Part 1 . Twin Flame | എന്താണ് ട്വിൻ ഫ്ളയിം ? | Explained | Malayalam

How does the divine feminine twin flame see ...

I'm a divine feminine. Why do most of the people avoid me, ...

Share the Love

TWINFLAME (ഇരട്ടജ്വാല അഥവാ ആത്മപാതി) 💞👩‍❤️‍💋‍👨🔥

What is Twin Flame Journey ? – My Personal Experience !

                Twin Flame ആവണമെന്നു ആരും ആഗ്രഹിക്കില്ല , ആഗ്രഹിച്ചാൽ ഒട്ടു നടക്കുകയുമില്ല . അത് ഈശ്വര നിശ്ചയം ആണ് . ഒരു പള്ളീലച്ചനോ സന്യസിക്കോ ഉസ്താദിനോ ആർക്കും Twin Flame ആകാൻ പറ്റുകയില്ല .എന്നാൽ ഒരു Twin Flame ഇതെല്ലാം ആണ് താനും . Twin Flame നെ കുറിച്ച് അധികം ആരും കേട്ടിരിക്കാൻ ഇടയില്ല . കാരണം Twin Flame കളെ സമൂഹത്തിൽ ആരും തിരിച്ചറിയാറില്ല . Twin Flame ന്റെ കൂടെ ഈശ്വരൻ ഉണ്ടാവും . Twin Flame എത്തുന്ന എല്ലായിടവും 250 മീറ്റർ ചുറ്റളവിൽ ഈശ്വരൻ രക്ഷ ഒരുക്കിയിട്ടുണ്ടാവും . ഒറ്റ ആത്മാവ് ഇരട്ട ശരീരത്തിൽ പിറവി എടുക്കുമ്പോൾ ആണ് Twin Flame എന്ന പ്രതിഭാസം സംഭവിക്കുന്നത് . എന്നാൽ താന്താങ്ങൾ Twin Flame Journey യിൽ ആണെന്ന് ഈ രണ്ടു പേരും അറിയുന്നേ ഉണ്ടാവില്ല .

ഈശ്വരന്റെ നിശ്ചയത്തിനു ഭൂമിയിൽ മനുഷ്യൻ കല്പിച്ച നിയമാവലികൾ ഒന്നും തന്നെ ബാധകമല്ല . ഈശ്വരൻ ഇഷ്ടപ്പെട്ട രണ്ടു പേർ . അത് മാനുഷിക ബന്ധമില്ല . തികച്ചും ആധ്യാത്മിക ബന്ധം . അത് കേവല മനുഷ്യരെ പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടും ആണ് . കാരണം ഈശ്വരന്റേത് എന്നു പറയുന്നത് ഒരു RANDOM SELECTION ആണ് . അത് ഒരാണിലും പെണ്ണും ആവാം . രണ്ടാണുങ്ങൾ ആവാം , ചിലപ്പോൾ രണ്ടു പെണ്ണുങ്ങളും ആവാം . അത് ഭൂമിയിലെ കണക്ക് . Spiritual തലത്തിൽ നോക്കുമ്പോൾ ഇതെല്ലാം ഒറ്റ ഊർജം ആണ് . ഈശ്വരൻ പോലും ഒറ്റ ഊർജത്തിൽ ആണ് . അതിൽ സ്ത്രീയും പുരുഷനും അടങ്ങിയിരിക്കുന്നു എന്നു മാത്രം . മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്ത്രീ ആയും പുരുഷൻ ആയും സങ്കല്പിച്ചിരിക്കുന്നു . ഈശ്വരന്റെ രീതികളെ മനുഷ്യന്റെ രീതികളുമായി പൊരുത്തപ്പെട്ടു പോകാൻ ഇത്തരം സങ്കല്പങ്ങൾ ഉപകരിക്കുന്നു . സത്യത്തിൽ ഭൂമിയിൽ മാത്രമേ ഉള്ളു . സ്ത്രീ പുരുഷ സങ്കല്പങ്ങൾ . ഭൂമിക്ക് പുറത്ത് അങ്ങനെ ഒരു കാര്യമില്ല. അത് കൊണ്ട് ഒറ്റ ഊർജം ആയ ഈശ്വരനെ മനുഷ്യന് മനസ്സിലാവാൻ സ്ത്രീ ആയും പുരുഷൻ ആയും പിരിച്ചു കാണുന്നു . ഇതിൽ ഈശ്വര സ്ഥായീ സങ്കൽപത്തെ പുരുഷൻ ആയും ഈശ്വര ചൈതന്യത്തെ ശക്തി ആയും അഥവാ സ്ത്രീ ആയും മനുഷ്യർ കാണുന്നു . എളുപ്പത്തിൽ മനസ്സിലാക്കാൻ ആയിട്ട് വേണമെങ്കിൽ ഈ കവി സങ്കൽപത്തെ ഉപയോഗിക്കാം . സൂര്യനെ പുരുഷനായിട്ടും , സൂര്യ പ്രകാശത്തെ സ്ത്രീ ആയും സങ്കല്പിക്കുന്ന പോലെ തന്നെ .
            ഇനി കഥയിലേക്ക് വരാം . മനുഷ്യൻ ഉൾപ്പടെ ഉള്ള സർവ ചരാചരങ്ങളും കേവലം പ്രകമ്പനം നടത്തി കൊണ്ടിരിക്കുന്ന ഊർജങ്ങൾ മാത്രമാണ് . അങ്ങനെ നോക്കുമ്പോൾ ഈശ്വരന്റെ ഊർജം ( ചൈതന്യം ) മനുഷ്യനിൽ അത് ആത്മാവ് എന്ന നിലയിൽ വസിക്കുന്നു . ഈശ്വരന് ഭൂമിയിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾക്കായി ഓരോ ശരീരങ്ങളിൽ പിറവി എടുക്കുന്നു . ആത്മാവ് കുടി കൊള്ളുന്ന എല്ലാ മനുഷ്യരും തന്നെ ഈശ്വരന്റെ ഓരോ അവതാരങ്ങൾ ആണ് . ഒരു ആത്മാവിന്റെ ഭൂമിയിലെ അവതാര ലക്ഷ്യത്തിനായി കുറഞ്ഞ പക്ഷം 1000 കൊല്ലം എങ്കിലും ഇവിടെ തങ്ങേണ്ടതുണ്ട് . പക്ഷെ മനുഷ്യ ശരീരം 60 വർഷത്തിനുള്ളിൽ തന്നെ നിർജീവം ആയേക്കാം . അങ്ങനെ വരുമ്പോൾ അവതാര ലക്ഷ്യം പൂർത്തി ആക്കാൻ ആ ആത്മാവ് മറ്റൊരു ശരീരം പ്രാപിക്കുന്നു . ഓരോ ജന്മത്തെയും കണക്ക് നന്മ തിന്മ വേർതിരിച്ചു ഈശ്വരൻ സൂക്ഷിക്കുന്നു . അവതാര ലക്ഷ്യം പൂർത്തി ആയ വൃദ്ധാത്മാക്കൾ , അതും ഭൂമിയിലെ എല്ലാ ജന്മങ്ങളും പുണ്ണ്യ പ്രവർത്തികൾ കൊണ്ട് സമ്പന്നമായ ആത്മാക്കൾ അവരുടെ അവസാന ജന്മത്തിലേക്ക് കടക്കുന്നത് രണ്ടു ശരീരങ്ങളിൽ ആയിട്ടാണ് . അങ്ങനെ TWIN FLAMES എന്ന അവതാരങ്ങളുടെ പിറവിക്ക് അരങ് ഒരുങ്ങുകയായി . ഇനി ആണ് ഈശ്വരന്റെ ഇടപെടൽ . പ്രപഞ്ച ഉല്പത്തി മുതൽ അന്ത്യം വരെ ഉള്ള കണക്ക് സൂക്ഷിച്ചിട്ടാണ് ഈശ്വരൻ ഈ പ്രപഞ്ച സൃഷ്ടി നടത്തിയിട്ടുള്ളത് പോലും . ആ കണക്കിൽ നിന്നും രണ്ടു ശരീരങ്ങളെ ഈശ്വരൻ കണ്ടു വക്കുന്നു . നേരത്തെ പറഞ്ഞ പോലെ ഈശ്വരന് ആണ് പെണ് വ്യത്യാസമില്ല . അതിലൊരെണ്ണം എന്തായാലും പുരുഷ ഊർജം വഹിക്കുന്ന ഒരു ശരീരം ആയിരിക്കും . മറ്റൊന്ന് സ്ത്രീയുടെ ഊർജം വഹിക്കുന്ന ശരീരം ആയിരിക്കും . ഇവിടെ ഇങ്ങനെ പറയാൻ കാരണം മനുഷ്യനെ ഞെട്ടിപ്പിക്കുന്ന ഒരു രഹസ്യം ഉള്ളത് കൊണ്ടാണ് . ഈ ശരീരങ്ങൾ ഒരു പക്ഷെ രണ്ടു സ്ത്രീകൾ ആയേക്കാം , രണ്ടു പുരുഷന്മാർ ആയേക്കാം , പുരുഷനും സ്ത്രീയും ആയേക്കാം . Twin Flame ആയി ജനിച്ചവർക്ക് ഭൂമിയിലെ ജീവിതം ബുദ്ധിമുട്ടായിരിക്കും . അത് കൊണ്ട് അവരുടെ ജീവിതം അവർ പരസ്യപ്പെടുത്താൻ ആഗ്രഹിക്കാറില്ല . കാരണം സമൂഹത്തിലെ നിയമാവലികൾ എതിർപ്പുകൾ അവരെ ബുദ്ധിമുട്ടിൽ ആഴ്ത്താറുണ്ട് . കാരണം ഈശ്വരൻ കല്പിച്ചരുളുന്ന ശരീരങ്ങൾ ഏതൊക്കെ ആയിരിക്കുമെന്നത് ആർക്കും പ്രവചിക്കാൻ ആവില്ല . നമ്മുടെ സാമൂഹ്യ കാഴ്ചപ്പാടിൽ ഒരു പുരുഷനും ഒരു സ്ത്രീയും ചേരുന്നത് മാത്രമേ കീഴ്‌വഴക്കം ആകുന്നുള്ളൂ . അതും പുരുഷന് സ്ത്രീയേക്കാൾ പ്രായം കൂടുതൽ വേണം താനും . കുറഞ്ഞത് 5 വർഷമെങ്കിലും . ഈശ്വരന് ഇത്തരം ഭൗതിക നിയമങ്ങൾ ബാധകമല്ല . അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ നിയമങ്ങൾ . അവിടെ ആണ് Twin Flames ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് . കാരണം സ്ത്രീ ഊർജം വഹിക്കുന്ന ശരീരത്തിന് കുറഞ്ഞത് 10 വർഷം പ്രായക്കൂടുതൽ ഉണ്ടായിരിക്കും എല്ലാ Twin Flame യാത്രകളിലും . അതിനു അതിന്റെതായ ഈശ്വരൻ കാണുന്ന കാരണങ്ങളും ഉണ്ട് .

(കുറിപ്പ്: 👉 ട്വിൻഫ്ലേംസ് കടന്ന് പോകേണ്ട 8 ഘട്ടങ്ങളിലെ വൈകാരിക അനുഭവങ്ങൾ എല്ലാ ട്വിൻഫ്ലേമുകളും ഒരുപോലെ ആയിരിക്കും. പക്ഷേ, ട്വിൻഫ്ലേംസ് വേർപിരിയലിനുള്ള കാരണങ്ങൾ ഓരോരുത്തർക്കും പലതായിരിക്കും. മാത്രവുമല്ല, 8 ഘട്ടങ്ങൾ കഴിഞ്ഞിട്ടുള്ള ആത്മീയ അനുഭവങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമാണ്. ഇതെന്നും, ആ യാത്രയിലൂടെയാണ് ഞാൻ കടന്നു പോകുന്നതെന്നും മനസ്സിലാക്കിയത് 7 ഘട്ടങ്ങൾ അനുഭവിച്ചതിന് ശേഷമായിരുന്നു. 

Twinflame ജീവിതത്തിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന സൂചനകൾ (ഓരോരുത്തരുടെയും അനുഭവങ്ങൾ വ്യത്യസ്തമാകാം, വ്യക്തിപരമായ അനുഭവങളാണ്.)

▪️11.11 എന്ന ദിവസം നിങളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ദിവസം ആയിരുന്നിരിക്കാം. ഈ തീയ്യതിയിൽ കണ്ടുമുട്ടുകയോ സംസാരിക്കുകയോ ചെയ്തിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ ഒരാളുടെ ജനനതീയതിയിൽ ആയിരിക്കാം

▪️ Twinflame journey ആരംഭിക്കുമ്പോൾ തന്നെ DF നും DM നും ജീവിതത്തിൽ വളരെ പ്രധാനപെട്ട വ്യക്തി വന്നിരിക്കുന്നു എന്ന Inner gut feelings വരും.

▪️സംസാരിച്ചാലും ഇല്ലെങ്കിലും ആ വ്യക്തിയെക്കുറിച്ച് അവർ പറയാത്ത കാര്യങൾ പോലും അറിയാനാവും, Telepathy കണക്ഷൻ ഉണ്ടാവും. ഒരുപാട് Eye contacts ഉണ്ടാവും.

▪️ വ്യക്തിപരമായി എനിക്ക് ആദ്യത്തെ Spiritual Awakening ഉം, ആദ്യത്തെ Eye contact ഉം കഴിഞ്ഞ് ദിവസങ്ങൾ അങനെ മുന്നോട്ട് പോകവെ ഒരുദിവസം പാതിരാത്രി സ്വപ്നം കണ്ട് എഴുന്നേറ്റു. പിന്നെ ഉറക്കം വന്നില്ല. ഉറക്കം വരാത്തോണ്ട് ഫോണെടുത്ത് കുത്തിക്കോണ്ട് കിടന്നു. വാട്സ്ആപ്പ് തുറന്നപ്പോൾ masculine energy എന്തോ പുതിയ Status ഇട്ടിരുന്നു, അതും കുറച്ച് മിനിറ്റുകൾക്ക് മുമ്പ്…!

ഇതിന് ഉറക്കം ഒന്നുമില്ലേ?, എന്ന് മനസ്സിലോർത്ത് ആ Status തുറന്നു. 

അപ്പോഴാ, “കുറച്ച് സമയം മുമ്പ് ഒരു സ്വപ്നം കണ്ടു എഴുന്നേറ്റു” എന്നും പറഞ്ഞായിരുന്നു Status ✨.

▪️ അപ്രതീക്ഷിതമായി രണ്ടുപേരും ഒരേ കളറിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു. ഒരു സുഹൃത്ത് അത് ചോദിക്കുകയും ചെയ്തു.

▪️ Seperation പിരീഡിൽ കുണ്ഡലിനി ഉണർവ്വിനായി Backpain ഉണ്ടായിരുന്ന സമയത്ത് DM ന്റെ സ്റ്റോറി കാണാനിടയായി അവിടെയും Backpain ആയിട്ട് അക്യുപങ്ചർ ചികിത്സ ചെയ്യുന്ന വീഡിയോ.

▪️ ഈ യാത്രയിൽ നിന്ന് പോരാൻ ശ്രമിക്കുമ്പോൾ പ്രപഞ്ചം വിടാതെ ഒരുപാട് Signs തരും.

▪️ Selflove പ്രാക്ടീസ് ചെയ്യുന്ന സമയത്ത് DM അപ്രതീക്ഷിതമായി DM ഉം Selflove ൽ എന്ന Captions ഇട്ടിരിക്കുന്നത് കണ്ടിരുന്നു.

▪️ seperation സമയത്ത് Twinflame നെയും പല കാഴ്ചകളും സ്വപ്നം കണ്ടിരുന്നു. ആദ്യമായി നാട്ടിലൂടെ യാത്ര ചെയ്തപ്പോൾ സ്വപ്നത്തിൽ കണ്ട അതേ പള്ളി സ്ഥലം കണ്ടു.

▪️ നിങളുടെ ജീവിതത്തിൽ എത്രമാത്രം Soulmates വന്നാലും Twinflame നോടുള്ള അതേ intense feelings നോളം വരില്ല Soulmate നോടുള്ള feelings.

അങനെ ഒരായിരം കാര്യങൾ 

മനുഷ്യരായാലും മൃഗങ്ങളായാലും ജീവിതത്തിൽ പല വ്യക്തികളെയും കണ്ടുമുട്ടുന്നു. എല്ലാം മുൻജന്മങ്ങളുമായി ബന്ധപ്പെട്ടവർ തന്നെയാണ് അത് ഒരു സുഹൃത്തോ, കുടുംബ ബന്ധങ്ങളോ, പ്രണയ പങ്കാളിയോ, ജീവിതപങ്കാളിയോ, സന്താനങ്ങളോ ആരുമാകട്ടെ ആ ബന്ധങ്ങളുടെ സ്വഭാവം പലതരമാണ്. 👇

സോൾമേറ്റ്സ് – മുൻജന്മ ബന്ധങ്ങളിലെ വ്യക്തികൾ തമ്മിൽ കണ്ട് മുട്ടുന്നു. വ്യത്യസ്ത വ്യക്തിത്വങ്ങളാണെങ്കിലും, പരസ്പര സ്നേഹത്തോടെ മുന്നോട്ട് പോകുന്ന ബന്ധം. അത് ശക്തമാണ്. ശരീരവും മനസ്സും ഉൾക്കൊള്ളുകയും ചെയ്യും. അത് നീണ്ടുനിൽക്കുന്ന രണ്ട് ആത്മാക്കൾ തമ്മിലുള്ള ബന്ധമാണ്. സന്തുഷ്ടവും ആണ്.

Karmic Soulmate – തുടക്കത്തിൽ Soulmates നെ പോലെ തന്നെ ഭയങ്കര സ്നേഹമായിരിക്കും, പക്ഷേ അവസാനം ഒരാൾ മറ്റേയാളെ ഉപേക്ഷിക്കും. ഒരാൾ മറ്റൊരാളെ മുതലെടുക്കുന്ന ബന്ധം. ഒരുപാട് വർഷങ്ങളോളം നീണ്ടുനിന്ന ബന്ധങ്ങൾ പോലും മാനസിക പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ട് പെട്ടെന്ന് തകരുന്നത് കണ്ടിട്ടില്ലേ? അത് തന്നെ.

Karmic- ഒരാൾക്ക് മാത്രം മറ്റേയാളോട് ഇഷ്ടം ഉണ്ടാവുകയും (Oneside love) അത് സ്വീകരിക്കാതിരിക്കുകയും ഒരിക്കലും സ്നേഹം തിരിച്ച് കിട്ടാത്തതുമായ ബന്ധം.

Toxic Relationship – സ്നേഹത്തിൽ തുടങ്ങി പിന്നീട് മാനസികമായും, ശാരീരികമായും, സാമ്പത്തികമായും ഒക്കെ നമ്മളെ മുതലെടുക്കുന്ന ബന്ധം.

💠 ഇനി,

TWINFLAME (ഇരട്ടജ്വാല)

അപൂർവ്വം ചില മനുഷ്യരുടെ മുൻജന്മത്തിൽ ഒരു ആത്മാവ് രണ്ട് ശരീരങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. 100000 ആളുകളിൽ 1 ആൾക്ക് എന്ന നിലയിൽ അപൂർവ്വമാണ് ഈ ബന്ധം. 

“രണ്ട് ശരീരങ്ങളിലൂടെ പിളർന്ന ഒരേ ആത്മാവിനെ പങ്കിടുന്ന രണ്ട് വ്യക്തികളെയാണ് ഇരട്ട ജ്വാലകൾ എന്ന് പറയുന്നത്”. ഒരു ആത്മാവ് രണ്ട് ശരീരങ്ങളായി പിരിഞ്ഞു. സ്ത്രീ ഊർജ്ജം (Divine Feminine energy) + പുരുഷ ഊർജ്ജം (Divine masculine energy) യും ചേരുന്നതാണ് = ട്വിൻഫ്ലെയിം.

ഇരട്ടജ്വാല ബന്ധം ഭൂമിയിൽ സാദ്ധ്യമായ ഏറ്റവും ദൈവികമായ യഥാർത്ഥ പ്രണയത്തിന്റെ 💑💋 ശ്രദ്ധേയമായ യാത്രയാണ്. ഈ വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞ ഇരട്ട ജ്വാലകൾ പരസ്പരം കണ്ടെത്തുകയും, അവർ ആഴത്തിലുള്ള ആത്മീയ ഉണർവുകളുടെയും അനുഭവങ്ങളുടെയും ഒരു യാത്ര ആരംഭിക്കുകയും ചെയ്യുന്നു. ആരോഹണ ഗുരുക്കന്മാരുടെയും മാലാഖമാരുടെയും നിരന്തരമായ സഹായത്താൽ! അവർ തങ്ങളുടെ പരമോന്നത ആത്മീയ സേവനം ആരംഭിക്കുമ്പോൾ, ഇരട്ടജ്വാലകൾ വീണ്ടും ഒന്നിക്കാനും ഒരുമിച്ച് നിൽക്കാനുമുള്ള വലിയ പ്രതിബന്ധങ്ങളെ തരണം ചെയ്യും!.

🌼 ഗ്രീക്ക് തത്ത്വചിന്തകനായ ‘പ്ലേറ്റോ’ യുടെ പ്രഭാഷണങ്ങളുടെയും സംഭാഷണങ്ങളുടെയും ഒരു പരമ്പരയായ സിമ്പോസിയത്തിൽ, ഇരട്ട ജ്വാലയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നു. “മനുഷ്യർക്ക് യഥാർത്ഥത്തിൽ നാല് കൈകളും നാല് കാലുകളും ഉണ്ടായിരുന്നു, അവ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു എന്ന ആശയം”.     

യഥാർത്ഥ ഇരട്ട ജ്വാലകൾ ‘അവതാരങ്ങൾ അല്ലെങ്കിൽ എല്ലാവരുടെയും ഉള്ളിൽ വസിക്കുന്ന സ്നേഹത്തിന്റെ ആദിരൂപങ്ങൾ’ ആണ്. ആദിമ കാലത്ത് മനുഷ്യന് വലിയ ശക്തിയുണ്ടായിരുന്നു (അമാനുഷിക ശക്തി). മിന്നൽ കൊണ്ട് മാനവികതയെ ഉന്മൂലനം ചെയ്യുക എന്ന ആശയം അവതരിപ്പിച്ച് ചില മനുഷ്യൻ ദൈവങൾക്ക് ഭീഷണിയായി മാറുകയും ചെയ്തു. തങ്ങളുടെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സുകൾ നഷ്ടപ്പെടുമെന്ന് അവർ മനസ്സിലാക്കി, കാരണം ഉയർന്ന അളവിലുള്ള രാജകീയ ദൈവങ്ങൾക്ക് നിലനിൽപ്പിന് അത്യന്താപേക്ഷിതമായ അധ്വാനവും ഊർജ്ജവും അവരാണ് മനുഷ്യർക്ക് നൽകുന്നത്. അതിനാൽ, സിയൂസ് ദേവൻ ഒരു പരിഹാരവുമായി എത്തി. ദേവൻ ആ മനുഷ്യനെ മാനവികതയുടെ അഹങ്കാരത്തിന്റെ “ശിക്ഷ” എന്ന നിലയിൽ ആ മനുഷ്യന്റെ അതിശക്തമായ ആത്മാവിനെ രണ്ടായി വിഭജിച്ചു. ഇത് തീർച്ചയായും ഒറ്റ എന്നതിൽ നിന്ന് എണ്ണത്തിൽ ഇരട്ടയാക്കി, അഥവാ രണ്ടാക്കി. അതിനാൽ ഇരട്ടജ്വാല തങളുടെ ശക്തി ദൈവങ്ങൾക്ക് വിട്ടുകൊടുത്തു. പക്ഷേ,വിഭജിക്കപ്പെട്ടതിനാൽ ദുർബ്ബല ജീവികളായി നരകത്തിന്റെ മാതൃകയിൽ വിഭജിക്കപ്പെട്ട ആത്മാവ് അകപ്പെട്ടു. സുഖമില്ലാതെ അടിമകളെപ്പോലെ കഷ്ടപ്പെട്ടു. വിഭജിക്കപ്പെടലിന്റെ ആ ആഘാതം  ഇനി മുന്നോട്ട് പോകാൻ കഴിയാത്ത നിലയിലേക്ക് വർദ്ധിച്ചു. അവരുടെ അദ്ധ്വാനത്തിന്റെ ഉറവിടം വറ്റിവരണ്ടു. അദ്ധ്വാനത്തിന് ഫലമൊന്നും കിട്ടാതെ തളർന്നു. അവരുടെ ഊർജ്ജസ്രോതസ്സ് കുറയുന്നത് ദേവന്മാർ ശ്രദ്ധിച്ചു. ദൈവങ്ങളെ കീഴടക്കാൻ മനുഷ്യർ അത്ര ശക്തരാകില്ലെന്നും, അതിനാൽ അവർ മരിക്കും വിധം ശക്തിയില്ലാത്തവരാകരുതെന്നും ഉറപ്പാക്കാൻ അപ്പോളോ ദേവൻ ഒരു പരിഹാരം കണ്ടെത്തി. വിഭജിച്ച ഇരട്ടജ്വാലകളെ വീണ്ടും ഒരുമിച്ച് തുന്നിച്ചേർക്കുക എന്നതായിരുന്നു പരിഹാരം. എല്ലാവർക്കും ഇരട്ടജ്വാല ഉണ്ടാവാറില്ല. അപൂർവ്വം ആളുകൾക്ക് മാത്രമേ ഇരട്ടജ്വാല ഉണ്ടാവുകയുള്ളൂ. ഇരട്ടജ്വാലകളെ തമ്മിൽ വേർപിരിക്കുമ്പോൾ, അവരുടെ ശക്തി നശിപ്പിക്കപ്പെടുന്നുവെന്ന് പറഞ്ഞുവല്ലോ. ഒരുമിച്ച് ചേരുമ്പോൾ മാത്രമേ ആ ആത്മാവ് പൂർണശക്തി കൈവരിക്കുകയുള്ളൂ. അഥവാ ആ കൂടിച്ചേരൽ നടന്നതിന് ശേഷമേ ആ വ്യക്തികളുടെ ജീവിതത്തിൽ അദ്ധ്വാനങളുടെ ഫലം കിട്ടുകയുള്ളൂ, ഉയർച്ച ഉണ്ടാവുകയുള്ളൂ. ആ കണ്ടുമുട്ടൽ നടന്നേ മതിയാവൂ. അല്ലെങ്കിൽ ഇരുവരുടെയും ജീവിതം പൂർത്തിയാകുകയില്ല. അതുകൊണ്ട് തന്നെ, ഭൂമിയിലെ ജനനത്തിന് ശേഷം ഇരട്ടജ്വാലയുള്ള വ്യക്തി, ആ വ്യക്തിയുടെ ആത്മാവിന്റെ പകുതി (Split soul) ആയ വ്യക്തിയുമായി പരസ്പരം ഒന്നിക്കാൻ ശ്രമിക്കുന്നു. മരണശേഷം പോലും കൂടിച്ചേരലിനായി അവർ പരസ്പരം അന്വേഷണം തുടരുന്നു. മരണശേഷം പരലോകത്തും അവർ ഒരുമിച്ച് ചേരുന്നു.

🌼 രസകരമായ മറ്റൊരു  കാര്യം, ഇരട്ടജ്വാലകൾ  വ്യത്യസ്ത സ്വഭാവം ഉള്ളവരാണ്. ചിലപ്പോൾ, ഒരാൾ Extrovert ആണെങ്കിൽ മറ്റേയാൾ Introvert ആയിരിക്കാം. പക്ഷേ, പ്രത്യക്ഷത്തിൽ ഒരു നാണയത്തിന്റെ ഇരുവശങൾ പോലെ വ്യത്യസ്ത സ്വഭാവങളാണെങ്കിലും പരോക്ഷത്തിൽ അവരുടെ വ്യക്തിത്വങൾ തമ്മിൽ തുല്യ സാമ്യതയുള്ളതാണ്. ഒരേ പോലെയുള്ള Inner values ഉള്ളവർ. അവർക്ക് അസാധാരണമായ പൊതു താല്പര്യങ്ങളുണ്ടാവാം, ഇരുവർക്കും ഒരേ വിചിത്രമായ ശീലങളോ ഒരേ ഹോബികളോ ഉണ്ടാവാം. ഒരേ പോലെയുള്ള ഭക്ഷണ താല്പര്യങളൊക്കെയും ഉണ്ടാവാം. അതായത്, ഒരാൾ Non-vegetarian ആണെങ്കിൽ മറ്റേയാളും Non-vegetarian, ഒരാൾ vegetarian ആണെങ്കിൽ മറ്റേയാളും vegetarian എന്നിങനെയായിരിക്കും. കുട്ടിക്കാലത്ത് തൊട്ടേ ഇരുവരും ഈശ്വരവിശ്വാസികളായിരുന്നിരിക്കാം. അവർ പലപ്പോഴും ആത്മീയ വിഷയങ്ങളിലും, വികസനത്തിലും

 ഒരു പരിധിവരെ താല്പര്യം പങ്കിടും. ഇരുവരും ഭാവിയെക്കുറിച്ച് ഒരേ കാഴ്ച്ചപ്പാട് പങ്കിടാം. അവരുടെ വ്യക്തിപരമായ പശ്ചാത്തലങ്ങൾ പരിഗണിക്കാതെ തന്നെ, മുൻകാല ജീവിതത്തിലുണ്ടായ ബന്ധങ്ങളിൽ ഒരേ പോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. അതായത്; മുൻകാല സ്നേഹബന്ധത്തിൽ നിന്ന് വേദനകൾ, ഒഴിവാക്കലുകൾ, ചതിക്കപ്പെടൽ, ഒറ്റപ്പെടൽ, കുറ്റപ്പെടുത്തൽ മുതലായ ഒരേ തരത്തിലുള്ള വൈകാരിക പ്രശ്നങ്ങൾ അനുഭവിച്ചിരിക്കാം. അവരുടെ ശാരീരിക ഘടനകൾ (Physical features) തമ്മിൽ ഏതെങ്കിലുമൊക്കെ തരത്തിൽ സാമ്യതകൾ ഉണ്ടാവാം. മാത്രമല്ല, ഇരുവരും തമ്മിൽ പരിചയപ്പെടുന്നതിന് മുമ്പേയുള്ള ഇരുവരുടെയും ബാല്യകാല ജീവിതത്തിലും ഒരേ സമയത്ത് മാനസിക വേദനകൾ അനുഭവിച്ചിരിക്കാം. ചിലപ്പോൾ ഇരട്ടജ്വാലകൾ തമ്മിൽ നേരത്തെ കണ്ടിട്ടുണ്ടാവും, അല്ലെങ്കിൽ ഒരേ സ്ഥലത്ത് അവരിരുവരും ഉണ്ടായിരുന്നിരിക്കാം. അതുമല്ലെങ്കിൽ അവരുടെ രൂപം എപ്പോഴെങ്കിലുമൊക്കെ സ്വപ്നത്തിൽ കണ്ടിട്ടുണ്ടാവാം. (അവരിരുവരും എവിടെ, എപ്പോൾ, അങനെ, ഏത് രീതിയിൽ കണ്ടുമുട്ടും എന്നത് ഓരോരുത്തരുടെ ജനനചാർട്ട് അനുസരിച്ച് ആയിരിക്കും) പക്ഷേ, പരിചയപ്പെടലും സംസാരിക്കുന്നതും ദൈവീകമായ സമയത്തായിരിക്കും. ആ പരിചയപ്പെടലിനുവേണ്ടി സാഹചര്യവും സമയവുമെല്ലാം പ്രപഞ്ചശക്തികൾ ഒരുക്കും. ഈ ബന്ധത്തിൽ ആ വ്യക്തികളുടെ സങ്കല്പത്തിലെ പങ്കാളിയുടെ രൂപം ആയിരിക്കണമെന്നില്ല മറ്റേയാൾ. പക്ഷേ, വൈകാരികമായി ഇരുവരും ആഗ്രഹിച്ചത് പോലെയുള്ള പങ്കാളി ആയിരിക്കുകയും ചെയ്യും. നമ്മുടെ അതേ പകർപ്പാണ് മറ്റേ വ്യക്തി. എന്നാൽ, അവർ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ഭൗതീക വ്യത്യാസങളും ഉണ്ടായിരിക്കും. ജാതി, ഭാഷ, മതം, പ്രായം, സ്വഭാവം, സാമ്പത്തികം, സാംസ്ക്കാരികം, രൂപം, അങനെ ഏതെങ്കിലിലുമൊക്കെ അവർ തമ്മിൽ ഉറപ്പായും വ്യത്യാസമുണ്ടായിരിക്കും. അതായത്, Unconventional Relation ആയിരിക്കും.

 🏵️ ഇരട്ട ജ്വാലകളുടെ ആത്മാക്കൾക്കിടയിൽ യോജിപ്പുണ്ടാകുമ്പോൾ, അത് അതിശയകരമായി അനുഭവപ്പെടും. ഇരട്ട ആത്മാക്കൾക്കിടയിൽ  നിരുപാധികമായ സ്നേഹവും പോസിറ്റീവ് എനർജിയുടെ ഏത് വേഗവും ഉണ്ടാകുമ്പോൾ, അത് ഭൂമിയിൽ അവരുടെ സ്വർഗ്ഗീയ ജീവിതം പോലെ അനുഭവപ്പെടും. എന്നാൽ ഇരട്ട ജ്വാല ആത്മാക്കൾക്കിടയിൽ പൊരുത്തക്കേട് ഉണ്ടാകുമ്പോഴും, നെഗറ്റീവ് എനർജിയുടെ ഏതെങ്കിലും ആവേഗം ഉണ്ടാകുമ്പോഴും അത് ഭൂമിയിലെ നരകം പോലെ അനുഭവപ്പെടും. ഇരട്ടജ്വാലകൾക്ക് പരസ്പരം ഏറ്റവും മികച്ചതും മോശമായതും പുറത്തെടുക്കാൻ കഴിയും. ഇരട്ടകൾ യോജിപ്പിൽ ഒത്തുചേരുമ്പോൾ, അത് പോസിറ്റീവ് എനർജിയും വളർച്ചയും ത്വരിതപ്പെടുത്തും. എന്നാൽ, ഇരട്ട ജ്വലിക്കുന്ന ആത്മാക്കൾ ഒത്തുചേരാത്തപ്പോൾ അല്ലെങ്കിൽ നിരന്തരമായ പൊരുത്തക്കേട് ഉണ്ടാകുമ്പോൾ അത് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇരട്ടജ്വാല ആത്മാക്കൾക്ക് പരസ്പരം  തീവ്രമായ വേദനയുണ്ടാവും. എന്നാൽ അവർക്കിടയിൽ സ്നേഹം എല്ലായ്പോഴും ഉണ്ട് താനും. പക്ഷേ അപ്രതീക്ഷിത സാഹചര്യങ്ങളാൽ ആ സമയത്താണ് അവർ ശാരീരികമായി വേർപിരിഞ്ഞ് ദൂരങളിലാകുക. ആത്മാവിന്റെ വ്യക്തിഗത വളർച്ചയ്ക്കും, ആത്മീയ വളർച്ചയ്ക്കും വേണ്ടിയാണ് ഈ വേർപിരിയൽ ഘട്ടങ്ങൾ. അത് ഇരട്ട ആത്മാക്കൾക്ക് ആവർത്തിച്ചുള്ള വിഷയവും പാഠവുമാണ്. പക്ഷേ, രണ്ട് ഇരട്ടകളും പരസ്പരം വേർപിരിയുമ്പോഴും ശക്തവും കാന്തികവുമായ ഒരു ശക്തി അവരെ വീണ്ടും ഒരുമിച്ച് ആകർഷിക്കുന്നുണ്ട്. അതിനാൽ,

 ശാരീരികമായി അകലത്തിൽ ആയാൽ പോലും ഇരട്ട ഇരട്ടജ്വാലകൾക്ക് പരസ്പരം സ്പന്ദനപരമായി അനുഭവപ്പെടും. തമ്മിൽ സംസാരിക്കാതെ തന്നെ അവർക്ക് പരസ്പ്പരം മറ്റേയാൾ ഏത് മാനസികാവസ്ഥയിലാണെന്ന്  അറിയാനും കഴിയും. ഇരട്ടജ്വാലകൾ എപ്പോഴും ഹൃദയത്തിലും, ആത്മാവിന്റെ തലത്തിലും ഊർജ്ജസ്വലമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിലൊരാൾക്ക് അസുഖമോ പരിക്കോ സംഭവിക്കുമ്പോൾ, ചിലപ്പോൾ മറ്റേയാളുടെ ശരീരത്തിൽ സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം. എത്രതവണ വേർപിരിഞ്ഞിരുന്നാലും, എത്രകാലം എടുത്താലും, എത്ര ദൂരത്ത് ആയാലും ആത്മാവ് അനുഭവത്തിന് തയ്യാറാകുമ്പോൾ, ദൈവീക സമയത്ത് ഇരട്ട ജ്വാലകളുടെ പുനഃസമാഗമം വീണ്ടും നടക്കും.

Leave a Reply