നടുവിരലിന് നീളം കൂടിയാൽ

hands, heart, finger, symbol, love, love, love, love, love, love

Share the Love

ശരീരത്തിന്റെ കണ്ണാടിയാണ് കാൽപാദങ്ങൾ. ഹസ്തരേഖാശാസ്ത്രം പോലെ തന്നെ ഭാരതത്തിലും ചൈനയിലും 5000 വർഷം മുൻപേ പ്രചാരത്തിലുണ്ട് ‘കാൽ നോട്ടവും’. എന്തിനെറെ പറയുന്നു, കാൽപത്തിക്കകത്തെ ചെറിയ വേദന പോലും സൂചിപ്പിക്കുന്നത് ആ ഭാഗം സൂചിപ്പിക്കുന്ന ശരീരത്തിലെ മറ്റൊരും അവയവത്തിന്റെ രോഗത്തെയാവാം. ജെയ്ൻ ഷെയ്ഹൻ എന്ന റിഫ്ലക്റ്റോളജിസ്റ്റിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത് കാൽപാദങ്ങൾ നോക്കിയാൽ ഒരാളെക്കുറിച്ച് എല്ലാം അറിയാൻ പറ്റുമെന്നാണ്. സൗഹൃദങ്ങൾ, സാഹസികത, ആഗ്രഹങ്ങൾ, ജീവിതത്തിൽ സംതുലനതയുള്ളവരാണോ എല്ലാം കാൽപാദത്തിലെ വിരലുകളുടെ നീളവും ആകൃതിയും നോക്കി അറിയാം.

തള്ളവിരൽ

തള്ളവിരൽ മറ്റു വിരലുകളെക്കാൾ നീളമുണ്ടെങ്കിൽ ഉത്സാഹഭരിതരും ഭാവനാശാലികളുമായിരിക്കും ഇവർ. ഏതു പ്രശ്നത്തിനും ഇവരുടെ അടുത്ത് ഉടനടി പരിഹാരം ഉണ്ടാകും. വസ്തുതകൾ പല വീക്ഷണകോണിലൂടെ നോക്കി കാണാൻ ഇവർക്ക് കഴിയും. ഇനി തള്ളവിരൽ മറ്റ് വിരലുകളെക്കാൾ ചെറുതാണെങ്കിൽ ഒരേ സമയത്ത് പലകാര്യങ്ങൾ ചെയ്യാൻ കഴിയുന്നവരാണ്. കാര്യപ്രാപ്തിയുള്ളവരാണ്. പുതിയ ആശയങ്ങൾക്കൊണ്ട് മറ്റുള്ളവരെ കീഴടക്കാൻ പ്രാപ്തിയുള്ളവരാണ്.

രണ്ടാമത്തെ വിരൽ

കാലിൽ രണ്ടാമത്തെ വിരൽ നീളം കൂടിയതാണെങ്കിൽ നയിക്കാൻ മിടുക്കരാണ്. ഉത്സാഹഭരിതരും ഭാവനാസമ്പന്നരുമായ ഇവർ നേതൃസ്ഥാനം അലങ്കരിക്കും. കാലിലെ രണ്ടാമത്തെ വിരലിന് നീളം കുറഞ്ഞാൽ ഇവരെ എളുപ്പത്തിൽ സ്വാധീനിക്കാൻ സാധിക്കും. സമാധാനം ആഗ്രഹിക്കുന്നവരാണവർ.

∙ മൂന്നാമത്തെ വിരൽ

കാൽപാദത്തിൽ മൂന്നാമത്തെ വിരലിന് മറ്റുവിരലുകളെ അപേക്ഷിച്ച് നീളം കൂടിയിരുന്നാൽ ജോലിയിൽ സാമർത്ഥ്യമുള്ളവരായിരിക്കും. ഉറച്ച തീരുമാനവും ഉത്സാഹവും ഇവരുടെ ആഗ്രഹങ്ങളെ സഫലമാക്കും. ജോലിയോടുള്ള ആത്മാർത്ഥത കൊണ്ട് വീടും മറ്റ് സന്തോഷങ്ങളും ആഘോഷിക്കാത്തവരായിരിക്കും. മൂന്നാമത്തെ വിരലിന് നീളം കുറഞ്ഞിരിക്കുന്നവർ ജീവിതം ആസ്വദിക്കുന്നവരായിരിക്കും. ഇടവേളകൾ ആസ്വദിക്കുവാൻ ഇഷ്ടപ്പെടുന്നവരായിരിക്കും.

∙ നാലാമത്തെ വിരൽ

കാൽപാദത്തിലെ നാലാമത്തെ വിരലിന് മറ്റു വിരലിനെക്കാൾ നീളക്കൂടുതലുണ്ടെങ്കിൽ കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും. ഈ വിരൽ ചുരുണ്ടുകൂടിയിരുന്നാൽ ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കില്ല. നല്ല കേൾവിക്കാരാണിവർ. മറ്റുള്ളവരുടെ പ്രശ്നങ്ങൾ ഇവരെ അലട്ടിക്കൊണ്ടിരിക്കും. നാലാമത്തെ വിരൽ മറ്റു വിരലുകളെക്കാൾ ചെറുതായാൽ കുടുംബത്തിനോ ബന്ധങ്ങൾക്കോ വില കൽപ്പിക്കാത്തവരായിരിക്കും. മറ്റെന്തെങ്കിലും ലക്ഷ്യം വച്ചുള്ള ജീവിതമായിരിക്കും ഇവരുടേത്.

∙ അഞ്ചാമത്തെ വിരൽ

മറ്റു വിരലുകളെ അപേക്ഷിച്ച് ചെറിയ വിരലാണെങ്കിൽ കുട്ടികളുടെ പ്രകൃതമായിരിക്കും. ഉത്തരവാദിത്തങ്ങൾ ഇഷ്ടമില്ലാത്തവരും എളുപ്പത്തിൽ മടുക്കുന്നവരുമായിരിക്കും. അതുപോലെ തന്നെ തമാശക്കാരും മറ്റുള്ളവരെ രസിപ്പിക്കുന്നവരുമാണ്. ചെറുവിരൽ നാലാമത്തെ വിരലിൽ നിന്ന് മാറി കാണപ്പെട്ടാൽ ആവേശമുള്ളവരും സാഹസപ്രവർത്തനങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരുമായിരിക്കും. ചെറുവിരൽ നാലാമത്തെ വിരലിനോടു ചേർന്നിരുന്നാൽ ഇവർ വിശ്വസ്തരും കൃത്യനിഷ്ഠയുള്ളവരുമായിരിക്കും.

∙ നിരയൊത്തെ വിരലുകൾ

ആരോഹണക്രമത്തിലാണ് കാൽ വിരലുകളെങ്കിൽ വളരെ പ്രായോഗികതയുള്ള വ്യക്തിയായിരിക്കും. തുടങ്ങിവച്ചത് പൂർത്തീകരിക്കുന്നവരായിരിക്കും. കൃത്യനിഷ്ഠയുള്ള ജോലിക്കാരും ആത്മാർത്ഥതയുള്ള സുഹൃത്തുക്കളുമായിരിക്കും.

∙ പരന്ന പാദം

അധ്വാനശീലരായിരിക്കും. കൂടുതൽ തിരക്കുള്ളതിൽ സന്തോഷം കണ്ടെത്തുന്നവരാണിവർ. തിരക്കിഷ്ടപ്പെടുമെങ്കിലും സമാധാനമായി ജീവിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

നീണ്ടുമെലിഞ്ഞ പാദങ്ങൾ

അലസരായി ജീവിക്കുന്നവരാണിവർ. പക്ഷേ മികച്ച സൗന്ദര്യബോധമുള്ളവരാണിവർ. എത്ര താഴ്ന്ന വരുമാനമുള്ളവരായാലും ഇവരുടെ ഭവനം സുന്ദരമായിരിക്കും.

∙ വളഞ്ഞ വിരലുകൾ

നല്ല വളഞ്ഞകാൽ വിരലുകൾ ഉള്ളവർ സ്വയം പ്രാപ്തിയുള്ളവരും സാമ്പത്തികമായി സ്വതന്ത്രരുമായിരിക്കും. വിപ്ലവകാരികളായിരിക്കും. ചെറിയ വളവുള്ള വിരലുകൾ ഉള്ളവർ സൗഹൃദങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ള വരെ സന്തോഷിപ്പിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു.

Leave a Reply