ട്വിൻ ഫ്ലെമുകളുടെ പേരിലും തട്ടിപ്പോ ?

Twin Flames Universe - Wikipedia

Share the Love

കേട്ടപ്പോൾ ഞാൻ ഞെട്ടി പോവുകയാണുണ്ടായത് . എങ്കിൽ നോക്കണ്ട ലോകാവസാനം തന്നെ .

എങ്ങനെ ചില ആളുകൾ അവർ സ്വയം ട്വിൻ ഫ്ലെയിം ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ഇത്തരം കുല്സിത പ്രവർത്തികളിൽ ഏർപ്പെടാൻ കഴിയുന്നു . എനിക്ക് എന്ത് പറയണം എന്ന് പോലും അറിയില്ല .

പിന്നെ എങ്ങനെ ഇത്തരം പ്രവർത്തികൾ വന്നു എന്ന് എനിക്ക് അറിഞ്ഞു കൂടാ സത്യം .

എന്താണ് നിജ സ്ഥിതി ?

ഞാനും ഒരു ട്വിൻ ഫ്ലെയിം ആണ് . ആരാണ് ഒരു ട്വിൻ ഫ്ലെയിം എന്നത് എനിക്ക് നല്ല പോലെ അറിയാം . ഞാൻ ഇവിടെ എത്തി പെട്ടിട്ട് 3 കൊല്ലമാവുന്നു . ഇടക്കും മുട്ടിനും ഞാനും ചിലതെല്ലാം കേട്ടിരുന്നു .

നമ്മുടെ നാട്ടിലും ഇത്തരം ചില പ്രവണതകൾ എനിക്കും കാണേണ്ടി വന്നിട്ടുണ്ട് . ട്വിൻ ഫ്ലേമുകൾ ചെയ്യുന്ന ചില സേവനങ്ങൾ അവ സേവനങ്ങൾ ആയി കാണാതെ ബിസിനെസ്സ് രംഗത്തേക്ക് തിരിഞ്ഞത് ആണ് ഈശ്വരന് ഇഷ്ടപ്പെടാതെ വന്നിരിക്കുന്നത് . ട്വിൻ ഫ്ലേമുകൾക്ക് പറഞ്ഞിട്ടുള്ളത് നിസ്വാർത്ഥ സേവനം മാത്രമാണ് . അത് അവരുടെ സോൾ പർപ്പസ് ( അവതാര ലക്ഷ്യം ) ആയി കണ്ട് ഈശ്വരൻ പറഞ്ഞ വഴിയിലൂടെ നടക്കാതെ പണത്തോട് ആർത്തി മൂത്തു പോയി കാണും . ട്വിൻ ഫ്ലേമുകൾ തെറ്റ് ചെയ്‌താൽ ഉടൻ അടി ആണ് . പാടത്തു പണി വരമ്പത്ത് കൂലി എന്ന് പറയുന്ന പോലെ , ഒരു പക്ഷെ അതിലും വേഗത്തിൽ …

ഞാൻ നോക്കിയിട്ട് തെറ്റ് രണ്ടു പേരുടെ ഭാഗത്തും ഉണ്ട് . വിറ്റവന്റെയും വാങ്ങിയവന്റെയും . എങ്കിലും കൂടുതൽ ഉത്തരവാദിത്വ ബോധം കാണിക്കേണ്ടത് വിൽപ്പനക്കാരൻ ആയിരുന്നു . പക്ഷെ അവർ താന്താങ്ങളുടെ ജന്മോദ്ദേശം ( Soul Purpose ) മറന്നിട്ട് ഭൗതിക ജീവിതം ആസ്വദിക്കാൻ ശ്രമിച്ചു കാണണം . അതാണ് ഇവിടെ വിന ആയി മാറിയത് .

സോൾ പർപ്പസ് ചെയ്യുന്ന ചിലർ എങ്കിലും അവരുടെ സേവനം നിസ്വാർഥം ആണ് . പ്രതിഫലം ഒന്നും വാങ്ങാറില്ല . എല്ലാം സ്വന്തം ചിലവിൽ ചെയ്യുന്നു . എന്നാൽ ചിലരോ കൊടുക്കുന്ന സേവനത്തിനു പ്രതിഫലം ഇച്ഛിക്കുന്നു . അത് ‘ദക്ഷിണ” രൂപത്തിൽ ആണെങ്കിൽ ആയിക്കോട്ടെ എന്ന് വക്കാമായിരുന്നു . എന്നാൽ ചന്തയിൽ ചാള മീൻ വൈകാൻ വച്ചിട്ട് വില പേശുന്ന പോലെ കച്ചോടം ആയി പോയതാണ് തെറ്റിയത് , കേരളത്തിൽ ആരെങ്കിലും അങ്ങനെ ചെയ്യുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല , എന്നാൽ ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളിൽ ചിലർ പണം പിടിച്ചു വാങ്ങുതായി കണ്ടിട്ടുണ്ട് . അതൊക്കെ തെറ്റാണു ? ശിക്ഷ ഉറപ്പ് .

ട്വിൻ ഫ്ലെയിം ബന്ധത്തെ കുറിച്ചു അല്പം !

എണ്ണത്തിൽ തുലോം തുച്ഛമായ ജന്മങ്ങൾ ആണ് ട്വിൻ ഫ്ലേമുകൾ . അവരെ ഇങ്ങനെ ഒരു ജീവിതത്തിലേക്ക് വലിച്ചിടുമ്പോൾ ആദ്യം അവർക്ക് ഒരു അന്ധാളിപ്പ് , പകപ്പ് എല്ലാം ആയിരിക്കും . അവർക്ക് ഇത്രക്ക് ഇഷ്ടം തോന്നുന്ന അവരോട് ഇത്രക്ക് ഇഷ്ടം തോന്നുന്ന ഒരാളെ അവർ ഇത് വരെ കണ്ടിട്ടില്ല . ആ സ്നേഹം അങ്ങനെ മുന്നോട്ട് പോകുമ്പോൾ ആണ് ആ ബന്ധം ഡിം എന്നു അപ്രത്യക്ഷം ആയി പോകുന്നത് . അവിടെ ആരംഭിക്കുക ആയി പ്രശ്നങ്ങൾ . തന്നോട് അത്രയും ഇഷ്ടം കാണിച്ച ആൾ എന്ത് കൊണ്ട് തന്നെ ഇട്ടിട്ട് പോയി എന്നു ചോദ്യത്തിന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാതെ വരുമ്പോൾ ആ വ്യക്തി ഓർമ്മകളുടെയും ചിന്തകളുടെയും തീച്ചൂളയിലേക്ക് എടുത്തെറിയപ്പെടുന്നു . തികച്ചും രഹസ്യ സ്വഭാവം ഉള്ള ഒരു ബന്ധം ആയത് കൊണ്ട് തന്നെ ആരോടും പറയാനാവാതെ നീറുന്ന അവസ്ഥയിലേക്ക് അവർ എത്തി ചേരുന്നു . പിന്നീട് പല രീതിയിലെ അന്വേഷണമാണ് . അവൻ അല്ലെങ്കിൽ അവൾ എന്ത് കൊണ്ട് തന്നെ ഉപേക്ഷിച്ചു പോയി . താൻ ചെയ്ത തെറ്റെന്താണ് ?

ട്വിൻ ഫ്ലെയിം സോൾ പർപ്പസ് ( Soul Pupose ) എന്ന പേരിൽ എന്ത് കച്ചോടം ആണ് ചെയ്യുന്നത് ?

ആ അന്വേഷണം ഒടുവിൽ ചെന്നെത്തി നിൽക്കുന്നത് താൻ ഒരു ആധ്യാത്മിക യാത്രയിൽ ആണ് എന്നതിലാണ് . തന്റെ ആത്മാവിന്റെ പകുതി വഹിക്കുന്ന ശരീരം ഉള്ള ആളെ ആണ് താൻ കണ്ട് മുട്ടിയത് എന്നു യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുമ്പോൾ ഇനി എന്ത് എന്നു ചോദ്യം ആണ് അവരിൽ ഉയരുന്നത് . അപ്പോൾ ആണ് ഇനി എന്നതിന്റെ ഉത്തരം അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ ഉയർന്നു വരാൻ തുടങ്ങുന്നത് . ആ ചോദ്യത്തിന്റെ അന്വേഷണത്തിനൊടുവിൽ ആണ് ഇത്തരക്കാർ ചിലപ്പോൾ ചെന്നെത്തുന്നത് ഈ യാത്രയുടെ രീതിയെ കുറിച്ചുള്ള വിശദമായ വിവരണങ്ങൾ അടങ്ങിയ വെബ്‌സൈറ്റുകളിൽ … അവർ അത് മൊത്തം ഒറ്റ ഇരുപ്പിനു ഇരുന്നു വായിച്ചു തീർക്കും . മുങ്ങി ചാവാൻ തുടങ്ങുന്നവൻ ഏത് കാച്ചി തുരുമ്പിലും കയറി പിടിക്കും എന്ന് പറയുന്ന പോലെ തന്റെ ആത്മാവിന്റെ കാളൽ ( Dark NIght Of The Soul ) കുറക്കാൻ ആ വെബ്‌സൈറ്റുകളിൽ പറഞ്ഞിട്ടുള്ള ചില ലേഖനങ്ങളോ ഹീലിംഗ് ടെക്നിക്കുകളോ വില കൊടുത്ത് വാങ്ങേണ്ടി വരാറുണ്ട് . സത്ത്യത്തിൽ ഇത്തരം മാർഗ നിർദ്ദേശങ്ങൾക്ക് വില വാങ്ങാൻ പാടില്ലാത്തതാണ് . പക്ഷെ ചിലർ അങ്ങനെ ചെയ്യുന്നു . ചിലപ്പോൾ ഈ വില അതി ഭീമമായും വരും .

ഇനി ശ്രദ്ധിക്കുക . ഇവിടെ ആണ് പ്രശ്ങ്ങളുടെ ആരംഭം .

ട്വിൻ ഫ്ലേമുകൾ സ്വതവേ പാവം പിടിച്ച ജന്മങ്ങൾ ആണ് . പത്തു പൈസ അവരുടെ കയ്യിൽ എടുക്കാൻ ഉണ്ടാവില്ല .ഒരു കാലത്തും . എന്നിട്ടും അതി ഭീമമായ തുക കൊടുത്ത് വാങ്ങേണ്ടി വരുന്ന ഇത്തരം ലേഖനങ്ങളും ഹീലിംഗ് മാർഗ്ഗങ്ങളും കടുത്ത അനീതി തന്നെ ആണ് . എങ്കിലും സഹിക്കേണ്ടി വരുന്നു . അവർ സ്വന്തമായതെല്ലാം വിറ്റും ഇത്തരം സാധങ്ങൾ വാങ്ങേണ്ടി വരാറുണ്ട് . അങ്ങനെ എങ്കിലും ആത്മാവിനു ശാന്തി കിട്ടാൻ വേണ്ടി …. !!! ദോഷം പറയരുതല്ലോ യഥാർത്ഥ ട്വിൻ ഫ്ലെയിം ആണെങ്കിൽ അവർക്ക് ആശ്വാസം കിട്ടാറുണ്ട് . എന്നാൽ !!!

വിൽപ്പനക്കാരൻ ചെയ്യുന്ന ഈ കടുത്ത അനീതി തന്നെ ആണ് അവർക്കു തന്നെ പിന്നീട് വിന ആയി ഈശ്വരന്റെ കടുത്ത ശിക്ഷ ആയി മാറുന്നത് . ഭൗതിക വാദികളും താൻ “സ്വയം ഇനി ട്വിൻ ഫ്ളയിം ആണോ ?” എന്നു ധാരണയിൽ ഈ സാധങ്ങൾ വാങ്ങി കൂട്ടാറുണ്ട് . അവർക്കങ്ങോട്ട് ഇതിൽ നിന്നും യാതൊരു പ്രയോജനവും ലഭിക്കുകയില്ല എന്ന് മാത്രവുമല്ല വിൽപ്പനക്കാരൻ തന്നെ പറ്റിച്ചു എന്നു ചിന്ത അവരെ പ്രകോപിതരാക്കുകയും ചെയ്യുന്നു . അതോടെ വില്പനക്കാരന്റെ ജീവിതം തുലാസിൽ … 57000 രൂപ വരെ പറ്റിച്ചു എന്നു രീതിയിലുള്ള പരാതികൾ ഈ എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് .

ഇപ്പോഴും ഇത്തരം ആധ്യാത്മിക പുസ്തകങ്ങളും ലേഖനങ്ങളും വിൽക്കാൻ വച്ചിട്ട് ആശ്വാസം കിട്ടും . പ്രേമം കിട്ടും കോടികൾ കിട്ടും എന്നൊക്കെ പറഞ്ഞു പറ്റിക്കുന്ന ആയിരക്കണക്കിന് വെബ്‌സൈറ്റുകൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട് . ആരും അതിൽ ചെന്ന് വീണു കൊടുക്കാതെ ഇരിക്കുക . അധികം പേരും പറ്റിക്കപ്പെട്ടിട്ട് നാണക്കേട് ഓർത്തിട്ട് മിണ്ടാതെ ഇരിക്കുന്നവർ ആണ് .

ഇത്രയും അടിസ്ഥാന വിവരങ്ങൾ കിട്ടിയില്ലേ ? ഇനി കഥയിലേക്ക് വരാം .

ലോകത്തിലെ തന്നെ അറിയപ്പെടുന്ന ട്വിൻ ഫ്ലെയിം ജോഡികൾ ആണ് അമേരിക്ക ആസ്ഥാനം ആക്കിയിട്ടുള്ള ട്വിൻ ഫ്ലെയിം യൂണിവേഴ്‌സ് ( ടിഎഫ്യു – TFU ) എന്ന സംഘടനയും വെബ്‌സൈറ്റും നടത്തുന്നത് . സട്ടൺസ് ബേയിലേക്ക് മാറുന്നതിനുമുമ്പ്, ദമ്പതികൾ താമസിച്ചിരുന്നത് ഫാർമിംഗ്ടൺ ഹിൽസിലാണ്, അവിടെ അവർ ടിഎഫ്യു ആരംഭിച്ചു. ഈ കൂട്ടരും മേല്പറയപ്പെട്ട ബിസിനെസ്സ് നടത്തുന്നുണ്ട് . നടത്തി നടത്തി അവസാനം പണം നഷ്ടപ്പെട്ടവർ പ്രതികരിക്കാൻ തുടങ്ങിയതോടെ ട്വിൻ ഫ്ലെയിം യൂണിവേഴ്‌സിലെ ട്വിൻ ഫ്ലെമുകളായ ജെഫും ഷാലിയ ഡിവൈനും മുങ്ങി .

ട്വിൻ ഫ്ലെയിംസ് യൂണിവേഴ്‌സിനെക്കുറിച്ച് അന്വേഷണം നടത്തുന്നു

പരാതികൾ 100 കണക്കിനും പലതരത്തിലും ഉള്ളതാണ് . അവരുടെ വെബ്സൈറ്റ് അനുസരിച്ച്, ആളുകൾക്ക് അവരുടെ ആത്മസുഹൃത്തിനെ ( Twin Flame ) കണ്ടെത്താനും ഒരു “യോജിപ്പുള്ള ഐക്യത്തിൽ” ( Harmonious Union ) എത്തിച്ചേരാനും സഹായിക്കുന്ന ഒരു സമൂഹമായാണ് സംഘടനയെ പരസ്യപ്പെടുത്തുന്നത്. ദമ്പതികൾ , ക്ലാസുകൾ, സബ്സ്ക്രിപ്ഷനുകൾ, പുസ്തകങ്ങൾ, സെഷനുകൾ എന്നിവയും അതിലേറെയും വിൽക്കുന്നു. മിഷിഗണിലെ ലീലനൌ കൌണ്ടിയിൽ ജെഫും ഷാലിയ ഡിവൈനും നടത്തുന്ന ഓൺലൈൻ ഫോളോവേഴ്സുള്ള ഒരു സംഘടനയാണ് ടിഎഫ്യു . ഡോക്യുമെന്ററികളുടെ ഒരു പരമ്പരയിലൂടെ ഇത് അറിയപ്പെടാൻ തുടങ്ങി . അന്വേഷണത്തെ സഹായിക്കാൻ കഴിയുന്ന വിവരങ്ങളുമായി പൊതുജനങ്ങൾ മുന്നോട്ട് വരണമെന്ന് കേസ് അന്വേഷിക്കുന്ന അമേരിക്കൻ അറ്റോർണി ജനറൽ ആവശ്യപ്പെടുന്നു.

“എസ്കേപ്പിംഗ് ട്വിൻ ഫ്ലേംസ്” ഡോക്യുമെന്ററി, ട്വിൻ ഫ്ലേംസ് യൂണിവേഴ്സിറ്റി അതിന്റെ അംഗങ്ങളെ കൂടുതലായി കൈകാര്യം ചെയ്യുന്നതും നിയന്ത്രിക്കുന്നതും എങ്ങനെയാണെന്ന് കാണിക്കുന്നു-ആത്മീയ ബന്ധങ്ങൾ ( Twin Flame Connection ) വാഗ്ദാനം ചെയ്യുന്നു, തൊഴിൽ ചെയ്യാൻ നിർബന്ധിക്കുന്നു, ചില ആളുകളെ അവരുടെ അജണ്ടയ്ക്ക് അനുസൃതമായി ലിംഗഭേദം ( Change Gender ) മാറ്റാൻ പോലും പ്രേരിപ്പിക്കുന്നു.

ക്രിസ്തുവിന്റെ രണ്ടാം വരവ് എന്ന് പോലും ജെഫ് സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. മുമ്പ് ജെഫ്, ഷാലിയ അയാൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ദമ്പതികൾ തങ്ങളെ ബ്രെയിൻവാഷ് ചെയ്തതായി നിരവധി പേര് പരാതിപ്പെട്ടു .

2020 ൽ ഒരു ഓസ്ട്രേലിയൻ അമ്മയിൽ നിന്ന് തന്റെ മകൾ അംഗമാണെന്ന് വിളിച്ചതിനെ തുടർന്ന് ഫാർമിംഗ്ടൺ ഹിൽസ് പോലീസ് ഡിപ്പാർട്ട്മെന്റ് സംഘടനയെക്കുറിച്ച് അന്വേഷണം നടത്തി. അവർ ദമ്പതികളെയും അക്കാലത്ത് അവിടെ താമസിച്ചിരുന്ന അംഗങ്ങളെയും ജോലികൾ ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിച്ചു.

അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ നാട്ടിലും ഇതിനെ കുറിച്ചുള്ള പരാതികൾ മുറുമുറുപ്പുകളായി ഉയരുന്നുണ്ട് . അത് വഷളാവാതെ ശ്രദ്ധിക്കുക .