അകലെയൊരു താരകമായെന്നുയിരിന്നുയിരേ – 9 (Nine) Malayalam Movie Song Lyrics
2025 ജൂൺ മാസം 25 ആം തിയതി അവൻ ഇൻസ്റ്റാഗ്രാമിൽ ഇട്ട പാട്ട് ആണിത് . ആ സമയത്തു ഞങ്ങൾ പിരിഞ്ഞിട്ട് ഒരു മാസവും 7 ദിവസവും .
2019 ഇൽ ഇറങ്ങിയ നയൻ ( 9 ) എന്ന സിനിമയിലെ ഗാനം ആണിത് .
വരികൾ | ബി കെ ഹരിനാരായണൻ പ്രീതി നമ്പ്യാർ |
സംഗീതം | ഷാൻ റഹ്മാൻ |
പാടിയവർ | ഹാരിബ് ഹുസൈൻ , ആൻ ആമി |
അകലെയൊരു താരകമായ് എൻ ഉയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ….
ഏറെ ജന്മമായ് കാത്തിരുന്നപോൽ എന്റെ പാതയിൽ വന്നതാണു നീ
ജീവതാളമായ് മാറിയെങ്കിലും മാഞ്ഞതെന്തിനോ ഒരു നാളിൽ….
അകലെയൊരു താരകമായ് എൻ ഉയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ….
കൊഴിയുകില്ല നമ്മളെന്നു നീ പലകുറിയും കാതിലോതിയേ
അതു മറന്നു പോകയോ നീ അകലെയെൻ ഹൃദയമേ….
മുകിലുകളിൽ മാരിവില്ലുപോൽ ഞൊടിയിടയിൽ മാഞ്ഞുപോയി നീ
മിഴിനിറയെ നിന്റെ ഓർമ്മ എരിയവേ…എവിടെ നീ….
ഈ ജന്മമെന്തിനോ നീളുകയോ
ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ
നിൻ വിരഹമെന്നിലായ് നീറുകയോ
എൻ മിഴിയിൽ കണ്ണുനീർ മൂടുകയോ….
ഏറെ ജന്മമായ് കാത്തിരുന്നപോൽ എന്റെ പാതയിൽ വന്നതാണു നീ
ജീവതാളമായ് മാറിയെങ്കിലും മാഞ്ഞതെന്തിനോ ഒരു നാളിൽ….
എനിക്കെന്നും അത്ഭുതമാണ് അവൻ . മലയാളം ശരിക്ക് എഴുതാനോ വായിക്കാനോ അറിയാത്ത അവൻ എങ്ങനെ ഇത്ര കൃത്യം അർഥം ഉള്ള വരികൾ ഉള്ള പാട്ടുകൾ കണ്ടെത്തുന്നു എന്നത് .