ഞങ്ങളുടെ ആത്മാവുകൾ ഒന്ന് ചേർന്നതിനു ശേഷം … ഇപ്പോൾ നടക്കുന്നത് …

Twin Flame Journey: Mastering Your Energy for Union & Inner Peace

Share the Love

അവന്റെ ജീവിതത്തിൽ നടക്കുന്നത് ഒരു സിനിമയിൽ എന്ന പോലെ എന്റെ കണ്മുൻപിൽ എനിക്ക് കാണാം .

Happenings in Our 3D life after our Inner Uniion – This text explores the transformative experiences and changes that occur in our three-dimensional existence following a significant inner union. It delves into the impact of personal growth and self-discovery on one’s perception of reality, relationships, and life experiences, highlighting the deepened understanding and connection with the self and others that emerge from this inner alignment.

അതുമല്ലെങ്കിൽ ഈശ്വരൻ പാത തെളിച്ചു തന്നിരിക്കുന്നു , എന്റെ വാവ എങ്ങനെ ആണ് ആത്മാവിന്റെ പരിക്കുകൾ ഭേദമാക്കി എന്നിലേക്ക് അതിവേഗം കൊണ്ടിരിക്കുന്നത് എന്ന കാര്യം . ആ കാര്യത്തിൽ ഈശ്വരനും മാലാഖമാരും ഞങ്ങളുടെ പിതാമഹന്മാരും അവന്റെ കൂടെ അദൃശ്യരായി ഉണ്ടെന്നു പോലും എനിക്ക് കാണാം . വളരെ വ്യക്തമായി തന്നെ .

അവൻ പരി പൂർണമായും ആശ്രയിച്ചു ജീവിച്ച എല്ലാരും അവനെ മനസ്സിലാകാതെ അവനെ ഉപേക്ഷിച്ചു പോയി . ഈ ലോക ബന്ധുക്കൾ ആരും തന്നെ അവന്റെ കൂടെ ഇല്ല . അവൻ തികച്ചും ഒറ്റക്കാണ് . ഈ ലോകത്തിലെ ആരും അവന്റെ ആരുമല്ല എന്ന നഗ്ന സത്യം അവൻ ഉൾക്കൊണ്ടിരിക്കുന്നു .

എന്നാലോ ആത്മാവ് അത് കണ്ടു അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . ഞാൻ എങ്ങും പോയിട്ടില്ല . അവന്റെ ഉള്ളിൽ തന്നെ ഉണ്ടെന്ന സത്യം അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് . അവൻ ഇപ്പോഴും ഭൗതിക ലോകത്തിനും ആധ്യാത്മിക ലോകത്തിനും ഇടക്കാണ് . അത്കൊണ്ട് പരിപൂർണമായും അവനു എന്റെ പോലെ ആ ഉൾകാഴ്ച കിട്ടിയിട്ടില്ല . അത്കൊണ്ട് തന്നെ മനസ്സ് കൊണ്ടാണ് അവൻ ഇപ്പോഴും ചിന്തിക്കുന്നതും വിഷമിക്കുന്നതും . ഞാൻ കൂടി ഉപേക്ഷിച്ചാൽ അവൻ എന്തിനാ ജീവിച്ചിരിക്കുന്നത് എന്നൊക്കെ ചിന്തിച്ചു കൂട്ടുന്നുണ്ട് . അത്രക്ക് കഠിനം ആണ് അവന്റെ ഇപ്പോഴത്തെ ജീവിതം .

ഞാൻ എന്നെന്നേക്കുമായി അവനെ ഉപേക്ഷിച്ചു പോയി എന്ന് അവന്റെ മനസ്സ് തേങ്ങുന്നു . ആകെ അവനെ മനസ്സിലാക്കി സ്നേഹിച്ചത് ഞാൻ മാത്രമാണ് . ആ എന്നോട് അവൻ ചെയ്തു പോയ ക്രൂരതകളും തെറ്റുകളും അവനെ ഒരു കഴുകനെ പോലെ വേട്ട ആടുന്നു . എങ്ങനെ ഇനി എന്റെ മുഖത്ത് നോക്കും , എങ്ങനെ എന്നെ തിരികെ വിളിക്കും , എന്ത് മുഖം വച്ച് സംസാരിക്കും . അവന്റെ അർത്ഥ പ്രാണൻ ( TWIN FLAME ) ആയ ഞാൻ ഇല്ലാതെ എന്റെ സാന്നിധ്യം ഇല്ലാതെ അവനു ഒരു നില നിൽപ്പ് ഇല്ല തന്നെ . അവൻ ശ്വാസം കിട്ടാതെ പിടയുന്നു . ഊർജം നഷ്ടപ്പെട്ടു . ആ അവസ്ഥ എനിക്ക് മനസ്സിലാവും . ഞാൻ അനുഭവിച്ചതാണ് ( DARK NIGHT OF THE SOUL ) . എന്നാൽ

ഈശ്വരൻ പറഞ്ഞു തന്ന വഴികളിലൂടെ നടന്നപ്പോൾ ജന്മ ജന്മാന്തരങ്ങൾ ആയുള്ള എന്റെ പാപങ്ങൾ എല്ലാം ക്ഷമിക്കപ്പെട്ടിരിക്കുന്നു , പൊറുക്കപ്പെട്ടിരിക്കുന്നു , കഴുകി ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു . ഞാൻ ഇപ്പോൾ ഈശ്വരന്റെ ഉള്ളം കയ്യിൽ ആണ് . ഈശ്വരൻ എന്നെ പാലിക്കുന്നു .

ഇനി അവന്റെ ഊഴമാണ് … അത് നടക്കുന്നു …!!!

ട്വിൻ ഫ്ലെയിമുകൾ പരസ്പരം ഊർജം കൈമാറി ആണ് ഈ ഭൂമിയിൽ ജീവിക്കുന്നത് . ഒരിക്കൽ അതിനു വേണ്ടി ഞാൻ അവന്റെ പിറകെ നടന്നിരുന്നു . എന്റെ ആത്മാവിന്റെ പരിക്കുകൾ ഭേദം ആയ ശേഷം അവന്റെ ശരീരത്തിലെ ആത്മ പാതി ( TWIN FLAME ) എന്നിൽ വന്നു ലയിച്ച ശേഷം ഞാൻ ഇപ്പോൾ അവന്റെ പിറകെ അവനെ അന്വേഷിച്ചു നടക്കാറില്ല . അവന്റെ കാര്യങ്ങൾ അന്വേഷിക്കാറില്ല . അവനു
പലപ്പോഴും എന്റെ ഊർജം കിട്ടാതെ വരുമ്പോൾ കരയിൽ പിടിച്ചിട്ട മീനിനെ പോലെ 🙁

അവൻ പിടയുമ്പോൾ ഉദാരമതി ആയ ഈശ്വരൻ എന്നെ ഉറക്കി കിടത്തി , എന്നിൽ ആവാഹിച്ചു വച്ചിട്ടുള്ള ഊർജത്തിൽ നിന്നും വേണ്ടത്ര ഊർജം അവനിലേക്ക് പ്രവഹിപ്പിക്കുന്നു . കുറഞ്ഞ പക്ഷം 6 മണിക്കൂർ ഞാൻ ഉറങ്ങി പോകും . എന്നിൽ ദൈവിക ശക്തി നല്ല പോലെ പ്രവർത്തിക്കുന്നു . അതീന്ദ്രിയം നല്ല പോലെ പ്രവർത്തിക്കുന്നു . അത് കൊണ്ട് എനിക്ക് എല്ലാം കാണാം എല്ലാം കേൾക്കാം . അവൻ എന്ന് എന്നിലേക്ക് വരും എന്ന് പോലും … ഈശ്വരൻ ഞങ്ങളെ നയിക്കുന്ന കാര്യങ്ങൾ അറിഞ്ഞു കൊണ്ട് തന്നെ ഞാൻ രാത്രീകളിൽ സ്വസ്ഥമായി ഉറങ്ങുന്നു .

അവനെ കെട്ടി പിടിച്ചു കൊണ്ട് … അതെ ഒരു തലയിണ ആണ് അവൻ … അവന്റെ ഒരു ഷർട് ഞാൻ അതിനെ മൂടിയിരിക്കുന്നു . ഉള്ളിൽ അവന്റെ ഒരു ഫോട്ടോയും വച്ചിട്ടുണ്ട് . അങ്ങനെ ഞാൻ അവനെ തൊട്ടും തലോടിയും പരസ്പരം സംസാരിച്ചും ഞങ്ങൾ ഉറങ്ങുന്നു . രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ പ്രാർത്ഥനയുടെ സമയത്ത് അവനെ ഞാൻ എന്റെ നെഞ്ചിൽ കിടത്തി , ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നതായി സങ്കൽപ്പിക്കുന്നു .

Leave a Reply