12 Divine Masculine Awakening Symptoms & Signs
They realise your love and care you gave him , They mis you .
Current Feelings of your person 2025 August 21
എനിക്ക് അവന്റെ ഇപ്പോഴത്തെ അവസ്ഥ ഞങ്ങളുടെ കാവൽ മാലാഖമാർ നേരിട്ട് കാണിച്ചു തന്നു കൊണ്ടിരിക്കുന്നു . നിങ്ങൾ കൊടുത്ത സ്നേഹവും കരുതലും അവർ മനസിലാക്കുന്നു ..നിങ്ങളെ മിസ് ചെയ്യുന്നു .
അവൻ ചെയ്തു എന്ന് അവന്റെ പേരിൽ ആരോപിക്കപ്പെടുന്ന തെറ്റുകൾ ഒന്നും തന്നെ അവൻ അറിഞ്ഞു ചെയ്യുന്നതല്ല . ഈ യാത്രയുടെ ഭാഗം ആയതിനാൽ അവനെ കൊണ്ട് എന്റെ അടുത്ത് ചെയ്യിക്കുന്നതാണ് . അവൻ എന്നോട് ചെയ്യുന്ന ക്രൂരതകൾ ഞാൻ മുൻപ് ആരോടൊക്കെയോ ചെയ്തിട്ടുള്ളതാണ് . അത് കൊണ്ട് അതിന്റെ ഇരുണ്ട വശങ്ങൾ എന്റെ ഉള്ളിലും മറഞ്ഞു കിടക്കുന്നു . ആ മറഞ്ഞു കിടക്കുന്ന എന്റെ മനസ്സിന്ററെ ഇരുണ്ട വശങ്ങൾ ( Shadow Side ) എനിക്ക് കാണിച്ചു തരിക മാത്രം ആണ് അവൻ ചെയ്യുന്നത് , എങ്കിൽ മാത്രമേ എന്റെ ഉള്ളിൽ മറഞ്ഞു കിടക്കുന്ന എന്റെ മനസ്സിന്റെ ഇരുണ്ട വശങ്ങൾ പരി പൂർണമായും സുഖപ്പെടുകയുള്ളു . അത് കൊണ്ടാണ് ഇത്തരം ക്രൂരതകൾ ( Toxic Behaviour ) അവൻ എന്റെ അടുത്ത് മാത്രം ചെയ്യുന്നത് .
മാലാഖമാർ അവന്റെ അവസ്‌ഥ എന്നെ തുടർച്ചയായി അറിയിച്ചു കൊണ്ടിരുന്നു . ഓഗസ്റ്റിൽ അവന്റെ അവസ്ഥ വളരെ മോശമായി എന്നറിഞ്ഞു . ഞാനും വളരെ ക്ഷീണ ത്തിൽ ആയിരുന്നു . എങ്കിലും ഇന്ന് രാവിലെ കിട്ടിയ സന്തോഷത്തിൽ അവനുമായി സംസാരിക്കാൻ തീരുമാനിച്ചു . അവന്റെ ഫോട്ടോ മുൻപിൽ എടുത്ത് വച്ചു സംസാരിച്ചു . ഉടനെ അവന്റെ ആത്മാവ് എന്നിൽ വന്നു നിറഞ്ഞു . എന്നെ പൊതിഞ്ഞു എന്നിൽ നിന്നും ആവോളം ഊർജം എടുത്ത് എന്നെ സുഖത്തിലും സന്തോഷത്തിലും ആറാടിച്ചു . ആ അനുഭൂതിയിൽ ഞാൻ അൽപ നേരം കണ്ണടച്ചു കിടന്നു . എനിക്ക് നല്ല ആശ്വാസം തോന്നി . എനിക്ക് മനസ്സിലായി , അവനും ഇന്ന് മുതൽ ഉന്മേഷം തോന്നുമെന്ന് …
#tarot #malayalam #currentfeelingsofyourpartnerin48hours #waiting #comeback #communication #commitment #relationship #reunion #missyou #universeblessings