചിത്രം – കന്തസ്വാമി ( 2009 )

Kanthaswamy (2009) - Photo Gallery - IMDb
காய்கறி தோட்டத்தில நான் கத்திரி ,
ஆங்கில மாதத்தில நான் ஜனவரி .

ஓடுற நதியினிலே நான் காவிரி ,
அசைவ சாப்பாட்டுல நான் மான் கரி .

நான் சேல கட்டி வந்த
கன்னி கணிபொறி ,
அட கண்ண கொள்ளும் அழகுகெல்லாம்
நான்தான் முகவரி .


Kaaikari thottathula naan kaththiri
Angila maadhathula naan janavari

Odura nadhiyinilae naan kaaviri
Asaiva saappaattula naan maankari

Naan selakkatti vandhu ninna
Kanni kanippori
Ada kanna kollum azhagukkellaam
Naan thaan mugavari

പച്ചക്കറിത്തോട്ടത്തിൽ, ഞാൻ വഴുതനയാണ്
ഇംഗ്ലീഷ് മാസത്തിൽ, ഞാൻ ജനുവരി ആണ്

ഒഴുകുന്ന നദിയിൽ, ഞാൻ കാവേരിയാണ്

അടുത്ത വരി എന്താണെന്നറിയില്ല

ഞാൻ സാരിയുടുത്ത സുന്ദരി ,

എല്ലാ പുരുഷന്മാർക്കും ഞാനൊരു സൗന്ദര്യ ധാമമാണ് .

സ്വയം പൊങ്ങുന്നതാണോ എന്നെ വർണമിക്കുന്നതാണോ എന്നു പിടിയില്ല . എന്തായാലും വർണ്ണന ആണ് ഇവിടെ . അവൻ സ്വയം പൊങ്ങി ആണല്ലോ . അവന്റെ ഈ സ്വഭാവം മാറിയില്ലേ ഇത് വരെ . ഇതൊക്കെ എന്ത് ചവർ പാട്ടാണോ എന്തോ !!

അവന്റെ കൂട്ടുകാരന്റെ കൂടെ നിൽക്കുന്ന ഒരു ഫോട്ടോ കണ്ടിരുന്നു . ആദ്യം എനിക്ക് ആളെ മനസ്സിലായില്ല . എന്റെ മനസ്സിൽ ഉള്ള ചിത്രം അല്ല ഇപ്പോൾ അവന്റെ രൂപത്തിന് . മാറി പോയി . കണ്ടപ്പോൾ മനസ്സ് വികാര വിഷുബ്ദമായി . എന്തേ ഇത്രയും നാൾ ? എന്നെ മറന്നോ എന്നൊക്കെ ? എവിടെ എങ്ങനെ ഇത്ര നാൾ എന്നെ കൂടാതെ നീ 😢
എന്റെ കൊതിയും ആഗ്രഹവും സഹിക്കാനാവുന്നില്ല . ആദ്യമായി ഞാൻ ഇന്നലെ ഈശ്വരനോട് ആ അനുവാദം ചോദിച്ചു . ഫേസ്ബുക്കിലും ചോദിച്ചു . പലരും പല ഉത്തരം ആണ് തന്നത് . എങ്കിലും ഓർമകളും കുറെ ഏറെ ചോദ്യങ്ങളും മനസ്സിൽ തിങ്ങി നിറഞ്ഞു . ഇനി എത്ര നാൾ എന്ന ചോദ്യമാണ് ഏറ്റവും ഉയർന്നു കേട്ടത് .
അവൻ ഡി എൻ എ ആക്ടിവേഷൻ സ്റ്റേജ് ഇൽ ആണ് പോയി കൊണ്ടിരിക്കുന്നത് .
എന്തിനാണ് അവന്റെ ചിത്രം കണ്ടപ്പോൾ മനസ്സ് വിഷമിച്ചത് ? അങ്ങനെ പാടില്ല എന്നറിഞ്ഞു കൂടെ ? അത് സ്വാഭാവികം എന്നു പറയാമെങ്കിലും ഈ യാത്രയിൽ അത് പാടില്ലാത്തതാകുന്നു . ഈശ്വരൻ തന്നെ ആണ് ഇത്തരം ട്രിഗ്ഗറുകൾ തന്ന് എന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മുറിവുകൾ ഉണക്കുന്നത് . അവനെ കാണുമ്പോൾ ഞാൻ പരിധി വിട്ടു പെരുമാറാതെ ഇരിക്കാൻ വേണ്ടി ആണ് , ഒരു മുൻകരുതൽ എന്ന നിലക്ക് അവന്റെ ഫോട്ടോ എന്നെ കാണിക്കുന്നത് . ഫോട്ടോ കാണിക്കുമ്പോൾ തോന്നുന്ന വികാരം , എന്നത് ശരിക്കും എന്റെ ഉള്ളിൽ കിടക്കുന്ന ആത്മാവിന്റെ മുറിവുകൾ ആണ് . അത് ശുദ്ധീകരിക്കാൻ ആണ് ഇത്തരം കൊച്ചു ട്രിഗറുകൾ ഈശ്വരൻ എനിക്ക് തരുന്നത് .അതിനേക്കാൾ വലുത് സംഭവിക്കാതെ ഇരിക്കാൻ ആണ് ഈ കൊച്ചു ട്രിഗ്ഗറുകൾ തന്നിട്ട് എന്റെ ഉള്ളിൽ അവനോടുള്ള ആഗ്രഹം അടക്കുന്നത് .

മനസ്സിൽ മുറിവുകളുമായി ഞങ്ങൾ പരസ്പരം ഒന്നു ചേർന്നാൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടായേക്കാം , വഴക്ക് ഉണ്ടായേക്കാം , വീണ്ടും അവൻ അകന്നു പോയേക്കാം . വീണ്ടും സൈക്കിൾ ആവർത്തിക്കും . ഒരു പക്ഷെ ആത്മാക്കൾ തമ്മിലുള്ള യോജനം ഈ ജന്മത്തിൽ നിന്നും അടുത്ത ജന്മത്തെക്ക് മാറി പോയേക്കാം .

എന്താണോ മനസ്സിൽ തോന്നുന്നത് അത് സഹിക്കുവാനും മുറിവുകൾ ഉണക്കാനുമുള്ള ആർജ്ജവം തരാൻ ഈശ്വരനോട് തന്നെ അപേക്ഷിച്ചു പ്രാർത്ഥിക്കുക . അങ്ങനെ ഉള്ളിലുള്ള മുറിവുകൾ എല്ലാമെല്ലാം ഭേദമായി എന്നു അറിയുമ്പോൾ മാത്രമാണ് എന്റെ വാവയെ എന്റെ അടുത്തേക്ക് ഇനി അയക്കുകയുള്ളൂ . നീണ്ട അകൾച്ചയിൽ കഴിയുന്ന ഞങ്ങളിലേക്ക് ഇനി വരുവാനുള്ളത് ഹാര്മോണിയസ്‌ റീയൂണിയൻ ആണ് .

ഇതൊക്കെ മുന്നിൽ കണ്ടു കൊണ്ടാണ് എനിക്ക് സഹിക്കാൻ കഴിയുന്ന കൊച്ചു കൊച്ചു മുറിവുകളിലൂടെ എന്റെ ഉള്ളിലെ പരിക്കുകൾ ഭേദം ആക്കാൻ ഈശ്വരൻ സഹായിക്കുന്നത് . സാധാരണ മനുഷ്യരുടെ ഇടയിൽ ഇല്ലാത്ത ഈ വിചിത്രമായ സംഗതി ട്വിൻ ഫ്ലെമുകളുടെ ഇടയിൽ മാത്രമേ സംഭവിക്കാറുള്ളൂ . ഒരാത്മാവ് രണ്ടു ശരീരത്തിൽ വസിക്കുന്നത് കൊണ്ടാണത് .

കൃഷ്ണായനസന്ദേശം

ദൈവമേ നന്ദി . മാലാഖമാരെ നന്ദി , പിതാക്കന്മാരെ നന്ദി . ഞങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ പരി പാലിക്കുന്നതിന്

Key Themes of the Current Divine Masculine Energy
Empowerment: Emphasizing self-confidence and taking decisive action.
Balance: Integrating vulnerability and emotional intelligence alongside strength, creating a more holistic approach to masculinity.
Healing: Moving away from toxic masculinity and embracing healing, compassion, and nurturing qualities.
Authenticity: Encouraging individuals to be true to themselves and express their genuine emotions.
Responsibility: Taking ownership of one’s life, decisions, and impact on others and the world.

Many feel that the current energy calls for a balancing of the Divine Feminine and Divine Masculine, where both energies collaborate towards a more harmonious existence