The Twin Flames can be Narcissists – Facing The Facts
ഈ ടോപ്പിക്ക് തികച്ചും മനഃശാസ്ത്രവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് .എന്നെനിക്കറിയാം . ഇവിടെ എന്ത് പ്രസക്തി എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് . പറയാം!
ട്വിൻ ഫ്ലെയിം യാത്രയിൽ കണ്ടു മുട്ടുന്ന രണ്ടു പേരും ഈ സ്വഭാവം ഉള്ളവർ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്നാൽ വ്യത്യാസം എന്തെന്നാൽ ഈ യാത്രയിലെ സ്ത്രീ ഊർജം വഹിക്കുന്ന വ്യക്തിയിൽ ഈ സ്വഭാവം ഉറങ്ങി കിടക്കുന്നു , പുരുഷ ഊർജം വഹിക്കുന്ന ആൾ ഈ സ്വഭാവം പ്രകടിപ്പിക്കുന്നു . എന്നാൽ അതിലും വിചിത്രം പുരുഷൻ തന്നിലേക്ക് ആകർഷിക്കപ്പെടുന്ന ട്വിൻ ഫ്ലെയിം യാത്രയിലെ സ്ത്രീയോട് മാത്രമേ ഈ സ്വഭാവം പ്രകടിപ്പിക്കൂ എന്നതാണ് . എത്ര മഹത്തായ ആചാരങ്ങൾ !!!
ഇനി അടുത്തത് , രണ്ടു പേർക്കും ഈ സ്വഭാവം കിട്ടിയത് അവരുടെ കുടുംബത്തിൽ നിന്നും തന്നെ ആണ് . അവരിൽ രണ്ടു പേരുടെയും ഒന്നുകിൽ അച്ഛൻ അല്ലെങ്കിൽ ‘അമ്മ ഒരു നാര്സിസ്റ്റിക് ആയിരിക്കും .
സ്നേഹം ആണെന്ന് തെറ്റി ധരിപ്പിച്ചു കൊണ്ട് തന്റെ ബന്ധങ്ങളിൽ ഉള്ളവരെ പീഡിപ്പിക്കുന്നതിനെ നാർസിസം എന്ന് ചുരുക്കത്തിൽ പറയാം .
ശാസ്ത്രം ഇതിനെ TRAUMA BONDING എന്നാണു വിളിക്കുന്നത് . TWIN FLAME JOURNEY യിൽ ഉള്ളവരെ TRAUMA BONDING എന്ന പേർ ഇട്ടു കൊണ്ട് ചികിൽസിക്കുന്ന ഒട്ടനവധി സ്ഥാപനങ്ങളും നമ്മുടെ നാട്ടിൽ കാണാം .

നാർസിസ്റ്റുകളുടെ പൊതു സ്വഭാവങ്ങൾ
അവനവനോട് തന്നെ അമിതമായ ഇഷ്ടവും പ്രാധാന്യവും തോന്നുകയും മറ്റുള്ളവർക്ക് തീരെ മൂല്യം കൽപ്പിക്കാതിരിക്കുകയും ചെയ്യുന്നവരെയാണ് പൊതുവേ നാർസിസ്റ്റുകൾ (Narcissist) എന്ന് പറയുന്നത്. നാർസിസ്റ്റുകൾ അവരവരെ തന്നെ ദൈവതുല്യരായി കാണുകയും അവരിലുള്ള ഉത്കണ്ഠകളും അരക്ഷിതാവസ്ഥയുമെല്ലാം മറക്കുകയും ചെയ്യുന്നു. ഒരുതരം ആത്മാരാധനയാണിത്.ഉള്ളു പൊള്ളയായ മനുഷ്യർ ആണിത് . എന്നാലോ ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരും . അവർക്ക് ജീവിക്കാനുള്ള ഊർജം കിട്ടുന്നത് പോലും മറ്റുള്ളവരെ പീഡിപ്പിക്കുന്നതിൽ നിന്നും കിട്ടുന്ന സന്തോഷത്തിൽ നിന്നാണ് . അവരുടെ വേദന ഇത്തരക്കാർക്ക് ഒരു ഹരം ആണ് .
സ്വന്തം കാര്യം നോക്കി ജീവിക്കുന്നത് ഒരു പരിധി വരെ നല്ലതാണ് . പക്ഷെ മാരകമായ ആത്മരതിയും വ്യക്തികേന്ദ്രീകൃതമായ സ്വഭാവം മൂലം മറ്റുള്ളവരുടെ ആഗ്രഹങ്ങളോ ആവശ്യങ്ങളോ താൽപര്യങ്ങളെ പരിഗണിക്കാതിരിക്കുകയാണ് നാർസിസത്തിന്റെ അടിസ്ഥാന സ്വഭാവം. ഇത്തരത്തിലുള്ള പെരുമാറ്റം വ്യക്തിത്വ വൈകൃതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മനശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
സ്വന്തം പ്രതിബിംബവുമായി അഗാധമായ പ്രണയത്തിലായ നാർസിയൂസ് എന്ന കുട്ടിയെ സംബന്ധിച്ച ഗ്രീക്ക് പുരാണത്തിൽ നിന്നാണ് നാർസിസം എന്ന പേര് ഉരുത്തിരിഞ്ഞത്. സ്വാർഥനായ വ്യക്തിയുടെ പ്രതിനിധാനമായാണ് സിഗ്മണ്ട് ഫ്രോയിഡ് ഈ കഥയെ അവതരിപ്പിച്ചിട്ടുള്ളത്.
അതിശയോക്തി, ഭ്രമം, ശ്രദ്ധ പിടിച്ചുപറ്റൽ, പ്രകടനപരത എന്നിവയെല്ലാം ഒരു നാർസിസ്റ്റിനെ അടയാളപ്പെടുത്താൻ മാനസിക വിദഗ്ധരും ചിന്തകരും പണ്ടുമുതൽക്കേ ഉപയോഗിച്ചുവരുന്നവയാണ്.
നാർസിസ്റ്റിന് ഒരു നല്ല പങ്കാളിയാകാൻ കഴിയുമോ?
മികച്ച കരിയർ, വിജയം, ആകർഷണീയത എന്നു തുടങ്ങി ഒരു ദീർഘകാല പങ്കാളിയിൽ വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ബാഹ്യ സവിശേഷതകളെല്ലാം ഒരു നാർസിസ്റ്റിൽ കണ്ടെന്ന് വരാം. എന്നാൽ ഇത്തരത്തിലുള്ള മുൻവിധികൾ എല്ലാം മറന്നുകളയുന്നതാണ് നിങ്ങളുടെ ഭാവിക്ക് നല്ലത്. ആദ്യം തോന്നുന്ന ആകർഷണത്തിൽ നാർസിസ്റ്റായ ഒരു പങ്കാളിയെയാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് ദുഃഖിക്കാനേ സമയമുണ്ടാകൂ. നിങ്ങൾ ഒരു നാർസിസ്റ്റുമായി പ്രണയത്തിലായിരിക്കുമ്പോൾ നിങ്ങളുടെ ഓരോ പ്രവൃത്തിയും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യാം. നിങ്ങൾ പ്രണയത്തിലായിരിക്കുന്നയാൾ ആദ്യം തുടർച്ചയായി മെസേജുകളും സാന്നിധ്യവും പ്രശംസയും ഔദാര്യപരമായ പ്രവൃത്തികളും നിങ്ങളുടെ മേൽ ചൊരിയുകയും പ്രണയം ( Love Bombing ) കൊണ്ട് നിങ്ങളെ വീർപ്പുമുട്ടിക്കുകയും ചെയ്തേക്കാം. എന്നാൽ ഇത് മിക്കപ്പോഴും അവരുടെ സ്വന്തം നേട്ടത്തിന് വേണ്ടി മാത്രമായിരിക്കും.
നിങ്ങളുടെ സ്നേഹവും ശ്രദ്ധയും അവരിലേക്ക് തന്നെ കേന്ദ്രീകരിച്ചുകൊണ്ട് നിങ്ങളെ നിയന്ത്രിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കും. റിലേഷൻഷിപ്പ് പുരോഗമിക്കുന്നതോടെ അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിങ്ങളെ നിരാശരാക്കും. നിങ്ങൾ അവരുടെ വലയിൽ ആയി കഴിഞ്ഞു , നിങ്ങൾ അവർക്ക് പരിഗണന തരുന്നു എന്ന് അവർക്ക് തോന്നി തുടങ്ങിയാൽ പിന്നീട് നിങ്ങളെ അവരുടെ വാലിൽ കെട്ടി ഇട്ടിരിക്കുന്ന ഒരു പട്ടിയെ പോലെ മാത്രമേ കണക്കാക്കൂ . കാലിൽ കിടക്കുന്ന തുകൽ ചെരുപ്പിന്റെ വില പോലും നിങ്ങൾക്ക് കിട്ടുകയില്ല . നിങ്ങൾ പ്രണയത്തിലായ ആ വിശേഷപ്പെട്ട സ്വഭാവത്തിനുടമ ഒരു നാർസിസ്റ്റാണെന്ന് അറിയുന്നത് നിങ്ങളെ ഞെട്ടിക്കാം. മിക്ക കേസുകളിലും ഇത് ബന്ധം വഷളാകുന്നതിനും പങ്കാളിയുടെ ടോക്സിക് സ്വഭാവം കൂടുന്നതിലേക്കും ഇത് വഴിവയ്ക്കും.
ഒരു നാർസിസ്റ്റിന് ഒരു നല്ല പങ്കാളിയാകാൻ കഴിയുമോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഇല്ല എന്ന് തന്നെയാണ് എല്ലായ്പ്പോഴും ഉത്തരം. അവർ സ്വന്തം കാര്യം മാത്രം നോക്കുന്നവരും ബന്ധങ്ങളിൽ അവർ മൂലമുണ്ടാകുന്ന വിള്ളലിൽ പശ്ചാത്തപിക്കാത്തവരുമായതിനാൽ നാർസിസം മാറാൻ വളരെ ബുദ്ധിമുട്ടാണ്. ഈ സ്വഭാവം അവരെ ആളുകളുമായി അടുത്തിടപഴകുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. ബന്ധങ്ങൾ എന്നത് സ്വന്തം ജീവിതത്തിൽ ഉപയോഗിക്കാനുള്ള കേവല ഉപകരണങ്ങൾ മാത്രം ആണെന്നാണ് അവരുടെ സിദ്ധാന്തം .
എന്നാൽ നിങ്ങൾ ഇതിനകം തന്നെ നാർസിസ്റ്റ് ആയ ഒരാളുമായി പ്രണയത്തിൽ ആണെങ്കിൽ എന്തുചെയ്യും. നിങ്ങൾ നിങ്ങളുടെ പങ്കാളിയുടെ ടോക്സിക് സ്വഭാവത്തെയും പെരുമാറ്റത്തേയും ന്യായീകരിക്കാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങളുടെ പ്രണയം ഒരു നാർസിസ്റ്റുമായാണെന്ന് നിസംശയം പറയാം. ഈ നാല് അടയാളങ്ങൾ നിങ്ങളുടെ പങ്കാളിയിലുണ്ടോ എന്ന് നോക്കുന്നത് അയാളിൽ മറഞ്ഞിരിക്കുന്ന സ്വഭാവം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. ഈ നാല് സ്വഭാവങ്ങൾ നിങ്ങളുടെ പങ്കാളിയിലുണ്ടെങ്കിൽ നിങ്ങൾ ഒരു നാർസിസ്റ്റായ വ്യക്തിയുമായാണ് പ്രണയത്തിലായിരിക്കുന്നത്.
1. സംഭാഷണത്തിന്റെ നിയന്ത്രണം എല്ലായ്പ്പോഴും ഏറ്റെടുക്കുക
ബന്ധങ്ങളിൽ എല്ലായ്പ്പോഴും രണ്ട് പേർക്കും തുല്യ പ്രാധാന്യമാണുള്ളതെങ്കിലും സംഭാഷണങ്ങൾ തങ്ങളുടെ ഭാഗത്തേക്ക് മാത്രം കൊണ്ടുവരാൻ നാർസിസ്റ്റായ ആളുകൾക്ക് പലപ്പോഴും ഒരു പ്രവണതയുണ്ട്. ശ്രദ്ധാകേന്ദ്രമാകുന്നതും സംഭാഷണങ്ങൾക്ക് നേതൃത്വം നൽകുന്നതും അവർ ആസ്വദിക്കുന്നു. അവർ പങ്കാളിയുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കാതെ വരികയും അവർ സംസാരിച്ചുകൊണ്ടിരിക്കെ ഇടയിൽ കയറി അഭിപ്രായം പറയുകയും അവർക്ക് താൽപര്യമുള്ള വിഷയത്തിലേക്ക് സംഭാഷണങ്ങളെ വഴി തിരിക്കാൻ ശ്രമിക്കുകയും ചെയ്യും. തനിക്ക് ബഹുമാനം കിട്ടുന്നുണ്ടോ തന്നെ എല്ലാരും ബഹുമാനിക്കുന്നുണ്ടോ എന്ന് ഇത്തരക്കാർ എല്ലായ്പോഴും പരിശോധിച്ച് കൊണ്ടേ ഇരിക്കും . അത് മാത്രമല്ല ഇത്തരക്കാർക്ക് ബഹുമാനം കിട്ടാൻ സാദ്ധ്യത ഉള്ള ബന്ധങ്ങളിലെ ഇവർ ചെന്ന് ചാടി കൊടുക്കൂ .
2. സഹാനുഭൂതി ഇല്ലായ്മ
സഹാനുഭൂതി ഇല്ലാതിരിക്കുക എന്നത് നാർസിസ്റ്റുകളുടെ ഒരു പ്രത്യേകതയാണ്. ആത്മാർഥമായ സ്നേഹം ഇല്ലാതിരിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങളും വികാരങ്ങളും മാനിക്കാതിരിക്കുകയും നിങ്ങളുടെ പങ്കാളി ചെയ്യാം. സ്വയം സുരക്ഷിതരായിരിക്കണമെന്ന നാർസിസ്റ്റുകളുടെ ചിന്താഗതി അഴരുടെ ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തിയേക്കാം. പങ്കാളിയുടെ വികാരങ്ങൾ മനസിലാക്കുന്നതിനും പരിഗണിക്കുന്നതിനും അവർക്ക് അനുകമ്പ നഷ്ടപ്പെടാം. മറ്റുള്ളവരോട് സഹാനുഭൂതി കാണിച്ചാൽ സ്വന്തം വില ഇല്ലാതായാലോ , താൻ ചെറുതായി പോയാലോ എന്നതാണ് ഇവരുടെ ചിന്ത . കുട്ടിക്കാലത്ത് അവരുടെ ജീവിതത്തിൽ കിട്ടിയ കനത്ത അടി ആണ് ഇങ്ങനെ ഒരു സ്വഭാവ വൈകല്യത്തിന് ഇത്തരക്കാർ അടിമ ആയി പോയത് .,ഒരു തരത്തിൽ പറഞ്ഞാൽ സഹാനുഭൂതി അർഹിക്കുന്നവർ ആണെങ്കിലും ഒത്തു പോകാൻ വലിയ ബുദ്ധിമുട്ടാണ് .
3. പഴിചാരൽ
പങ്കാളിയുടെ വീക്ഷണത്തെ മാറ്റാൻ നാർസിസ്റ്റുകൾ ഉപയോഗിക്കുന്ന തന്ത്രമാണ് പഴിചാരൽ(Gaslighting). തെറ്റ് അവരുടെ ഭാഗത്താണെങ്കിലും നാർസിസ്റ്റുകൾ നിങ്ങളെ പഴിചാരാൻ ശ്രമിക്കുകയും കുറ്റം നിങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. നിങ്ങളിൽ തെറ്റില്ല എന്ന് നിങ്ങൾക്ക് പൂർണ ബോധ്യമുള്ള കാര്യമാണെങ്കിൽ പോലും പങ്കാളിയുടെ ഗ്യാസ് ലൈറ്റിങ്ങിലൂടെ നിങ്ങൾ നിങ്ങളെ തന്നെ സംശയിക്കുന്ന അവസ്ഥ വരാം. ഒടുക്കം നിങ്ങൾ ചെയ്യാത്ത തെറ്റിന് നിങ്ങൾക്ക് ക്ഷമാപണം നടത്തേണ്ടി വരാം. നാർസിസ്റ്റുമായുള്ള ബന്ധം നിങ്ങളെ അരക്ഷിതാവസ്ഥയിലേക്കെത്തിക്കും. തങ്ങൾ എല്ലാം കൊണ്ടും പരി പൂർണർ ആണെന്നും തങ്ങൾക്ക് ഒരിക്കലും ഒരു തെറ്റും പറ്റില്ല എന്ന് ഇവർ സ്വയം ധരിച്ചു വശായിരിക്കുന്നു . ലോകത്തിലെ ഏറ്റവും ഉന്നത കുല ജാതർ തങ്ങൾ ആണെന്നും ലോകത്തിലെ ഏറ്റവും ഉന്നത കുല ജാതൻ താൻ ആണെന്നും ഇത്തരക്കാർ സ്വയം പൊങ്ങി അടിക്കുന്നു . തങ്ങളെ കഴിഞ്ഞേ ഈ ലോകത്തിൽ വേറെ ആരും ഉള്ളൂ എന്നും ഇവർ സ്വയം അഹങ്കരിക്കുന്നു .
4. ആധിപത്യമനോഭാവം
അമിതമായ അഹങ്കാരവും മറ്റുള്ളവരെ കരുണയില്ലാതെ പരിഹസിക്കുക, താഴ്ത്തിക്കെട്ടുക എന്നിവയും നാർസിസ്റ്റുകളുടെ ആധിപത്യ മനോഭാവം കൊണ്ടാണ്. ഒരു നാർസിസ്റ്റ് മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കില്ല. നിങ്ങളുടെ പങ്കാളി നിങ്ങളോട് അയാൾ നിങ്ങളേക്കാൾ ശ്രേഷ്ഠനാണെന്ന രീതിയിൽ പെരുമാറാൻ തുടങ്ങിയാൽ അത് അയാൾ നാർസിസ്റ്റ് ആണെന്നതിന്റെ ലക്ഷണമാണ്. ഈ ലോയകം തനിക്ക് ജീവിക്കാൻ മാത്രമുള്ളതാണ്എന്നും ബാക്കി ഉള്ളവരൊക്കെ തന്റെ അടിമകൾ ആയിരിക്കണം എന്നും ഇത്തരക്കാർ ഹടാതാശിക്കുന്നു .