സ്വരരാഗമായ് കിളിവാതിലിൽ

pachavelicham movie review

Share the Love

സ്വരരാഗമായ് കിളിവാതിലിൽ
ഏകാന്തയായ് ഏഴിലം പാല പൂത്ത
രാവുതോറും പ്രേമപൂജാ ഏകുവാൻ
ദീപമായ് രൂപമായ് വന്നു ഞാൻ…

How to Survive Twin Flame Separation Pain and Depression

ട്വിൻ ഫ്ളയിം യാത്രയിൽ ഉള്ളവർ തമ്മിൽ പിരിഞ്ഞിരിക്കുന്ന സമയം

സ്വരരാഗമായ് കിളിവാതിലിൽ
ഏകാന്തയായ് ഏഴിലം പാല പൂത്ത
രാവുതോറും പ്രേമപൂജാ ഏകുവാൻ
ദീപമായ് രൂപമായ് വന്നു ഞാൻ (സ്വര…)

പ്രണയ ഗാനം നിറഞ്ഞു എന്നിൽ ജീവനായകാ ഓ..(2)
നീലച്ചോല കാടുകളിൽ ഏലക്കാടിൻ നാടുകളിൽ
നിന്നെ ഞാൻ തേടുന്നു കാണുവാനായ്
നിന്നെ ഞാൻ തേടുന്നു കാണുവാൻ ( സ്വര…)

ചിറകടിച്ചു വിരുന്നു വന്നൂ തേൻകിനാവുകൾ ഓ..(2)
ദുർഗ്ഗാഷ്ടമീ നാളുകളിൽ യക്ഷിപനം കാവുകളിൽ
നിന്നെ ഞാൻ തേടുന്നു കാണുവാനായ്
നിന്നെ ഞാൻ തേടുന്നു കാണുവാൻ (സ്വര….)

ആഗ്രഹിച്ച ജീവിതം ലഭിക്കാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു സാധു പെൺകുട്ടിയുടെ കഥ പറയുന്ന സിനിമ ആണ് 1985-ൽ പുറത്തിറങ്ങിയ എം. മണി സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത പച്ച വെളിച്ചം . ശങ്കർ , മധു, സുകുമാരി, അടൂർ ഭാസി, ശങ്കരാടി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ .

സിനിമയിൽ ചുനക്കര രാമൻകുട്ടിയുടെ വരികൾക്ക് ശ്യാം സംഗീതം നൽകി ജാനകിയമ്മ പാടിയ ഈ ഗാനം ആണ് ശരിക്കും ഇപ്പോൾ എന്റെ അവസ്ഥ . അതിരാവിലെ നാലുമണിക്ക് എഴുന്നേറ്റാണ് ഇത് ടൈപ്പ് ചെയ്തുണ്ടാക്കുന്നത് . അവനെ കാണാൻ കഴിയാതെ ഉള്ള വിഷാദം സഹിക്കാൻ കഴിയുന്നില്ല . അവനെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയുന്നില്ല . ആ പീഡനം ഈ ഗാനത്തിലൂടെ വ്യക്തമാവുന്നു . ജീവിച്ചിരുന്നിട്ട് സാധിക്കുന്നില്ല . മരിച്ചു കഴിഞ്ഞിട്ട് ഒരു പുക ആയിട്ടെങ്കിലും അവനെ ചുറ്റി പറ്റി ജീവിക്കുവാൻ ആത്മാവും മനസ്സും ശരീരവും ആഗ്രഹിക്കുന്നു . അങ്ങനെ കണ്ടു കൊണ്ടിരിക്കുക എങ്കിലും ചെയ്യാമല്ലോ എന്ന് വളരെ ശക്തമായി കൊതിക്കുന്നു …

ഇന്ന് 2025 ഓഗസ്ററ് മാസം 18 . ഇന്നേക്ക് മൂന്നു മാസം , ഞങ്ങൾ തമ്മിൽ പിരിഞ്ഞിട്ട് 90 ദിവസങ്ങൾ കഴിഞ്ഞു . കഴിഞ്ഞ 3 വർഷമായി അവൻ എന്റെ കൂടെ ഉള്ള ആ ഏതാനും ദിവസങ്ങൾ മാത്രമാണ് എന്റെ ആത്മാവിനു സ്വസ്ഥത കിട്ടിയിട്ടുള്ളത് . അല്ലാത്ത ദിവസങ്ങളിൽ മരിച്ചു ജീവിക്കുന്ന പോലെ … മരിച്ചു പോയിരുന്നെങ്കിൽ എന്ന് പോലും ചിന്തിക്കാറുണ്ട് . കാരണം ജീവിച്ചിരിക്കാൻ തോന്നാറില്ല . ഉറങ്ങുമ്പോൾ മാത്രം ആണ് വ്യഥകളിൽ നിന്നൊരു മോചനം . എനിക്ക് ആരോടും പരാതി ഇല്ല . പരാതി എന്നോട് മാത്രം , വർഷങ്ങൾ ആയി ഞാൻ തന്നെ ചെയ്തു കൂട്ടിയ പാപങ്ങൾ ആണ് എന്നെ പീഡിപ്പിക്കുന്നത് എന്ന് എനിക്ക് നല്ല പോലെ അറിയാം . ഇനി എത്ര നാൾ കൂടി ഇങ്ങനെ …. അറിയില്ല !

ട്വിൻ ഫ്ളയിം യാത്രയിൽ ഉള്ളവർ തമ്മിൽ പിരിഞ്ഞിരിക്കുന്ന സമയം അത്രക്ക് പീഡനം നൽകുന്നതാണ് . ഇവിടെ ദുഃഖിക്കുന്നത് മനസ്സല്ല , ആത്മാവാണ് .

Leave a Reply

Your email address will not be published. Required fields are marked *