ഈ സമയത്തെ അകൽച്ചയുടെ പ്രത്യേകത ഇവിടെ മനഃപൂർവം അകന്നിരിക്കുന്നത് DF ആണെന്നുള്ളതാണ് . ആയത് കൊണ്ട് തന്നെ ഊർജം കിട്ടാതെ വരുന്ന DM ഇപ്പോൾ DF ന്റെ പിറകെ പായുകയാണ് . ഒന്ന് കാണാൻ പറ്റാതെ മിണ്ടാൻ പറ്റാതെ വീർപ്പ് മുട്ടുകയാണ് .
Because we are in separation face…

അവൻ കടുത്ത ഏകാന്തതയിൽ … എല്ലാവരും അവന്റെ ജീവിതത്തിൽ നിന്നും ഒറ്റ അടിക്ക് വേർപിരിയുന്ന സമയം
കാരണം ഞങ്ങൾ ഇപ്പോൾ അകൽച്ചയിൽ ( Twin Flame Separation Phase ) ആണ് . ഞങ്ങളെ ഈശ്വരൻ ആണ് അകറ്റി ഇരുത്തിയിരിക്കുന്നത് എന്ന് പറയുമ്പോൾ ഒരു സാധാരണക്കാരന് കേൾക്കുമ്പോൾ വമ്പൻ വിഡ്ഢിത്തം ആയിട്ടേ തോന്നുകയുള്ളൂ . എങ്കിൽ ഈ യാത്രയിൽ എത്തി ചേരുമ്പോൾ ഇതിന്റെ സങ്കീർണതകൾ മനസ്സിലാവുമ്പോൾ മാത്രമാണ് ഞാൻ പറയുന്നത് എത്ര മാത്രം വാസ്‌തവം ഉണ്ടെന്നു മനസ്സിലാവുകയുള്ളു . ഞങ്ങളിൽ ഉള്ള പാപ കറകൾ കഴുകി കളയാൻ വേണ്ടി ആണ് ഈശ്വരൻ ഞങ്ങളെ അകറ്റി തിരുത്തുന്നത് . പരസ്പരം കാണാനോ കേൾക്കാനോ എല്ലാ വിധ സംവിധാനങ്ങളും ഉണ്ടായിട്ടും അങ്ങോട്ടും ഇങ്ങോട്ടും പോയി കാണാൻ വിടാതെ ഈശ്വരൻ പിടിച്ചു വച്ചിരിക്കുകയാണ് .

ഈ സമയത് ഉള്ള അകൽച്ചയിൽ ആണ് യാത്രയിൽ ഉള്ള പുരുഷൻ തന്റെ ആത്മാവിനെ തിരിച്ചറിഞ്ഞു പാപ കറകൾ കഴുകി എടുക്കേണ്ടത് . അതാണ് ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നത് . ഈ സമയത്ത് ഞാൻ അങ്ങോട്ട് ചെന്ന് മിണ്ടുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാൻ പാടില്ല . അത് എനിക്ക് മുന്നറിയിപ്പായി പറഞ്ഞു തന്നിട്ടുള്ളതാണ് . ഈ യാത്രയിലെ പുരുഷ പ്രതീകത്തിൽ നിൽക്കുന്ന വ്യക്തിയുടെ ആധ്യാത്മിക ഉണർവിനുള്ള സമയം കൂടി ആണ് ഇത് . ഇതിനെ DM ന്റെ AWAKENING എന്ന് പറയുന്നു .

അവൻ കടുത്ത നിരാശയിൽ , എല്ലാം കൊണ്ടും . താൻ കയ്യടക്കി വച്ചിരുന്ന സ്വത്തെല്ലാം അവനെ കൈ വിട്ടു
twin flame യാത്രയിലെ അവസാനത്തെ separation നെ കുറിച്ച് പറഞ്ഞു തരാം


ത്വിൻ ഫ്ലെയിം യാത്രയിലെ അവസാനത്തെ വേർപാട് ഒരു ഗഹനമായ അനുഭവമാണ്. ഈ വേർപാട്, പലപ്പോഴും, ആത്മീയ വളർച്ചയുടെ ഭാഗമായാണ് സംഭവിക്കുന്നത്. ഇരുവരും അവരുടെ വ്യക്തിത്വം കണ്ടെത്തുകയും, സ്വന്തം ഉള്ളിലെ ഭയങ്ങൾ നേരിടുകയും ചെയ്യേണ്ടതുണ്ട്. ഈ പ്രക്രിയയിൽ, അവർക്ക് തമ്മിലുള്ള ബന്ധത്തിന്റെ സത്യമായ അർത്ഥം മനസ്സിലാക്കാൻ അവസരം ലഭിക്കുന്നു. വേർപാടിന്റെ സമയത്ത്, അവർക്ക് ഒരുമിച്ച് ഉണ്ടാകാൻ കഴിയാത്തതിന്റെ ദു:ഖം അനുഭവപ്പെടാം, എന്നാൽ ഇത് അവരുടെ ആത്മീയ യാത്രയുടെ ഒരു നിർണായക ഘട്ടമാണ്.

THE DIVINE REPRESENTATION |
നിങ്ങളുടെ ആത്മാവ് ആഗ്രഹിക്കുന്ന ആഴമേറിയതും പൂർണ്ണവുമായ സ്നേഹം നിങ്ങൾ ഒരിക്കലും അനുഭവിക്കില്ലെന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് ഇരട്ടജ്വാല നിങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ചിലപ്പോൾ ഇരട്ടജ്വാലകളായ രണ്ട് പേരുടെയും ജീവിതത്തിൽ Karmic Soulmate ബന്ധം ഉണ്ടായി വേദനിക്കപ്പെട്ട്, അത് വേർപിരിഞ്ഞ് അതിൽനിന്നും കരകയറി ഇരിക്കുന്ന സമയത്തായിരിക്കും ഇരട്ടജ്വാലകൾ തമ്മിലുള്ള ഇരട്ടജ്വാല യാത്ര ആരംഭിക്കുക (എല്ലാവർക്കും അങനെയാകണമെന്നില്ല), അങനെ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള വേദനാജനകമായ അവസ്ഥയിലൂടെ കടന്നുപോയി അതിജീവിച്ചിരിക്കുന്ന സമയത്തായിരിക്കും ഇരട്ടജ്വാലകളുടെ യാത്ര ആരംഭിക്കുക.
ഇരട്ടജ്വാലകൾ തമ്മിൽ കണ്ടുമുട്ടുന്ന നിമിഷം തൊട്ട് ആ രണ്ട് വ്യകതികളുടെയും ജീവിതം എന്നന്നേക്കുമായി മാറി മറിയും. നിങൾ ഇരുവരുടെയും ജീവിതത്തിലെ വലിയൊരു പരിവർത്തന യാത്ര അവിടെ ആരംഭിക്കുന്നു. ആ വ്യക്തിയെ കണ്ടുമുട്ടുമ്പോൾ, നിങ്ങളുടെ ജീവിതം പൂർത്തിയായതായി നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങളുടെ മറ്റേ പകുതിയെ അല്ലെങ്കിൽ നിങ്ങളുടെ കണ്ണാടിയെ കണ്ടുമുട്ടുന്നത് പോലെ തോന്നും. ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധമായിരിക്കും, അതുകൊണ്ടാണ് ഇത് കണ്ടെത്താൻ പ്രയാസം. നിർഭാഗ്യവശാൽ, എല്ലാവർക്കും ഈ വികാരം ലഭിക്കാൻ അവസരം ലഭിക്കുന്നില്ല. അതിനാൽ, നിങ്ങൾ നിങ്ങളുടെ ഇരട്ട ജ്വാല (Twin flame) യെ കണ്ടുമുട്ടിയാൽ, നിങ്ങൾ ഭാഗ്യവാനോ ഭാഗ്യവതിയോ ആയിരിക്കണം😍.
ഇരുവരും സംസാരിച്ച് തുടങുമ്പോ ഇരുവർക്കും വ്യക്തികൾക്കും പരസ്പരം ശക്തവും തീവ്രവുമായ ആത്മ-ഇണ ബന്ധം തോന്നും. പരസ്പരം സാമ്യതയുള്ള വൈകാരികത. അവനവനെ തന്നെ കണ്ണാടിയിൽ കാണുന്നത് പോലെ, എന്തായാലും പുറമേ കാണിച്ചാലും ഇല്ലെങ്കിലും ആ രണ്ട് വ്യക്തികൾ തമ്മിൽ ശക്തമായ വൈകാരിക ബന്ധമുണ്ട്. നിങൾ നിങളുടെ കണ്ണാടിയെന്ന പോലെയാണ് മറ്റേയാളെ കാണുന്നത്. അവരിലേക്ക് നോക്കുമ്പോൾ നിങളിലെ നിങളെ തന്നെ, നിങളുടെ വികാരങൾ തന്നെ മറ്റേ വ്യക്തിയിൽ കാണുന്നു. Emotionaly, Mentaly, Physicaly, and spiritualy. ആ വൈകാരിക ബന്ധം ആദ്യം തന്നെ പ്രണയബന്ധം ആകണം എന്നൊന്നുമില്ല.
പക്ഷേ, Feminine energy (സ്ത്രീ) യിൽ ആ വൈകാരിക ബന്ധം നിലനിൽക്കുകയും, കാലക്രമേണ വളരുകയും ചെയ്യും. കാരണം, ആ സമയം തൊട്ടേ അവൾ ആത്മീയത (spirituality) അനുഭവിച്ച് തുടങിയിരിക്കും. പക്ഷേ, അതേ സമയം Masculine energy (പുരുഷൻ) ആ വൈകാരികതയിൽ നിന്ന് തെന്നിമാറി പോകും. ജീവിതത്തിന്റെ Reality യിൽ മാത്രമായിരിക്കും അയാൾ ശ്രദ്ധ ചെലുത്തുക.
എന്നാൽ, ആത്മ ഇണയുടെ സഞ്ചാരദിശ കാലക്രമേണ മാറും. രണ്ട് വ്യക്തികൾ പരസ്പരം സ്നേഹിക്കുന്നുവെങ്കിൽ അവിടെ പെട്ടെന്ന് തകർച്ച തുടങും. ഒരാൾ മാത്രമാണ് സ്നേഹിക്കുന്നതെങ്കിൽ ആ സ്നേഹം നിരാകരിക്കപ്പെടും. നികാരകരണം മനപൂർവ്വമോ, ചിലപ്പോ സാഹചര്യങൾ കൊണ്ടോ ആയിരിക്കാം. മറ്റ് പ്രശ്നങ്ങൾ വ്യത്യസ്തമായാലും എല്ലാ ഇരട്ടജ്വാലകൾക്കിടയിലും പ്രശ്നങ്ങളുണ്ടാകുവാൻ മൂന്നാമതൊരാൾ ഉണ്ടായേക്കാം. Mascular energy യ്ക്ക് ഒരു Karmic Soulmate ഉണ്ടായേക്കാം. (എല്ലായിടത്തും ഉണ്ടാവണമെന്നില്ല. ഓരോരുത്തർക്ക് വ്യത്യസ്ത പ്രശ്നങ്ങൾ ആയിരിക്കാം. ചിലർക്ക് Third party, ചിലർക്ക് വീട്ടുകാരുടെ എതിർപ്പ് അങനെ പലതരം). എന്തായാലും, സാഹചര്യങൾ തികച്ചും വേദനാജനകമായ അവസ്ഥകളിലേക്ക് പോകും. ചുരുക്കത്തിൽ പറഞ്ഞാൽ, തുടക്കത്തിൽ തന്നെ ഉടക്ക് തുടങും💔. പരസ്പരം സമതുലിതാവസ്ഥ ഇല്ലാത്ത അവസ്ഥ. Masculine energy (പുരുഷൻ) Runner ഉം, Feminine energy (സ്ത്രീ) Chaser ഉം ആകുന്ന അവസ്ഥ. പക്ഷേ, ഈ അവസ്ഥ അനിവാര്യമുള്ളതാണ്. ഇത് ഇരട്ടജ്വാല ബന്ധത്തിന്റെ സ്വഭാവമാണ്. ഇരട്ട ജ്വാല നിങ്ങളുടെ ബലഹീനതകളെയും, വൈകാരികതയെയും, ഭയത്തെയും വലിച്ച് പുറത്തിട്ടുകൊണ്ട് വളർച്ചയുടെ മേഖലകളെയും, നിങ്ങളുടെ ഏറ്റവും വലിയ ശക്തികളെയും പ്രതിഫലിപ്പിക്കും.
🌼 Twin flame ബന്ധം വളരെ ആഴമേറിയതും സമ്പൂർണ്ണവുമാണ്. എന്നാൽ ഈ ബന്ധത്തിന്റെ പൂർണ്ണതയിലെത്താൻ നിങ്ങൾ അനുഭവിക്കേണ്ടതായ വികാരങ്ങളുടെ വ്യാപ്തി തീവ്രമാണ്. വ്യക്തിഗത രോഗശാന്തിയും ആവശ്യമാണ്. Twin flame നൽകുന്ന വൈകാരികവും മാനസികവുമായ ആഘാതം അനുഭവിക്കാൻ എല്ലാവരും തയ്യാറല്ല. ഭ്രാന്തരായേക്കാവുന്ന അവസ്ഥയാണത്. തീവ്രവും വേദനാജനകവുമാണത്.
🌼 ഇരട്ടജ്വാല ബന്ധത്തിന്റെ ഉദ്ദേശം? ആത്മാവ് നഷ്ടപ്പെട്ട 2 വ്യക്തികളായ നിങളെ, നിങളുടെ രണ്ടുപേരുടെയും ആത്മശക്തിയെയും ദുർബലതകളെയും തിരിച്ചറിഞ്ഞ് അവരവരെ തന്നെ ശക്തരാക്കാനും, നിരുപാധികമായി സ്നേഹിക്കാനും, പരസ്പരം മനസ്സിലാക്കി ദൃഢമായ ബന്ധം സ്ഥാപിക്കാനും ഉള്ള അവസരം പ്രപഞ്ചശക്തി ഒരുക്കുകയാണിവിടെ. “നിങ്ങളുടെ ഇരട്ട ജ്വാലയെ കണ്ടെത്തുന്നതിന്റെ ഉദ്ദേശ്യം ആത്മീയ വളർച്ചയാണ്. ആത്മാവിനെ ഉണർത്തുക എന്നതാണ്. നിങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുക, മുറിവുകൾ ഒഴിവാക്കുക, തടസ്സങ്ങൾ നീക്കം ചെയ്യുക, നിങ്ങളെ യഥാർത്ഥ ആത്മസ്നേഹ (Self love) ത്തിലേക്ക് നയിക്കുക എന്നിവയാണ്.” നിങ്ങൾ നിങ്ങളുടെ മുഴുവൻ കഴിവിൽ എത്തുകയും നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ച വ്യക്തിയായിത്തീരുകയും ചെയ്യുക, നിങ്ങൾ മറ്റുള്ളവരിൽ നിന്ന് നിങളെ സാധൂകരണം തേടുന്നത് നിർത്തി സ്വയം കൂടുതൽ സ്നേഹിക്കാൻ തുടങ്ങുക, നിങളുടെ മൂല്യത്തെ വിലമതിക്കുക, നിങ്ങളുടെ മുൻഗണനകളെ ഉൾക്കൊള്ളുക, മറ്റുള്ളവർ ആഗ്രഹിക്കുന്ന വ്യക്തി ആവാതെ സ്വയം നിങൾ ആഗ്രഹിക്കുന്ന വ്യക്തിയായി മാറുക 🔥✨. Become A Strong INDIVIDUAL 💪. ഇരട്ടജ്വാല ബന്ധത്തിന്റെ അവസാന ഘട്ടത്തിൽ വ്യക്തികൾ എന്ന നിലയിലും, ദമ്പതികൾ എന്ന നിലയിലും നിങൾ ഇരുവരും ശക്തരായിത്തീരും.❗
പക്ഷേ, അത് ഒരു ദിവസം കൊണ്ട് സംഭവിക്കില്ല. ഇതിന് സമയമെടുക്കും, വർഷങൾ എടുക്കും. നിങ്ങൾക്ക് ഒരുമിച്ച് ഈ ഇരട്ടജ്വാല സ്നേഹം അനുഭവിക്കണമെങ്കിൽ നിങ്ങൾ ഇരുവരും ഇരട്ട ജ്വാലയുടെ 8 ഘട്ടങ്ങളിലൂടെ കടന്നുപോകണം. 👇