സ്ത്രീകളുടെ ഇടതു കൈപ്പത്തിയും പുരുഷന്മാരുടെ വലതു കൈപ്പത്തിയുമാണ് പ്രധാനമായും ഫല പ്രവചനത്തിനുപയോഗിച്ചുവരുന്നത്.
എന്നാല്‍ ഏതാണോ പ്രബലഹസ്തം അതിനെ പ്രധാനമായും പഠനവിധേയമാക്കുന്നതാണ് കൂടുതല്‍ നല്ലത്.
ലോക പ്രശസ്തിയാര്‍ജ്ജിച്ച ഹസ്തരേഖാശാസ്ത്രം ഭാരതത്തിന്റെ സംഭാവനയാണ്. തലച്ചോറിലെ തരംഗചലനങ്ങള്‍ കൈവെള്ളയിലെ ആകൃതി വികൃതികള്‍ക്ക് ഒരു കാരണം കൂടിയാണ്.
നമ്മുടെ ജീവിതത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കൈവെള്ളയിലെ രേഖകള്‍ക്ക് മാറ്റമുണ്ടാകുന്നു. എന്നാല്‍ പ്രധാന രേഖകള്‍ക്ക് അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാകാറില്ല. ഹസ്തരേഖാശാസ്ത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കവും അടക്കവും ആധികാരികതയുമുണ്ട്.
സ്ത്രീകളുടെ ഇടതു കൈപ്പത്തിയും പുരുഷന്മാരുടെ വലതു കൈപ്പത്തിയുമാണ് പ്രധാനമായും ഫല പ്രവചനത്തിനുപയോഗിച്ചുവരുന്നത്. എന്നാല്‍ ഏതാണോ പ്രബലഹസ്തം അതിനെ പ്രധാനമായും പഠനവിധേയമാക്കുന്നതാണ് കൂടുതല്‍ നല്ലത്.
ജ്യോതിഷപ്രകാരം ഒമ്പത് ഗ്രഹങ്ങളാണല്ലോ? അവ സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു. ഇവ ഓരോന്നിനും കൈപ്പത്തിയില്‍ പ്രത്യേക സ്ഥാനങ്ങളുണ്ട്. അവ മണ്ഡലങ്ങള്‍ എന്നറിയപ്പെടുന്നു. ഓരോ മണ്ഡലത്തിലെ അടയാളവും അതിന്റെ ഫലങ്ങളുമാണ് പ്രതിപാദിക്കുന്നത്.
1. വ്യാഴമണ്ഡലം
സാധാരണയായി ബുദ്ധിരേഖയ്ക്ക് മുകളില്‍ ചൂണ്ട് വിരലിനോടു താഴെയാണ് വ്യാഴമണ്ഡലം. ‘ഗുരുമണ്ഡലം’ എന്നും അറിയപ്പെടുന്നു. നല്ല വിദ്യനേടിയ ഭാഗ്യമുള്ള വ്യക്തിയുടെ ഈ മണ്ഡലം മൃദുവും നാണയാകൃതിയിലുമായിരിക്കും.
ഉറച്ച വ്യാഴമണ്ഡലം ശക്തിയുടെയും ധൈര്യത്തിന്റെയും സൂചന നല്കുന്നു. തടിച്ചുരുണ്ട് വീര്ത്തതാണെങ്കില് ശുംഭത്വത്തിന്റെയും അഹന്തയുടെയും പ്രതീകമാണ്.
പരധനമോ, ഭാഗ്യക്കുറിയോ ലഭിക്കുന്നതിന്റെ സൂചന ഈ മണ്ഡലത്തിലെ ”നീണ്ടു വലിഞ്ഞ മഴത്തുള്ളി” ഡയമണ്ട് എന്നിവയുടെ ആകൃതി നല്കുന്നു.
നേതൃസ്ഥാനത്തുള്ള തന്ത്രശാലികളായ ‘മോഷ്ടാക്കള്‍’, കൈക്കൂലിക്കാരായ മേലാളന്മാര്, കരിഞ്ചന്തക്കാരായ വ്യവസായികള്‍ ഇവരുടെ വ്യാഴമണ്ഡലത്തില്‍ ഒരു ത്രികോണ അടയാളം കാണും തീര്‍ച്ച.
ഈ മണ്ഡലത്തിലെ കറുപ്പടയാളം തൊഴില്‍ പരാജയം, അപമാനം എന്നിവയേയും വെളുപ്പടയാളം തൊഴില്‍ മേന്മയേയും, മാന്യത, ധനലാഭം, ഉദ്ദിഷ്ടകാര്യലബ്ധി എന്നിവയേയും ഓര്‍മ്മിപ്പിക്കുന്നു.
കുരിശടയാളം-നല്ല ചുറുചുറുക്ക്, ഭരണശേഷി, കാര്യശേഷി എന്നിവയുടെയും ശംഖ് അടയാളം- മാന്യത, അംഗീകാരം എന്നിവയെയും സൂചിപ്പിക്കുന്നു. നക്ഷത്ര ചിഹ്നം- ഉന്നത വിദ്യാസമ്പന്നന്‍, സാഹിത്യകാരന് എന്നിവ സൂചിപ്പിക്കുന്ന പ്രതീകങ്ങളാണ്.
വിദ്വാന്മാരുടെയും കീര്ത്തിമാന്മാരുടെയും വ്യാഴമണ്ഡലത്തില്‍ ഒരു പൂവിന്റെ ആകൃതി സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ കണ്ടെത്താനാകും.